
പന്തപ്ലാക്കല്‍ കുടുംബസംഗമം
20-ാം സമ്മേളന റിപ്പോര്‍ട്ട്
Date : 12-11-2022
ഷൈജി പശുക്കടവ്
കാലം മാറുന്നു. സമൂഹ കുടുംബ സ്ഥിതികള്‍ മാറുന്നു. മനുഷ്യ ജീവിതം പരിഷ്കാര വൈവിധ്യങ്ങളുടെ അരങ്ങാകുന്നു. അത് മനുഷ്യാവസ്ഥകള്‍ക്ക് ഗുണവുംദോഷവും പ്രദാനം ചെയ്യുന്നു.
എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം എന്ന്കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ഈ ആധുനികാനന്തര ലോകത്തെ കുറിച്ചു തന്നെയാണ്.ഇത്തടിപ്പാലം കടക്കണം, റൊട്ടിയും മുട്ടയും, തേങ്ങയും വാങ്ങണം, വീട്ടിലേക്കെത്തണം, ലോകത്തെ പുറത്തിട്ടടക്കണം എന്ന ഇടുങ്ങിയ ബോധ്യങ്ങള്ക്കകത്തു ജീവിക്കുന്ന മനുഷ്യരുടെ സംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യങ്ങളില്‍ രക്തബന്ധങ്ങള്‍ക്കും അതിലൂടെ കെട്ടി ഉയര്‍ത്തപ്പെട്ട കുടുംബ ബന്ധങ്ങള്‍ക്കും മതിയായ വില ഇല്ലാതെ പോകുന്നു. ബാഹ്യമോടികളുടെ ധാരാളിത്തങ്ങളില്‍ തൃപ്തരാകുന്ന മനുഷ്യരുടെ ആന്തരിക ആഹ്ലാദങ്ങള്‍ അല്പമായിരിക്കും. അനല്പമായ ജീവിതാഹ്ലാദങ്ങള്‍ എവിടെ തിരഞ്ഞാണ് നാം നേടേണ്ടത്.
മഹാസാമ്രാജ്യാധിപതിയായ നെപ്പോളിയന് ബോണപ്പാര്‍ട്ടിനെ പോലെ ഭൗതികതയുടെ വേഗപ്പാച്ചിലുകളില് എന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെ ഏഴു ദിനങ്ങള്‍ പോലുമുണ്ടായിരുന്നില്ല എന്നാണ് പരാജിതനായി സെയ്ന്റ് ഹെലേന ദ്വീപിലേക്ക് നാടു കടത്തപ്പെട്ട സാഹചര്യത്തില്‍ നെപ്പോളിയന് വ്യക്തമാക്കിയത്. അപ്പോള്‍ യഥാര്‍ത്ഥ ആഹ്ലാദം എവിടെയാണുള്ളത്. അതിലേക്ക് എത്തിച്ചേരാന്‍ നമ്മള് പ്രാര്‍ത്ഥനാപൂര്‍വം അനുഷ്ഠിക്കേണ്ട ജീവിത ശീലങ്ങള്‍ എന്തൊക്കെയാവണം. ഒരു അകം ലോകം നിര്‍മിക്കാന്‍, നിര്‍മലരായി ജീവിതത്തെ ഉള്‍ക്കൊള്ളാന്‍ സഞ്ചരിക്കേണ്ട മാര്‍ഗങ്ങള്‍ ഏതൊക്കെയാണ്?
ഇവിടെയാണ് അണുകുടുംബത്തിന്റെ അപൂര്‍ണതയും കൂട്ടുകുടുംബത്തിന്റെ അനിവാര്യതയും നമ്മള് തിരിച്ചറിയുക. കൂട്ടുകുടുംബം ഏകാന്തതയുടെ ഭാരം പേറുന്ന മനുഷ്യര്‍ക്ക് സ്വച്ഛന്ദതയുടെ ആശ്വാസം പകര്‍ന്ന സംവിധാനത്തിന്റെ പേരായിരുന്നു. പുതിയ കാലത്ത് കൂട്ടുകുടുംബ ജീവിതം പലപ്പോഴും പ്രായോഗികമാവില്ല എന്ന വസ്തുത പരിഗണിക്കാതെയല്ല ഈ പരമാര്‍ശം.
