Panthaplackal Family https://panthaplackal.com Wed, 21 May 2025 05:54:54 +0000 en-US hourly 1 https://wordpress.org/?v=6.8.1 https://panthaplackal.com/wp-content/uploads/2025/04/cropped-cropped-cropped-Logo-32x32.png Panthaplackal Family https://panthaplackal.com 32 32 പന്തപ്ലാക്കല്‍ കുടുംബസംഗമം പ്രാംരംഭപ്രവര്‍ത്തന റിപ്പോര്‍ട്ട് https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-11/ https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-11/#respond Sat, 17 May 2025 16:33:40 +0000 https://panthaplackal.com/?p=1300
പന്തപ്ലാക്കല്‍ കുടുംബസംഗമം
പ്രാംരംഭപ്രവര്‍ത്തന റിപ്പോര്‍ട്ട്

അഭിവന്ദ്യരായ മാതാപിതാക്കളെ, സ്നേഹമുള്ള സഹോദരി സഹോദരങ്ങളെ,
നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവും സംസ്കാരവും അവകാശപ്പെടാവുന്ന പന്തപ്ലാക്കല്‍ കുടുംബത്തിന്‍റെ പ്രഥമ സംഗമം നടക്കുന്ന ഈ ധന്യമുഹൂര്‍ത്തത്തില്‍ ഈ റിപ്പോര്‍ട്ട് നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ എനിക്ക് അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവും ഉണ്ട്. 

കേരള സുറിയാനി സഭയില്‍ മിക്ക കുടുംബങ്ങളിലും കുടുംബകൂട്ടായ്മയും ഒത്തുചേരലുകളും ഇന്ന് പതിവായി നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പന്തപ്ലാക്കല്‍ കുടുംബത്തിന്‍റെ സംഗമം ഒരുപാട് കുടുംബ സ്നേഹികളുടെ ചിരകാല സ്വപ്നവും ആഗ്രഹവുമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു മുന്‍പുതന്നെ മണ്‍മറഞ്ഞുപോയ നമ്മുടെ സ്നേഹനിധികളായ മാതാപിതാക്കളുടെ പാവനസ്മരണകൊണ്ട് ഞാന്‍ ഈ റിപ്പോര്‍ട്ട് മാന്യ സദസ്സിനു മുന്‍പില്‍ സമര്‍പ്പിക്കട്ടെ.

2002 ജനുവരി മാസം 10-ാം തീയതി കൂരാചുണ്ടില്‍ നിര്യാതനായ നമ്മുടെ പ്രിയങ്കരനായ കുടുംബാംഗം പന്തപ്ലാക്കല്‍ ചെറിയാന്‍ എന്ന കുഞ്ഞേട്ടന്‍റെ 41-ാം ചരമദിനം ലളിതമായി ആചരിച്ച ദിനത്തില്‍, അദ്ദേഹത്തിന്‍റെ ഭവനത്തില്‍ വച്ചാണ് ഈ മഹത്തായ സംരംഭത്തിന് നാന്ദികുറിച്ചത്. അന്നവിടെ സന്നിഹിതരായ റവ.ഫാ. തോമസ് പന്തപ്ലാക്കലും സഹോദരങ്ങളും പരേതന്‍റെ മക്കളും ചേര്‍ന്നാണ് ഈ കുടുംബയോഗവുമായി ബന്ധപ്പെട്ട ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയത്. പ്രസ്തുത ചര്‍ച്ചയില്‍ പന്തപ്ലാക്കല്‍ കുടുംബകൂട്ടായ്മയില്‍ താല്‍പര്യമുള്ള കുടുംബാംഗങ്ങളെ 23.02.2002 ന് കുപ്പായകോട്ടുള്ള പന്തപ്ലാക്കല്‍ ബേബിയുടെ വീട്ടില്‍ വിളിച്ചു കൂട്ടുവാന്‍ തീരുമാനിച്ചു. പ്രസ്തുത യോഗത്തില്‍ താഴെപറയുന്ന 12 പേര്‍ പങ്കെടുക്കുകയുണ്ടായി.

  1. റവ.ഫാ.തോമസ് പന്തപ്ലാക്കല്‍ സി.എംഐ
  2. ജോസഫ് പന്തപ്ലാക്കല്‍ പേരാവൂര്‍
  3. ജോസഫ് (ഔസേപ്പച്ചന്‍) മണക്കടവ്
  4. ചെറിയാന്‍ നിടുംപുറംചാല്‍
  5. ജോണി മരുതോങ്കര
  6. ബേബി കട്ടിപ്പാറ
  7. ബേബി കുപ്പായക്കോട്
  8. തോമസ് ചുണ്ടത്തുപൊയില്‍
  9. ചെറിയാന്‍ തിരുവാമ്പാടി
  10. ചിന്നമ്മ കുപ്പായക്കോട്
  11. ജോണി മാത്യു മരുതോങ്കര
  12. ജോര്‍ജ്ജുകുട്ടി പുതുപ്പാടി 

ഈ യോഗം പന്തപ്ലാക്കല്‍ കുടുംബകൂട്ടായ്മ എന്ന ലക്ഷ്യം പൂര്‍ണ്ണതയിലെത്തിക്കാന്‍ ഒരു താല്‍കാലിക കമ്മറ്റിയെ ചുമതലപ്പെടുത്തി. അന്ന് തിരഞ്ഞെടുക്കപ്പെട്ട താല്‍കാലിക കമ്മറ്റിയില്‍ താഴപ്പറയുന്നവര്‍ ഉള്‍പ്പെടുന്നു.

  1. റവ.ഫാ.തോമസ് പന്തപ്ലാക്കല്‍ സി.എംഐ – രക്ഷാധികാരി
  2. ജോസഫ് പന്തപ്ലാക്കല്‍ പേരാവൂര്‍ – പ്രസിഡന്‍റ്
  3. ജോസഫ് (ഔസേപ്പച്ചന്‍) മണക്കടവ് – വൈസ് പ്രസിഡന്‍റ്
  4. ജോര്‍ജ്ജുകുട്ടി പുതുപ്പാടി – സെക്രട്ടറി
  5. തൊമ്മച്ചന്‍ തോട്ടുമുക്കര – ട്രഷറര്‍
  6. അപ്പച്ചന്‍ തോപ്പില്‍ അയര്‍ക്കുന്നം
  7. പി.എം. മാത്യു കിഴക്കമ്പലം, ആലുവ
  8. ചെറിയാന്‍ നെടുംപുറംചാല്‍
  9. ജോണി ചവറംമൂഴി
  10. ജോണി മാത്യു മരുതോങ്കര
  11. ജോര്‍ജ്ജ് ഓടന്‍തോട്


ഈ യോഗം വിവിധ സ്ഥലങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന നമ്മുടെ കുടുംബാംഗങ്ങളുടെ മേല്‍വിലാസം ശേഖരിക്കുവാന്‍ തീരുമാനിച്ചു. ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മേല്‍പ്പറഞ്ഞ പ്രവര്‍ത്തന സമിതി 27.04.2002 ന് മണക്കടവിലുള്ള ഔസേപ്പച്ചന്‍റെ വീട്ടില്‍ സമ്മേളിച്ചു. ഈ യോഗമാണ് പന്തപ്ലാക്കനല്‍ കുടുംബത്തിന്‍റെ പ്രഥമ പൊതുസമ്മേളനം 14.10.02 ന് പേരാവൂരുള്ള ജോസഫ് പന്തപ്ലാക്കലിന്‍റെ വീട്ടില്‍ വച്ച് നടത്തുവാന്‍ വേണ്ട നടപടികല്‍ സ്വീകരിച്ചത്. പ്രാരംഭ ചിലവുകള്‍ക്കായി ഓരോ എക്സിക്യൂട്ടീവ് അംഗവും 250 വീതം താല്‍ക്കാലികമായി നല്‍കുവാന്‍ തീരുമാനിച്ചു.

അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റി 15.08.02 ന് നെടുംപുറംചാല്‍ ഇടവകയിലെ പന്തപ്ലാക്കല്‍ ചെറിയാന്‍റെ വീട്ടില്‍ ചേര്‍ന്നു. മറുപടി കാര്‍ഡോടുകൂടി, ഓരോ കുടുംബത്തിനും ജനറല്‍ ബോഡിയുടെ ക്ഷണക്കത്ത് 30.08.02 ന് മുന്‍പ് എത്തിച്ചു കൊടുക്കുവാന്‍ ഈ യോഗം തീരുമാനിച്ചു. ഈ യോഗമാണ് ഒന്നാമത്തെ പൊതുസമ്മേളനതതിന്‍റെ അജണ്ടയ്ക്ക് രൂപം നല്‍കിയത്.

ജനറല്‍ ബോഡിയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രവര്‍ത്തനസമിതി വീണ്ടും 06.10.02 ന് തൊണ്ടിയിലുള്ള ജോസഫ് പന്തപ്ലാക്കലിന്‍റെ വീട്ടില്‍ സമ്മേളിച്ചു. ഈ കുടുംബസംഗമത്തിന്‍റെ സുഗമമായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായിവരുന്ന പക്ഷം, ഒരു ഭരണഘടന പ്രസ്തുത കമ്മറ്റി രൂപം നല്‍കി.

അങ്ങനെ വളരെ ചുരുക്കം വരുന്ന കുടുംബാംഗങ്ങളുടെ നിസ്വാര്‍ത്ഥപ്രവര്‍ത്തനവും ആത്മാര്‍ത്ഥതയുമാണ് ഈ മഹത്തായ സംരംഭത്തെ ഇവിടെ വരെ എത്തിച്ചത്. ഇനി മുമ്പോട്ടുള്ള ഗതിവിഗതികള്‍ ഈ പ്രഥമ ജനറല്‍ ബോഡിയോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. വളരെ ക്ലേശകരവും സങ്കീര്‍ണ്ണവുമായ ഈ സംരംഭത്തിന്‍റെ വിജയകരമായ മുന്നോട്ടുള്ള പ്രയാണം, ഇന്നിവിടെ തിരഞ്ഞെടുക്കുവാന്‍ പോകുന്ന ഭാരവാഹികളുടെ അര്‍പ്പണബോധത്തിലും ആത്മാര്‍ഥതയിലുമാണ് നില കൊള്ളുന്നത്. തെരഞ്ഞെടുക്കപ്പെടാന്‍ പോകുന്ന ഭാരവാഹികള്‍ക്കും പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കും ഒരായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ ഈ റിപ്പോര്‍ട്ട് സവിനയം ഇവിടെ സമര്‍പ്പിക്കുന്നു.

സെക്രട്ടറി
ജോര്‍ജ്ജുകുട്ടി പുതുപ്പാടി
പന്തപ്ലാക്കല്‍ കൂട്ടായ്മ

]]>
https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-11/feed/ 0
പന്തപ്ലാക്കല്‍ കുടുംബസംഗമം 1-ാം സമ്മേളന റിപ്പോര്‍ട്ട് https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-10-first/ https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-10-first/#respond Sat, 17 May 2025 16:31:33 +0000 https://panthaplackal.com/?p=1293
പന്തപ്ലാക്കല്‍ കുടുംബസംഗമം
1-ാം സമ്മേളന റിപ്പോര്‍ട്ട്

Date: 14.10.2002
ജോസഫ് പി ടി (അപ്പച്ചന്‍) പേരാവൂര്‍

നമ്മുടെ കുടുംബകൂട്ടായ്മയുടെ രണ്ടാമത്തെ സമ്മേളനത്തില്‍ നാളിതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതില്‍ എനിക്ക് അതിരറ്റ സന്തോഷവും ചാരിതാര്‍ത്ഥ്യവും ഉണ്ട്.

നീണ്ട നാളത്തെ പ്രവര്‍ത്തനങ്ങളുടെയും ചര്‍ച്ചകളുടെയും ഒരുക്കങ്ങളുടെയും ഫലമായി പന്തപ്ലാക്കല്‍ കുടുംബകൂട്ടായ്മയുടെ ഒന്നാമത്തെ സമ്മേളനം 14-10-2002 ന് പേരാവൂരിലുള്ള പന്തപ്ലാക്കല്‍ പി.റ്റി.ജോസഫിന്‍റെ ഭവനത്തില്‍ ചേരുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ മുപ്പത്തിയേഴു വര്‍ഷങ്ങള്‍ കൂടിയുണ്ടാകുന്ന ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും അന്നാണുണ്ടായത്. കുടുംബയോഗത്തിന് വീട്ടില്‍ നിന്നും തിരിച്ച ധാരാളം പേര്‍ വഴിയില്‍ കുടുങ്ങിപ്പോയി. പ്രതികൂല കാലാവസ്ഥ കാരണം ഒന്നാമത്തെ കുടുംബയോഗത്തിന്‍റെ വിജയത്തില്‍ സംഘാടകര്‍ അങ്ങേയറ്റം ആശങ്കയിലായി. ഈ പ്രതിബന്ധങ്ങളെല്ലാം ഉണ്ടായെങ്കിലും നമ്മുടെ ഒന്നാമത്തെ കുടുംബയോഗം വളരെ നല്ലനിലയില്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ഈശ്വരന്‍റെ പ്രത്യേക അനുഗ്രഹംകൊണ്ടാണ്. മദ്ധ്യപ്രദേശ്-ബാംഗ്ലൂര്‍-കോട്ടയം തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും വളരെ ത്യാഗം സഹിച്ച് കുടുംബാഗങ്ങള്‍ എത്തിച്ചേര്‍ന്നു. സുമാര്‍ 180 പേര്‍ പ്രസ്തുത യോഗത്തിലുണ്ടായിരുന്നു. അവര്‍ 65 കുടുംബങ്ങളുടെ പ്രതിനിധികളായിരുന്നു.

രാവിലെ 11 മണിക്ക് യോഗനടപടികള്‍ ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. നമ്മുടെ കുടുംബയോഗത്തിന്‍റെ രക്ഷാധികാരി റവ.ഫാ.തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ മൈസൂരിന്‍റെ സമര്‍ത്ഥവും ആത്മാര്‍ത്ഥവുമായ നേതൃത്വവും നിര്‍ദ്ദേശങ്ങളും നിയന്ത്രണവും സമ്മേളനത്തില്‍ ആദ്യാവസാനം ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങള്‍ വേദിയിലേക്ക് വന്ന് സ്വയം പരിചയപ്പെടുത്തി. അടുത്ത സ്വന്തക്കാരെങ്കിലും തമ്മില്‍ ആദ്യമായി കണ്ടതും മനസ്സിലാക്കിയതുമായ ഈ രംഗം വികാരതരളിതമായിരുന്നു. നമ്മുടെ കുടുംബത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ള ഓടംതോട്ടിലെ വര്‍ക്കി പേരപ്പന്‍റെയും, 88 വയസ്സുള്ള വിലങ്ങാട്ടെ കുട്ടിപാപ്പന്‍റെയും മരുതോങ്കരയിലെ റോസ-ഇളയമ്മായിയുടെയും സാന്നിദ്ധ്യം ഈ സമ്മേളനത്തെ അക്ഷരാര്‍ത്ഥത്തില്‍ ധന്യമാക്കി. 

കലാ-സാഹിത്യ-കായിക-സാമൂഹികരംഗങ്ങളില്‍ ഉന്നതസ്ഥാനീയരായ ധാരാളം പേര്‍ നമ്മുടെ കുടുംബത്തില്‍ ഇന്നുണ്ടെന്നുള്ള തിരിച്ചറിവ് നമ്മുടെ കുടുംബബന്ധത്തെ കൂടുതല്‍ ദൃഢമാക്കി.

ഈ കൂട്ടായ്മയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം 12.30 ന് പേരാവൂര്‍ ഫൊറോനപള്ളി വികാരി വെരി.റവ.ഫാദര്‍ സെബാസ്റ്റ്യന്‍ ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന രക്ഷാധികാരിയുടെ ആമുഖപ്രസംഗം ഈ സമ്മേളനത്തിന്‍റെ അര്‍ത്ഥവും പ്രാധാന്യവും എടുത്തുകാട്ടി. പിന്നീട് കുടുംബയോഗത്തിന്‍റെ പ്രസിഡന്‍റും സമ്മേളനം നടത്തുന്ന വീടിന്‍റെ ഉടമസ്ഥനുമായ പി റ്റി ജോസഫ് എല്ലാവര്‍ക്കും ഹാര്‍ദ്ധവമായി സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷന്‍ ഹ്രസ്വമായി സംസാരിച്ചു. അപ്രതീക്ഷിതമായി എത്തിച്ചേര്‍ന്ന അതിഥിയായി തൃശൂര്‍ അമലാ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാന്‍സര്‍ രോഗവിദഗ്തന്‍ ഡോ.സി.ഡി വര്‍ഗ്ഗീസിന്‍റെ ഭാഷണം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പേരാവൂര്‍ പള്ളി അസി.വികാരിയുടെ സാന്നിദ്ധ്യവും യോഗത്തിന് മോടികൂട്ടി. കുടുംബയോഗത്തിന്‍റെ വൈസ് പ്രസിഡന്‍റ് ശ്രീ.ഔസേപ്പച്ചന്‍ മണക്കടവ് (ആലക്കോട്) എല്ലാവര്‍ക്കും ഹൃദ്യമായി നന്ദിപറഞ്ഞു. വോളിബോള്‍രംഗത്ത് ദേശീയതാരമായി വളര്‍ന്നുവന്ന നമ്മുടെ കുടുംബാംഗം ഓടന്‍തോടിലെ ജോര്‍ജ്ജിന്‍റെ മകള്‍ റെന്‍സി ജോര്‍ജ്ജിനെയും ദേശീയ സ്കൂള്‍ കായിക മേളയില്‍ ഒന്നാം സ്ഥാനം നേടിയ ആഗ്നസ് മാത്യുവിനെയും വേദിയില്‍ സ്വീകരിച്ച് ആദരിച്ച രംഗം ഒരു വലിയ അനുഭവമായി. ഇടയ്ക്കിടെ നടത്തിയ കാലാപരിപാടികള്‍ പരിപാടികളെ കൂടുതല്‍ രസകരമാക്കി. യോഗത്തിന് ശേഷം ലഭിച്ച വിഭവസമൃദ്ധമായ ഉച്ചഭക്ഷണം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. 

ഉച്ചഭക്ഷണത്തിനു ശേഷം പൊതുചര്‍ച്ചയുടെ അവസരമായിരുന്നു. എല്ലാവരുടെയും പങ്കാളിത്തം ചര്‍ച്ച സജീവമാക്കി. കുടുംബയോഗം എല്ലാവര്‍ഷവും മുടങ്ങാതെ നടത്തണമെന്ന കാര്യത്തില്‍ ഏകകണ്ഠമായി തീരുമാനം എടുത്തു. കുടുംബയോഗത്തിന്‍റെ ഭരണഘടന ഏതാനും തിരുത്തലുകളോടെ യോഗം അംഗീകരിച്ചു. ഈ യോഗത്തിന്‍റെ ചിലവ് എല്ലാവരും കൂടി വഹിക്കുവാന്‍ തീരുമാനിച്ചു. സ്ഥിര മെമ്പര്‍ഷിപ്പായി ഓരോ കുടുംബവും പ്രതിവര്‍ഷം 250 രൂപ വീതം കൊടുക്കണമെന്ന് തീരുമാനിച്ചു. കുടുംബയോഗത്തിന്‍റെ ഭാഗമായി യുവജനവിഭാഗവും രൂപീകരിക്കുവാന്‍ തീരുമാനിച്ചു. കുടുംബയോഗത്തിന്‍റെ അടുത്ത മൂന്നുവര്‍ഷത്തെ ഭാരവാഹികളായി താഴെപറയുന്നവരെ തെരഞ്ഞെടുത്തു.

  • രക്ഷാധികാരി – റവ.ഫാ. തോമസ്, പന്തപ്ലാക്കല്‍, സി.എം.ഐ മൈസൂര്‍
  • പ്രസിഡന്‍റ് – പി റ്റി ജോസഫ്, പന്തപ്ലാക്കല്‍, പേരാവൂര്‍
  • വൈസ്.പ്രസിഡന്‍റ് – ഔസേപ്പച്ചന്‍ – മണക്കടവ് -ആലക്കോട്
  • സെക്രട്ടറി – ചെറിയാന്‍ മാസ്റ്റര്‍, നെടുംപുറം ചാല്‍, പേരാവൂര്‍
  • ട്രഷറര്‍ – ബേബി തോമസ്, കുപ്പായക്കോട്, താമരശ്ശേരി

കമ്മറ്റി അംഗങ്ങള്‍

  1. ജോണി, ചവറംമൂഴി, കുറ്റ്യാടി
  2. ജോണി മാത്യു, നീറ്റിക്കോട്ട്, കുറ്റ്യാടി
  3. തൊമ്മച്ചന്‍, തോട്ടുമുഖം, അരീക്കോട്
  4. ഏലിക്കുട്ടി, ഓടന്‍തോട്
  5. ജോസ്, മണത്തണ
  6. ആന്‍സി സെബാസ്റ്റ്യന്‍, പോത്തുകുഴി, തോലമ്പ്ര
  7. അപ്പച്ചന്‍, തോപ്പില്‍, അയര്‍ക്കുന്നം
  8. മത്തായി, കിഴക്കമ്പലം, ആലുവ

യുവജനവിഭാഗം

  • സെക്രട്ടറി – തോമസ് പി ജെ, തൊണ്ടിയില്‍
  • പ്രസിഡന്‍റ് – മനോജ് ബേബി, കുപ്പായക്കോട്

ഒരു ദിവസത്തെ നീണ്ടുനിന്ന തിരക്കിട്ട പരിപാടികള്‍ക്കുശേഷം പുതിയ സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ സമ്മേളനം പര്യവസാനിച്ചു.

പുതിയ എക്സിക്യൂട്ടീവ് കമ്മററിയുടെ പ്രഥമയോഗം 12.01.2003 ന് ഓടംതോട് ജോര്‍ജ്ജിന്‍റെ വീട്ടിലും രണ്ടാമത്തെ യോഗം 16.06.2003 ന് പേരാവൂര്‍, തൊണ്ടിയില്‍ പി.റ്റി ജോസഫിന്‍റെ വീട്ടിലും മൂന്നാമത്തെ യോഗം 28.09.2003 ന് മരുതോങ്കരയില്‍ ചവറംമൂഴില്‍ ജോണിയുടെ വീട്ടിലും, നാലാമത്തെ യോഗം 16.11.2003 ന് മരുതോങ്കരയില്‍ ജോണി മാത്യുവിന്‍റെ വീട്ടിലും ചേര്‍ന്നു. ഈ യോഗങ്ങളില്‍ കുടുംബകൂട്ടായ്മയുടെ വിജയകരമായ നടത്തിപ്പിന്‍റെ കാര്യങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങള്‍ കാലാകാലം കൈകൊണ്ടിട്ടുണ്ട്. ഈ കമ്മറ്റികളിലെ സജീവമായ ചര്‍ച്ചകളുടെയും ശ്രമകരമായ പ്രവര്‍ത്തനങ്ങളുടെയും ഫലമായി ലഭ്യമായ എല്ലാ മേല്‍വിലാസങ്ങളും ഉള്‍പ്പെടുത്തി ഒരു അഡ്രസ്സ് ബുക്ക് അച്ചടിച്ച് എല്ലാ കുടുംബങ്ങളിലും എത്തിച്ചു കൊടുത്തിട്ടുണ്ട്. ഈ കമ്മറ്റിയുടെ നിരന്തര ശ്രമത്തിന്‍റെ ഫലമായിട്ടാണ് ഇന്നത്തെ ഈ സമ്മേളനം ഇവിടെ സംഘടിപ്പിക്കുവാന്‍ സാധിച്ചിട്ടുള്ളത്.

