
പന്തപ്ലാക്കല്‍ കുടുംബസംഗമം
18-ാം സമ്മേളന റിപ്പോര്‍ട്ട്
Date : 11-01-2020
മാത്യൂ പൈക, പാല
ആദിമസഭയില്‍ ക്രൈസ്തവര്‍ വിശ്വാസികളായി വളര്‍ന്നത് കുടുംബസദസ്സുകളിലാണ്, ഭവനസദസ്സുകളിലാണ്. കുടുംബം സഭയുടേയും സമൂഹത്തിന്റേയും അടിസ്ഥാനശിലയാണ്. ക്രൈസ്തവന്റെ ജീവിതം കൂട്ടായ്മയുടെ ജീവിതമാണ്. സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും ജീവിതമാണ്. മറ്റുള്ളവരില്‍ ദൈവത്തെ കണ്ടുകൊണ്ട് അവരെ സ്നേഹിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. സ്നേഹത്തിന്റെ ചൂടും, ബന്ധങ്ങളുടെ ഊഷ്മളതയും, പ്രാര്‍ത്ഥനയുടെ ചൈതന്യവും മനസ്സിലാക്കി ഓരോ വ്യക്തിയേയും കൂടുതല്‍ മനസ്സിലാക്കാനും അറിയുവാനും നമുക്കോരുത്തര്‍ക്കും കഴിയട്ടെ.
18-ാം വാര്‍ഷിക സമ്മേളനം
ഇന്ത്യയിലെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്നതും, കേരളത്തിലെ ലിസ്യൂ എന്നറിയപ്പെടുന്നതും, ലോകത്തിലെ ഏറ്റവും വലിയ ആത്മായ സംഘടനയായ ചെറുപുഷ്പമിഷന്‍ലീഗ് സ്ഥാപിതവും ആയ ഭരണങ്ങാനത്തോടു ചേര്‍ന്നു കിടക്കുന്നതുമായ പൈക എന്ന ഗ്രാമത്തില്‍ ശ്രീ. മാത്തുക്കുട്ടിയുടെ ഭവനത്തില്‍ 2020 ജനുവരി 11-ാം തീയതി ശനിയാഴ്ച പ്രത്യേകം അലങ്കരിച്ച പന്തലില്‍ 18-ാം വാര്‍ഷിക സമ്മേളനം നടന്നു. ഈ കുടുംബയോഗം നടത്താന്‍ ഏറ്റിരുന്ന മാത്തുക്കുട്ടിയുടെ ജേഷ്ഠന് വിദേശത്തുള്ള ജെയ്സന് ജനുവരിയിലേ അവധിക്കുവരാന് സാധിക്കുമായിരുന്നുള്ളു. അതുകൊണ്ട് 25/08/19 ല്‍ ശ്രീ മാത്തുക്കുട്ടി പൈകയുടെ വീട്ടില്‍ വെച്ച് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം കുടുംബയോഗം 2020 ജനുവരി 11-ാം തീയതിയിലേക്ക് ക്രമീകരിക്കുകയായിരുന്നു.
8.30 ന് പൈക സെന്റ് ജോസഫ് പള്ളിയില്‍ തോമസച്ചനും ജോണ്‍സനച്ചനും ചേര്‍ന്ന് ദിവ്യബലിയും ഒപ്പീസും അര്‍പ്പിച്ചു. വളരെ പെട്ടെന്ന് തന്നെ മാത്തുക്കുട്ടിയുടെ ഭവനത്തില്‍ എത്തി പ്രഭാതഭക്ഷണവും രജിസ്ട്രേഷനും നടത്തി. അതിനുശേഷം കൃത്യം 10.30 ന് ഉദ്ഘാടനസമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു.
മാത്തുക്കുട്ടി പന്തപ്ലാക്കല്‍ പൈക സ്വാഗതം പറഞ്ഞു. സെന്റ് ജോസഫ് ചര്‍ച്ച് പൈക വികാരി റവ: ഫാദര്‍ ജോസഫ് പൂവത്തുങ്കല്‍ ലോകത്തിന്റെ നാനാഭാഗത്തു കിടക്കുന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ ഇതുപോലെ ഒത്തുകൂടി പരസ്പരം സ്നേഹം പങ്ക് വെയ്ക്കാനും കാണുവാനുമുള്ള അവസരം ഇന്നത്തെ കാലഘട്ടത്തില്‍ വളരെ അത്യാവശ്യമാണെന്ന് ചുരുക്കത്തില്‍ ആശംസിച്ചുകൊണ്ട് തിരക്കുമൂലം പോയി.