അറ്റുപോയ ഉറ്റവര്‍ തമ്മിലുള്ള ബന്ധുബലത്തെ ഉറപ്പിക്കാന്‍ വര്‍ത്തമാന കാലത്ത് ഒരു ബദല്‍ അടിയന്തര ആവശ്യമായി വന്നിരിക്കുന്നു. ഈ ആവശ്യത്തിലേക്കുള്ള അന്വേഷണമായിരിക്കണം കുടുംബ കൂട്ടായ്മകളുടെ വാര്‍ഷിക യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിലേക്ക് ബോധ്യങ്ങളുടെ കാഴ്ചകള്‍ സൂക്ഷിക്കുന്ന മനുഷ്യരെ നടത്തിയിട്ടുണ്ടാവുക. നമ്മുടെ കുടുംബങ്ങളിലും ദീര്‍ഘവീക്ഷണമുള്ള മനുഷ്യര്‍ ഉണ്ടായിരുന്നതിന്റെ ഫലമാണ് പന്തപ്ലാക്കല്‍ കുടുംബം ഇടമുറിയാതെ ഇരുപത്തിഒന്നാം കുടുംബ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ അടിസ്ഥാനം. പന്തപ്ലാക്കല്‍ കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന രക്തബന്ധത്തിന്റെ ധാരകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന എല്ലാ തലമുറകളിലും പെട്ട അംഗങ്ങളെ ഈ സന്ദര്‍ഭത്തില്‍ ഹൃദയത്തിന്റെ ഭാഷയില്‍ അഭിസംബോധന ചെയ്ത് സ്വാഗതം ചെയ്തുകൊണ്ട് 2022 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.
സ്നേഹമുള്ള മാതാപിതാക്കളെ, പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ നമ്മുടെ കുടുംബ കൂട്ടായ്മയുടെ 20-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 2022 നവംബര്‍ 12 ശനിയാഴ്ച കോഴിക്കോട്, പശുക്കടവ് സെന്റ് തെരേസ ദേവാലയത്തില്‍ വെച്ച് ഫാ. തോമസ് പന്തപ്ലാക്കലിന്റെയും ഫാ. സനീഷ് പന്തപ്ലാക്കലിന്റെയും നേതൃത്വത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ കുടുംബാംഗങ്ങള്‍ക്കു വേണ്ടി ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് കുടുംബയോഗത്തിനു തുടക്കമായി.
പന്തപ്ലാക്കല്‍ ശ്രീ. ഷൈജിയുടെ ഭവനത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ കുടുംബ കൂട്ടായ്മ പ്രസിഡണ്ട് ശ്രീ. ജോസ് ചേറ്റുതോടിലിന്റെ അദ്ധ്യക്ഷതയില്‍ നമ്മുടെ രക്ഷാധികാരി തോമസ് അച്ചന്റെ മുഖ്യപ്രഭാഷണത്തോടെ യോഗ നടപടികള്‍ ആരംഭിച്ചു. പശുക്കടവ് സെന്റ് തെരേസ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പാറത്തോട്ടത്തില്‍ യോഗ നടപടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ പ്രദേശങ്ങളില്‍ അധിവസിക്കുന്ന പന്തപ്ലാക്കല്‍ കുടുംബാംഗങ്ങളെ കണ്ടുപിടിച്ച്, യോജിപ്പിച്ച്, ഒറ്റക്കെട്ടായി കഴിഞ്ഞ 20 വര്‍ഷക്കാലം ഈ കൂട്ടായ്മ നല്ല രീതിയില്‍ നടത്തിയതിനും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രശംസിച്ചും, തുടര്‍ന്ന് പന്തപ്ലാക്കല്‍ കൂട്ടായ്മ ഏറ്റവും മനോഹരമായ രീതിയില്‍ പ്രവര്‍ത്തിച്ച് മറ്റ് കുടുംബങ്ങള്‍ക്ക് മാതൃകയാവാന്‍ കഴിയട്ടെ എന്നും ആശംസിച്ചു.