ഒന്നാമത്തെ സമ്മേളനപരിപാടികള്‍ വിജയകരമായി സംഘടിപ്പിക്കുന്നതില്‍ കഠിനാധ്വാനം ചെയ്ത് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ശ്രീ ജോര്‍ജ്ജുകുട്ടി പി.സി താമരശ്ശേരിയുടെ സേവനങ്ങളെ നന്ദിയോടും സ്നേഹത്തോടും കൂടി സ്മരിക്കുകയാണ്.

നമ്മുടെ കുടുംബകൂട്ടായ്മയ്ക്ക് ശോഭനമായ ഒരു ഭാവി പ്രതീക്ഷിച്ചുകൊണ്ട് എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണവും അര്‍പ്പണബുദ്ധിയോടുകൂടിയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇന്ന് നടക്കുന്ന വിവിധ ചര്‍ച്ചകളില്‍ സൃഷ്ടിപരമായ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ടാവണം എന്ന് അപേക്ഷിച്ചുകൊണ്ടും ഈ റിപ്പോര്‍ട്ട് ഈ സമ്മേളനത്തില്‍ സവിനയം സമര്‍പ്പിച്ചുകൊള്ളുന്നു.

എന്ന്,

സെക്രട്ടറി ചെറിയാന്‍ മാസ്റ്റര്‍

]]>
https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-10-first/feed/ 0
പന്തപ്ലാക്കല്‍ കുടുംബസംഗമം 11-ാം സമ്മേളന റിപ്പോര്‍ട്ട്. https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-9/ https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-9/#respond Sat, 17 May 2025 16:28:30 +0000 https://panthaplackal.com/?p=1286
പന്തപ്ലാക്കല്‍ കുടുംബസംഗമം
11-ാം സമ്മേളന റിപ്പോര്‍ട്ട്

Date: 10-11-2012
പി.എം.ചാക്കോ, കാഞ്ഞിരമറ്റം, പാലാ

പഴമയുടേയും പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റേയും സിരാകേന്ദ്രമായ പാലായ്ക്കടുത്തുള്ള പന്തത്തലയില്‍ തുടക്കം കുറിച്ച് ഒന്നര നൂറ്റാണ്ടുകൊണ്ട് ഒരു വലിയ വടവൃക്ഷം പോലെ ശാഖകളും ഉപശാഖകളുമായി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന, പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ 11-ാം വാര്‍ഷിക സമ്മേളനം കണ്ണൂര്‍ ജില്ലയില്‍ നെടും പൊയില്‍ ശ്രീമാന്‍ ചെറിയാന്‍ മാസ്റ്ററുടെ പന്തപ്ലാക്കല്‍ ഭവനത്തില്‍ ചേര്‍ന്ന കുടുംബ കൂട്ടായ്മയുടേയും നാളിതുവരെയുള്ള പ്രവര്‍ത്തനത്തിന്‍റെയും ഒരു സംക്ഷിപ്ത റിപ്പോര്‍ട്ട്,. 12-ാം വാര്‍ഷിക സമ്മേളനം നടക്കുന്ന ഈ അനുഗ്രഹീത സന്ദര്‍ഭത്തില്‍ നിങ്ങളുടെ മുന്‍പാകെ സവിനയം അവതരിപ്പിക്കട്ടെ.

മീനച്ചില്‍ താലൂക്കിലെ പന്തത്തലയില്‍ തായ്‌വേരുള്ളതായ നമ്മുടെ കുടുംബം ഇന്ന് താലൂക്കും ജില്ലയും സംസ്ഥാനവും രാജ്യവും കടന്ന് അന്യനാടുകളില്‍ പോലും വളര്‍ന്നു കഴിഞ്ഞു. അവരെയെല്ലാം വര്‍ഷത്തിലൊരിക്കലെങ്കിലും ഒന്നിച്ചു ചേര്‍ക്കുക എന്ന മഹത്തായ ലക്ഷ്യമാണ് നമ്മള്‍ ഈ കുടുംബയോഗങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത് ഈ സംരംഭം 100 % വിജയത്തിലെത്തിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതിനായ് നമുക്ക് ഒന്നിച്ച് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.

10-11-12 ന് ശനിയാഴ്ച 6-45 ന് നെടുംപുറംചാല്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നമ്മുടെ രക്ഷാധികാരി റവ. ഫാ. തോമസ് പന്തപ്ലാക്കല്‍ ദിവ്യബലിയും നമ്മുടെ പ്രിയപ്പെട്ട മണ്‍മറഞ്ഞ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയുള്ള ഒപ്പീസും നടത്തി.
8 മണിക്ക് രജിസ്ട്രേഷനോടുകൂടി കുടുംബയോഗ സമ്മേളനം ആരംഭിച്ചു. 200 ല്‍ പരം കുടുംബാംഗങ്ങള്‍ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തു.തുടര്‍ന്ന് പ്രഭാത ഭക്ഷണമായിരുന്നു. 9 മണിക്ക് കൊച്ചു മക്കളുടെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി യോഗ നടപടികള്‍ ആരംഭിച്ചു. അന്നത്തെ സെക്രട്ടറിയും സമ്മേളനം നടക്കുന്ന ഭവനത്തിന്‍റെ നാഥനുമായ ചെറിയാന്‍ മാസ്റ്ററിന്‍റെ സ്വാഗത ഭാഷണം ഹൃദ്യമായിരുന്നു. തുടര്‍ന്ന് അധ്യക്ഷഭാഷകന്‍ മുന്‍ പ്രസിഡന്‍റ് പി.ടി. ജോസഫ് കുടുംബയോഗത്തിന്‍റെ വിജയത്തിനായി യുവതലമുറയുടെ പങ്കാളിത്തത്തെപ്പറ്റി സ്നേഹത്തിന്‍റെ ഭാഷയില്‍ വളരെ ഗഗനമായി സംസാരിച്ചു.
അതിനുശേഷം രക്ഷാധികാരി റവ. ഫാദര്‍. തോമസ് പന്തപ്ലാക്കല്‍ കഴിഞ്ഞ സമ്മേളനത്തിനു ശേഷം നമ്മെ വിട്ടു പിരിഞ്ഞ കുടുംബാംഗങ്ങളെ ഓരോരുത്തരെയും സ്മരിച്ചുകൊണ്ട് വളരെ വിഷാദ വിവശനായി സംസാരിച്ചു. ആത്മീയ ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങളും അറിവുമുള്ള രക്ഷാധികാരി കുടുംബ ജീവിതത്തിന്‍റെ നാനാ വശങ്ങളെ പറ്റി കുടുംബാംഗങ്ങളെ വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കി.

പിന്നീട് ഏതു വിഷയത്തേയും കരുതലാമലകം പോലെ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള അന്നത്തെ സെക്രട്ടറി ശ്രീ ചെറിയാന്‍ മാസ്റ്റര്‍ മുന്‍ വര്‍ഷത്തെ സമ്മേളനത്തിന്‍റേയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടേയും വിശദമായ റിപ്പോര്‍ട്ടും വരവു ചിലവുകണക്കുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ട് ഭേദഗതികള്‍ ഒന്നും കൂടാതെ കൈയ്യടിച്ചു പാസ്സാക്കി.

തുടര്‍ന്നു നടന്നത് ഉത്ഘാടനമായിരുന്നു. അതിനായി സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന കണ്ണൂര്‍, പേരാവൂര്‍ നിയോജക മണ്ഡലം എം.എല്‍.എ ശ്രീമാന്‍ അഡ്വ. സണ്ണി ജോസഫായിരുന്നു. അദ്ദേഹം തിരുവിതാംകൂറില്‍ നിന്നും നമ്മുടെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പമായിരുന്നു വേദിയില്‍ എത്തിച്ചേര്‍ന്നത്. അദ്ദേഹം ഈ നൂറ്റാണ്ടില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളെ പറ്റി വളരെ അര്‍ത്ഥവത്തായി സംസാരിച്ചു. കൂട്ടത്തില്‍ തിരുവിതാംകൂറില്‍ നിന്നു പോലും ദൂരവും സാമ്പത്തിക നഷ്ടവും പരിഗണിക്കാതെ എത്തിയവരെ മുക്തകണ്ഡം പ്രശംസിച്ചു.

മുഖ്യ പ്രഭാഷണത്തിനായി എത്തിച്ചേര്‍ന്നത് നെടുംപുറംചാല്‍ പള്ളി വികാരി റവ.ഫാ.ഫ്രാന്‍സിസ് മറ്റം ആയിരുന്നു. കുടുബ ബന്ധങ്ങളില്‍ ദൈവ വിശ്വാസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി ആധികാരികമായി സംസാരിച്ചു. തുടര്‍ന്ന് നമ്മുടെ കുടുംബാംഗമായ റവ. ഫാ.സെബാസ്റ്റ്യന്‍ അരിച്ചാലില്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എം. രാജന്‍ എന്നിവര്‍ നടത്തിയ ആശംസകള്‍ അവസരോചിതവും ചിന്തിപ്പിക്കുന്നതുമായിരുന്നു.
പൊതു സമ്മേളനത്തില്‍ നന്ദി പ്രകടനത്തിനായി എത്തിയത് ആതിഥേയ കുടുംബനാഥ, ശ്രീമതി തങ്കമ്മ ടീച്ചറായിരുന്നു.
പരിചയവും, പങ്കാളിത്തവും അനുഭവ ജ്ഞാനവും ഏറെയുളള്ള തങ്കമ്മ ടീച്ചര്‍ സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും അതിന്‍റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും ലളിതമായ ഭാഷയില്‍ നന്ദി അറിയിച്ചു.

തുടര്‍ന്ന് മാനസ്സിക സമ്മര്‍ദ്ദം, വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും വരുത്തിയേക്കാവുന്ന മാറ്റങ്ങളെപ്പറ്റിയും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ പറ്റിയും ഡോ. സെസിങ്ങ് MBBS, MD സൈക്യാട്രി അസോസ്സിയേറ്റ് പ്രൊഫസര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് തൃശൂര്‍ നടത്തിയ ക്ലാസ് വളരെ പ്രയോജനകരമായിരുന്നു.

വീണ്ടും ക്ലാസ്സുമായി വന്നത് ഡോ ധന്യ സെബിയായിരുന്നു. കുട്ടികളുടെ മാനസ്സിക ആരോഗ്യമെന്ന വിഷയത്തെപ്പറ്റി സാധാരണ വീട്ടമ്മമാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. അത് വളരെ വിജ്ഞാനപ്രദമായിരുന്നു.

വിമല്‍ജോതി എഞ്ചിനീയറിംഗ് കോളേജ് അസോസ്സിയേറ്റ് പ്രഫസര്‍ ശ്രീമാന്‍ പി.ജെ ജോസഫ് കുടുംബത്തിലെ വ്യക്തി ബന്ധങ്ങള്‍ എന്ന വിഷയത്തെ രസകരമായ കളികളിലൂടെ അവതരിപ്പിച്ചു. ആബാലവൃന്ദം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു.
KCYM സംസ്ഥാന സിന്‍ഡിക്കേറ്റ് മെമ്പര്‍ ശ്രീമാന്‍ റിജു മൈലംപ്പെട്ടി കുടുംബ ഭദ്രതയില്‍ യുവജനങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി.
വര്‍ത്തമാന കാലത്തെ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി മഹാരാജാസ് കോളേജ് റിട്ട. പ്രഫസര്‍ ശ്രീമാന്‍ കെ. പി ജോസഫ് ലളിതമായ ശൈലിയില്‍ വാക്കുകള്‍ ചുരുക്കിയും എന്നാല്‍ വിപുലമായ അറിവുകളെ സംഗ്രഹിച്ചും സംസാരിച്ചു.

പിന്നീട് വിഭവസമൃദ്ധവും സ്വാദിഷ്ഠവുമായ ഭക്ഷണമായിരുന്നു. യാതൊരു പരാതികള്‍ക്കും ഇടം കൊടുക്കാതെ വേണ്ട വിധത്തില്‍ എല്ലാവരേയും ഒരേ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നമ്മുടെ മെമ്പര്‍മാര്‍ പരമാവധി ശ്രദ്ധിച്ചു.

പിന്നീട് നടന്നത് കുടുംബ യോഗത്തിന്‍റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പായിരുന്നു. 

  • പ്രസിഡന്‍റ്  : ബേബി കുപ്പായക്കോട്ട്
  • വൈസ് പ്രസിഡന്‍റ് : റിജുമോന്‍ മൈലംപെട്ടി
  • സെക്രട്ടറി : ജോസ് കല്ലാനോട്
  • ജോ സെക്രട്ടറി : ജോയി അണിയറ
  • ട്രഷറര്‍ : ടോമി വീര്‍പ്പാട്
  • യൂത്ത് വിംഗ് പ്രസിഡന്‍റ് : മനോജ് കുപ്പായക്കോട്
  • സെക്രട്ടറി : മാത്തുക്കുട്ടി വീര്‍പ്പാട്

എക്സിക്യൂട്ടവ് കമ്മിറ്റിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവര്‍

  • ജോര്‍ജ്കുട്ടി കോഴിക്കോട്
  • സെബാസ്റ്റ്യന്‍ ആലക്കോട്
  • മുന്‍ പ്രസിഡന്‍റ് പി.ടി ജോസഫ് ്
  • മുന്‍ സെക്രട്ടറി ചെറിയാന്‍ മാസ്റ്റര്‍
  • സിബി ചെമ്പനോട.

യുവ ജനവിഭാഗത്തിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവര്‍:-

  • റിജുമോന്‍ മൈലംപെട്ടി
  • റോഷന്‍ സെബാസ്റ്റ്യന്‍
  • നീനു ജേക്കബ്
  • മഞ്ചു.പി.റ്റി
  • ജോസഫീന ജോസഫ്

പിന്നീട് നമ്മുടെ സമ്മേളനത്തിന് ആവേശം പകരുന്ന വടംവലി മത്സരവും നടത്തി. അഞ്ചു മണിക്ക് സമാപന സമ്മേളനത്തില്‍ സമ്മാനാര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഴുവന്‍ സമ്മാനങ്ങളും സ്പോണ്‍സര്‍ ചെയ്തത് ബുള്ളറ്റ് ലോജിസ്റ്റിക് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ശ്രീമാന്‍ ബിജു ജേക്കബ് പതിയിലായിരുന്നു.

കഴിഞ്ഞ സമ്മേളനത്തിനുശേഷം മൂന്ന് എക്സിക്യൂട്ടീവ് യോഗങ്ങള്‍ കൂടുകയും കുറെ നല്ല തീരുമാനങ്ങള്‍ എടുക്കുകയും കുറച്ചു കാര്യങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്തു.

  • ക്രിസ്തുമസ് ആശംസകള്‍ മുഴുവന്‍ വീടുകളിലും എത്തിച്ചു.
  • നമ്മുടെ കുടുംബാംഗമായ ഫാദര്‍ ധനേഷ് തൃശൂരിന്‍റെ പുത്തന്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും ഉപഹാരം കൊടുക്കുകയും ചെയ്തു.
  • കുടുംബ വിവര ബയോഡാറ്റാ എല്ലാ കുടുംബങ്ങളിലുമെത്തിച്ചു കൊടുത്തു. അതിന്‍റെ തുടര്‍ പ്രവര്‍ത്തനം എന്ന നിലയില്‍ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്നു. അതിനായുള്ള കമ്മിറ്റിയില്‍ സെബാസ്റ്റ്യന്‍ ആലക്കോട്, റിജുമോന്‍ മൈലംപെട്ടി, മാത്തുക്കുട്ടി വീര്‍പാട്, സന്തോഷ് അണുങ്ങോട് എന്നിവരെ ചുമതല ഏല്‍പ്പിച്ചു. അവരുടെ നിരന്തര പരിശ്രമത്തിന്‍റെ ഫലമാണ് ഇന്ന് നടക്കാന്‍ പോകുന്ന www.panthaplackal.com എന്ന വെബ് സൈറ്റ് ഉദ്ഘാടനം. ഇതിനായി തങ്ങളുടെ വിലയേറിയ സമയവും പണവും മുടക്കി ഈ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടും സ്നേഹത്തോടും കൂടി സ്മരിക്കുകയും ആഭിനന്ദിക്കുകയും ചെയ്യുന്നു.

കുടൂംബക്കൂട്ടായ്മയുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനായി 50,000/- രൂപയുടെ ചിട്ടി തുടങ്ങാന്‍ തീരുമാനിച്ചു. അതിന്‍റെ നടത്തിപ്പിനായി ഒരു കമ്മിറ്റിക്ക് രൂപം നല്‍കി, സന്തോഷ് അണുങ്ങോട്, മാത്തുകുട്ടി വീര്‍പ്പാട്, മനോജ് കുപ്പായക്കോട്, റിജുമോന്‍ മൈലംപെട്ടി എന്നിവരെ കമ്മിറ്റിയുടെ ചുമതല ഏല്‍പ്പിച്ചു.

പതിനൊന്നാം സമ്മേളനം ഇത്രയും വിജയകരമാക്കി സംഘടിപ്പിച്ചതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ചെറിയാന്‍ മാസ്റ്റര്‍ക്കും കുടുംബത്തിനുമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പുതുമയാര്‍ന്ന പരിപാടികളോടെ ഈ സംഗമത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിച്ചു. ആയതിനാല്‍ ചെറിയാന്‍ മാസ്റ്റര്‍ക്കും കുടുംബത്തിനും പന്തപ്ലാക്കല്‍ കുടുംബ കൂട്ടായ്മയുടെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് 12-ാം സമ്മേളനത്തില്‍ സവിനയം വെക്കുന്നു.

എന്ന്
ജോസ് കല്ലാനോട്

]]>
https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-9/feed/ 0
പന്തപ്ലാക്കല്‍ കുടുംബസംഗമം 12-ാം സമ്മേളന റിപ്പോര്‍ട്ട്. https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-8/ https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-8/#respond Sat, 17 May 2025 16:23:02 +0000 https://panthaplackal.com/?p=1273
പന്തപ്ലാക്കല്‍ കുടുംബസംഗമം
12-ാം സമ്മേളന റിപ്പോര്‍ട്ട്

Date: 09-11-2013
പി.എം.ചാക്കോ, കാഞ്ഞിരമറ്റം, പാലാ

പഴയ തലമുറയില്‍ നിന്നും ദീപ ശിഖ ഏറ്റുവാങ്ങി ചരിത്രത്തിന്‍റെ ഏറ്റവും വലിയ പരിവര്‍ത്തനങ്ങളുടേതായ ഈ നൂറ്റാണ്ടില്‍ ജീവിക്കുവാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം ഓരോരുത്തരും. വിഭജിതമായി കൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ സ്നേഹവും ഐക്യവും കൂട്ടായ്മയും അസാദ്ധ്യമായിരിക്കുന്നു. കടന്നു പോയ തലമുറ കൈമാറിതന്ന ദീപശിഖ അണയാതെ പ്രൊജ്വലിപ്പിക്കുവാന്‍. ദൈവസ്നേഹത്തിന്‍റെ അനുഭവ സാന്ദ്ര മായ സാന്നിദ്ധ്യം പന്തപ്ലാക്കല്‍ കുടുംബങ്ങള്‍ അനുഭവിച്ചറിയുന്നത് അവര്‍ സ്നേഹത്തിന്‍റെ കൂട്ടായ്മയില്‍ ഒരുമിക്കുന്ന വാര്‍ഷികസമ്മേളനങ്ങളിലൂടെയാണ്. നാളുകള്‍ നല്ല അനുഭവങ്ങളായി കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ സ്വന്തം നാടിനേയും നാട്ടുകാരെയും ബന്ധുമിത്രാദികളേയും വിട്ട് അകലങ്ങളിലേക്ക് യാത്ര ചെയ്ത് ചെന്നെത്തിയ മണ്ണില്‍ ജീവിതസ്വപ്നങ്ങള്‍ നെയ്ത് കൂട്ടുമ്പോള്‍ രക്തബന്ധത്തിനും സ്നേഹബന്ധത്തിനും അകലം വര്‍ദ്ധിക്കുന്നു. ഇവിടെ നാള്‍ വഴികളില്‍ ഇടം കണ്ടെതതി ചരിത്രമായിമാറിയ ചില മുഹൂര്‍ത്തങ്ങള്‍, പന്തപ്ലാക്കല്‍ കുടുംബത്തിന്‍റെ 12-ാം വാര്‍ഷിക സമ്മേളനങ്ങള്‍. വിദൂരങ്ങളില്‍ ചിതറിക്കിടക്കുന്ന നമമുടെ കുടുംബാംഗങ്ങളെ വര്‍ഷത്തില്‍ ഒരിക്കല്‍ ഒന്നിച്ചു ചേര്‍ക്കുന്ന ശ്രമകരമായ ഈ സംരംഭം ഓരോ വര്‍ഷം കഴിയുമ്പോഴും കൂടുതല്‍ പൂര്‍ണ്ണത കൈവരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് അഭിമാനത്തോടെ പറയുവാന്‍ സാധിക്കും.അകലങ്ങളില്‍ നഷ്ടമായിരുന്ന നമ്മുടെ കുടുംബ ബന്ധങ്ങള്‍ വീണ്ടെടുക്കുവാന്‍ നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.

