പന്തപ്ലാക്കല്‍ കുടുംബസംഗമം
പ്രാംരംഭപ്രവര്‍ത്തന റിപ്പോര്‍ട്ട്

അഭിവന്ദ്യരായ മാതാപിതാക്കളെ, സ്നേഹമുള്ള സഹോദരി സഹോദരങ്ങളെ,
നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവും സംസ്കാരവും അവകാശപ്പെടാവുന്ന പന്തപ്ലാക്കല്‍ കുടുംബത്തിന്‍റെ പ്രഥമ സംഗമം നടക്കുന്ന ഈ ധന്യമുഹൂര്‍ത്തത്തില്‍ ഈ റിപ്പോര്‍ട്ട് നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ എനിക്ക് അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവും ഉണ്ട്. 

കേരള സുറിയാനി സഭയില്‍ മിക്ക കുടുംബങ്ങളിലും കുടുംബകൂട്ടായ്മയും ഒത്തുചേരലുകളും ഇന്ന് പതിവായി നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പന്തപ്ലാക്കല്‍ കുടുംബത്തിന്‍റെ സംഗമം ഒരുപാട് കുടുംബ സ്നേഹികളുടെ ചിരകാല സ്വപ്നവും ആഗ്രഹവുമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു മുന്‍പുതന്നെ മണ്‍മറഞ്ഞുപോയ നമ്മുടെ സ്നേഹനിധികളായ മാതാപിതാക്കളുടെ പാവനസ്മരണകൊണ്ട് ഞാന്‍ ഈ റിപ്പോര്‍ട്ട് മാന്യ സദസ്സിനു മുന്‍പില്‍ സമര്‍പ്പിക്കട്ടെ.

2002 ജനുവരി മാസം 10-ാം തീയതി കൂരാചുണ്ടില്‍ നിര്യാതനായ നമ്മുടെ പ്രിയങ്കരനായ കുടുംബാംഗം പന്തപ്ലാക്കല്‍ ചെറിയാന്‍ എന്ന കുഞ്ഞേട്ടന്‍റെ 41-ാം ചരമദിനം ലളിതമായി ആചരിച്ച ദിനത്തില്‍, അദ്ദേഹത്തിന്‍റെ ഭവനത്തില്‍ വച്ചാണ് ഈ മഹത്തായ സംരംഭത്തിന് നാന്ദികുറിച്ചത്. അന്നവിടെ സന്നിഹിതരായ റവ.ഫാ. തോമസ് പന്തപ്ലാക്കലും സഹോദരങ്ങളും പരേതന്‍റെ മക്കളും ചേര്‍ന്നാണ് ഈ കുടുംബയോഗവുമായി ബന്ധപ്പെട്ട ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയത്. പ്രസ്തുത ചര്‍ച്ചയില്‍ പന്തപ്ലാക്കല്‍ കുടുംബകൂട്ടായ്മയില്‍ താല്‍പര്യമുള്ള കുടുംബാംഗങ്ങളെ 23.02.2002 ന് കുപ്പായകോട്ടുള്ള പന്തപ്ലാക്കല്‍ ബേബിയുടെ വീട്ടില്‍ വിളിച്ചു കൂട്ടുവാന്‍ തീരുമാനിച്ചു. പ്രസ്തുത യോഗത്തില്‍ താഴെപറയുന്ന 12 പേര്‍ പങ്കെടുക്കുകയുണ്ടായി.

  1. റവ.ഫാ.തോമസ് പന്തപ്ലാക്കല്‍ സി.എംഐ
  2. ജോസഫ് പന്തപ്ലാക്കല്‍ പേരാവൂര്‍
  3. ജോസഫ് (ഔസേപ്പച്ചന്‍) മണക്കടവ്
  4. ചെറിയാന്‍ നിടുംപുറംചാല്‍
  5. ജോണി മരുതോങ്കര
  6. ബേബി കട്ടിപ്പാറ
  7. ബേബി കുപ്പായക്കോട്
  8. തോമസ് ചുണ്ടത്തുപൊയില്‍
  9. ചെറിയാന്‍ തിരുവാമ്പാടി
  10. ചിന്നമ്മ കുപ്പായക്കോട്
  11. ജോണി മാത്യു മരുതോങ്കര
  12. ജോര്‍ജ്ജുകുട്ടി പുതുപ്പാടി 

ഈ യോഗം പന്തപ്ലാക്കല്‍ കുടുംബകൂട്ടായ്മ എന്ന ലക്ഷ്യം പൂര്‍ണ്ണതയിലെത്തിക്കാന്‍ ഒരു താല്‍കാലിക കമ്മറ്റിയെ ചുമതലപ്പെടുത്തി. അന്ന് തിരഞ്ഞെടുക്കപ്പെട്ട താല്‍കാലിക കമ്മറ്റിയില്‍ താഴപ്പറയുന്നവര്‍ ഉള്‍പ്പെടുന്നു.