സെക്രട്ടറി കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പന്തപ്ലാക്കല്‍ കുടുംബത്തിലെ യുവ വൈദികന് ഫാ. സനീഷ്, മുന്‍ പ്രസിഡണ്ട് ബേബി കുപ്പായക്കോട്, മുന്‍ സെക്രട്ടറി ജോസ് കല്ലാനോട്ട് നമ്മുടെ കുടുംബാംഗമായ സിസ്റ്റര്‍ ഡീന, പന്തപ്ലാക്കല്‍ കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ എല്‍സി ടീച്ചര്‍, യൂത്തിന്റെ പ്രതിനിധിയായ റിച്ചാര്‍ഡ് ജോണ്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
20-ാം വാര്‍ഷിക ആഘോഷ സമ്മേളനത്തിന് എല്ലാ കാര്യങ്ങളും ഏറ്റവും മനോഹരമായി ക്രമീകരിച്ചതിന് കുടുംബനാഥന് ഷൈജിയേയും ഫാമിലിയേയും ഇത്തരുണത്തില്‍ ഏറ്റവും സ്നേത്തോടെ ഓര്‍ക്കുന്നു. കുടുംബയോഗ വൈസ് പ്രസിഡണ്ട് മാത്യുക്കുട്ടി പന്തപ്ലാക്കലിന്റെ നന്ദിയോടെ യോഗനടപടികള്‍ സമാപിച്ചു.
പൊതുയോഗത്തിനു ശേഷം കുടുംബാംഗങ്ങളെയും കുടുംബ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെയും, കുടുംബങ്ങള്‍ തമ്മില്‍ ഒന്നിച്ചു പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശാലോം ടി.വി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. പ്രകാശ് ഒ.എം.ഒറ്റപ്ലാക്കല്‍ ക്ലാസ് എടുത്തു. ഹ്രസ്വവും മനോഹരവുമായ ഈ ക്ലാസ് എല്ലാ കുടുംബാംഗങ്ങള്‍ക്കും വളരെ പ്രയോജനമായി.
പൊതുചര്‍ച്ച
മുതിര്‍ന്നവരെയും യൂത്തിനെയും രണ്ടു വിഭാഗമായി തിരിച്ച് ചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ചയില്‍ നിന്നും വന്ന നിര്‍ദ്ദേശങ്ങള്‍
- ഏതെല്ലാം രീതിയില്‍ കുടുംബയോഗം മെച്ചപ്പെടുത്തുവാന്‍ സാധിക്കും.
- എല്ലാ മാസവും എക്സിക്യൂട്ടീവ് അംഗങ്ങള്‍ സൂം മീറ്റിംഗ് എങ്കിലും കൂടി പ്രവര്‍ത്തനം ആക്ടീവാക്കി നിര്‍ത്തുക.
- ഡിസംബര്‍ മാസത്തില്‍ പുതിയ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടി മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ തീരുമാനിച്ചു.
പുതിയ ഭാരവാഹികള്‍ 2023-26 വര്‍ഷം തിരഞ്ഞെടുപ്പ്.
രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ.
പ്രസിഡന്റ് ബേബി പന്തപ്ലാക്കല്‍, താമരശ്ശേരി
വൈസ് പ്രസിഡന്റ് ചാക്കോ പന്തപ്ലാക്കല്‍, ഓടന്തോട്
വൈസ് പ്രസിഡന്റ് ജോയല്‍ പന്തപ്ലാക്കല്‍, അയര്‍ക്കുന്നം
സെക്രട്ടറി മാത്തുക്കുട്ടി പന്തപ്ലാക്കല്‍, ഇരിട്ടി
ജോ. സെക്രട്ടറി റിജുമോന്‍ പന്തപ്ലാക്കല്‍, പാലക്കാട്
ജോ. സെക്രട്ടറി ജോസ് പന്തപ്ലാക്കല്‍, കല്ലാനോട്
ജോ. സെക്രട്ടറി ജോണ്സണ് പന്തപ്ലാക്കല്‍, കപ്പാട്
ജോ. സെക്രട്ടറി ജോസഫ് (ബോബി) പന്തപ്ലാക്കല്‍, കട്ടപ്പന
ട്രഷറര്‍ സന്തോഷ് പന്തപ്ലാക്കല്‍, ഓടന്തോട്
യൂത്ത് വിങ്ങ് ഭാരവാഹികള്‍
റിച്ചാര്‍ഡ് പന്തപ്ലാക്കല്‍
എയ്ഞ്ചല്‍ പന്തപ്ലാക്കല്‍
റോസ് മരിയ പന്തപ്ലാക്കല്‍
ആന്‍ പന്തപ്ലാക്കല്‍
കിരണ്‍ പന്തപ്ലാക്കല്‍
ആല്വിന് പന്തപ്ലാക്കല്‍
ലിയോണ്‍ പന്തപ്ലാക്കല്‍
സി. ഡീന പന്തപ്ലാക്കല്‍ (ആനിമേറ്റര്‍)
മനോജ് ബേബി പന്തപ്ലാക്കല്‍ (യൂത്ത് വിങ്ങ് കോ-ഓര്‍ഡിനേറ്റര്‍)
ആദരിക്കല്‍
- നമ്മുടെ മുന്‍ സെക്രട്ടറി ജോസ് കല്ലാനോടും അദ്ദേഹത്തിന്റെ പ്രിയ പത്നി സെലിനും ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലൂടെ കാറില്‍ 17,000 കിലോമീറ്റര്‍ 48 ദിവസംകൊണ്ട് സഞ്ചരിച്ച് ശ്രദ്ധനേടി.
- കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി ശ്രീ.ജോസഫ് പന്തപ്ലാക്കല്‍ നിയമിതനായി.
- വ്യത്യസ്തങ്ങളായ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍കൊണ്ട് പന്തപ്ലാക്കല്‍ വാട്ട്സാപ്പ് ഗ്രൂപ്പിനെ സജീവമാക്കാന്‍ സിറിയക്ക് സാര്‍ കല്ലാനോട്.
- വ്യത്യസ്തമായ രീതിയില്‍ ഇന്‍വിറ്റേഷന്‍ കാര്‍ഡ് തയ്യാറാക്കിയ ഷിനി.
- ലോഗോസ് ക്വിസിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സിസ്റ്റര്‍ ഡീന.
- തലശ്ശേരി അതിരൂപതയില്‍ വ്യത്യസ്തമായ മേഖലകളില്‍ കഴിവു തെളിയിച്ച ശ്രീ. മാത്യുക്കുട്ടി പന്തപ്ലാക്കല്‍.
മേല്‍ പറഞ്ഞ വ്യക്തിത്വങ്ങളെ രക്ഷാധികാരി പൊന്നാട അണിയിച്ച് ആദരിച്ചു.
സമ്മാനദാനം
വാര്‍ഷിക ആഘോഷങ്ങളില്‍ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്ക്കും സമ്മാനങ്ങള്‍ നല്കി. ഈ വാര്‍ഷിക സമ്മേളനത്തിലേയ്ക്ക് മുഴുവന്‍ സമ്മാനങ്ങളും സ്പോണ്സര് ചെയ്തത് ശ്രീ. മനോജ് പന്തപ്ലാക്കല്‍ (ഇന്‍ഡിക ഇലക്ട്രോണിക്സ്) താമരശ്ശേരിയാണ്. അദ്ദേഹത്തിന് കുടുംബകൂട്ടായ്മയുടെ നന്ദി രേഖപ്പെടുത്തുന്നു.
സ്കോളര്‍ഷിപ്പ്
പ്ലസ്ടവിന് മുഴുവന്‍ വിഷയത്തിനും എപ്ലസ് നേടിയ റോസ് മരിയ മാത്യു പന്തപ്ലാക്കലിന് 5001 രൂപ ക്യാഷ് അവാര്‍ഡ് ശ്രീ. ഷൈജി പന്തപ്ലാക്കല്‍ പശുക്കടവ് സ്പോണ്സര് ചെയ്തു.
തുടര്‍ന്ന് ഫാ. തോമസ് പന്തപ്ലാക്കലിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി 20-ാം വാര്‍ഷിക സമ്മേളനം സമാപിച്ചു.
പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്റെ പുതിയ ഭാരവാഹികളുടെ ആദ്യത്തെ എക്സിക്യൂട്ടീവ് മീറ്റിംഗ് 2022 ഡിസംബര്‍ 11 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓടന്തോടുള്ള ചാക്കോയുടെ ഭവനത്തില്‍ വെച്ചു നടന്നു. കുടുംബയോഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി എല്ലാവരേയും യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനു വേണ്ടി 7 റീജിയനുകളായി തിരിച്ച് ഓരോ റീജിയനും ഓരോ കോ-ഓര്‍ഡിനേറ്ററേയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങള്‍, റീജിയണല്‍ കോ-ഓര്‍ഡിനേറ്റേഴ്സ്
ആലക്കോട് റീജിയണ്‍
സന്തോഷ് അണുങ്ങോട് (കോ-ഓര്‍ഡിനേറ്റര്‍)
സെബാസ്റ്റ്യന്‍ പന്തപ്ലാക്കല്‍, കാപ്പിമല
സണ്ണി പന്തപ്ലാക്കല്‍, മൈലംപെട്ടി
ബോബന് പന്തപ്ലാക്കല്‍, ഉദയഗിരി
ജോസ് തോമസ് പന്തപ്ലാക്കല്‍, പൈസക്കരി
അന്നമ്മ ഔസേപ്പച്ചന് പന്തപ്ലാക്കല്‍, മണക്കടവ്
ജോണി പന്തപ്ലാക്കല്‍, മണക്കടവ്
പേരാവൂര്‍ റീജിയണ്‍
ചാക്കോ പി.വി. പന്തപ്ലാക്കല്‍, ഓടംതോട് (കോ-ഓര്‍ഡിനേറ്റര്‍)
ജോസ് തോമസ് പന്തപ്ലാക്കല്‍, അണുങ്ങോട്
ജോയി തോമസ് പന്തപ്ലാക്കല്‍, ഓടംതോട്
ബീനാ പോള്‍ പന്തപ്ലാക്കല്‍, ഓടംതോട്
ജോണി മാത്യു പന്തപ്ലാക്കല്‍, കൊട്ടിയൂര്‍
ടോണി ജോണ്‍ പന്തപ്ലാക്കല്‍, വീര്‍പാട്
കോഴിക്കോട് റീജിയണ്‍
ജോസ് പന്തപ്ലാക്കല്‍, കല്ലാനോട് (കോ-ഓര്‍ഡിനേറ്റര്‍)
ബാബു ജോര്‍ജ് പന്തപ്ലാക്കല്‍, ചാവറംമുഴി
ഷൈജി ജോയ് പന്തപ്ലാക്കല്‍, പശുക്കടവ്
പി.ടി.ജോണി പന്തപ്ലാക്കല്‍, പൂഴിത്തോട്
എല്‍സി ടീച്ചര്‍ പന്തപ്ലാക്കല്‍, പശുക്കടവ്
ജെയ്സണ്‍ പന്തപ്ലാക്കല്‍, ചെമ്പനോട
മനോജ് ബേബി പന്തപ്ലാക്കല്‍, താമരശ്ശേരി
പാലാ റീജിയണ്‍
ജോയന് പന്തപ്ലാക്കല്‍, അയര്‍ക്കുന്നം (കോ-ഓര്‍ഡിനേറ്റര്‍)
മാത്തുക്കുട്ടി പന്തപ്ലാക്കല്‍, പൈക
പി.എം. ചാക്കോ പന്തപ്ലാക്കല്‍, കാഞ്ഞിരമറ്റം
ഷാജി മാത്യു പന്തപ്ലാക്കല്‍, പാലാ
പി.ജെ. ജോസ് പന്തപ്ലാക്കല്‍, ഇളങ്ങുളം
ജിഷ് ജോസ് പന്തപ്ലാക്കല്‍, അയര്‍ക്കുന്നം
ബെന്നി ജോസഫ് പന്തപ്ലാക്കല്‍, ഇളങ്ങുളം
രാജു പന്തപ്ലാക്കല്‍, പന്തത്തല
മുണ്ടക്കയം റീജയണ്‍
ജോണ്സണ് പന്തപ്ലാക്കല്‍, കപ്പാട് (കോ-ഓര്‍ഡിനേറ്റര്‍)
സിബി പന്തപ്ലാക്കല്‍, പൊന്‍കുന്നം
ജോണി പന്തപ്ലാക്കല്‍, കപ്പാട്
ബിജു പന്തപ്ലാക്കല്‍, ഏന്തയാര്‍
ജോസ് പന്തപ്ലാക്കല്‍, തമ്പലക്കാട്
ഗ്രേസികുട്ടി തോമസ് പന്തപ്ലാക്കല്‍