12-ാം വാര്‍ഷിക സമ്മേളനം

2013 നവംബര്‍ 9 ശനിയാഴ്ച പാലാ കാഞ്ഞിരമറ്റത്ത് പി.എം ചാക്കോ യുടെ ഭവനത്തില്‍ നടന്ന 12-ാം വാര്‍ഷികസമ്മേളനത്തില്‍ 128 കുടുംബങ്ങളില്‍ നിന്നായി 412 കുടുംബാംഗങ്ങള്‍ പങ്കെടുത്തു. രാവിലെ 7 മണിക്ക് കാഞ്ഞിരമറ്റം മാര്‍ ശ്ലീവാ പള്ളിയില്‍ പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ മണ്‍ മറഞ്ഞ കുടുംബാംഗങ്ങളുടെ അനുസ്മരണാര്‍ത്ഥം ദിവ്യബലിയര്‍പ്പിച്ച് സിമിത്തേരിയില്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പി.എം. ചാക്കോയുടെ ഭവനത്തില്‍ നടന്ന 12-ാ മതു കുടുംബ യോഗ വാര്‍ഷികത്തിന്‍റെ ഔപചാരികമായ ഉല്‍ഘാടനം മെത്രാന്‍ അഭിവന്ദ്യനായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ കുടുംബയോഗ പ്രസിഡന്‍റ് ശ്രീമാന്‍ ബേബി പന്തപ്ലാക്കല്‍ കുപ്പായക്കോട്ട് നിര്‍വഹിച്ചു. കുടുംബയോഗ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കല്‍ അനുസ്മരണ സന്ദേശവും നല്‍കി. കാഞ്ഞിരമറ്റം മാര്‍ ശ്ലീഹാ പള്ളി വികാരി റവ. ഫാ. ജോണ്‍ പൊതിയീട്ടില്‍, അസി. വികാരി റവ. ഫാ. ജോസഫ് കുറ്റിയാങ്കല്‍, അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി മേരിക്കുട്ടി തോമസ് തെക്കേമുറിയില്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ആനിയമ്മ പന്തപ്ലാക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജോസ് മാസ്റ്റര്‍ ചെറ്റുതോട് സ്വാഗതവും ജോസ് കല്ലാനോട് നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് കുടുംബ കൂട്ടായ്മ കാലഘട്ടത്തിന്‍റെ ആവശ്യമെന്ന വിഷയത്തില്‍ മലയാള മനോരമ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ സിറിയക് പാറ്റാനി ക്ലാസ് നയിച്ചു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഉച്ചക്ക് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ ദീര്‍ഘ കാലമായി എല്ലാവരും സ്വപ്നം കണ്ടിരുന്ന വലിയ അനുഗ്രഹത്തിന്‍റെ സാക്ഷാല്‍കാരം പന്തപ്ലാക്കല്‍ കുടുംബ യോഗ വെബ്സൈറ്റ് www.panthaplackal.com ശ്രീ ജോസ് കെ മാണി MP ഉത്ഘാടനം ചെയ്തു ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ആതിഥേയ കുടുംബത്തിലെ 95-ാം പിറന്നാള്‍ ആഘോഷിച്ച മത്തായിപാപ്പനേയും പതിനൊന്ന് വര്‍ഷക്കാലം പന്തപ്ലാക്കല്‍ കുടുംബയോഗത്തിന് അദ്ധ്യക്ഷ പദം അലങ്കരിച്ച പ്രസിഡന്‍റ് ശ്രീ പി.റ്റി. ജോസഫിനേയും പത്തു വര്‍ഷക്കാലം കുടുംബയോഗത്തിന്‍റെ സെക്രട്ടറിയായി നിസ്വാര്‍ത്ഥ സേവനം ചെയ്ത ശ്രീ പി.ജെ ചെറിയാന്‍ മാസ്റ്ററേയും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും MBBS നു 2 -ാം റാങ്ക് കരസ്ഥമാക്കിയ കുമാരി ട്രീസാ ജോണ്‍ പന്തപ്ലാക്കലിനേയും പൊന്നാട അണിയിച്ച് ആദരിച്ചു. ആവേശകരമായി തിരുവിതാംകൂര്‍ – മലബാര്‍ പുരുഷ വനിതാ ടീമുകള്‍ തമ്മില്‍ നടത്തിയ വടം വലി മത്സരത്തില്‍ മലബാറില്‍ നിന്നുള്ള പുരുഷ വനിതാ ടീമുകള്‍ വിജയികളായി. ഫാ. തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ വടംവലി മത്സരത്തിലെ വിജയികള്‍ക്കും വിവിധ മേഖലകളില്‍ അര്‍ഹരായ കുടുംബാംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് പൊന്നാട അണിയിച്ച് ആദരിച്ച് അഭിനന്ദിക്കുകയും ചെയ്തു.
കുടുംബയോഗ ജോയിന്‍റ് സെക്രട്ടറി റിജുമോന്‍ പന്തപ്ലാക്കലിന്‍റെ നന്ദി പ്രകടനത്തോടെ 12-ാം സമ്മേളനം പൂര്‍ണ്ണമായി. 12-ാം സമ്മേളനം വന്‍ വിജയകരമാക്കാന്‍ കഠിനാധ്വാനം ചെയ്ത ശ്രീ. ജോസ് മാസ്റ്റര്‍ ചേറ്റുതോട്, ശ്രീ മാത്തുക്കുട്ടി പന്തപ്ലാക്കല്‍ പൈക, ശ്രീ ജോസ് പി.ജെ ഇളങ്ങുളം എന്നിവരേയും സമ്മേളനത്തിന്‍റെ മുഴുവന്‍ ചിലവുകളും വഹിച്ച് ആതിഥേയത്വം വഹിച്ച ശ്രീ പി.എം. ചാക്കോയേയും കുടുംബാംഗങ്ങളേയും സമ്മേളനത്തിന് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത ഗാബ്രി അലുമിനിയം കമ്പനി ഉടമ ശ്രീ ജോഷി. പി.മാത്യൂവിനും ഹൃദയപൂര്‍വ്വമായ നന്ദി അര്‍പ്പിക്കുന്നു.

പന്തപ്ലാക്കല്‍ വെല്‍ഫെയര്‍ ഫണ്ട്
പന്തപ്ലാക്കല്‍ കുടുംബ വെബ് സൈറ്റിന്‍റെ സാമ്പത്തിക ആവശ്യത്തിലേക്കായി 14-09-2014 മുതല്‍ വെല്‍ഫെയര്‍ ഫണ്ടിന് ആരംഭം കുറിച്ചു. 20 മെമ്പര്‍മാര്‍ ഇതില്‍ അംഗങ്ങളായി ചേര്‍ന്നു. മാത്യുകുട്ടി പന്തപ്ലാക്കല്‍ വീര്‍പാടും, സന്തോഷ് പന്തപ്ലാക്കല്‍ അണുങ്ങോടും ഇതിന് നേതൃത്വം നല്‍കുന്നു.

കുടുംബ വെബ് സൈറ്റ്
9-11-2013 ല്‍ രൂപീകൃതമായ കുടുംബ വെബ്സൈറ്റില്‍ 82 കുടുംബങ്ങളുടെ വിവരങ്ങള്‍ ഇതിനകം പൂര്‍ണ്ണമായി ശേഖരിക്കാന്‍ സാധിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റി

  1. 08-02-2014 ന് പശുക്കടവിലുള്ള ശ്രീ ഷൈജി ജോയിയുടെ ഭവനത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ 11 അംഗങ്ങള്‍ പങ്കെടുത്തു. 12-ാം സമ്മേളനം വിലയിരുത്തി. എല്ലാ കുടുംബങ്ങള്‍ക്കും ക്രിസ്തുമസ് ആശംസാ സന്ദേശം അയക്കാന്‍ തീരുമാനിച്ചു.
  2. 13-04-2014 ന് കല്ലാനോട് ശ്രീ ജോസ് പന്തപ്ലാക്കല്‍ ന്‍റെ ഭവനത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ 16 അംഗങ്ങള്‍ പങ്കെടുത്തു. പ്രധാനമായി പന്തപ്ലാക്കല്‍ വെല്‍ഫയര്‍ ഫണ്ടിന്‍റെ നിയമാവലി രൂപീകരിച്ചു.
  3. 14-09-2014 ന് പൈസക്കരിയില്‍ ശ്രീ ജോസ് തോമസിന്‍റെ ഭവനത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ 19 അംഗങ്ങള്‍ പങ്കെടുത്തു. പന്തപ്ലാക്കല്‍ വെല്‍ഫെയര്‍ ഫണ്ട് ഉത്ഘാടനം ചെയ്തു. 13-ാം വാര്‍ഷിക സമ്മേളനത്തിനു വേണ്ട ക്രമീകരണങ്ങള്‍ ആലോചിച്ചു തീരുമാനിച്ചു.

അഭിനന്ദനങ്ങള്‍ ഭാവുകങ്ങള്‍
മലബാറിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കിയ തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപൊലീത്ത ആയി നിയമിതനായിരിക്കുന്ന അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവിനും 15 വര്‍ഷക്കാലം തലശ്ശേരി അതിരൂപതയെ നയിച്ച അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവിനും പന്തപ്ലാക്കല്‍ കുടുംബാംഗങ്ങളുടെ പ്രാര്‍ത്ഥനാ മംഗളങ്ങളും ആശംസിക്കുന്നു.

ആദരാഞ്ജലികള്‍
2013 മെയ് 1-ാം തീയതി നിര്യാതയായ മറിയാമ്മ വര്‍ക്കി പന്തപ്ലാക്കല്‍ തമ്പലക്കാട്, 2014 മാര്‍ച്ച് 20-ാം തീയതി നിര്യാതയായ പി വി മാത്യൂ പന്തപ്ലാക്കല്‍ പാലാ. 2014 ആഗസ്റ്റ് 16-ാം തീയതി നിര്യാതനായ ഏലിയാമ്മ വര്‍ക്കി പന്തപ്ലാക്കല്‍ കുന്നംകൈ എന്നിവര്‍ക്ക് പന്തപ്ലാക്കല്‍ കുടുംബാംഗങ്ങളുടെ ആദരാഞ്ജലികള്‍.
20-11-2014 ന് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് 4 വര്‍ഷം തികയുന്ന തിരുഹൃദയ സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ ജെരാദ് പന്തപ്ലാക്കല്‍ ആതിഥേയ കുടുംബാംഗമാണ്. സിസ്റ്ററിന്‍റെ സ്മരണക്ക് മുന്‍പില്‍ പന്തപ്ലാക്കല്‍ കുടുംബാംഗങ്ങളുടെ ആരാഞ്ജലികള്‍.

ഉപസംഹാരം
സഞ്ചരിച്ചതിനേക്കാള്‍ ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്ന ഉത്തമ ബോദ്ധ്യത്തോടെ പന്തപ്ലാക്കല്‍ കുടുംബയോഗം 13-ാം വര്‍ഷത്തിലൂടെ കടന്നു പോകുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും നാം നന്ദിയോടെ സ്മരിക്കേണ്ട നിരവധിയായ ആളുകളുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി നിന്ന് പിതൃസ്നേഹത്തോടെ നമ്മെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യുന്ന നമ്മുടെ രക്ഷാധികാരി റവ.ഫാ.തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കുന്ന മുന്‍ പ്രസിഡന്‍റ് ശ്രീ പി. റ്റി ജോസഫ് മുന്‍ സെക്രട്ടറി ശ്രീ. പി.ജെ ചെറിയാന്‍ മാസ്റ്റര്‍,മുന്‍ വൈസ് പ്രസിഡന്‍റ് ഔസേപ്പച്ചന്‍ സാര്‍, മുന്‍ ജോയിന്‍റ് സെക്രട്ടറി പി.വി.ജോര്‍ജ്ജ്, എന്നിവരോടുള്ള ഹൃദയപൂര്‍വ്വമായ നന്ദി അര്‍പ്പിക്കുന്നു. മണ്‍മറഞ്ഞുപോയ പൂര്‍വീകരായ കുടുംബാംഗങ്ങളുടെ പാവന സ്മരണക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ചരിത്രപരമായ ഉത്തരവാദിത്വം നിറവേററാന്‍ സര്‍വ്വ ശക്തനായ ദൈവം നമ്മുടെ പാതകളില്‍ വിളക്കായി പ്രകാശിച്ച് നമ്മെ നയിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ 2013-2014 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സവിനയം സമര്‍പ്പിക്കുന്നു.

എന്ന്,

പന്തപ്ലാക്കല്‍ കുടുംബയോഗത്തിനു വേണ്ടി
സെക്രട്ടറി ജോസ് കല്ലാനോട്

]]>
https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-8/feed/ 0
പന്തപ്ലാക്കല്‍ കുടുംബസംഗമം 13-ാം സമ്മേളന റിപ്പോര്‍ട്ട് https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-7/ https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-7/#respond Sat, 17 May 2025 16:19:15 +0000 https://panthaplackal.com/?p=1264
പന്തപ്ലാക്കല്‍ കുടുംബസംഗമം
13-ാം സമ്മേളന റിപ്പോര്‍ട്ട്

Date: 03-11-2014
ജോസ് തോമസ് പൈസക്കരി

അധിനിവേശത്തിന്‍റെയും കൊമ്പുകോര്‍ക്കലിന്‍റെയും പ്രതിരോധ പ്രകടന ങ്ങളുടേയും പെരുമ്പറ കൊട്ടുന്ന ഈ കാലഘട്ടം മാധ്യമ മൂല്യങ്ങളും മനസ്സാക്ഷിയും കാറ്റില്‍ പറത്തി സ്വന്തം ഇഷ്ടത്തിനും താല്‍പര്യങ്ങള്‍ക്കും വേണ്ടി മന്ത്രിക്കുന്ന ലോകരാഷ്ട്ര നേതൃത്വങ്ങള്‍ സ്ത്രീത്വത്തെ പോലും പരസ്യമായി തെരുവില്‍ അധിക്ഷേപിക്കുന്ന കാലം.

ഇതിനിടയില്‍ സ്നേഹവും ഐക്യവും കൂട്ടായ്മയും നില നിര്‍ത്തുക എന്നത് വളരെ ദുഷ്കരം. നമ്മുടെ മുന്‍തലമുറക്കാര്‍ നമുക്കു നേടിത്തന്ന നമ്മളെ ഏല്‍പ്പിച്ച സ്നേഹത്തിന്‍റെയും കൂട്ടായ്മയുടേയും ഐക്യത്തിന്‍റെയും ദീപശിഖ വീണ്ടും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 2015 ലെ കുടുംബകൂട്ടായ്മയുടെ ആഘോഷങ്ങളുമായി ഒരുമിച്ചിരിക്കയാണ്. വിദൂരങ്ങളില്‍ ചിതറിക്കിടക്കുന്ന നമ്മുടെ കുടുംബാംഗങ്ങളെ വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ചു കൂട്ടാനുള്ള നമ്മുടെ ശ്രമം ഓരോ വര്‍ഷം പിന്നിടുമ്പോഴും കൂടുതല്‍ പൂര്‍ണ്ണത കൈവരിച്ചു കൊണ്ടിരിക്കുന്നുവെന്നത് നമുക്ക് ആഭിമാനത്തോടുകൂടി പറയുവാന്‍ കഴിയും. ഇനിയും കുടുംബബന്ധങ്ങള്‍ ഒന്നിനൊന്ന് കൂടുതല്‍ ശക്തിപ്പെടുത്തുവാനായി നമുക്ക് ഒരുമയോടെ കൈകോര്‍ക്കാം.

13-ാം വാര്‍ഷിക സമ്മേളനം
2013 നവംബര്‍ 9-ാം തീയതി ശനിയാഴ്ച പാലാ കാഞ്ഞിരമറ്റത്ത് ശ്രീ പി.എം. ചാക്കോ പന്തപ്ലാക്കലിന്‍റെ ഭവനത്തില്‍ നിന്നും, കുടുംബാംഗ സമ്മേളനത്തിന്‍റെ ദീപ ശിഖ ഏറ്റുവാങ്ങി. മലബാറില്‍ പൈസക്കരിയിലെ ശ്രീ ജോസ് തോമസ് പന്തപ്ലാക്കലിന്‍റെ ഭവനത്തില്‍ നിന്ന് ആ സുദിനം 2014 നവംബര്‍ 3 തിങ്കളാഴ്ച ആര്‍ക്കും മറക്കാവുന്നതല്ല. ഒരുപാടുപേരുടെ പരിശ്രമത്തിന്‍റെയും ത്യഗത്തിന്‍റെയും കൂടിച്ചേരലായിരുന്നു അത്. പൈസക്കരിയുടെ മലമടക്കുകളില്‍ നമ്മുടെ കൂട്ടായ്മയുടെ മാറ്റൊലി കൊണ്ടു ഒരു പക്ഷെ, പൈസക്കരിയിലെ തന്നെ ഒരു വലിയ ഭവനമായി മാറിയിരിക്കാം.

ഈ സമ്മേളനത്തില്‍ 230 കുടുംബങ്ങളില്‍ നിന്നായ് 500 ല്‍ പരം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. രാവിലെ 7.45. ന് പൈസക്കരി ദേവമാതാ പള്ളിയില്‍ കുടുംബയോഗത്തിന്‍റെ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ മണ്‍മറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിച്ച് ദിവ്യബലിയും സെമിത്തേരിയില്‍ ഒപ്പീസും ചൊല്ലി പ്രാര്‍ത്ഥിച്ചു. കൃത്യം 8.30 ന് രജിസ്ട്രേഷന്‍ ആരംഭിച്ചു. 9 മണിക്ക് പ്രഭാത ഭക്ഷണം. പിന്നീട് അഭിവന്ദ്യ പിതാവിനും വിശിഷ്ടാതിഥികള്‍ക്കും സ്വീകരണമായിരുന്നു. തുടര്‍ന്ന് ഈശ്വര പ്രാര്‍ത്ഥനയോടു കൂടി സമ്മേളനം ആരംഭിക്കുകയായി. കുടുംബ യോഗ കണ്‍വീനര്‍ ശ്രീ ജോസ് തോമസ് പന്തപ്ലാക്കല്‍ പൈസക്കരി വിശിഷ്ടാതിഥികളെയും, കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്തു. കുടുംബയോഗ രക്ഷാധികാരി റവ. ഫാ. തോമസ് പന്തപ്ലാക്കല്‍ ആമുഖ പ്രസംഗവും കുടുംബയോഗ പ്രസിഡന്‍റ്ശ്രീ ബേബി പി.റ്റി. അദ്ധ്യക്ഷപ്രസംഗവും നടത്തി.

തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് കുടുംബ യോഗ സംഗമം ഉല്‍ഘാടനം ചെയ്തു. പന്തപ്ലാക്കല്‍ കുടംബങ്ങളുടെ ഐക്യത്തെപ്പറ്റിയും കുടുംബ നേതൃത്വ കെട്ടുറപ്പിനെപ്പറ്റിയും അദ്ദേഹം ആത്മാര്‍ത്ഥമായി പ്രശംസിച്ചു. ഇതുപോലെയുള്ള കുടുംബയോഗങ്ങള്‍ രൂപം കൊള്ളുന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ആതിഥേയ കുടുംബത്തിലെ അമ്മച്ചിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചിരുത്തി.

പിന്നീട് കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി, മലയോരങ്ങളില്‍ വികസനത്തിന്‍റെ വിജയക്കൊടി നാട്ടിയ എല്ലാവര്‍ക്കും പ്രിയങ്കരനായ എം.എല്‍.എ ശ്രീ സണ്ണി ജോസഫ് നമ്മുടെ കുടുംബ കൂട്ടായ്മക്ക് സര്‍വവിധ ഐശ്വര്യങ്ങളും നേര്‍ന്നു കൊണ്ടുള്ള മുഖ്യ പ്രഭാഷണം നടത്തി.

കുടുംബയോഗ സെക്രട്ടറി ശ്രീ ജോസ് പന്തപ്ലാക്കല്‍ കല്ലാനോട് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പൈസക്കരി ദേവമാതാ പള്ളി വികാരി റവ.ഫാ ഡോ.തോമസ് മേല്‍വട്ടം അനുഗ്രഹ പ്രഭാഷണം നടത്തി.
പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സി.വി ജോസ് ചെന്നാട്ട്, തിരുമേനി സെന്‍റ് ആന്‍റണീസ് പള്ളി വികാരി റവ. ഫാ. ജോണ്‍ മുല്ലക്കര. പൈസക്കരി ദേവമാതാ എച്ച്. എസ്.എസ്. പ്രിന്‍സിപ്പല്‍ ശ്രീ ജേക്കബ് മാരിപ്പുറം പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ആനീസ് ബേബി കൊട്ടനാനി, പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ ടെല്‍സണ്‍ ജോര്‍ജ്ജ് കണ്ടത്തുംകര തുടങ്ങിയവര്‍ പന്തപ്ലാക്കല്‍ കുടുംബ കൂട്ടായ്മക്ക് സര്‍വവിധ ആശംസകളും അറിയിച്ചു.
തുടര്‍ന്ന് കുടുംബ യോഗ വൈസ് പ്രസിഡന്‍റ് ശ്രീ മാത്തുക്കുട്ടി വിര്‍പാട് കുടുംബ യോഗ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ച വിശിഷ്ടാതിഥികള്‍ക്കും യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും നന്ദിയും അറിയിച്ചു കൊണ്ട് കുടുംബയോഗ സമ്മേളനം അവസാനിച്ചു. 

11.15 ന്‍റെ ടീ ബ്രേക്കിനുശേഷം കൂടുതല്‍ ഉന്‍മേഷത്തോടെ കണ്ണൂര്‍ ഹൃദയാരം കൗണ്‍സിലിങ്ങ് സെന്‍റര്‍ ഡയറക്ടര്‍ ഡോക്ടര്‍ ട്രീസാ പാലക്കല്‍ കുടുംബ ശ്രേയസ് എന്ന വിഷയത്തെ ആസ്പദമാക്കി ഈ കാലഘട്ടത്തില്‍ യുവ തലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളെ പറ്റിയും വളരെ ഉള്‍ക്കാഴ്ചയോടുകൂടിയുള്ള ഒരു മണിക്കൂര്‍ നീണ്ട ക്ലാസ് നടത്തുകയുണ്ടായി.

12.30 ന് കുടുംബയോഗം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ അതികരിച്ച് ഗ്രൂപ്പ് ചര്‍ച്ചയും അതിന്‍റെ വിലയിരുത്തലും ഉണ്ടായിരുന്നു. പിന്നീട് വിഭവ സമൃദ്ധമായ സ്നേഹ വിരുന്നിനായി യോഗം പിരിഞ്ഞു. സമയക്കുറവു മൂലം ഭക്ഷണ സമയത്ത് കുട്ടികളുടെ കലാപരിപാടികളും നടത്തുകയുണ്ടായി.
പിന്നീടുള്ള ചടങ്ങില്‍ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ കുടുംബാംഗം, എറ്റവും പ്രായമുള്ള ദമ്പതികള്‍. ഏറ്റവും പ്രായം കുറഞ്ഞ കുട്ടി, ഏറ്റവും ദൂരെ നിന്നു വന്ന കുടുംബങ്ങള്‍, ഏറ്റവും കൂടുതല്‍ അഗങ്ങള്‍ പങ്കെടുത്ത കുടുംബം, വിവിധ മേഖലകളില്‍ പ്രത്യേക മികവ് തെളിയിച്ച വ്യക്തികള്‍, എന്നിവരെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

കുടുംബയോഗ സമ്മേളനത്തിന് എക്കാലത്തും കൊഴുപ്പ് ഏറെയുള്ള വടം വലി മത്സരം നടന്നു. പുരുഷ വനിതാ ടീമുകള്‍ വളരെ ആവേശത്തോടുകൂടി പങ്കെടുത്തു. മത്സരത്തില്‍ മലബാറില്‍ നിന്നുള്ള പുരുഷ വനിതാ ടീമുകള്‍ സമ്മാനാര്‍ഹരായി. പന്തപ്ലാക്കല്‍ കുടുംബ യോഗ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കല്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു. കുടുംബയോഗ ജോയിന്‍റ് സെക്രട്ടറി, ശ്രീ ജോസ് മാസ്റ്റര്‍ ചേറ്റുതോട് എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു. അങ്ങിനെ 13-ാം കുടുംബ കൂട്ടായ്മക്ക് തിരശ്ശീല വീണു.