  1. റവ.ഫാ.തോമസ് പന്തപ്ലാക്കല്‍ സി.എംഐ – രക്ഷാധികാരി
  2. ജോസഫ് പന്തപ്ലാക്കല്‍ പേരാവൂര്‍ – പ്രസിഡന്‍റ്
  3. ജോസഫ് (ഔസേപ്പച്ചന്‍) മണക്കടവ് – വൈസ് പ്രസിഡന്‍റ്
  4. ജോര്‍ജ്ജുകുട്ടി പുതുപ്പാടി – സെക്രട്ടറി
  5. തൊമ്മച്ചന്‍ തോട്ടുമുക്കര – ട്രഷറര്‍
  6. അപ്പച്ചന്‍ തോപ്പില്‍ അയര്‍ക്കുന്നം
  7. പി.എം. മാത്യു കിഴക്കമ്പലം, ആലുവ
  8. ചെറിയാന്‍ നെടുംപുറംചാല്‍
  9. ജോണി ചവറംമൂഴി
  10. ജോണി മാത്യു മരുതോങ്കര
  11. ജോര്‍ജ്ജ് ഓടന്‍തോട്


ഈ യോഗം വിവിധ സ്ഥലങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന നമ്മുടെ കുടുംബാംഗങ്ങളുടെ മേല്‍വിലാസം ശേഖരിക്കുവാന്‍ തീരുമാനിച്ചു. ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മേല്‍പ്പറഞ്ഞ പ്രവര്‍ത്തന സമിതി 27.04.2002 ന് മണക്കടവിലുള്ള ഔസേപ്പച്ചന്‍റെ വീട്ടില്‍ സമ്മേളിച്ചു. ഈ യോഗമാണ് പന്തപ്ലാക്കനല്‍ കുടുംബത്തിന്‍റെ പ്രഥമ പൊതുസമ്മേളനം 14.10.02 ന് പേരാവൂരുള്ള ജോസഫ് പന്തപ്ലാക്കലിന്‍റെ വീട്ടില്‍ വച്ച് നടത്തുവാന്‍ വേണ്ട നടപടികല്‍ സ്വീകരിച്ചത്. പ്രാരംഭ ചിലവുകള്‍ക്കായി ഓരോ എക്സിക്യൂട്ടീവ് അംഗവും 250 വീതം താല്‍ക്കാലികമായി നല്‍കുവാന്‍ തീരുമാനിച്ചു.

അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റി 15.08.02 ന് നെടുംപുറംചാല്‍ ഇടവകയിലെ പന്തപ്ലാക്കല്‍ ചെറിയാന്‍റെ വീട്ടില്‍ ചേര്‍ന്നു. മറുപടി കാര്‍ഡോടുകൂടി, ഓരോ കുടുംബത്തിനും ജനറല്‍ ബോഡിയുടെ ക്ഷണക്കത്ത് 30.08.02 ന് മുന്‍പ് എത്തിച്ചു കൊടുക്കുവാന്‍ ഈ യോഗം തീരുമാനിച്ചു. ഈ യോഗമാണ് ഒന്നാമത്തെ പൊതുസമ്മേളനതതിന്‍റെ അജണ്ടയ്ക്ക് രൂപം നല്‍കിയത്.

ജനറല്‍ ബോഡിയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രവര്‍ത്തനസമിതി വീണ്ടും 06.10.02 ന് തൊണ്ടിയിലുള്ള ജോസഫ് പന്തപ്ലാക്കലിന്‍റെ വീട്ടില്‍ സമ്മേളിച്ചു. ഈ കുടുംബസംഗമത്തിന്‍റെ സുഗമമായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായിവരുന്ന പക്ഷം, ഒരു ഭരണഘടന പ്രസ്തുത കമ്മറ്റി രൂപം നല്‍കി.

അങ്ങനെ വളരെ ചുരുക്കം വരുന്ന കുടുംബാംഗങ്ങളുടെ നിസ്വാര്‍ത്ഥപ്രവര്‍ത്തനവും ആത്മാര്‍ത്ഥതയുമാണ് ഈ മഹത്തായ സംരംഭത്തെ ഇവിടെ വരെ എത്തിച്ചത്. ഇനി മുമ്പോട്ടുള്ള ഗതിവിഗതികള്‍ ഈ പ്രഥമ ജനറല്‍ ബോഡിയോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. വളരെ ക്ലേശകരവും സങ്കീര്‍ണ്ണവുമായ ഈ സംരംഭത്തിന്‍റെ വിജയകരമായ മുന്നോട്ടുള്ള പ്രയാണം, ഇന്നിവിടെ തിരഞ്ഞെടുക്കുവാന്‍ പോകുന്ന ഭാരവാഹികളുടെ അര്‍പ്പണബോധത്തിലും ആത്മാര്‍ഥതയിലുമാണ് നില കൊള്ളുന്നത്. തെരഞ്ഞെടുക്കപ്പെടാന്‍ പോകുന്ന ഭാരവാഹികള്‍ക്കും പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കും ഒരായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ ഈ റിപ്പോര്‍ട്ട് സവിനയം ഇവിടെ സമര്‍പ്പിക്കുന്നു.

സെക്രട്ടറി
ജോര്‍ജ്ജുകുട്ടി പുതുപ്പാടി
പന്തപ്ലാക്കല്‍ കൂട്ടായ്മ

Scroll to Top