






‘പഴയതലമുറയിൽ നിന്ന് ദീപശിഖ ഏറ്റു വാങ്ങികൊണ്ട് ചരിത്രത്തിൽ ഏറ്റവും വലിയ പരിവർത്തനങ്ങളുടേതായ ഈ നൂറ്റാണ്ടിൽ ജീവിക്കുവാൻ ഭാഗ്യം ലഭിച്ചവരാണ് നാം ഓരോരുത്തരും’. വിഭജിതമായികൊണ്ടിരിക്കുന്ന ആധുനിക ലോകത്തിൽ സ്നേഹവും ഐക്യവും
കൂട്ടായ്മയും അസാദ്ധ്യമായിരിക്കുന്നു. കടന്നുപോയ തലമുറ കൈമാറിതന്ന കൂട്ടായ്മയുടെ ദീപശിഖ അണയാതെ പ്രോജ്വലിപ്പിക്കാൻ ദൈവസ്നേഹത്തിന്റെ അനുഗ്രഹ സമ്പന്നമായ സാന്നിധ്യം പന്തപ്ലാക്കൽ കുടുംബാംഗങ്ങൾ അനുഭവിച്ചറിയുന്നത് അവർ സ്നേഹത്തിന്റെ കൂട്ടായ്മയിൽ ഒരുമിക്കുന്ന വാർഷിക സമ്മേളനങ്ങളിലൂടെയാണ്. നാളുകൾ നല്ല അനുഭവങ്ങളായി കടന്നുപൊയ്കൊണ്ടിരിക്കുമ്പോൾ സ്വന്തം നാടിനേയും നാട്ടുകാരേയും ബന്ധുമിത്രാദികളേയും വിട്ട് അകലങ്ങളിലേക്ക് യാത്ര ചെയ്ത് ചെന്നെത്തിയ മണ്ണിൽ ജീവിത സ്വപ്നങ്ങൾ നെയ്തുകൂട്ടുമ്പോൾ രക്ത ബന്ധത്തിനും, സ്നേഹബന്ധത്തിനും അകലം വർദ്ധിക്കുന്നു. ഇവിടെ നാൾവഴികളിൽ ഇടം കണ്ടെത്തി ചരിത്രമായ ചില മുഹൂർത്തങ്ങൾ പന്തപ്ലാക്കൽ കുടുംബത്തിന്റെ 22 വാർഷിക സമ്മേളനങ്ങൾവഴി വിദൂരങ്ങളിൽ ചിതറിക്കിടക്കുന്ന നമ്മുടെ കുടുംബാംഗങ്ങളെ വർഷത്തിലൊരിക്കൽ ഒരുമിച്ചു ചേർക്കുന്ന ശ്രമകരമായ ഈ സംരംഭം ഓരോ വർഷം കഴിയുമ്പോഴും കൂടുതൽ പൂർണ്ണത കൈവരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നമുക്കഭിമാനത്തോടെ പറയാൻ സാധിക്കും. അകലങ്ങളിൽ നഷ്ടമായിത്തീർന്ന നമ്മുടെ കുടുംബബന്ധങ്ങൾ വീണ്ടെടുക്കാൻ ഈ വെബ്സൈറ്റ് ഉപകരിക്കും എന്ന് കരുതുന്നു. പഴയ കാരണവന്മാരിൽ നിന്നും വാമൊഴിയായി ലഭിച്ച ലഘുവായ കുടുംബ ചരിത്രവും പുതിയ തലമുറയ്ക്ക് അറിവും ജ്ഞാനവും നൽകുന്നതിന് ഉപകരിക്കട്ടെയെന്ന് ആശംസിക്കുന്നു.