13-ാം കുടുംബസംഗമം വന്‍ വിജയമാക്കി തീര്‍ക്കാന്‍ കഠിന ശ്രമങ്ങള്‍ നടത്തി ഇത്രയധികം മനോഹരമായ പരിപാടികള്‍ക്ക് വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കി ആതിഥേയത്വം നല്‍കിയ ശ്രീ ജോസ് തോമസിനേയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളേയും എത്ര പ്രകീര്‍ത്തിച്ചാലും അധികമാവില്ല. വിജയികളായ മുഴുവന്‍ പേര്‍ക്കും സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത ഗ്ലാസ് ലൈെന്‍ പ്രൈവറ്റ് കമ്പനി , സേലം ഉടമ ശ്രീ ഡൊമിനിക് തോമസ്സ് പന്തപ്ലാക്കലിനും പ്രത്യേകം നന്ദി അറിയിക്കുന്നു.. ഈ പരിപാടികളുടെ വിജയത്തിനായി രാപകല്‍ പ്രവര്‍ത്തിച്ച ശ്രീ റിജുമോന്‍ മൈലംപെട്ടി, ശ്രീ മാത്തുക്കുട്ടി വീര്‍പ്പാട്, യോഗ ദിവസം ദീപിക സപ്ലിമെന്‍റ് തയ്യാറാക്കുന്നതിന് തന്‍റെ സകല കഴിവുകളും വിനിയോഗിച്ച ശ്രീ സെബാസ്റ്റ്യന്‍ ആലപ്പാട്, അതിന്‍റെ സാമ്പത്തിക സഹായങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത നമ്മുടെ കുടുംബാംഗങ്ങളായ ഗാബ്രി അലുമിനിയം ആലുവ ഉടമകള്‍,ശ്രീ ജേക്കബ്/ ഷിജോ പന്തപ്ലാക്കലിനേയും ബുള്ളറ്റ് ലോജിസ്റ്റിക് ബാംഗ്ലൂര്‍ ഉടമ ശ്രീ ബിജു ജേകബ് പതിയിലിനേയും വളരെ സ്നേഹത്തോടും നന്ദിയോടും കൂടി ഓര്‍ക്കുന്നു.

പ്രവര്‍ത്തന വിലയിരുത്തല്‍
പന്തപ്ലാക്കല്‍ കുടുംബയോഗ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ആവശ്യത്തിനായി പ്രവര്‍ത്തിച്ചുവരുന്ന പന്തപ്ലാക്കല്‍ വെല്‍ഫെയര്‍ ഫണ്ട് വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. 20 മെമ്പര്‍ ഒരുമിച്ച് നടത്തുന്ന ചിട്ടി കഴിഞ്ഞ 12 മാസമായി കൃത്യമായി തന്നെ നടക്കുന്നു. ശ്രീ മാത്തുക്കുട്ടി വീര്‍പ്പാട്, ശ്രീ റിജു മോന്‍ മൈലംപെട്ടി, ശ്രീ സന്തോഷ് അണുങ്ങോടും നല്ല നേതൃത്വം കൊടുക്കുന്നു.

കുടുംബ വെബ് സൈറ്റ്
09-11-2013 ല്‍ ആരംഭിച്ച കുടുംബ വെബ് സൈറ്റ് കൂടുതല്‍ അഡ്രസ്സുകളും മറ്റു വിവരങ്ങളും ശേഖരിച്ചുകൊണ്ട് വളരെ കൃത്യമായി തന്നെ മുന്‍പോട്ടു പോകുന്നു. അതിന്‍റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് പരിചയ കുറവു മൂലം അല്‍പം ക്ഷീണം ഏറ്റിട്ടുണ്ട്. എങ്കിലും കൂടുതല്‍ നല്ല നിലയില്‍ തുടരാനായി ഇപ്പോള്‍ ശ്രീ അഗീബറ്റ് ബെന്നി പുത്തന്‍ വീട്ടിലിനെ ഏല്‍പ്പിച്ചിട്ടുണ്ട്.

എക്സിക്യൂട്ടീവ് കമ്മിറ്റികള്‍

  1. 26-07-2015 ന് ശ്രീ മനോജ് പന്തപ്ലാക്കല്‍ താമരശ്ശേരിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 12 എക്സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു. 13-ാം വാര്‍ഷികം ശ്രീ ജോസ് പന്തപ്ലാക്കല്‍ പൈസക്കരിയുടെ ഭവനത്തില്‍ നടത്തിയ സമ്മേളനം വിലയിരുത്തി. പന്തപ്ലാക്കല്‍ വെല്‍ഫെയര്‍ ഫണ്ടിന്‍റെ പ്രവര്‍ത്തനവും പുരോഗതിയെപ്പറ്റിയും ചര്‍ച്ച ചെയ്തു. പന്തപ്ലാക്കല്‍ കുടുംബയോഗ അഡ്രസ്സ് ബുക്കിലേക്കുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു വര്‍ക്കിംഗ് കമ്മിറ്റിക്ക് രൂപം കൊടുത്തു.
  2. രണ്ടാമത് എക്സിക്യൂട്ടീവ് യോഗം തിരുവിതാംകൂറില്‍ ആലുവ കിഴക്കമ്പലം ശ്രീ മത്തായി പി.എം ന്‍റെ ഭവനത്തില്‍ ചേര്‍ന്നു. യോഗത്തില്‍ മലബാറില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നുമായി 8 അംഗങ്ങള്‍ പങ്കെടുത്തു. 14 -ാം വാര്‍ഷിക സമ്മേളനം ശ്രീ മത്തായി പി.എം പന്തപ്ലാക്കല്‍ കിഴക്കമ്പലത്തിന്‍റെ വീട്ടില്‍ നടത്തുവാന്‍ തീരുമാനമെടുത്തു. നടത്തിപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്ഷണക്കത്ത്, വിശിഷ്ടാതിഥികളെ കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ രക്ഷാധികാരി ഫാ.തോമസ് പന്തപ്ലാക്കലിന്‍റെ നേതൃത്വത്തില്‍ ശ്രീ മത്തായി പി.എം കിഴക്കമ്പലം, ജോഷി മാത്യൂ കിഴക്കമ്പലം, റിജുമോന്‍ മൈലംപെട്ടി തുടങ്ങിയവരെ ഏല്‍പ്പിച്ചു. സമ്മേളനത്തില്‍ കൂടുതല്‍ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനായി മലബാറിലും തിരുവിതാംകൂറിലുമായി പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതലപ്പെടുത്തി. ഇതിനിടയില്‍ തിരുവിതാംകൂറില്‍ ശ്രീ മാത്തുക്കുട്ടി പൈകയുടെയും ശ്രീ ജോസ്സ് മാസ്റ്റര്‍ ചേറ്റുതോടിന്‍റെയും നേതൃത്വത്തില്‍ മൂന്നു യോഗങ്ങള്‍ നടത്തുകയുണ്ടായി.
  3. 11-10-2015 നു ഓടന്‍തോട് പി.വി ജോസഫ് കൂഞ്ഞുട്ടിയുടെ വീട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ 18 അംഗങ്ങള്‍ പങ്കെടുത്തു. 14-ാം വാര്‍ഷിക സമ്മേളനത്തിന് മലബാറില്‍ നിന്നും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനമെടുത്തു. അതിനായി മൂന്നു കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. സമ്മേളനത്തില്‍ വിതരണം ചെയ്യാനുള്ള അഡ്രസ്സ് ബുക്കിന്‍റെ വിവരണ ശേഖരണത്തിന് കൂടതല്‍ ആക്കം കൂട്ടാന്‍ തീരുമാനമെടുത്തു. കുടുംബയോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനെ പറ്റി കാര്യമായ ആലോചനകള്‍ നടന്നു. വെബ് സൈറ്റിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ അതിന്‍റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രീമതി അഗിബറ്റ് ബെന്നിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു.
2014-15 ലേക്കുള്ള യൂത്ത് വിംഗ് ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തി. 

പ്രസിഡന്‍റായി റോബിന്‍ ചാക്കോയെയും, വൈസ് പ്രസിഡന്‍റായി അലീനാ ജോയ്, സെക്രട്ടറി അനു പി. ജോയി ആലക്കോടിനേയും ജോയിന്‍റ് സെക്രട്ടറിയായി സോണററ് ജിന്‍സി ചെറ്റുതോട്, ട്രഷറര്‍ ആയി അമല്‍ ജോസ് ചേറ്റുതോടിനേയും കോഡിനേറ്റേഴ്സായി മാത്തുക്കൂട്ടി വീര്‍പാട്, റിജു ജോണ്‍ ആലക്കോടിനേയും തിരഞ്ഞെടുത്തു.

ആദരാഞ്ജലികള്‍

  1. പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ മുന്‍ വൈസ് പ്രസിഡന്‍റും കുടുംബയോഗ രൂപീകരണം മുതല്‍ അദ്ദേഹത്തിന്‍റെ അന്ത്യനാള്‍ വരെ ഈ പ്രസ്ത്ഥാനത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ശ്രീ ജോസഫ് തോമസ് (ഔസപ്പച്ചന്‍) 28-1-2015 ന് നമ്മെവിട്ടു പിരിഞ്ഞു. അദ്ധേഹത്തിന്‍റെ വേര്‍പാട് എന്നും പന്തപ്ലാക്കല്‍ കുടുംബാംഗങ്ങള്‍ വളരെ വേദനയോടെ സ്മരിക്കുന്നു. നല്ല ഒരു സാമൂഹിക പ്രവര്‍ത്തകനും സമര്‍ത്ഥനായ ഒരു സംഘാടകനും, പേരെടുത്ത അദ്ധ്യാപകനുമായിരുന്ന അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങില്‍ കഴിവതും കുടുംബാംഗങ്ങള്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥിക്കുകയും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഇന്നും അദ്ദേഹത്തിന്‍റെ കുടുംബത്തോട് പ്രാര്‍ത്ഥനയും ഐക്യത്തിലും ചേര്‍ന്നു നില്‍ക്കുന്നു.
  2. റോസമ്മ ചാക്കോ ആലുങ്കല്‍താഴെ 21-05-2015 ല്‍ 93-ാ മത് വയസ്സില്‍ നിര്യാതയായി. കഴിവതും കുടുംബാംഗങ്ങള്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
  3. പി.സി ബാബു പന്തപ്ലാക്കല്‍ പുനലൂര്‍. 27-2-2015 അദ്ദേഹത്തിനും പന്തപ്ലാക്കല്‍ കുടുംബാംഗങ്ങളുടെ പ്രാര്‍ത്ഥനയും ആദരാഞ്ജലികളും.
  4. വര്‍ക്കി ജോസഫ് പന്തപ്ലാക്കല്‍ പന്തത്തല 08-09-2015 അദ്ദേഹത്തിനും പന്തപ്ലാക്കല്‍ കുടുംബാംഗങ്ങളുടെ പ്രത്യേക പ്രാര്‍ത്ഥനയും ആദരാഞ്ജലികളും.
ഉപസംഹാരം
വളരെയേറെ കാര്യങ്ങള്‍ ഇനിയും നമുക്ക് ചെയ്തു തീര്‍ക്കുവാനുണ്ട് എന്ന ഉത്തമ ബോധ്യത്തോടെ പന്തപ്ലാക്കല്‍ കുടുംബകൂട്ടായ്മ, 14-ാം വര്‍ഷത്തിലൂടെ കടന്നു നീങ്ങുമ്പോള്‍ നമ്മുടെ വളര്‍ച്ചയിലും പുരോഗതിയിലും നമ്മെ സഹായിച്ച് നമുക്ക് വേണ്ട നിര്‍ദ്ദേശങ്ങളും അനുമോദനങ്ങളും നല്‍കിയിട്ടുള്ള ഒട്ടനവധി വ്യക്തികളെ നാം നന്ദിയോടെ സ്മരിക്കുന്നു.

ഒരു പിതാവിന്‍റെ സ്നേഹത്തോടെ നമ്മെ സ്നേഹിക്കുകയും ഉപദേശിക്കുകയും ശാസിക്കുകയും നന്മയുടെ പാതയിലേക്കു നയിക്കുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട രക്ഷാധികാരി റവ. ഫാ തോമസ് പന്തപ്ലാക്കല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള മുന്‍ പ്രസിഡന്‍റ് ശ്രീ പി.റ്റി ജോസഫ് ഇന്നും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി കാണുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരിക്കുകയും ചെയ്യുന്ന മുന്‍ സെക്രട്ടറി ശ്രീ പി.ജെ ചെറിയാന്‍ മാസ്റ്റര്‍, മുന്‍ ജോയിന്‍റ് സെക്രട്ടറി ശ്രീ. പി.വി ജോര്‍ജ്ജ് എന്നിവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

മണ്‍മറഞ്ഞുപോയ നമ്മുടെ പ്രിയങ്കരരായിരുന്ന കുടുംബാംഗങ്ങളുടെ പാവന സ്മരണക്കു മുന്‍പില്‍ ഒരു നിമിഷം ശിരസ്സു നമിച്ചുകൊണ്ട് പ്രണമം ചെയ്തുകൊണ്ട് സര്‍വ്വ ശക്തന്‍ ഇനിയും നമുക്ക് കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും പന്തപ്ലാക്കല്‍ കുടുംബത്തിന്‍റെ 2014 – 2015 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നിങ്ങളുടെ മുന്‍പില്‍ സവിനയം സമര്‍പ്പിക്കുന്നു

എന്ന്
പന്തപ്ലാക്കല്‍ കുടുംബയോഗത്തിനു വേണ്ടി
സെകട്ടറി ജോസ് കല്ലാനോട്

]]>
https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-7/feed/ 0
പന്തപ്ലാക്കല്‍ കുടുംബസംഗമം 14-ാം സമ്മേളന റിപ്പോര്‍ട്ട് https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-6/ https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-6/#respond Sat, 17 May 2025 16:16:16 +0000 https://panthaplackal.com/?p=1255
പന്തപ്ലാക്കല്‍ കുടുംബസംഗമം
14-ാം സമ്മേളന റിപ്പോര്‍ട്ട്

Date:14-11-2015
പി.എം മാത്യൂ കിഴക്കമ്പലം

പ്രതിസന്ധികളുടെയും പ്രകോപനങ്ങളുടേയും അതിപ്രസരം എവിടെ നോക്കിയാലും അതിക്രമങ്ങളും അന്യയമായ പ്രവര്‍ത്തനങ്ങളും യഥേഷ്ടം കുത്തഴിഞ്ഞാടുകയാണ്. അതിനെ നിയന്ത്രിക്കുന്നവര്‍ പോലും സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി നിയമങ്ങള്‍ വളച്ചൊടിക്കുന്ന നീതിപീഠം പോലും അന്ധമായി നോക്കി നില്‍ക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ അതി ജീവിക്കുന്നത്.

ഇതിനിടയില്‍ കുടുംബവും കൂട്ടായ്മയും ഒക്കെ നിലനിര്‍ത്തുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. എന്നിരുന്നാലും നമ്മുടെ മുന്‍പില്‍ സഞ്ചരിച്ചവര്‍ നമുക്കു നേടി തന്ന നമ്മെ പഠിപ്പിച്ച നന്മകളും കൂട്ടായ്മയും ഇന്നും പ്രതിഫലിക്കുന്നുണ്ട്. അതിന്‍റെ പ്രതിഫനലമാണല്ലോ കഴിഞ്ഞ 15 വര്‍ഷമായി നമ്മള്‍ മുടങ്ങാതെ നടത്തി കൊണ്ടു പോരുന്ന ഈ കുടുംബ കൂട്ടായ്മ. വിദൂരങ്ങളില്‍ ചിതറി കിടക്കുന്ന നമ്മുടെ കുടുംബാംഗങ്ങളെ വര്‍ഷത്തിലൊരിക്കല്‍ ഒരുമിച്ചു കൂട്ടാനുള്ള ഈ ശ്രമം നാള്‍ക്കുനാള്‍ വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള സത്യം നമുക്ക് ആഭിമാനപൂര്‍വ്വം സ്മരിക്കാം. ചെയ്തതിലേറെ നല്ല കര്യങ്ങള്‍ ഇനി ചെയ്യാനുണ്ട് എന്ന ബോധ്യത്തോടെ കൂടുതല്‍ കര്‍മ്മ നിരതരാവാന്‍ ഈ കുടുംബ കൂട്ടായ്മയിലെ ഓരോ അംഗങ്ങള്‍ക്കും കഴിയട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.അതിനായി നമുക്ക് ഒരുമിച്ച് പ്രയാണം തുടരാം.

കഴിഞ്ഞകാല പ്രവര്‍ത്തനത്തിന്‍റെ അവലോകനവും വരുന്ന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും ഞാന്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

14-ാം വാര്‍ഷിക സമ്മേളനം
2015 നവംബര്‍ 14-ാം തീയതി ആലുവ കിഴക്കമ്പലം ശ്രീ പി.എം. മാത്യൂ പന്തപ്ലാക്കലിന്‍റെ ഭവനത്തില്‍ വളരെ മനോഹരമായി ചമയിച്ച പന്തലില്‍ അരങ്ങേറി. കുടുംബാംഗങ്ങള്‍ക്ക് എന്നും അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒരു നാള്‍ ആയിരുന്നു അത്.

ഈ സമ്മേളനത്തില്‍ 127 – കുടുംബങ്ങളില്‍ നിന്നായി 400 ല്‍ പരം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. അതില്‍ നമ്മുടെ കുടുംബാംഗങ്ങള്‍ ആയ ഒന്‍പതു വൈദികരും 12 സിസ്റ്റേഴ്സും ഉണ്ടായിരുന്നുവെന്നത് അഭിമാനകരമായിരുന്നു. രാവിലെ എട്ടുമണിക്ക് കിഴക്കമ്പലം സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ ഒപ്പം നമ്മുടെ കുടുംബാംഗങ്ങളായ അഞ്ചു വൈദികര്‍ കൂടി മണ്‍മറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവരേയും അനുസ്മരിച്ച് ദിവ്യകുര്‍ബാനയും ഒപ്പീസും ചൊല്ലി പ്രാര്‍ത്ഥിച്ചു. 

9.15 ന് രജിസ്ട്രേഷനും തടര്‍ന്ന് പ്രഭാത ഭക്ഷണവുമായിരുന്നു. 9.50 ന് ബിജിനോര്‍ രൂപതാ പ്രഥമ മെത്രാന്‍ ബിഷപ്പ് – മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സി.എം.ഐ ക്കും വിഷിഷ്ടാതിഥികള്‍ക്കുമുള്ള ഉജ്വല വരവേല്‍പായിരുന്നു. തുടര്‍ന്ന് ഈശ്വര പ്രാര്‍ത്ഥനയോടെ കടുംബയോഗപരിപാടികള്‍ ആരംഭിച്ചു. കുടുംബയോഗ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ശ്രീ ജോഷി മാത്യൂ പന്തപ്ലാക്കല്‍ കിഴക്കമ്പലം വിശിഷ്ടാതിഥികളേയും, കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്തു സംസാരിച്ചു. കുടുംബയോഗ രക്ഷാധികാരി റവ ഫാ.തോമസ് പന്തപ്ലാക്കല്‍ ആമുഖ പ്രസംഗവും, കുടുംബയോഗ പ്രസിഡന്‍റ് ശ്രീ. പി.റ്റി ബേബി കുപ്പായകോട് അധ്യക്ഷ പ്രസംഗവും നടത്തി. ബിജിനോര്‍ രൂപത പ്രഥമ മെത്രാന്‍ ബിഷപ്പ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സി.എം.ഐ കുടുംബ യോഗ സമ്മേളനം ഉത്ഘാടനം ചെയ്തു. പുതിയ തലമുറയിലെ കുടുംബങ്ങളും കുടുംബാംഗങ്ങളും വേരറ്റു പൊയ്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കുടുംബകൂട്ടായ്മയുടെ കെട്ടുറപ്പിനെ പറ്റിയും നേതൃത്വത്തെപ്പറ്റിയും വാചാലമായി സംസാരിച്ചു. തുടര്‍ന്ന് ആതിഥേയ കുടുംബത്തിലെ കാരണവരായ മത്തായിച്ചനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

സ്വാര്‍ത്ഥത പത്തി വിടര്‍ത്തി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പരസ്പരം സഹായിച്ചും ത്യാഗങ്ങള്‍ സഹിച്ചും ജീവിക്കുമ്പോള്‍ സ്നേഹത്തിന്‍റെ പൊട്ടാത്ത കണ്ണികളാല്‍ നമ്മുടെ ജീവിതം ബന്ധിക്കപ്പെടുന്നുവെന്ന തിരിച്ചറിവോടെ,കിഡ്നി ദാദാവായ മിനി ടീച്ചര്‍ പന്തപ്ലാക്കലിനെ ആഭിമാനത്തോടെ എതിരേല്‍ക്കുകയും ആദരിക്കുകയും ചെയ്തത് അന്നാ കിറ്റക്സ് ഗ്രൂപ് കോ ഫൗണ്ടര്‍ ശ്രീമതി ഏലിയാമ്മ ജേക്കബ് ആയിരുന്നു.

നമ്മുടെ കുടുംബത്തിന്‍റെ ജീവ ജ്വാലകള്‍ ആയ സന്യസ്ത സമര്‍പിതരെ, കുടുംബാംഗമായ ഫാ. ധനേഷ് കാളന്‍ വളരെ സംപൂജ്യമായി സംസാരിച്ച് പൊന്നാടകള്‍ അണിയിച്ച് ആദരിച്ചു.

പിന്നീട് വളരെ കാലത്തെ നമ്മുടെ ആഗ്രഹമായിരുന്ന പന്തപ്ലാക്കല്‍ കുടുംബ ഡയറക്ടറി അന്നാ അലുമിനിയം ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ബോബി എം. ജേക്കബ് പ്രകാശനം ചെയ്തു.