ടോമി ചെറിയാന് പന്തപ്ലാക്കല്‍, ചെമ്പകപ്പാറ
എറണാകുളം റീജിയന്
റിജുമോന്‍ പന്തപ്ലാക്കല്‍, പാലക്കാട് (കോ-ഓര്‍ഡിനേറ്റര്‍)
ഫാ. ധനേഷ് കാളന്
പി.എം. മാത്യു പന്തപ്ലാക്കല്‍, കിഴക്കമ്പലം
ഷൈമോന്‍ പന്തപ്ലാക്കല്‍, എറണാകുളം
ഡോ. ലിന്റ്റ, അങ്കമാലി
ബാബു പന്തപ്ലാക്കല്‍, മലപ്പുറം
ബാംഗ്ലൂര്‍ റീജിയണ്‍
ബേബി പന്തപ്ലാക്കല്‍, കുപ്പായക്കോട് (കോ-ഓര്‍ഡിനേറ്റ്)
സിജോയ് ചെറിയാന് പന്തപ്ലാക്കല്‍, കാനഡ
മാത്യു ജോയന് പന്തപ്ലാക്കല്‍, ബാംഗ്ലൂര്‍
സി. മരിയം പന്തപ്ലാക്കല്‍, ഇറ്റലി
സിജു ജോണ്‍ പന്തപ്ലാക്കല്‍, ദുബായ്
മാത്തുക്കുട്ടി പന്തപ്ലാക്കല്‍, വീര്‍പാട് (കോ-ഓര്‍ഡിനേറ്റര്‍)
ജിജു ജോസ് പന്തപ്ലാക്കല്‍ ബാംഗ്ലൂര്‍
മായ ജേക്കബ് പൂനെ
ജില്‍സ് പന്തപ്ലാക്കല്‍ മംഗലാപുരം
ജെയ്സണ്‍ മാക്കത്തോളത്തില്‍ യു.കെ.
അടുത്ത കുടുംബയോഗം നാട്ടില്‍വെച്ച് നടത്തുന്നതിന് അവിടുത്തെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ മുന്‍കൈ എടുത്ത് സ്ഥലം ക്രമീകരിക്കുവാന്‍ ചുമതലപ്പെടുത്തി. 20 വര്‍ഷമായ പന്തപ്ലാക്കല്‍ കുടുംബത്തിന്റെ നിയമാവലിയില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 5 അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. വെബ്സൈറ്റ് അപ്ലോഡ് ചെയ്യുവാന്‍ ജോസഫ് പന്തപ്ലാക്കലിനെ ചുമതലപ്പെടുത്തി.
കുടുംബ മീറ്റിംഗുകളില്‍ പുതുതായി വരുന്നവരെ പരിചയപ്പെടുത്തുവാനും കുടുംബത്തില്‍ ആരെങ്കിലും മരിച്ചുപോയിട്ടുണ്ടെങ്കില്‍ അവരെപ്പറ്റി ഒരു ലഘുവിവരണം നടത്തണമെന്നും യോഗം തീരുമാനിച്ചു. പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 19 അംഗങ്ങള്‍ പങ്കെടുത്തു. ഇതിനുവേണ്ടിയുള്ള സ്ഥലവും മറ്റ് സഹായവും ഒരുക്കിത്തന്ന വൈസ് പ്രസിഡന്റു കൂടിയായ ചാക്കോ പന്തപ്ലാക്കലിനെ സ്നേഹത്തോടെ ഓര്‍ക്കുന്നു.
പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്റെ 2-ാമത്തെ എക്സിക്യൂട്ടീവ് യോഗം 2023 ജൂണ്‍ 18 ഞായറാഴ്ച രാവിലെ 10.30 ന് പൈകയില്‍ പന്തപ്ലാക്കല്‍ മാത്യുക്കുട്ടി ചേട്ടന്റെ ഭവനത്തില്‍ വെച്ച് പ്രസിഡണ്ട് ശ്രീ. ബേബി കുപ്പായക്കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. തമ്പലക്കാട്ടുള്ള ജോസ് ചേട്ടന്റെ വീട്ടില്‍ വച്ച് കുടുംബയോഗം നടത്തുവാന്‍ ഏകദേശം തീരുമാനമായി. ഇതിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും തീരുമാനിച്ചു.