തുടര്‍ന്ന് കിറ്റെക്സ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ബാബു എം. ജേക്കബ് സെന്‍റ് ആന്‍റണീസ് ചര്‍ച്ച് ഫാമിലി യൂണിറ്റ് വൈസ് ചെയര്‍മാന്‍ ശ്രീ ഫ്രാന്‍സിസ് പാത്തിക്കുളങ്ങര, സെന്‍റ് മേരീസ് ഫാമിലി യൂണിററ് പ്രസിഡന്‍റ് ശ്രീ ജോര്‍ജ് കുപ്പ യില്‍ ഇടക്കാല, എഫ്.സി കോണ്‍വെന്‍റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാലി, പ്രോവിഡന്‍സ് ഹോം സുപ്പീരിയര്‍ സിസ്റ്റര്‍ ലിന്‍റാ, കുടുംബയോഗ യൂത്ത് വിംഗ് വൈസ് പ്രസിഡന്‍റ് കുമാരി അലീന ജോസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. കുടുംബ യോഗ സെക്രട്ടറി ശ്രീ ജോസ് മാസ്റ്റര്‍ നന്ദിപ്രകടനവും നടത്തി.
ടീ ബ്രേക്കിനു ശേഷം കുടുംബം നേരിടുന്ന വെല്ലുവിളികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എന്ന വിഷയത്തെ അധികരിച്ച് കെ.സി.ബി.സി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഡോ.ജോസ് കോട്ടയില്‍ ഒരു മണിക്കൂര്‍ നീണ്ട വിജ്ഞാനപ്രദമായ ക്ലാസ് നടത്തി. പിന്നീട് പുതിയതായി കുടുംബയോഗത്തില്‍ എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി.
തുടര്‍ന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്നായിരുന്നു. അതോടൊപ്പം തന്നെ കുട്ടികളുടെ കൊച്ചു കൊച്ചു കലാപരിപാടികളും നടന്നു.
രണ്ടുമണിയോടുകൂടി പുതിയ ഭരണ സാരഥികളെ തിരഞ്ഞെടുക്കല്‍ ആയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം പ്രസിഡന്‍റായിരുന്ന ശ്രീ ബേബി പി. റ്റി സ്ഥാനമൊഴിഞ്ഞു. പകരക്കാരനായി മുന്‍ ജോയിന്‍റ് സെക്രട്ടറിയായിരുന്ന ശ്രീ ജോസ് മാസ്റ്റര്‍ ചേറ്റുതോട് അധികാരമേറ്റെടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷം പ്രശംസനീയമായ വിധം തന്‍റെ കടമ നിര്‍വ്വഹിച്ച ബേബി പി.റ്റി കുപ്പായക്കോടിന് മുഴുവന്‍ കുടുംബാംഗങ്ങളും നന്ദിയും കടപ്പാടും അറിയിച്ചു. കരഘോഷത്തോടെ പുതിയ പ്രസിഡന്‍റിനെ സ്വീകരിച്ചു.
തുടര്‍ന്ന് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു 3 മണിയോടുകൂടി ആദരിക്കല്‍ ചടങ്ങു തുടങ്ങി. ഏറ്റവും പ്രായം കൂടിയ കുടുംബാംഗം ഏറ്റവും പ്രായം കൂടിയ ദമ്പതികള്‍, ഏറ്റവും ഒടുവില്‍ വിവാഹിതരായവര്‍, ഏറ്റവും ദൂരെ നിന്നും വന്നിട്ടുള്ള കുടുംബാംഗം. ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടിപ്പിച്ച കുടുംബം, വ്യത്യസ്തമായ മേഖലകളില്‍ കഴിവുകള്‍ തെളിയിച്ചവര്‍ എന്നിവരെ രക്ഷാധികാരി റവ ഫാ തേമസ് പന്തപ്ലാക്കല്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

പന്തപ്ലാക്കല്‍ കുടുംബത്തില്‍ കഴിഞ്ഞ +2 പരീക്ഷയില്‍ 85% ല്‍ കൂടുതല്‍ മാര്‍ക്കു വാങ്ങിയ അംഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പ് സംഖ്യ 500/- രൂപ നല്‍കി ആതിഥേയ കുടുംബ നാഥന്‍ ശ്രീ പി.എം മാത്യു അഭിനന്ദനം അറിയിച്ചു.
പിന്നീട് എക്കാലവും കുടുംബ യോഗ സമ്മേളനത്തിന് ആവേശം നല്‍കുന്ന വടം വലി മത്സരമായിരുന്നു. ഇത്തവണ മലബാര്‍ വടം വലിക്കാരെ വലിച്ചൊതുക്കി തിരുവിതാം കൂര്‍ ടീം ഒന്നാം സ്ഥാനം കൈക്കലാക്കി. രക്ഷാധികാരി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഴുവന്‍ സമ്മാനങ്ങളും സ്പോണ്‍സര്‍ ചെയ്തത് ഗാബ്രി അലുമിനിയം കമ്പനി ഉടമകളായ ശ്രീ ജോഷി മാത്യു/ ശ്രീ ഷിജോ മാത്യു പന്തപ്ലാക്കല്‍ കിഴക്കമ്പലം ആണ്. 

കുടുംബയോഗം വന്‍ വിജയമാക്കിതീര്‍ക്കാന്‍ കഠിന ശ്രമങ്ങള്‍ നടത്തി ഇത്രയധികം മനോഹരമായ പരിപാടികള്‍ക്ക് വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കി ആതിഥേയത്വം നല്‍കിയ ശ്രീ പി.എം മാത്യൂ കിഴക്കമ്പലത്തിനും ശ്രീ ജോഷി മാത്യു, ശ്രീ ഷിജോ മാത്യുവിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ കുടുംബകൂട്ടായ്മയുടെ മുഴുവന്‍ പേരിലും ഒരായിരം നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

വിജയികള്‍ക്ക് മുഴുവന്‍ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത ഗാബ്രി അലുമിനിയത്തിനും പ്രത്യേകം നന്ദി അറിയിക്കുന്നു.

കുടുംബഡയറക്ടറിയിലേക്ക് ചരിത്രം തയ്യാറാക്കുന്നതിനായി കഠിനാധ്വാനം ചെയ്ത തോമസച്ചനും, അഡ്രസ് ബുക്ക് തയ്യാറാക്കുന്നതിനായി മാസങ്ങളോളം പ്രയത്നിച്ച ശ്രീ റെജിമോന്‍ മൈലംപെട്ടിക്കും ശ്രീ സായ് മോന്‍ ഏന്തയാറിനും അഡ്രസുകള്‍ കളക്ട് ചെയ്യാന്‍ തീവ്ര പ്രയത്നം നടത്തിയ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

യൂത്ത് വിംഗിന്‍റെ വിജ്ഞാനപ്രദമായ ഹൃദയ സഞ്ചാര്‍ എന്ന വിശേഷാല്‍ പ്രതിയുടെ പ്രസിദ്ധീകരണത്തിനായി പ്രവര്‍ത്തിച്ച യൂത്ത് വിംഗ് പ്രവര്‍ത്തകരേയും അതിന്‍റെ സാമ്പത്തിക സഹായം സ്പോണ്‍സര്‍ ചെയ്ത ശ്രി ബിജു പതിയില്‍, ബുള്ളററ് ലോജിസ്റ്റിക് എം.ഡി യേയും ഈ അവസരത്തില്‍ ഏറെ സ്നേഹത്തോടും നന്ദിയോടും ഓര്‍ക്കുന്നു.

പ്രവര്‍ത്തന വിലയിരുത്തല്‍
പന്തപ്ലാക്കല്‍ കുടുംബയോഗ വെല്‍ഫെയര്‍ ഫണ്ട്:- ശ്രീ മാത്തുക്കുട്ടി വീര്‍പാട്, ശ്രീ റിജുമോന്‍ മൈലംപെട്ടി, ശ്രീ സന്തോഷ് അണുങ്ങോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 20 മെമ്പര്‍ 20 മാസം കൊണ്ട് വളരെ നല്ല രീതിയില്‍ സഹകരിച്ച് നമ്മുടെ വെല്‍ഫെയര്‍ ഫണ്ടില്‍ 40,000/- രൂപ നേടിതന്ന ഇതിലെ മെമ്പര്‍മാരേയും നേതൃത്വം വഹിച്ചവരേയും സ്നേഹത്തോടെ അഭിനന്ദിക്കുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റി.

കാര്യമായ പുതിയ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഒരു എക്സിക്യൂട്ടീവ് യോഗം മാത്രമേ കൂടാന്‍ കഴിഞ്ഞുള്ളൂ 18-10-2016 ന് ശ്രീ ജോസ് കല്ലാനോടിന്‍റെ വീട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ 14 അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്‍റ് ശ്രീ ജോസ് ചേറ്റുതോട് അധ്യക്ഷം വഹിച്ച യോഗത്തില്‍ രക്ഷാധികാരി റവ.ഫാ തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ യും പങ്കെടുത്തു. 14-ാം സമ്മേളനത്തിന്‍റെ പ്രവര്‍ത്തനവും വിജയവും വിലയിരുത്തി.

യോഗ തീരുമാനങ്ങള്‍

  1. 15-ാം വാര്‍ഷികസമ്മേളനം ശ്രീ ജോസ് കല്ലാനോടിന്‍റെ ഭവനത്തില്‍ പരമാവധി ചിലവുകള്‍ ക്രമീകരിച്ച് നടത്തുവാന്‍ തീരുമാനമെടുത്തു. അതിന്‍റെ പ്രവര്‍ത്തന ജനറല്‍ കണ്‍വീനറായി ശ്രീ ചെറിയാന്‍ മാസ്റ്ററെ നിയോഗിച്ചു.
  2. ക്ഷണ കത്തുകള്‍ പ്രിന്‍റ് ചെയ്യുവാനും വിശിഷ്ടാതിഥികളെ ക്ഷണിക്കുവാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ശ്രീ ജോസ് കല്ലാനോടിനെ ഏല്‍പിച്ചു.
  3. സാമ്പത്തിക ചിലവുകള്‍ അധികം വരുന്ന വിശിഷ്ട വ്യക്തികളെ ക്ഷണിക്കുന്നത് വേണ്ടെന്നു തീരുമാനിച്ചു.
  4. യോഗത്തില്‍ രക്ഷാധികാരിയുടെ വ്രത വാഗ്ദാന ജൂബിലി ആഘോഷം കൂടി ഉള്‍പ്പെടുത്തി, ആതിഥേയ കുടുംബത്തിലെ കുടുംബ നാഥന്‍റെ 15-ാം അനുസ്മരണ വാര്‍ഷികം കൂടി നടത്തുവാന്‍ തീരുമാനമെടുത്തു.
  5. കുടുംബ യോഗം നടത്തുന്ന വീടുകളില്‍ നോട്ടീസും സൗണ്ട് സിസ്റ്റവും പൊതു ഫണ്ടില്‍ നിന്നും എടുക്കുവാന്‍ തീരുമാനിച്ചു.
കുടുംബ യോഗ ഫണ്ട് ശേഖരണം
ഓരോ കുടുംബങ്ങളേയും സമീപിച്ച് അവരുടെ സാമ്പത്തിക ശേഷി അനുസരിച്ചുള്ള 500 രൂപയില്‍ കുറയാത്ത സംഖ്യകള്‍ സ്വീകരിച്ച് രസീത് കൊടുക്കുവാന്‍ തീരുമാനിച്ചു. ഇനി വരുന്ന കുടുംബസമ്മേളനത്തിനുള്ള ചിലവുകള്‍ ഇങ്ങിനെ സമാഹരിക്കുന്ന സംഖ്യ കൊണ്ട് നടത്തുവാന്‍ തീരുമാനിച്ചു.

ആദരാഞ്ജലികള്‍

  1. സിസ്റ്റര്‍: തെക്ലാമ്മ പന്തപ്ലാക്കല്‍ എസ്. എ. ബി. എസ്. കാഞ്ഞിരമറ്റം
  2. മറിയാമ്മ പന്തപ്ലാക്കല്‍, കൊട്ടിയൂര്‍
  3. മറിയാമ്മ കളപ്പുരക്കല്‍, മൂഴൂര്‍
  4. ചിന്നമ്മ പന്തപ്ലാക്കല്‍, മൈലം പെട്ടി
  5. മത്തായി മാളിയേക്കല്‍, ചെങ്ങളം
  6. കുഞ്ഞുവര്‍ക്കി പന്തപ്ലാക്കല്‍ പന്തത്തല
  7. റോസമ്മ ജോസ് പന്തപ്ലാക്കല്‍, മംഗലാപുരം
തുടങ്ങിയവര്‍ കഴിഞ്ഞ കുടുംബ കൂട്ടായ്മക്കു ശേഷം മരണം മൂലം നമ്മില്‍ നിന്നും വേര്‍പിരിഞ്ഞുപോയവരാണ്. ഇവര്‍ക്കെല്ലാം നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും കുടുംബയോഗത്തിന്‍റെ അഭ്യൂദയകാംക്ഷികളായ മുഴുവന്‍ പേരുടേയും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് എല്ലാവരുടെയും അംഗീകാരത്തിനും ചര്‍ച്ചക്കുമായി ഏറെ സന്തോഷത്തോടും അഭിമാനത്തോടും കൂടി സവിനയം സമര്‍പ്പിക്കുന്നു.

എന്ന്
പന്തപ്ലാക്കല്‍ കുടുംബയോഗ സെക്രട്ടറി
ജോസ് കല്ലാനോട്

]]>
https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-6/feed/ 0
പന്തപ്ലാക്കല്‍ കുടുംബസംഗമം 16-ാം സമ്മേളന റിപ്പോര്‍ട്ട് https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-5/ https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-5/#respond Sat, 17 May 2025 16:13:32 +0000 https://panthaplackal.com/?p=1245
പന്തപ്ലാക്കല്‍ കുടുംബസംഗമം
16-ാം സമ്മേളന റിപ്പോര്‍ട്ട്

Date :11-11-2017
തങ്കച്ചന്‍ കൂട്ടിക്കൽ 

“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.” ഫിലിപ്പി 4: 13 ഈ ഒരു വിശ്വാസമായിരുന്നു നമ്മുടെയൊക്കെ മാതാപിതാക്കന്‍മാരുടെ ധൈര്യവും ജീവിതവും. മക്കള്‍ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്തു ജീവിച്ചിരുന്ന ഇവര്‍ ദൈവത്തില്‍ പ്രത്യാശ വയ്ക്കുകയും ദൈവത്തോടുള്ള സനേഹത്തെപ്രതി തെറ്റു കുറ്റങ്ങള്‍ ആവര്‍ത്തിക്കുമ്പോല്‍ ഭയവും ഉള്ളില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ പലകാര്യങ്ങളും ആത്മീയപാലകര്‍ ഉദ്ബോധിപ്പിക്കുമ്പോള്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറം തള്ളുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. തിരക്കിട്ട ലോകത്ത് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കന്‍മാര്‍ കുട്ടികള്‍ക്ക് നല്ല ഒരു മാതൃകയാകാനും, സന്മാര്‍ഗ്ഗിക ബോധത്തിലും ദൈവഭക്തിയിലും ദൈവാശ്രയത്തിലും ലാളിത്യത്തിലും വളര്‍ത്താന്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കാതെ പോകുന്നു. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഒരു തുറന്ന പാഠപുസ്തകമായിരിക്കണം. മാതാപിതാക്കളെയാണ് കുട്ടികള്‍ ആദ്യം കണ്ടുപഠിക്കുന്നതും മാതൃകയാക്കുന്നതും. കുടുംബബന്ധങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ കുടുംബയോഗം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും എല്ലാവരും പ്രത്യേകിച്ച് കുട്ടികളേയും യുവജനങ്ങളേയും പങ്കെടുപ്പിച്ച് നാള്‍ക്കുനാള്‍ വളര്‍ന്നുവരട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

16-ാം വാര്‍ഷിക സമ്മേളനം
മലനിരകളാല്‍ ചുറ്റപ്പെട്ട പുഴകളും റബ്ബര്‍തോട്ടങ്ങളും കൊണ്ടു നിറഞ്ഞ ഹൈറേഞ്ചിന്‍റെ കവാടമായ കോട്ടയം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള പ്രകൃതിരമണീയമായ കൂട്ടിക്കല്‍ എന്ന ഗ്രാമത്തില്‍ 2017 നവംബര്‍ 11-ാം തീയതി തങ്കച്ചന്‍ എന്നു വിളിക്കുന്ന ചെറിയാന്‍ പി.ജെ യുടെ ഭവനത്തില്‍ പ്രത്യേകം അലങ്കരിച്ച പന്തലില്‍ വാര്‍ഷിക സമ്മേളനം നടന്നു. ആഹ്ലാദത്തിന്‍റെയും ആനന്ദത്തിന്‍റെയും ഒരു ഉത്സവമായിരുന്നു അത്.
പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ രക്ഷാധികാരിയും നെടും തൂണുമായ തോമസച്ചന്‍ നേരത്തെ തന്നെ എത്തിച്ചേര്‍ന്നു. 8 മണിക്ക് ബഹു.തോമസച്ചന്‍ കൂട്ടിക്കല്‍ സെന്‍റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ മണ്‍മറഞ്ഞുപോയ കുടുംബംഗങ്ങളെ അനുസ്മരിച്ച് ഭക്തിനിര്‍ഭരമായ ദിവ്യബലിയും ഒപ്പീസും അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.
9 മണിക്ക് പ്രഭാതഭക്ഷണവും രജിസ്ട്രേഷനും നടന്നു. 10.15 ന് ഈശ്വരപ്രാര്‍ത്ഥനയോടെ ഉത്ഘാടന സമ്മേളനം ആരംഭിച്ചു. കുടുംബയോഗം നടന്ന ഭവനത്തിലെ നാഥ മേഴ്സി വിശിഷ്ടാതിഥികളേയും കുടുംബാംഗങ്ങളേയും ഏറ്റവും ഹൃദ്യമായി സ്വാഗതം ചെയ്തു സംസാരിച്ചു. കുടുംബയോഗ രക്ഷാധികാരി റവ.ഫാ.തോമസ് പന്തപ്ലാക്കല്‍ ആമുഖ പ്രസംഗം നടത്തി.
ഫാത്തിമാ ദര്‍ശനത്തിന്‍റെ 100-ാം വര്‍ഷത്തിന്‍റെ ഓര്‍മ്മക്കായി നമ്മുടെ കുടുംബങ്ങളെ മുഴുവനും പരിശുദ്ധാത്മാവിന്‍റെ വിമലഹൃദയത്തിനു പ്രതിഷ്ടിച്ചുകൊണ്ട് കൂട്ടിക്കല്‍ സെന്‍റ്.ജോര്‍ജ്ജ് പള്ളി വികാരി പെരിയ ബഹുമാനപ്പെട്ട എബ്രാഹം കുപ്പപ്പുഴക്കലച്ചന്‍ മാതാവിന്‍റെ ഒരു രൂപം പ്രത്യേകം അലങ്കരിച്ച ഒരു പീഠത്തില്‍ പ്രതിഷ്ഠിച്ച് വെഞ്ചരിച്ച് ജീവിതത്തിന്‍റെ നിറവും എല്ലാ ആവശ്യങ്ങളിലും എപ്പോഴും എല്ലാവര്‍ക്കും മാതാവിന്‍റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഓരോരുത്തരേയും പ്രത്യേകിച്ച് കുട്ടികളേയും മാതാവിന്‍റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു.
കുടുംബയോഗ പ്രസിഡന്‍റ് ശ്രീ ജോസ് ചേറ്റുതോട് ആദ്ധ്യക്ഷ പ്രസംഗം നടത്തി. കുമാരി ലിയാ മരിയ രാജു പന്തത്തല മനോഹരമായ ഒരു ഗാനം ആലപിച്ച് എല്ലാവര്‍ക്കും ഉണര്‍വ്വും ഉന്മേഷവും ഏകി. ഉദ്ഘാടനം ഏറ്റിരുന്ന ശ്രീ കെ.എം.മാണി എം.എല്‍.എ ക്ക് ആരോഗ്യപ്രശ്നം കാരണം എത്താന്‍ പറ്റാതിരുന്ന സാഹചര്യത്തില്‍ ശ്രീ ജോര്‍ജ്ജ് ജെ മാത്യു എക്സ്. എം. പി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുടുംബാംഗങ്ങള്‍ക്ക് പരസ്പരം ഒന്നു കാണാനും സ്നേഹം പങ്കുവക്കാനും ഏറ്റവും പറ്റിയ ഒരു വേദിയാണ് കുടുംബയോഗങ്ങള്‍ എന്ന് ഏററവും സന്തോഷത്തോടെ ശ്രീ ജോര്‍ജ്ജ് ജെ മാത്യൂ കൂട്ടിച്ചേര്‍ത്തു.
കൂട്ടിക്കല്‍ സെന്‍റ് ജോര്‍ജ്ജ് ഫൊറോന പള്ളി വികാരി പെരിയ ബഹുമാനപ്പെട്ട എബ്രാഹം കുപ്പപ്പുഴയ്ക്കലച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. ദൈവസ്ഥാപിതമായ കുടുംബങ്ങള്‍ വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശുദ്ധ ഗ്രന്ഥാധിഷ്ഠിതവും സഭാത്മകവുമായ ജാഗ്രത നാം പുലര്‍ത്തേണ്ടതുണ്ട്. കുടുംബത്തിലും സഭയിലും തങ്ങള്‍ക്കു നിര്‍വ്വഹിക്കുവാനുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് മാതാപിതാക്കന്‍മാര്‍ ബോധവാന്‍മാരാകണം. അസൂയയും അഹങ്കാരവും സ്വാര്‍ത്ഥതയും വെടിഞ്ഞ്പരസ്പരം സ്നേഹത്തിലും സഹകരണത്തിലും ജീവിക്കുവാന്‍ ഈ പന്തപ്ലാക്കല്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. കുടുംബാംഗങ്ങള്‍ പരസ്പരം കണ്ടാല്‍ മിണ്ടാന്‍ പോലും മടിക്കുന്ന ഈ കാലഘട്ടത്തില്‍ 16 വര്‍ഷമായി മുടങ്ങാതെ ഈ കുടുംബയോഗങ്ങള്‍ നടക്കുന്നതില്‍ എല്ലാവരേയും ഇതിന്‍റെ ഭാരവാഹികളേയും പ്രത്യേകിച്ച് തോമസച്ചനേയും അഭിനന്ദിച്ചു.
ബഹറിനിലായിരുന്ന ശ്രീ ആന്‍റോ ആന്‍റണി എം.പി ഈ കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം രാവിലെ നെടുമ്പാശേരിയിലെത്തി. 11.10 നു ഇവിടെ എത്തിച്ചേരുകയും സ്നേഹനിര്‍ഭരമായ ഒരു ആശംസ എല്ലാവര്‍ക്കും അര്‍പ്പിച്ചു സംസാരിച്ചു.
ഈ കുടുംബയോഗത്തില്‍ സംബന്ധിക്കാനായി റവ.ഫാ. രമേഷ് ചെറിയാന്‍ എസ്.ഡി.ബി കല്‍ക്കട്ടായില്‍ നിന്നും എത്തി കുടുംബാംഗങ്ങളേയും കൂട്ടി ഈ യോഗത്തില്‍ കൃത്യ സമയത്തുതന്നെ എത്തി. നല്ല ഒരു സന്ദേശം നല്‍കി സംസാരിച്ചു. കൂടാതെ കല്‍ക്കട്ടായിലെ അച്ചന്‍റെ പ്രവര്‍ത്തനമേഖലയുടെ വിവരങ്ങള്‍ അടങ്ങിയ ക്രിസ്തുമസിന്‍റെയും ന്യൂ ഇയറിന്‍റെയും ഒരു ഗ്രീറ്റിംഗ്സ് കാര്‍ഡും എല്ലാവര്‍ക്കും നല്‍കി.
കട്ടപ്പന മരിയന്‍പാറയില്‍ നിന്നും റവ. ഫാദര്‍ വര്‍ഗ്ഗീസ് മഞ്ഞക്കുഴക്കുന്നേല്‍ കൃത്യസമയത്തുതന്നെ എത്തി ഏവര്‍ക്കും ഹൃദ്യമായ ഒരു ആശംസയര്‍പ്പിച്ചു സംസാരിച്ചു.
കോണ്‍ഗ്രസിന്‍റെ വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഡി.സി.സി മെമ്പറും കാഞ്ഞിരപ്പള്ളി മരിന്‍ കോളേജിന്‍റെ പ്രിന്‍സിപ്പളുമായ ഏലമ്മ ജോസ്, മുന്‍ കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസിന്‍റെ കൂട്ടിക്കല്‍ മണ്ഡലം പ്രസിഡന്‍റും മുന്‍ അദ്ധ്യാപകനുമായിരുന്ന ശ്രീ വി. എം.ജോസഫ്, മുന്‍ കുടുംബയോഗ പ്രസിഡന്‍റുമാരായ ശ്രീ പി.ടി. ജോസഫ് പേരാവൂര്‍, ശ്രീ ബേബി താമരശേരി, മുന്‍ സെക്രട്ടറി ശ്രീ ചെറിയാന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ശ്രീ രാജു പന്തത്തല കൃജ്ഞത അര്‍പ്പിച്ചു.
12 മണിക്ക് പൊതു ചര്‍ച്ചയും പരിചയപ്പെടലും നടന്നു. ആദ്യമായി കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയവരും ഉണ്ടായിരുന്നു. കുടുംബയോഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ കുടുംബാഗങ്ങളുടേയും പ്രത്യേകിച്ച് യുവജനങ്ങളുടേയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ചര്‍ച്ചയില്‍ തീരുമാനമെടുത്തു.
തുടര്‍ന്ന് 1 മണിക്ക് വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഒപ്പം തന്നെ കുട്ടികളുടെ കൊച്ചുകൊച്ചു കലാപരിപാടികളും അവതരിപ്പിച്ച് യോഗത്തിന് മാറ്റുകൂട്ടി.
2 മണിയോടുകൂടി പുതിയ ഭരണസാരഥികളുടെ തെരെഞ്ഞെടുപ്പു നടന്നു. അടുത്ത കുടുംബയോഗം 2018 നവംബര്‍ 10-ാം തീയതി കോഴിക്കോട് ചവറാനാമുഴി പന്തപ്ലാക്കല്‍ ബാബുവിന്‍റെ ഭവനത്തില്‍ വെച്ചു നടത്താനും തീരുമാനിച്ചു.

തെരെഞ്ഞെടുക്കപ്പെട്ട പുതിയ കുടുംബയോഗ ഭാരവാഹികള്‍

രക്ഷാധികാരി : റവ. ഫാ തോമസ് പന്തപ്ലാക്കല്‍ : ഇങക 9446487399
പ്രസിഡന്റ് : ശ്രീ ജോസ് ചെറുതോട് : 9446487399
വൈസ് പ്രസിഡന്‍റ് : ശ്രീ. മാത്തുക്കുട്ടി വീര്‍പ്പാട് : 9846047202
സെക്രട്ടറി : ശ്രീ. തങ്കച്ചന്‍ കുടിയ്ക്കല്‍ : 9446827210
ജോയിന്‍റ് സെക്രട്ടറി : ശ്രീ. സെബാസ്റ്റ്യന്‍ ആലങ്ങോട് : 9447004037
ട്രഷറര്‍ : ശ്രീ. പി. വി ജോര്‍ജ്ജ് ഓടംതോട് : 9496308527

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍

പേരാവൂര്‍ : 

  • ശ്രീ. ചാക്കോ പി.വി ഓടംതോട് : 9496096590
  • ശ്രീ. സന്തോഷ് അണുങ്ങോട് : 9645861202
  • ശ്രീ. പുഷ്പ ചാക്കോ ഓടംതോട് : 9496096590

ഇരിട്ടി 

  • ശ്രീ. ജോസ് പൈസക്കരി : 9447850329
  • ശ്രീ. റ്റോമി വീര്‍പ്പാട് : 9745219181
  • ശ്രീമതി. ബിന്ദു ഫ്രാന്‍സീസ് പൈസക്കരി : 9400791570

ആലക്കോട് 

  • ശ്രീ. റിജുമോന്‍ ആലക്കോട് : 8289839866
  • ശ്രീ. ബോബന്‍ ആന്‍റണി ആലക്കോട് : 9447662274
  • ശ്രീമതി.ലിസ്സി ജോയി : 9400550540

കോഴിക്കോട് 

  • ശ്രീ. ഷൈജി പശുക്കടവ് : 9496420550
  • ശ്രീ. ബാബു കുറ്റ്യാടി : 9497645215
  • ശ്രീമതി. എല്‍സി തോമസ് : 9645371174

കാഞ്ഞിരമറ്റം 

  • ശ്രീ മാത്തുക്കുട്ടി പൈക : 9447312959
  • ശ്രീ രാജു പന്തത്തല : 9447456806
  • ശ്രീമതി ഷാലി മാത്യു പൈക : 9447312959

കപ്പാട് 

  • ശ്രീ ജോണി കപ്പാട് : 9446123949
  • ശ്രീ പാപ്പച്ചന്‍ കപ്പാട് : 9744580541
  • ശ്രീമതി ജാസ്മിന്‍ ജോഷി കപ്പാട് : 9745201737

കോട്ടയം 

  • ശ്രീ ജോയന്‍ ചെറിയാന്‍ : 9495481030
  • ശ്രീ. ഷാജി പാലാ : 9447507681
  • ശ്രീമതി മിനിലാലി മാന്നാനം : 9249789249

മുണ്ടക്കയം 

  • ശ്രീ. ബിജു ഏന്തയാര്‍ : 9567669701
  • ശ്രീ. സിബി ഏന്തയാര്‍ : 9447808687

വാഴവര 

  • ശ്രീ. അവിരാച്ചന്‍ വാഴവര : 9961234352
  • ശ്രീമതി ആനിയമ്മ ജോസഫ് : 8547278971

3 മണിയോടുകൂടി ആദരിക്കല്‍ ചടങ്ങ് തുടങ്ങി. ഏറ്റവും പ്രായം കൂടിയ വ്യക്തി പുരുഷന്‍ / സ്ത്രീ, ഏറ്റവും പ്രായമുള്ള ദമ്പതികള്‍, ഒടുവില്‍ വിവാഹം കഴിച്ചവര്‍, ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത കുടുംബം ഏറ്റവും ദൂരെ നിന്ന് വന്നവര്‍, ഏതെങ്കിലും മേഖലയില്‍ മികവ് തെളിയിച്ചവര്‍, ഏറ്റവും അവസാനം ജനിച്ച കുട്ടി, എന്നിവരെ തോമസച്ചന്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
തുടര്‍ന്ന് ഏറ്റവും ആവേശകരമായ മലബാര്‍ / തിരുവിതാംകൂര്‍ വടം വടംവലി മത്സരം നടന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും മത്സരത്തില്‍ മലബാര്‍ ടീമിനെ തോല്‍പിച്ച് തിരുവിതാംകൂര്‍ വിജയം കരസ്ഥമാക്കി. വിജയികള്‍ക്ക് തോമസച്ചന്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് ജോഷി പി മാത്യു ഏഅആഞഥ, അഹൗാശിശൗാ, അഹൗ്മ ആയിരുന്നു. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത ഗാബ്രി അലൂമിനിയത്തിന് ഈ കുടുംബയോഗത്തിന്‍റെ പ്രത്യേക നന്ദി അറിയിച്ചു. 

16-ാം കുടുംബയോഗം നടന്നതിന്‍റെ ഓര്‍മ്മയ്ക്കായി യോഗം നടന്ന വീട്ടിലെ തങ്കച്ചനും കുടുംബാംഗങ്ങള്‍ക്കും ഒരു ഫലകം നല്‍കി തോമസച്ചന്‍ നന്ദിയും ആദരവും അറിയിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്‍റ് മാത്തുക്കുട്ടി യോഗത്തിന്‍റെ ഒരു അവലോകനം നടത്തി കൃതജ്ഞതയും അര്‍പ്പിച്ചു.
4.30 ന് ചായ സത്ക്കോരത്തോടുകൂടി 16-ാം കുടുംബയോഗത്തിന് തിരശ്ശീല വീണു.

ഉപസംഹാരം
പന്തപ്ലാക്കല്‍ കുടുംബയോഗം 17-ാം വര്‍ഷത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും സഹായിച്ച നാം നന്ദിയോടെ സ്മരിക്കേണ്ട നിരവധി ആളുകളുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി നിന്ന് പിതൃവാത്സല്യത്തോടുകൂടി നമ്മെ സ്നേഹിക്കുകയും നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ രക്ഷാധികാരി റവ. ഫാദര്‍ തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കുന്ന മുന്‍ പ്രസിഡന്‍റുമാര്‍ വൈസ് പ്രസിഡന്‍റുമാര്‍ സെക്രട്ടറിമാര്‍, ജോയിന്‍റ് സെക്രട്ടറിമാര്‍ എന്നിവരോടുള്ള ഹൃദയംഗമമായ നന്ദി അര്‍പ്പിക്കുന്നു.

സ്വാര്‍ത്ഥതയാല്‍ ബന്ധങ്ങള്‍ അറ്റുപോകുന്ന ഈ ലോകത്തില്‍ സ്നേഹബന്ധവും സൗഹൃദവും കടപ്പാടും, കൂട്ടായ്മയും ഊഷ്മളമാക്കുവാന്‍ ഈ കുടുംബയോഗങ്ങള്‍ ഇടയാക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടും പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ 2017- 2018 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നിങ്ങളുടെ മുന്‍പില്‍ സവിനയം സമര്‍പ്പിക്കുന്നു.

പന്തപ്ലാക്കല്‍ കുടുംബയോഗത്തിനുവേണ്ടി,
സെക്രട്ടറി തങ്കച്ചന്‍ കൂട്ടിക്കല്‍

]]>
https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-5/feed/ 0
പന്തപ്ലാക്കല്‍ കുടുംബസമ്മേളനം 17-ാം സമ്മേളന റിപ്പോര്‍ട്ട് https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%ae/ https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%ae/#respond Sat, 17 May 2025 16:09:52 +0000 https://panthaplackal.com/?p=1235
പന്തപ്ലാക്കല്‍ കുടുംബസമ്മേളനം
17-ാം സമ്മേളന റിപ്പോര്‍ട്ട്

Date :10-11-2018
ബാബു കുറ്റിയാടി

ഗബ്രിയേല്‍ മാലാഖയുടെ വാക്കുകള്‍ ശ്രവിച്ച മാത്രയില്‍ പരിശുദ്ധ കന്യാമറിയം പ്രത്യുത്തരിച്ചു. “ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ” (ലൂക്കാ 1:38) മറിയം മുഴുവനായും ദൈവത്തിന് സമര്‍പ്പിച്ചു. ആ നിമിഷത്തില്‍ പരിശുദ്ധാത്മാവ് അവളില്‍ വന്നു നിറഞ്ഞു. സ്ത്രീകളില്‍ അനുഗ്രഹീതയായ മറിയം ദൈവമാതാവായി. പ്രിയരെ നമുക്കും നമ്മുടെ സമര്‍പ്പണത്തെക്കുറിച്ച് ഒന്നു ചിന്തിക്കാം. നാം എത്രമാത്രം കൊടുക്കുന്നു എന്നല്ല, എങ്ങനെ കൊടുക്കുന്നു എന്നതാണ് ദൈവം പരിഗണിക്കുന്നത്. പിറുപിറുപ്പില്ലാതെ പിശുക്കില്ലാതെ സസന്തോഷം നമുക്കുള്ളത് നാം പങ്കു വയ്ക്കണം. നമുക്കും പരിശുദ്ധ അമ്മ മുഴുവനായും ദൈവത്തിന് സമര്‍പ്പിച്ചതുപോലെ നമ്മേയും നമ്മുടെ പ്രശ്നങ്ങളേയും നമുക്കുള്ളതൊക്കെയും ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുവാനുള്ള കൃപയക്കുവേണ്ടി അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കാം. സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ആഹ്ളാദത്തിന്‍റെയും ദിനമായ ക്രിസ്തുമസ് കടന്നു പോയി. 2020 നെ വരവേറ്റു. 2020 എല്ലാവര്‍ക്കും ദൈവാനുഗ്രഹത്തിന്‍റെ ദിനങ്ങളായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും പുതുവത്സര മംഗളങ്ങള്‍.

17-ാം വാര്‍ഷിക സമ്മേളനം
കുറ്റ്യാടിപുഴയുടെ തീരത്ത് തെങ്ങിന്‍ തോപ്പുകളും കവുങ്ങിന്‍ തോപ്പുകളും നിറഞ്ഞുനില്‍ക്കന്ന പെരുവണ്ണാമൂഴിയിലുള്ള ശാലോം ടീവിയുടെ സമീപത്തുള്ള പ്രകൃതിരമണീയമായ ചവറുംമുഴി എന്ന ഗ്രാമത്തില്‍ ശ്രീ ബാബുസാറിന്‍റെ ഭവനത്തില്‍ 2018 നവംബര്‍ 10-ാം തീയതി ശനിയാഴ്ച പ്രത്യേകം അലങ്കരിച്ച പന്തലില്‍ 17-ാം വാര്‍ഷിക സമ്മേളനം നടന്നു. ആഹ്ളാദത്തിന്‍റേയും ആനന്ദത്തിന്‍റേയും ഒരു ഉത്സവമായിരുന്നു അത്.

കുടുംബയോഗ രക്ഷാധികാരി തോമസച്ചനും തിരുവിതാംകൂറില്‍ നിന്നുള്ളവരും 6.30 ന് ബാബുസാറിന്‍റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. എല്ലാവരും എൃലവെ ആയി യലറ രീളളലല യും കുടിച്ച് പള്ളിയിലേക്ക് പോയി. പടത്തുകടവ് ഹോളി ഫാമിലി ചര്‍ച്ചില്‍ 7.45 ന് ബഹുമാനപ്പെട്ട തോമസച്ചന്‍ ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് മണ്‍മറഞ്ഞ കുടുംബാംഗങ്ങളുടെ അനുസ്മരണാര്‍ത്ഥം ഒപ്പീസും നടത്തി. ദിവ്യബലിയിലും ഒപ്പീസിലും എല്ലാവരും പങ്കെടുത്തു. ഉടന്‍തന്നെ എല്ലാവരും വീട്ടിലെത്തി 8.45 ന് രജിസ്ട്രേഷന്‍ നടത്തി 9.00 ന് വിഭവ സമൃദ്ധമായ കാപ്പിയും കഴിച്ച് 10 മണിക്കുതന്നെ ഉദ്ഘാടന സമ്മേളനത്തിനായി എല്ലാവരും തയ്യാറായി.

പ്രളയദുരന്തത്തില്‍ മരിച്ചവരുടെ ആത്മാക്കള്‍ക്കും ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരു മിനിറ്റ് നേരം പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.
എലൈന്‍ ഈശ്വര പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് ബാബുസാര്‍ സ്വാഗതം പറഞ്ഞു. ഏതൊരു ചടങ്ങും വിജയിക്കണമെങ്കില്‍ ഈശ്വരാനുഗ്രഹം വേണം. ഈശ്വരാനുഗ്രഹത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രസിഡന്‍റ് ജോസ് സാറിനും രക്ഷാധികാരി തോമസച്ചനും വികാരിയച്ചന്‍ റവ. ഫാദര്‍ ആന്‍റണി ചെന്നിക്കരയ്ക്കും സ്വാഗതം ആശംസിച്ചു. ഏതൊരു പ്രസ്ഥാനവും നിലനില്‍ക്കണമെങ്കില്‍ ഒരു ആത്മീയ രക്ഷാധികാരിയുടെ നേതൃത്വം വേണം. തോമസച്ചന്‍ അത് ഭംഗിയായി നിര്‍വഹിക്കുന്നു.
ഒരു കുടുംബ പ്രാര്‍ത്ഥനപോലും മുടക്കാതെ സംബന്ധിക്കുകയും ഇടവകക്കാരുടെ ആത്മീയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചൊലുത്തുകയും ഓരോരുത്തരുമായി വളരെ ആത്മീയ ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് തങ്ങളുടെ വികാരിയച്ചന്‍ എന്ന് ബാബു സാര്‍ പറഞ്ഞു. തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിക്കുന്നവര്‍ക്കും തിരുവിതാംകൂറില്‍ നിന്നും എത്തിയവര്‍ക്കും മലബാറില്‍ നിന്ന് എത്തിയവര്‍ക്കും ഒറ്റവാക്കില്‍ സ്വാഗതം പറഞ്ഞു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നാടിനുണ്ടാക്കിയ ദുരന്തം കാരണം ആര്‍ഭാടം അല്പം ഒഴിവാക്കി. കുടുംബയോഗം നടക്കുന്ന വീട്ടുകാരെ എല്ലാ കാര്യങ്ങളും എവിടം വരെയായി എന്ന് ഒന്ന് വിളിച്ചന്വേഷിക്കുന്നത് നല്ലതായിരിക്കും എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും ഒരിക്കല്‍കൂടി സ്വാഗതം ആശംസിച്ചുകൊണ്ടും നിര്‍ത്തി.

ശീ ജോസ് ചേറ്റുതോട് അദ്ധ്യക്ഷപ്രസംഗം നടത്തി. കുറ്റ്യാടിപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ ചവറുംമുഴി എന്ന ഈ ഗ്രാമത്തില്‍ ശ്രീ ബാബുസാറിന്‍റെ ഭവനത്തില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ നേരിട്ട് കാണാനും പരസ്പരം പരിചയപ്പെടാനും ഒരിക്കല്‍കൂടി നമുക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ കുടുംബയോഗം ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെങ്കില്‍ ഇതിന്‍റെ പ്രാധാന്യം മനസ്സിലാക്കി പരമാവധി ആളുകള്‍ പങ്കെടുക്കണം. ചുരുക്കം ചിലര്‍ ഇതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതില്‍ ഖേദമുണ്ട്. അടുത്തയോഗത്തിലെങ്കിലും പരമാവധി ആളുകളെ പങ്കെടുപ്പിച്ചാല്‍ ഇത് ഒരു വന്‍വിജയമാക്കി തീര്‍ക്കാന്‍ സാധിക്കും എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടും എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കൊണ്ടും അവസാനിപ്പിച്ചു. 

തുടര്‍ന്ന് പടത്തുകടവ് ഹോളിഫാമിലി ചര്‍ച്ച് വികാരി ബഹു.ആന്‍റണി ചെന്നിക്കരയച്ചന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പരസ്പരം അറിയാനും സ്നേഹം പങ്കുവയ്ക്കാനുമുള്ള ഒരു വേദിയാണ് ഇത്തരം യോഗങ്ങള്‍. ഇങ്ങനെയുള്ള സംഗമങ്ങളില്‍ പങ്കെടുക്കാന്‍ വലിയ താല്‍പര്യമുള്ള ആളാണ് അച്ചന്‍ എന്നു പറഞ്ഞു. അച്ചന്‍റെ കുടുംബത്തില്‍ ഇതുവരെ ഇതുപോലൊരു യോഗം തുടങ്ങുവാന്‍ സാധിച്ചില്ല എന്ന് പറഞ്ഞു. ഇതില്‍ പങ്കെടുത്തപ്പോള്‍ അച്ചന്‍റെ കുടുംബത്തിനും ഇതുപോലെ തുടങ്ങുവാന്‍ പ്രചോദനം കിട്ടി. വാട്ട്സപ്പും, ഫോണും ഒക്കെയുള്ള ഈ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള സംഗമങ്ങള്‍ എന്തുകൊണ്ടും വളരെ നല്ലതാണ്. ഇനിയുമുള്ള നാളുകളിലും കൂടുതലായി നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും എല്ലാ നന്മകളും നേര്‍ന്ന് കൊണ്ടും അച്ചന്‍ അവസാനിപ്പിച്ചു.

മുഖ്യപ്രഭാഷണം രക്ഷാധികാരി തോമസച്ചന്‍ നിര്‍വഹിച്ചു. വളരെ സന്തോഷത്തോടെയാണ് അച്ചന്‍ ഇവിടെ നില്‍ക്കുന്നത് എന്ന് പറഞ്ഞു. രക്ഷാധികാരി എന്ന നിലയില്‍ അഭിമാനിക്കുന്നു. അച്ചന്‍ മാത്രമല്ല കാലാകാലങ്ങളിലുള്ള നേതൃത്വത്തിന്‍റെയും കൂടി പരിശ്രമം കൊണ്ടാണ് നമ്മുടെ കുടുംബയോഗം വിജയിക്കുന്നത്. 17 കൂട്ടായ്മകളിലും പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. ڇപന്തപ്ലാക്കല്‍ڈ എന്ന പേരിന്‍റെ പേരിലാണ് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. തിരുവിതാംകൂറിലും മലബാറിലും കേരളത്തിന് വെളിയിലും ഇന്ത്യക്ക് വെളിയില്‍ പോലും നമ്മുടെ ആളുകള്‍ വ്യാപിച്ചിരിക്കുന്നു. ദൈവം നമ്മെ ഒത്തിരി അനുഗ്രഹിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. നന്ദിപൂര്‍വ്വം ഈ സമയത്തിന് ഓരോരുത്തരുടെയും പേരില്‍ നന്ദി പറയുന്നു.

വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും കേരളത്തിലെ രണ്ട് ജില്ലകളെയൊഴിച്ച് ബാക്കി എല്ലായിടത്തും ബാധിച്ചപ്പോള്‍ ടിവി, വാട്ട്സാപ്പ്, പത്രം വഴി വാര്‍ത്തകള്‍ അറിയുവാന്‍ സാധിച്ചു. ഡാമുകള്‍ എല്ലാം കൂടി ഒന്നിച്ചു തുറന്നുവിട്ടതില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വളരെ ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ ഇത്രവും വിപത്ത് ഒഴിവാക്കാമായിരുന്നു. ദൈവത്തിന്‍റെ സന്ദേശം നമ്മള്‍ സ്നേഹിക്കണം പരസ്പരം അംഗീകരിക്കണം, ക്ഷമിക്കണം എന്നതാണ്. നമ്മള്‍ സഹോദരങ്ങളാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു തരാനുള്ള ഒരവസരം ദൈവം തന്നതാണ.് പുതിയ ചിന്തക്ക് ഓര്‍മ്മയ്ക്ക് ദൈവം അവസരം തന്നു. നമുക്ക് തനിച്ച് ജീവിക്കാന്‍ സാധിക്കില്ല. മനുഷ്യരിലൂടെയും പ്രകൃതിയിലൂടെയും കാലാകാലങ്ങളില്‍ ഇതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നത് ഒരു പാഠമായി കരുതി കുറെക്കൂടി ഔദാര്യമുള്ളവരായി ജീവിക്കാം. നമ്മള്‍ അനേകം കുടുംബങ്ങള്‍ക്ക് മാതൃകയാണ്. 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ അറിയപ്പെടാതിരുന്ന പലകുടുംബങ്ങളും ഇതിന്‍റെ ഭാഗമായിത്തീര്‍ന്നു. കുറെക്കൂടി താല്‍പര്യം എടുക്കണം. നമ്മുടെ യോഗങ്ങള്‍ നാള്‍ക്കുനാള്‍ ഉയരട്ടെ. വളരെ ഔദാര്യമുള്ള നല്ല മനസ്സുള്ളവരാകട്ടെ. കരുണ, വിട്ടുവീഴ്ച, ഔദാര്യം, ക്ഷമ, സ്നേഹം ഇതെല്ലാം സമൂഹത്തില്‍ നഷ്ടപ്പെട്ട് പോകുന്നു. ഇതിനൊരു മാറ്റം നമ്മുടെ ഇടയില്‍ ഉണ്ടാകട്ടെ. പ്രാര്‍ത്ഥനയും ആശംസയും അറിയിച്ചുകൊണ്ട് തോമസച്ചന്‍ അവസാനിപ്പിച്ചു.

സെക്രട്ടറി തങ്കച്ചന്‍ റിപ്പോര്‍ട്ട് വായിച്ചു.