തുടര്‍ന്ന് തിരുവിതാംകൂറിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന് 2 മീറ്റിങ്ങുകള്‍ ജോസ് ചേട്ടന്റെ വീട്ടില്‍ വച്ച് കുടുംബയോഗ വാര്‍ഷികത്തിന്റെ മുന്നോടിയായി നടന്നു. ജോയന് അയര്‍ക്കുന്നം, ജോണ്സണ് പന്തപ്ലാക്കല്‍ കപ്പാട്, ജോസഫ് പന്തപ്ലാക്കല്‍ കട്ടപ്പന, മാത്യുക്കുട്ടി പൈക, മുന്‍ പ്രസിഡന്റ് ജോസ് ചേറ്റുതോട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുടുംബയോഗ ക്രമീകരണങ്ങള്‍ ഏറ്റവും മനോഹരമായി നടത്തി. അവരെ സ്നേഹപൂര്‍വ്വം നന്ദിയോടെ ഓര്‍ക്കുന്നു. ബഹുമാനപ്പെട്ട നമ്മുടെ രക്ഷാധികാരി തോമസ് അച്ചന്റെയും പ്രസിഡന്റ് ബേബി കല്ലാനോടിന്റെയും നേതൃത്വത്തില്‍ – ഓടന്തോടുള്ള കുടുംബ കൂട്ടായ്മ വൈസ് പ്രസിഡന്റ് ശ്രീ. ചാക്കോയുടെ ഭവനത്തില്‍ വെച്ച് പരമാവധി കുടുംബാംഗങ്ങളെ സംഘടിപ്പിച്ച് കുടുംബയോഗം വിജയിപ്പിക്കുവാന്‍ വേണ്ടിയുള്ള മീറ്റിംഗ് നടത്തി ബസ് സൗകര്യം ഏര്‍പ്പാട് ചെയ്തു. അവരെയും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു.
കഴിഞ്ഞ 6 വര്‍ഷക്കാലം നമ്മുടെ കുടുംബകൂട്ടായ്മയുടെ സെക്രട്ടറിയായി നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് നിത്യതയിലേക്ക് എടുക്കപ്പെട്ട പ്രിയപ്പെട്ട തങ്കന്ചേട്ടന് കൂട്ടിക്കലിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം നമ്മുടെ കുടുംബാംഗങ്ങളെയെല്ലാം ദുഖത്തിലാഴ്ത്തി അകാലത്തില്‍ പൊലിഞ്ഞുപോയ ജെയ്ക്ക് മോനെയും ജോസഫ് വര്‍ക്കി തിരുവമ്പാടിയെയും അപ്പച്ചന് പള്ളത്ത് ത്രിക്കരിപ്പൂര് എന്നിവര്‍ക്കും ഈ കൂട്ടായ്മയുടെ ആദരാഞ്ജലികളും പ്രാര്‍ത്ഥനകളും നേരുന്നു.
പ്രിയമുള്ളവരെ, കഴിഞ്ഞ 20 വര്‍ഷങ്ങളായി നമ്മുടെ കുടുംബ കൂട്ടായ്മ ഏറ്റവും നല്ല രീതിയില്‍ മുമ്പോട്ട് നയിച്ച, പ്രവര്‍ത്തിച്ച മുന്‍കാല പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ട്രഷറര്‍മാര്‍, ഡയറക്ടര്‍ബോഡ് അംഗങ്ങള്‍, നമുക്ക് ഒത്തുചേരാന്‍ അവസരം ഒരുക്കിത്തന്ന കുടുംബാംഗങ്ങള്‍, സര്‍വ്വോപരി ഏറ്റവും പ്രിയപ്പെട്ട കുടുംബാംഗങ്ങളെയും സ്നേഹപൂര്‍വ്വം ഓര്‍ത്തുകൊണ്ട് ഏറ്റവും മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുവാന്‍ നമുക്ക് കഴിയുമെന്നുള്ള വലിയ പ്രതീക്ഷയില്‍ ഈ റിപ്പോര്‍ട്ട് ചുരുക്കുന്നു.
സ്നേഹപൂര്‍വ്വം,
മാത്തുക്കുട്ടി പന്തപ്ലാക്കല്‍ ഇരിട്ടി
സെക്രട്ടറി