ആശംസ
പള്ളിയിലെ തിരുനാളുപോലെ പന്തപ്ലാക്കല്‍ കുടുംബാംഗങ്ങള്‍ക്ക് ഉത്സവദിനമാണ്. മനുഷ്യന്‍ വീടുണ്ടാക്കി മതിലുകള്‍ പണിതു. പരസ്പരം സനേഹവും ബന്ധവുമില്ലാതെയായി ഇതിനൊരു വെല്ലുവിളിയാണ് കുടുംബയോഗങ്ങള്‍. പരസ്പരം പരിചയപ്പെടാതെ പോകരുത്. ഫോണ്‍ വിളിക്കണം. കുടുംബ ബന്ധങ്ങള്‍ ഉറപ്പുള്ളതാക്കണം. ദൈവത്തിങ്കലേയ്ക്കുള്ള ഈ തീര്‍ത്ഥയാത്രയില്‍ പറയാതെ പ്രവൃത്തിയിലൂടെ ജീവിതത്തിലൂടെ പ്രകടമാക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ആശംസിക്കുന്നു. 

ആശംസ ഫിലോമിന സിസ്റ്റര്‍ : സിസ്റ്ററിനും പന്തപ്ലാക്കലുമായി ബന്ധമുണ്ട് കൂട്ടായ്മകളാണ് കുടിയേറ്റക്കാര്‍ക്കും ബലം. ഒന്നിച്ചു പണികള്‍ ചെയ്തും ഭക്ഷിച്ചും കഴിഞ്ഞിരുന്ന നമ്മള്‍ ഉള്ളിലേക്ക് ഒതുങ്ങിക്കൂടിയപ്പോള്‍ ഈ കൂട്ടായ്മകള്‍ ഊഷ്മളത പകരുന്നു. അതിനാല്‍ ഞാനും പങ്കു കൊള്ളന്നു. വിശ്വാസം, സ്നേഹം, സമാധാനം ഈ മൂന്നും ഒന്നിച്ചു കൂടുന്നത് കുടുംബത്തിലാണ്. തോമസച്ചന്‍ ഒരു രക്ഷാധികാരി മാത്രമല്ല ഒരു പിതാവും മാതാവും കൂടിയാണ്. ഇത് മുടക്കരുത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കട്ടെ. ധാരാളം ദൈവവിളികള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ഹൃദയ സഞ്ചാര്‍ പ്രകാശനം
ചെറിയാന്‍ മാസ്റ്റര്‍ വികാരിയച്ചന് ഒരു കോപ്പി കൊടുത്തുകൊണ്ട് നിര്‍വ്വഹിച്ചു. 17 വര്‍ഷം ഒരു മനുഷ്യന്‍റെ യുവത്വത്തിന്‍റെ കാലഘട്ടമാണ്. യുവ ജനങ്ങള്‍ കൂടുതലും വിദേശത്താണ്. ഈ പരിമിതിക്കുള്ളില്‍ ഈ മാസിക തുടരാന്‍ സാധിച്ച യുവ ജനങ്ങള്‍ക്ക് നന്ദിയും ആശംസയും മാസ്റ്റര്‍ അറിയിച്ചു.

ആശംസ: ബേബി പന്തപ്ലാക്കല്‍: എത്ര ആനന്ദം കൊള്ളുന്ന ദിനമാണ് ഇന്ന് നവംബര്‍ രണ്ടാം ശനിയുടെ പ്രത്യേകത എന്നു ചോദിച്ചാല്‍ കൊച്ചു കുട്ടുകള്‍ പോലും പറയും. നമ്മള്‍ നമ്മുടെ വ്യക്തിപരമായ ജീവിതത്തെ നോക്കിക്കാണണം. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ നമ്മള്‍തന്നെ ചെറുതാവുകയാണ്. തകരുകയാണ്. ആരെങ്കിലും മാറി നില്‍ക്കുന്നെങ്കില്‍ അവരെക്കൂടി സഹകരിപ്പിക്കണം. സഹോദരിക്കും സഹോദരനും തെറ്റുപറ്റിയാല്‍ അവരെ നന്മകൊണ്ട് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കാമെന്ന് തീരുമാനിക്കാം. ഒരേ ചിന്തയും ഒരേ കാഴ്ചപ്പാടുമേ ആകാവുള്ളൂ. അടുത്ത കുടുംബയോഗം ഇതിനു മാറ്റം വരുന്നതാകട്ടെ എന്ന് ആശംസിക്കുന്നു.

ആശംസ : ശ്രീമതി എല്‍സി തോമസ് പശുക്കടവ് (എക്സിക്യൂട്ടീവ് മെമ്പര്‍) :
പന്തപ്ലാക്കല്‍ കുടുംബത്തിലാണെങ്കിലും ആരാ എന്താ എന്ന് പലരേയും അറിയില്ല. ഈ യോഗത്തിലൂടെയാണ് എല്ലാവരേയും മനസ്സിലാക്കേണ്ടത്. ഈ കുടുംബയോഗങ്ങളിലൂടെയാണ് കുടുംബയോഗത്തിന്‍റെ പ്രാധാന്യം മനസ്സിലായത്. ഒന്നിച്ചു ഭക്ഷിക്കുവാനും പ്രാര്‍ത്ഥിക്കുവാനും കളിതമാശകള്‍ പറയുവാനും കളികളില്‍ പങ്കെടുക്കുവാനും സാധിക്കുമ്പോഴാണ് കുടുംബയോഗത്തിന്‍റെ മാറ്റു കൂടുന്നത്. എല്ലാ മംഗളങ്ങളും ആശംസിച്ചുകൊണ്ട് നിര്‍ത്തി.

നന്ദി: ശ്രീ മാത്തുക്കുട്ടി ജോണ്‍ വീര്‍പ്പാട്.(വൈസ് പ്രസിഡന്‍റ്)
യോഗത്തില്‍ പങ്കെടുത്ത വിശിഷ്ടവ്യക്തികള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചവര്‍ക്കും എത്തിയവര്‍ക്കും എല്ലാം നന്ദി പറഞ്ഞു. ഇനിയും കുടുംബയോഗങ്ങള്‍ ഉണ്ട് അപ്പോള്‍ നമ്മുടെ കരുത്ത് തെളിയിക്കണം എന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് നിര്‍ത്തി.

ക്ലാസ്സ്: പി.ജെ തോമസ് പേരാവൂര്‍ (റിട്ടയര്‍ എച്ച്.എം)
കുടുംബത്തിന്‍റെ രഹസ്യം ജീവിതാനുഭവങ്ങളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. തനിക്കു ലഭിച്ച, ദൈവം അനുഗ്രഹിച്ച രണ്ടാം ജന്മത്തിനും ഒരോരുത്തരുടേയും പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലാസ് ആരംഭിച്ചു. നാം നമ്മെത്തന്നെ കാണുന്നത് മററുള്ളവരെ കണ്ടുകൊണ്ട് താരതമ്യം ചെയ്താണ്. നാം നമ്മളിലേക്കു തന്നെ തിരിഞ്ഞുനോക്കണം. അപ്പോള്‍ നമ്മുടെ തെറ്റുകള്‍ കണ്ട് അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ പറ്റും. മറ്റുള്ളവരുടെ വാക്കുകളെ ബ്ലോക്ക് ചെയ്തു സംസാരിക്കരുത്. നമുക്ക് ഇഷ്ടമില്ലാത്തതു കേള്‍ക്കുമ്പോള്‍ മൈന്‍ഡ് ചെയ്യാതിരിക്കുക. സ്നേഹമാണ് കുടുംബത്തിന്‍റെ രഹസ്യം. സ്നേഹമെന്നു പറയുന്നത് അമ്മക്കു കുഞ്ഞിനോടുള്ള വികാരമാണ്. നമ്മുടെ ഇഷ്ടങ്ങളെ സന്തോഷവും സുഖവും എല്ലാം നാം ഇഷ്ടപ്പെടുന്ന വ്യക്തിക്കുവേണ്ടി ത്യജിക്കുന്നതാണ് സ്നേഹം. നാം സ്വാര്‍ത്ഥരായതുകൊണ്ടാണ് മറ്റുള്ളവരുടെ സ്നേഹം കാണാന്‍ പറ്റാത്തത്. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളുടെ കാരണം നമ്മളിലുള്ള സ്വാര്‍ത്ഥതയാണ്. സ്നേഹം കൊടുക്കാനുള്ളതാണ്. പ്രകടിപ്പിക്കാത്ത സ്നേഹം കൊണ്ട് ഒരു കാര്യവുമില്ല. എനിക്കു തെറ്റിപ്പോയി എന്നു ചിന്തിക്കുന്ന ദിവസം അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കും. തിരിച്ചുപറയുകയില്ല എന്നു വിചാരിക്കുന്നവരെ നാം പീഡിപ്പിക്കരുത്. അതിനുള്ള ശിക്ഷ അതികഠിനമായിരിക്കും. അതുകൊണ്ട് എനിക്കു തെറ്റുപറ്റിപ്പോയി എന്നു ചിന്തിക്കണം. ഏതൊരു പ്രശ്നങ്ങള്‍ക്കു പിന്നിലും ഒരു കാരണമുണ്ട്. നമ്മള്‍ ആ കാരണത്തെക്കുറിച്ച് ചിന്തിക്കണം. പ്രതികരിക്കാന്‍ പറ്റാത്തവര്‍ അതു പ്രകടിപ്പിക്കും. അതുകൊണ്ട് നമ്മുടെ തെറ്റുകള്‍ കണ്ടുപിടിക്കണം. തിരുത്തണം. നമ്മുടെ മറ്റൊരു പ്രശനം നന്ദിയുടെ ഒരു മനോഭാവം നമുക്കില്ലാത്തതാണ്. പ്രകൃതി തരുന്ന സന്ദേശം – കോഴി ഒരു പുഴുവിനെ കിട്ടിയാല്‍ അതു കുഞ്ഞുങ്ങള്‍ക്കും കൊത്തികൊടുക്കും.സംരംക്ഷിക്കും. പിന്നീട് കൊത്തി ഓടിക്കുന്നു. കുഞ്ഞുങ്ങള്‍ നമ്മുടെ ചുറ്റും കാണണമെന്ന് ശഠിക്കുന്നു. കുഞ്ഞുങ്ങള്‍ സ്വയം പര്യാപ്തരാകാന്‍ പറഞ്ഞുവിടണം. കുട്ടികളുടെ തെറ്റുകള്‍ തിരുത്തേണ്ടത് മാതാപിതാക്കള്‍ സ്നേഹിക്കുന്നു എന്ന് ഉത്തമബോധ്യം കൊടുത്തിട്ട് അനുസരിപ്പിക്കണം. 3 പ്രാവശ്യം ഒരു കാര്യം പറഞ്ഞിട്ടും അവര്‍ ഗൗനിച്ചില്ല എങ്കില്‍ പിന്നെ ആ കാര്യം പറയരുത്.
തിരുത്തുന്നത് രഹസ്യത്തിലായിരിക്കണം. ദേഷ്യം വരുമ്പോള്‍ തിരുത്തരുത്. ദേഷ്യം പോയിക്കഴിയുമ്പോള്‍ തിരുത്തണം. തിരുത്തുമ്പോള്‍ ഭാര്യപോലും അറിയാതെ രഹസ്യത്തിലായിരിക്കണം. ഏവര്‍ക്കും പ്രയോജനം ലഭിക്കുന്ന ഒരു ക്ലാസ്സായിരുന്നു സാറിന്‍റേത് അതിനുശേഷം ഉച്ചഭക്ഷണത്തിനായി തയ്യാറായി. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

ഗ്രൂപ്പ് ചര്‍ച്ച 2.45 ന് കുടുംബയോഗങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം. 4 ഗ്രൂപ്പായി തിരിഞ്ഞ് ലീഡേഴ്സിനേയും തെരഞ്ഞെടുത്തു. ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍.

ഒന്നാംഗ്രൂപ്പ് 

  • കുടുംബയോഗത്തിന് ഒരു വിശുദ്ധ / വിശുദ്ധരോട് മാദ്ധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിക്കണം.
  • ഒരു കുടുംബം മൊത്തത്തില്‍ വന്ന് സ്റ്റേജില്‍ പരിചയപ്പെടുത്തുന്നത് നല്ലതാണ്
  • ഫോണില്‍ അംഗങ്ങള്‍ കോണ്‍ടാക്റ്റ് ചെയ്യുക 
  • സ്ഥിരമായി വരാത്തവരുടെ കാരണങ്ങള്‍ ചോദിച്ചു മനസ്സിലാക്കി പ്രതിവിധികള്‍ കണ്ടെത്തുക 
  • ഓരോ ഏരിയായിലുള്ള കമ്മിറ്റി അംഗങ്ങള്‍ കൂടുതല്‍ ആക്ടീവായി കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുക.

രണ്ടാംഗ്രൂപ്പ് 

  • ക്ഷണക്കത്തുകള്‍ എല്ലാ വീട്ടിലും എത്തിക്കണം. കിട്ടിയോ എന്ന് അന്വേഷിക്കണം. 
  • കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുക. പ്രാദേശിക അംഗങ്ങള്‍ സജീവമാക്കുക.


മൂന്നാംഗ്രൂപ്പ്

  • ഫണ്ട് ഉണ്ടാകാനുള്ള പ്രവര്‍ത്തനങ്ങള്‍, ചിട്ടിപോലുളള സംവിധാനങ്ങള്‍ ഒരുക്കുക.
  • വരുന്നവരുടെ എണ്ണം ഉറപ്പാക്കുക. 
  • കുടുംബയോഗം നടക്കുന്ന വീടുകള്‍ക്ക് ആ നാട്ടില്‍ നിന്നും പിരിച്ച് 50% ഫണ്ട് നല്‍കുക.


നാലാംഗ്രൂപ്പ്

  • എല്ലാ കുടുംബങ്ങളിലേയും നോട്ടീസ് പോസ്റ്റ് വഴി അയയ്ക്കുക. കിട്ടിയോ എന്ന് വിളിച്ച് അന്വേഷിക്കണം. 
  • എക്സിക്യൂട്ടീവ് വിളിക്കുമ്പോള്‍ മുമ്പ് സജീവമായി പങ്കെടുത്തിരുന്നവരേയും കൂടി പങ്കെടുപ്പിക്കുക. 
  • സ്ഥിരമായി വരാത്തവരുടെ കാരണം അന്വേഷിച്ച് കണ്ടെത്തി പരിഹരിക്കുക.


രക്ഷാധികാരി – 6 മാസത്തിനുള്ളില്‍ കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ചചെയ്ത് എല്ലാവരേയും അറിയിക്കുന്നതാണ്. എന്നിട്ട് അടുത്ത കുടുംബയോഗത്തില്‍ മാറ്റം വരുത്താന്‍ പരമാവധി ശ്രമിക്കുന്നതാണെന്ന് അറിയിച്ചു.

താമരശ്ശേരി പുതിയ ഒരു മേഖലയാക്കി
ജോസ് തോട്ടുമുഖം – 8301850113
ബേബി താമരശ്ശേരി – 9495413499 

എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

കുടുംബയോഗ ഭാരവാഹികള്‍ പഴയ ആളുകള്‍ തന്നെ.
യൂത്ത് വിംഗ് ഭാരവാഹികള്‍

  • പ്രസിഡന്‍റ്  : തോമസ് ടോം വീര്‍പ്പാട്
  • വൈസ് പ്രസിഡന്‍റ്  : കുമാരി അലീന ജോസ് ചേറ്റുതോട്
  • സെക്രട്ടറി : ശ്രീ ആകാശ് ടോം ഫ്രാന്‍സിസ് പൈസക്കരി
  • ജോ സെക്രട്ടറി : കുമാരി പ്രിന്‍റമെറി തോമസ് ആലക്കോട്
  • ട്രഷറര്‍ : ശ്രീ ഡാര്‍വിന്‍ മാത്യു വീര്‍പ്പാട്
ആദരിക്കല്‍ ചടങ്ങ്  

ടീ ബ്രേക്കിനുശേഷം ആദരിക്കല്‍ ചടങ്ങ് തുടങ്ങി. ഏറ്റവും പ്രായം കൂടിയ വ്യക്തി പുരുഷന്‍ / സ്ത്രീ ഏറ്റവും പ്രായമുള്ള വ്യക്തി ദമ്പതികള്‍ ഏറ്റവും ഒടുവില്‍ വിവാഹിതരായ ദമ്പതികള്‍ ഏറ്റവും ഒടുവില്‍ ജനിച്ച കുട്ടി, ഏറ്റവും ദൂരെ നിന്നും വന്ന കുടുംബം, ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത കുടുംബം, ഏതെങ്കിലും മേഖലയില്‍ പ്രത്യേകമായി മികവു തെളിയിച്ച വ്യക്തി എന്നിവരെ ആദരിച്ചു. 

തുടര്‍ന്ന് വടംവലി മത്സരം മലബാര്‍ ഢട തിരുവിതാംകൂര്‍ നടന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗത്തില്‍ മലബാര്‍ ഒന്നാംസ്ഥാനം നേടി.

സമ്മാനദാനം ശ്രീ. പി.ടി ജോസഫ് പേരാവൂര്‍ നിര്‍വ്വഹിച്ചു. ശ്രീ സെബാസ്റ്റ്യന്‍ ആലക്കോട് നന്ദി പറഞ്ഞു 5 മണിയോടുകൂടി യോഗം അവസാനിച്ചു.

ആദരാഞ്ജലി

കഴിഞ്ഞ കുടുംബയോഗത്തിനുഷ ശേഷം നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞുപോയവര്‍

  1. ചെറിയാന്‍ (അപ്പച്ചന്‍) ചെമ്പനോട
  2. മാത്യൂ ഓടം തോട്
  3. ജോസ് ഫ്രാന്‍സിസ് മൈലംപെട്ടി
  4. സനില്‍ ജോസഫ് അണുങ്ങോട്
  5. ജോസഫ് മുക്കുളം
  6. അന്നമ്മ തോമസ് പൈസക്കരി
  7. ഏലിക്കുട്ടി ദേവസ്യ കരിപ്പുകാട്ടില്‍
  8. ത്രേസ്യാമ്മ ജോര്‍ജ്ജ് ചെങ്ങളം

വളരെ ഹൃദയവേദനയോടെയാണ് നമ്മള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നത്. ഈ 7-ാം തീയതി ബീഹാറിലുണ്ടായ ഒരു വാഹനാപകടത്തെതുടര്‍ന്ന് ഓടംതോട് തങ്കച്ചന്‍ ചേട്ടന്‍റെ മകന്‍ ടീല്‍ജോ 22 വയസസ് നിര്യാതനായി. ഈ 9-ാം തീയതിയായിരുന്നു സംസ്കാരം. ഈ ആത്മാവിന്‍റെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. കുട്ടിയായിരിക്കുമ്പോള്‍ തുടങ്ങി പല കുടംബയോഗങ്ങളിലും കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്തിട്ടുള്ള ആളാണ്.

ഇവര്‍ കഴിഞ്ഞ കുടുംബയോഗത്തിനുശേഷം നമ്മുടെ കുടുംബത്തില്‍ നിന്നും വേര്‍പിരിഞ്ഞു പോയവരാണ്. അതാതു നാട്ടിലുള്ള കുടുംബങ്ങള്‍ ഭവനത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ശവസംസ്കാരചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. എല്ലാവരുടേയും ആത്മശാന്തിക്കായി ഒരു നിമിഷം പ്രാര്‍ത്ഥിക്കാം.

ഉപസംഹാരം
പന്തപ്ലാക്കല്‍ കുടുംബയോഗം 18-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി നിന്ന് പിതൃവാത്സല്യത്തോടെ നമ്മെ സ്നേഹിക്കുകയും നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ രക്ഷാധികാരി റവ.ഫാദര്‍ തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കുന്ന മുന്‍ പ്രസിഡന്‍റുമാര്‍, വൈസ് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ജോയിന്‍റ് സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരോടുള്ള ഹൃദയംഗമമായ നന്ദി അര്‍പ്പിക്കുന്നു.
കുടുംബം നമുക്കെല്ലാവര്‍ക്കും എന്നും ഊഷ്മളവും വിശുദ്ധവുമായ ഓര്‍മ്മയാണ്. വാത്സല്യ കൂടാരവും ഭൂമിയിലെ ആകാശമോക്ഷവുമായ കുടുംബം മനുഷ്യകുലത്തിന് ദൈവം പകര്‍ന്നു നല്‍കിയ ഏററവും മഹത്തായ സുവിശേഷമാണ്. കുടുംബയോഗങ്ങള്‍ നാള്‍ക്കുനാള്‍ വന്‍വിജയമായി ഭവിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാവരുടെയും അംഗീകാരത്തിനും ചര്‍ച്ചക്കുമായി ഏറെ സന്തോഷത്തോടും അഭിമാനത്തോടും കൂടി 2018-2019 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

എന്ന്
പന്തപ്ലാക്കല്‍ കുടുംബയോഗ സെക്രട്ടറി
തങ്കച്ചന്‍ കട്ടിക്കല്‍

]]>
https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%ae/feed/ 0
പന്തപ്ലാക്കല്‍ കുടുംബസംഗമം 18-ാം സമ്മേളന റിപ്പോര്‍ട്ട് https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-4/ https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-4/#respond Sat, 17 May 2025 16:07:26 +0000 https://panthaplackal.com/?p=1226
പന്തപ്ലാക്കല്‍ കുടുംബസംഗമം
18-ാം സമ്മേളന റിപ്പോര്‍ട്ട്

Date : 11-01-2020
മാത്യൂ പൈക, പാല

ആദിമസഭയില്‍ ക്രൈസ്തവര്‍ വിശ്വാസികളായി വളര്‍ന്നത് കുടുംബസദസ്സുകളിലാണ്, ഭവനസദസ്സുകളിലാണ്. കുടുംബം സഭയുടേയും സമൂഹത്തിന്‍റേയും അടിസ്ഥാനശിലയാണ്. ക്രൈസ്തവന്‍റെ ജീവിതം കൂട്ടായ്മയുടെ ജീവിതമാണ്. സാഹോദര്യത്തിന്‍റെയും, സ്നേഹത്തിന്‍റെയും പങ്കുവെയ്ക്കലിന്‍റെയും ജീവിതമാണ്. മറ്റുള്ളവരില്‍ ദൈവത്തെ കണ്ടുകൊണ്ട് അവരെ സ്നേഹിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. സ്നേഹത്തിന്‍റെ ചൂടും, ബന്ധങ്ങളുടെ ഊഷ്മളതയും, പ്രാര്‍ത്ഥനയുടെ ചൈതന്യവും മനസ്സിലാക്കി ഓരോ വ്യക്തിയേയും കൂടുതല്‍ മനസ്സിലാക്കാനും അറിയുവാനും നമുക്കോരുത്തര്‍ക്കും കഴിയട്ടെ.

18-ാം വാര്‍ഷിക സമ്മേളനം
ഇന്ത്യയിലെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്നതും, കേരളത്തിലെ ലിസ്യൂ എന്നറിയപ്പെടുന്നതും, ലോകത്തിലെ ഏറ്റവും വലിയ ആത്മായ സംഘടനയായ ചെറുപുഷ്പമിഷന്‍ലീഗ് സ്ഥാപിതവും ആയ ഭരണങ്ങാനത്തോടു ചേര്‍ന്നു കിടക്കുന്നതുമായ പൈക എന്ന ഗ്രാമത്തില്‍ ശ്രീ. മാത്തുക്കുട്ടിയുടെ ഭവനത്തില്‍ 2020 ജനുവരി 11-ാം തീയതി ശനിയാഴ്ച പ്രത്യേകം അലങ്കരിച്ച പന്തലില്‍ 18-ാം വാര്‍ഷിക സമ്മേളനം നടന്നു. ഈ കുടുംബയോഗം നടത്താന്‍ ഏറ്റിരുന്ന മാത്തുക്കുട്ടിയുടെ ജേഷ്ഠന്‍ വിദേശത്തുള്ള ജെയ്സന് ജനുവരിയിലേ അവധിക്കുവരാന്‍ സാധിക്കുമായിരുന്നുള്ളു. അതുകൊണ്ട് 25/08/19 ല്‍ ശ്രീ മാത്തുക്കുട്ടി പൈകയുടെ വീട്ടില്‍ വെച്ച് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം കുടുംബയോഗം 2020 ജനുവരി 11-ാം തീയതിയിലേക്ക് ക്രമീകരിക്കുകയായിരുന്നു.

8.30 ന് പൈക സെന്‍റ് ജോസഫ് പള്ളിയില്‍ തോമസച്ചനും ജോണ്‍സനച്ചനും ചേര്‍ന്ന് ദിവ്യബലിയും ഒപ്പീസും അര്‍പ്പിച്ചു. വളരെ പെട്ടെന്ന് തന്നെ മാത്തുക്കുട്ടിയുടെ ഭവനത്തില്‍ എത്തി പ്രഭാതഭക്ഷണവും രജിസ്ട്രേഷനും നടത്തി. അതിനുശേഷം കൃത്യം 10.30 ന് ഉദ്ഘാടനസമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു.
മാത്തുക്കുട്ടി പന്തപ്ലാക്കല്‍ പൈക സ്വാഗതം പറഞ്ഞു. സെന്‍റ് ജോസഫ് ചര്‍ച്ച് പൈക വികാരി റവ: ഫാദര്‍ ജോസഫ് പൂവത്തുങ്കല്‍ ലോകത്തിന്‍റെ നാനാഭാഗത്തു കിടക്കുന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ ഇതുപോലെ ഒത്തുകൂടി പരസ്പരം സ്നേഹം പങ്ക് വെയ്ക്കാനും കാണുവാനുമുള്ള അവസരം ഇന്നത്തെ കാലഘട്ടത്തില്‍ വളരെ അത്യാവശ്യമാണെന്ന് ചുരുക്കത്തില്‍ ആശംസിച്ചുകൊണ്ട് തിരക്കുമൂലം പോയി.
തുടര്‍ന്ന് ശ്രീ. മാണി സി. കാപ്പന്‍ എം. എല്‍.എ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് പ്രസംഗിച്ചു. പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ പങ്കാളിത്വം കണ്ടപ്പോള്‍ ഇത്രയും കുടംബങ്ങള്‍ ഉണ്ടെന്നതില്‍ അതിശയം തോന്നി. പിന്നോക്കം നില്‍ക്കുന്ന കുടുംബാംഗങ്ങളെ സഹായിക്കാന്‍ അവരേയും മുന്‍പന്തിയിലേക്കുകൊണ്ടുവരാനുള്ള ഒരു ശ്രമം ആണ് ഏറ്റവും ആവശ്യം. അതില്‍ ഈ യോഗവും പ്രാധാന്യം കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു. ക്ഷണിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് നിര്‍ത്തി. തിരക്കുകാരണം പോയി.

തോമസച്ചന്‍ ആമുഖ പ്രസംഗം നടത്തി. ഈ കുടുംബത്തിന്‍റെ രക്ഷാധികാരി എന്ന നിലയില്‍ രക്ഷ നിങ്ങളിലൂടെ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുന്നു. മലബാറില്‍ ഓടന്തോട് ഒരു മാസത്തിനുള്ളില്‍ 2 മരണം നടന്നു. 43 വയസ്സുള്ള ഒരാള്‍ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കടലില്‍ തിരയില്‍പ്പെട്ടു മരിച്ചു. രണ്ടുപേരും നോട്ടീസില്‍ ഇല്ല. അവര്‍ക്കുവേണ്ടി ഒരു നിമിഷം പ്രാര്‍ത്ഥിക്കാം. നമ്മള്‍ സന്തോഷം മറ്റുള്ളവരുമായി പങ്കുവച്ചു സന്തോഷിക്കണം. ഈ യോഗങ്ങളിലൂടെ പരസ്പരം കൂടുതല്‍ അറിയാനും പരിചയപ്പെടാനും സാധിക്കണം. ഒത്തിരി കുടുംബങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചു. മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും കൊച്ചുങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടാന്‍ അവസരം നല്‍കണം. ത്യാഗം കൂടാതെ സഹനം കൂടാതെ ഒന്നും വിജയിക്കില്ല. അതുകൊണ്ടാണ് ഈശോതന്നെ സഹനത്തിലൂടെ നമുക്ക് ബോദ്ധ്യപ്പെടുത്തി തന്നത്. തലമുറകളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ പുതിയ തലമുറയിലേക്ക് കൈമാറണം ആളുകളുടെ സാന്നിധ്യക്കുറവ് മൂലം അച്ചന്‍ വികാരനിര്‍ഭരനായി പറഞ്ഞു. എന്‍റെ സ്വന്തം എന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ തലേദിവസം തന്നെ എത്തുന്നു. എനിക്കും അത്യാവശ്യങ്ങള്‍ ഉണ്ട്. അത് ഒരു ത്യാഗം ആണ് ആ ത്യാഗമനോഭാവത്തോടെ എത്താന്‍ പരിശ്രമിക്കണം. നേതൃത്വം ഏറ്റെടുക്കുന്നവരെ സഹായിക്കുകയും അവരോട് സഹകരിക്കുകയും ചെയ്താലേ ഈ യോഗങ്ങള്‍ സജീവമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ കൂട്ടായ്മയില്‍ 22 ലേറെ സിസ്റ്റേഴ്സും 7 അച്ചന്മാരും ഉണ്ട്. നമുക്ക് അഭിമാനിക്കാം. തെറ്റുകള്‍ ആര്‍ക്കും പറ്റാം മറ്റുള്ളവര്‍ വൈദികരെക്കുറിച്ച് മറ്റും പറയുന്ന വിമര്‍ശനങ്ങള്‍ പൊതുവേദിയിലും കുട്ടികളുടെ മുമ്പിലും ഒന്നും പറയാന്‍ പാടില്ല. വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും കാണുന്ന കാര്യങ്ങള്‍ ഷെയര്‍ ചെയ്ത് പാപത്തില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.

അദ്ധ്യക്ഷപ്രസംഗം – ശ്രീ ജോസ് ചേറ്റുതോട്
ഇന്ന് പലരുടെയും തുടങ്ങിവച്ച കുടുംബയോഗങ്ങള്‍ ഏതാനും വര്‍ഷത്തിനുശേഷം നിന്നുപോയി. നമുക്ക് തുടരാന്‍ സാധിച്ചു. പരമാവധി ആളുകളെ പങ്കെടുപ്പിച്ച് നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ പരിശ്രമിക്കാം.
ആശംസാ പ്രസംഗങ്ങള്‍

ശ്രീമതി റെനി ബിജോയ് ഈറ്റത്തോട്ട് മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്- ധാരാളം സിസ്റ്റേഴ്സും അച്ചന്മാരും ഉള്ള കുടുംബമാണെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. പരസ്പരം അറിയാനും മനസ്സിലാക്കാനും ഈ യോഗങ്ങള്‍ സഹായിക്കുന്നു. എല്ലാവരും ഉത്തരവാദിത്വത്തോടെ സഹകരിച്ചാല്‍ മാത്രമേ ഇത് വിജയിക്കുകയുള്ളൂ. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.

സിജോ പൂവത്താനി- വാര്‍ഡ്മെമ്പര്‍ :- 18 വര്‍ഷം വിജയകരമായി കൊണ്ടുപോകാന്‍ സാധിച്ചു. എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. പിന്നോട്ടു വിമുഖരായി നില്‍ക്കുന്നവരുണ്ടെങ്കില്‍ അവരെക്കൂടി മുന്നോട്ടുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കണം. എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു. 

റവ. ഫാദര്‍ ജോണ്‍സണ്‍ പന്തപ്ലാക്കല്‍ സി.എം.ഐ- അഭിനന്ദനങ്ങള്‍ നമ്മുടെ കൈയിലെ ഓരോ വിരലിനും ഓരോ ധര്‍മ്മം ഉണ്ട്. ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കാം പരസ്പരം ഊന്നുവടിയായിരിക്കണം. പരസ്പരം സഹകരിക്കണം. ഏവര്‍ക്കും ആശംസകള്‍

റവ.ഫാദര്‍ എബ്രഹാം ഏരിമറ്റത്തില്‍- കുടുംബയോഗം ഇത്രയും വര്‍ഷം നീണ്ടു നിന്നതില്‍ സന്തോഷിക്കുന്നു. ആശംസകള്‍ നേര്‍ന്നു.

റവ.ഫാദര്‍ മൈക്കിള്‍ ചീരാംകുഴി – വികാരി സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ഉരുളിക്കുന്നം-ബന്ധങ്ങള്‍ ഫോണിലും വാട്ട്സപ്പിലുമായി ചുരുങ്ങുന്ന, കുറഞ്ഞുപോകുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലുള്ള യോഗങ്ങള്‍ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.

ബേബി താമരശ്ശേരി (മുന്‍പ്രസിഡന്‍റ്)- കുടുംബത്തിലെ നാഥന്‍, നാഥ, മക്കള്‍ ഓരോരുത്തരും സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും വര്‍ത്തിക്കുന്ന ആളുകളാകട്ടെ എന്ന് ആശംസിക്കുന്നു.


റിപ്പോര്‍ട്ട്
തങ്കച്ചന്‍ കൂട്ടിക്കല്‍ – റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആനി മേരി അഗസ്റ്റിന്‍ ഗാനം ആലപിച്ചു.

ക്ലാസ്സ്
ഡോ. ടി.സി തങ്കച്ചന്‍ – പ്രൊഫസര്‍ സെന്‍റ് തോമസ് ട്രെയിനിംഗ് കോളേജ് പാലാ.
നമ്മുടെ ജിവിത കാഴ്ചപ്പാടുകള്‍ ചില ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുമാണ്. ജീവിതം എന്ന് പറയുന്നത് ബന്ധങ്ങളുടെ ഒരു സമാഹാരമാണ്.
ബന്ധം വര്‍ദ്ധിപ്പിക്കുക, വ്യാപിപ്പിക്കുക ഇതാണ് വേണ്ടത്. നശിച്ചുപോകാതെ ഇരിക്കുന്ന ഏകകാര്യം ബന്ധമാണ്. നമുക്ക് എല്ലാം ദാനമായി കിട്ടിയതാണ് എന്നുള്ള ഓര്‍മ്മയായിരിക്കണം ബന്ധങ്ങള്‍. അന്യം നിന്നുപോയിരിക്കുന്ന കാര്യം ധാര്‍മ്മികതയാണ്. ധാര്‍മ്മികതയുടെ മാനദണ്ഡം പണമല്ല ബന്ധങ്ങളുടെ അടിത്തറയില്‍ ധാര്‍മ്മികതയ്ക്ക് കൂടി പ്രാധാന്യം കൊടുക്കണം. ദൈവം എല്ലാവര്‍ക്കും ഓരോ നന്മകളും നല്‍കിയിട്ടുണ്ട്. എല്ലാവരും കുറവുകള്‍ കാണാനാണ് പരിശ്രമിക്കുന്നത്. ഓരോരുത്തരും നന്മകള്‍ കണ്ടുപിടിക്കുന്ന ശൈലിയിലേക്ക് നമ്മള്‍ വളരുമ്പോള്‍ ബന്ധം വര്‍ദ്ധിക്കും. എത്ര മോശം എന്ന് നാം കരുതുന്ന വ്യക്തിയിലും നന്മയുണ്ട്. അത് കാണാനുള്ള ധാര്‍മ്മികതയാണ് ആവശ്യം. എല്ലാവരുമായുള്ള ബന്ധം ധാര്‍മ്മികതയിലും ബന്ധങ്ങളിലും മുറുകെ പിടിച്ച്
നല്ല കുടുംബജീവിതം കെട്ടിപ്പടുക്കുവാന്‍ സാധിക്കട്ടെ. ക്ലാസ് അവസാനിച്ചു.
1 മണിക്ക് ഉച്ചഭക്ഷണം കഴിച്ചു. 1.30 ന് പരിചയപ്പെടല്‍ ചര്‍ച്ച.

സാമ്പത്തിക കാര്യങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും എന്തെങ്കിലും ആവശ്യം വന്നാല്‍ സഹായിക്കാന്‍ ജയ്സണ്‍ തയ്യാറാണ് എന്നറിയിച്ചു. ഓരോ യോഗത്തിനും 50000 രൂപ നല്‍കാം എന്നും പറഞ്ഞു. ഒരു ജോയിന്‍റ് അക്കൗണ്ട് ഉണ്ടാക്കി പണം നിക്ഷേപിച്ച് ന്യായവും അര്‍ഹതയും നോക്കി കമ്മിറ്റിക്കാര്‍ക്ക് നല്‍കാം എന്നു പറഞ്ഞു. എല്ലാവരും കയ്യടിച്ചു പാസ്സാക്കി. വാട്ട്സ്അപ്പില്‍ എല്ലാരും മെസ്സേജ് അയച്ചാല്‍ ബുദ്ധിമുട്ടാണ് എന്ന് അഭിപ്രായപ്പെട്ടു. പുതിയതായി ഒരു ഒഫീഷ്യല്‍ വാട്ട്സ്അപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അതില്‍ ഇടാം എന്ന് സണ്ണി കപ്പാട് അഭിപ്രായപ്പെട്ടു. അത് നടക്കില്ല എന്ന് പറഞ്ഞു.
കോഴിക്കോട് കുറ്റ്യാടിക്കടുത്ത് പശുക്കടവില്‍ ശ്രീ.ഷൈജി അടുത്ത കുടുംബയോഗം ഏറ്റെടുത്ത് നടത്താമെന്ന് പറഞ്ഞു. നവംബര്‍ രണ്ടാംശനി തന്നെയായിരിക്കും. എല്ലാവരേയും സംഘടിപ്പിച്ച് പറ്റുന്ന അത്രയും ആളുകളെ കൊണ്ടു വരണമെന്ന് ഷൈജി ക്ഷണിച്ചു.
കുടുംബയോഗം വയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് വീട്ടില്‍ നടത്താന്‍ അസൗകര്യമുള്ള ഒറ്റപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വീടുവിട്ട് പള്ളി പാരിഷ് ഹാളില്‍ നടത്താം എന്ന് തീരുമാനിച്ചു. വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് അനുവദനീയമല്ല.
യുവജനങ്ങള്‍ പഠനത്തിനും ജോലിക്കുമായി മാറിപോകുന്നതുകൊണ്ട് അവരുടെ സഹകരണം ലഭിക്കുന്നില്ല. അതുകൊണ്ട് വിവാഹിതരായ 35 വയസ്സുവരെയുള്ളവരെക്കൂടി യുവജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയസഞ്ചാര്‍ പോലുള്ള പത്രം പുറത്തിറക്കാനും മറ്റും സാധിക്കും. ബോബി കൂരാലിയെ യൂത്തിനു നേതൃത്വം ഏറ്റെടുക്കാന്‍ ക്ഷണിച്ചു. അമല്‍ ജോസ് ചേറ്റുതോട്, അലീന , സെബാസ്റ്റ്യന്‍ ഇവരും ഉള്‍പ്പെടും. നോട്ടീസ് അച്ചടിക്കുന്നതിന് മുമ്പ് ഓരോ മേഖലയിലുമുള്ള നേതൃത്വത്തോട് വിളിച്ച് ചോദിച്ച് മരണങ്ങളും മറ്റും അറിയാന്‍ ശ്രമിക്കണം എന്ന് ബേബി താരമശ്ശേരി അഭിപ്രായപ്പെട്ടു.
3.55 ന് ഗ്രേറ്റ് ബ്രിട്ടന്‍റെ ഇടയന്‍ സ്രാമ്പിക്കല്‍ പിതാവ് എത്തി. മാത്തുക്കുട്ടി ബൊക്കെ നല്‍കി സ്വീകരിച്ചു സ്വാഗതം പറഞ്ഞു. പന്തപ്ലാക്കല്‍ മാത്തുക്കുട്ടിയുടെ കുടുംബവുമായി ചെറുപ്പം മുതല്‍ പരിചയമുണ്ട.് അടിച്ചു കളിച്ചു വളര്‍ന്നവരാണ്. പിതാവിന്‍റെ വല്യപ്പന്‍റെ പെങ്ങളെ പന്തപ്ലാക്കലാണ് കെട്ടിച്ചത്. അങ്ങനെ അടുപ്പം ഉണ്ട് സ്വന്തം കുടുംബത്തില്‍ വന്ന പ്രതീതിയാണ്. കുട്ടികള്‍ വന്നപ്പോള്‍ കാണിച്ച സ്നേഹം, അവര്‍ക്കുകൊടുത്ത പരിശീലനത്തില്‍ അഭിമാനിക്കുന്നു. ജയ്സണ്‍ യു.കെയില്‍ വളരെ സജീവമാണ്. ഈശോയില്‍ നമ്മള്‍ എല്ലാവരും ഒന്നിച്ചു ചേരും. പരിശുദ്ധാത്മാവ് തരുന്ന ദാനമാണ്. പരിശുദ്ധാത്മാവ് ഒരു ഹാര്‍മണിയാണ്. ഇതെല്ലാം പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണ്. സ്വാര്‍ത്ഥതയാണ് ഇതിന്‍റെ എതിര്. അത് ഈ കൂട്ടായ്മയില്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. തോമസച്ചന്‍ ആത്മീയതയുടെ കാര്യങ്ങളില്‍ വളരെ പ്രഗത്ഭനാണ്. ക്രിസ്തുമസിന്‍റെ വലിയ ഒരു അനുഭവം സന്തോഷം. ഈ സന്തോഷം കൂട്ടായ്മയിലാണ്. മനുഷ്യാവതാരത്തിലൂടെ ദൈവത്തിനു സ്ഥാനം – ഉത്ഥാനത്തിലൂടെ മനുഷ്യന് സ്ഥാനം. ഈശോയില്‍ എല്ലാവര്‍ക്കും സന്തോഷം അനുഭവിക്കാന്‍ സാധിക്കട്ടെ. മരിച്ചുപോയ മാതാപിതാക്കളുടെയും പൂര്‍വ്വികരുടെയും പാപങ്ങള്‍ തുടച്ചു നീക്കുന്നത് കുര്‍ബാനയിലാണ്. കുര്‍ബാനയില്‍ പങ്കെടുത്ത് അവരുടെ എല്ലാ കുറവുകള്‍ക്കും പരിഹാരമാകണം. നമ്മുടെ പ്രാര്‍ത്ഥന എന്താണോ അതാണ് വിശ്വാസം. സ്വര്‍ഗ്ഗത്തില്‍ എത്തിപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാവരേയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുമെന്നും പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നും എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് അവസാനിപ്പിക്കുന്നു.
തോമസച്ചന്‍ പിതാവിന് നന്ദിയര്‍പ്പിച്ചുകൊണ്ട് മത്തായിപ്പാപ്പനെ ആദരിക്കാന്‍ ക്ഷണിച്ചു. മത്തായിപ്പാപ്പന്‍റെ അടുത്തെത്തി പൊന്നാടയണിയിച്ചു.

സമ്മാനദാനം
സ്റ്റേജില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും, ഏതെങ്കിലും മേഖലയില്‍ പ്രത്യേക മികവു തെളിച്ചവര്‍ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും വടംവലി മത്സരത്തില്‍ വിജയിച്ചവര്‍ക്കും പുരുഷവിഭാഗം ഫസ്റ്റ് തിരുവിതാംകൂര്‍ സെക്കന്‍റ് മലബാര്‍ ടീം, വനിതാവിഭാഗം ഫസ്റ്റ് മലബാര്‍ ടീം സെക്കന്‍റ് തിരുവിതാംകൂര്‍ എന്നിവര്‍ക്കും സമ്മാനം. പിതാവ് സമ്മാനങ്ങള്‍ നല്‍കി സമ്മാനം സ്പോണ്‍സര്‍ ചെയ്തത് ശ്രീ മാത്തുക്കുട്ടി പൈകയാണ്.

സ്കോളര്‍ഷിപ്പ് വിതരണം

പ്ലസ്ടുവിന് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിക്ക് ശ്രീ പി.എം മാത്യു കിഴക്കമ്പലം 5001 രൂപ ക്യാഷ് അവാര്‍ഡ് നല്‍കി.

ആദരാഞ്ജലികള്‍
കഴിഞ്ഞ കുടുംബയോഗത്തിനുശേഷം നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞ സനില്‍ ജോസഫ് അണുങ്ങോട്, ജോസഫ് മുക്കുളം, ജോസ് ഫ്രാന്‍സിസ് മൈലംപെട്ടി, ഏലിക്കുട്ടി ദേവസ്യാ കരിപ്പുകാട്ടില്‍, അന്നമ്മ തോമസ് പൈസക്കരി, ത്രേസ്യാമ്മ ജോര്‍ജ് ചെങ്ങളം എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കുടുംബം യേശുനാമത്തിന്‍റെ ശക്തി, രോഗീനാഥന്‍ എന്നീ പുസ്തകങ്ങള്‍ എല്ലാവര്‍ക്കും നല്‍കി സന്തോഷം പ്രകടിപ്പിച്ചു.

കൃതജ്ഞതത
തോമസച്ചന്‍ കൃതജ്ഞത അര്‍പ്പിച്ചു. നല്ല തീരുമാനങ്ങള്‍ നടപ്പിലാക്കി കുടുംബയോഗങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തി.
പ്രസിഡന്‍റ് കുടുംബയോഗം 5.30 ഓടുകൂടി പിരിച്ചുവിട്ടു. അടുത്ത കുടുംബയോഗത്തില്‍ കാണാം എന്ന് ആശംസിച്ചു. ഈ റിപ്പോര്‍ട്ട് നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

]]>
https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-4/feed/ 0
പന്തപ്ലാക്കല്‍ കുടുംബസംഗമം 19-ാം സമ്മേളന റിപ്പോര്‍ട്ട് https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-3/ https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-3/#respond Sat, 17 May 2025 16:03:44 +0000 https://panthaplackal.com/?p=1216
പന്തപ്ലാക്കല്‍ കുടുംബസംഗമം
19-ാം സമ്മേളന റിപ്പോര്‍ട്ട്

Date : 13-11-2021

കോവിഡ് മഹാമാരിക്ക് അല്പം കുറവു വന്നതിനാല്‍ 2021 ലെ കുടുംബയോഗം 2021 നവംബര്‍ 13-ാം തീയതി ഓണ്‍ലൈനായി നടത്തി. എല്ലാ കുടുംബാംഗങ്ങളും സ്വന്തം ഭവനത്തിലിരുന്ന് യോഗത്തില്‍ പങ്കെടുത്തു. അത് ഒരു അനുഭവമായിരുന്നു. ഏകദേശം 450 കുടുംബാംഗങ്ങള്‍ പങ്കെടുത്തതായി അറിഞ്ഞു. 2 മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ എല്ലാവരും അവസാനം വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു.

]]>
https://panthaplackal.com/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%82-3/feed/ 0