തുടര്‍ന്ന് ശ്രീ. മാണി സി. കാപ്പന് എം. എല്‍.എ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് പ്രസംഗിച്ചു. പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്റെ പങ്കാളിത്വം കണ്ടപ്പോള്‍ ഇത്രയും കുടംബങ്ങള്‍ ഉണ്ടെന്നതില്‍ അതിശയം തോന്നി. പിന്നോക്കം നില്ക്കുന്ന കുടുംബാംഗങ്ങളെ സഹായിക്കാന്‍ അവരേയും മുന്പന്തിയിലേക്കുകൊണ്ടുവരാനുള്ള ഒരു ശ്രമം ആണ് ഏറ്റവും ആവശ്യം. അതില്‍ ഈ യോഗവും പ്രാധാന്യം കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു. ക്ഷണിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് നിര്‍ത്തി. തിരക്കുകാരണം പോയി.
തോമസച്ചന് ആമുഖ പ്രസംഗം നടത്തി. ഈ കുടുംബത്തിന്റെ രക്ഷാധികാരി എന്ന നിലയില്‍ രക്ഷ നിങ്ങളിലൂടെ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുന്നു. മലബാറില്‍ ഓടന്തോട് ഒരു മാസത്തിനുള്ളില്‍ 2 മരണം നടന്നു. 43 വയസ്സുള്ള ഒരാള്‍ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കടലില്‍ തിരയില്‍പ്പെട്ടു മരിച്ചു. രണ്ടുപേരും നോട്ടീസില്‍ ഇല്ല. അവര്‍ക്കുവേണ്ടി ഒരു നിമിഷം പ്രാര്‍ത്ഥിക്കാം. നമ്മള് സന്തോഷം മറ്റുള്ളവരുമായി പങ്കുവച്ചു സന്തോഷിക്കണം. ഈ യോഗങ്ങളിലൂടെ പരസ്പരം കൂടുതല്‍ അറിയാനും പരിചയപ്പെടാനും സാധിക്കണം. ഒത്തിരി കുടുംബങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചു. മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും കൊച്ചുങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടാന്‍ അവസരം നല്‍കണം. ത്യാഗം കൂടാതെ സഹനം കൂടാതെ ഒന്നും വിജയിക്കില്ല. അതുകൊണ്ടാണ് ഈശോതന്നെ സഹനത്തിലൂടെ നമുക്ക് ബോദ്ധ്യപ്പെടുത്തി തന്നത്. തലമുറകളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ പുതിയ തലമുറയിലേക്ക് കൈമാറണം ആളുകളുടെ സാന്നിധ്യക്കുറവ് മൂലം അച്ചന് വികാരനിര്‍ഭരനായി പറഞ്ഞു. എന്റെ സ്വന്തം എന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ തലേദിവസം തന്നെ എത്തുന്നു. എനിക്കും അത്യാവശ്യങ്ങള്‍ ഉണ്ട്. അത് ഒരു ത്യാഗം ആണ് ആ ത്യാഗമനോഭാവത്തോടെ എത്താന്‍ പരിശ്രമിക്കണം. നേതൃത്വം ഏറ്റെടുക്കുന്നവരെ സഹായിക്കുകയും അവരോട് സഹകരിക്കുകയും ചെയ്താലേ ഈ യോഗങ്ങള്‍ സജീവമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ കൂട്ടായ്മയില്‍ 22 ലേറെ സിസ്റ്റേഴ്സും 7 അച്ചന്മാരും ഉണ്ട്. നമുക്ക് അഭിമാനിക്കാം. തെറ്റുകള്‍ ആര്‍ക്കും പറ്റാം മറ്റുള്ളവര്‍ വൈദികരെക്കുറിച്ച് മറ്റും പറയുന്ന വിമര്‍ശനങ്ങള്‍ പൊതുവേദിയിലും കുട്ടികളുടെ മുമ്പിലും ഒന്നും പറയാന്‍ പാടില്ല. വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും കാണുന്ന കാര്യങ്ങള്‍ ഷെയര്‍ ചെയ്ത് പാപത്തില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.
അദ്ധ്യക്ഷപ്രസംഗം – ശ്രീ ജോസ് ചേറ്റുതോട്
ഇന്ന് പലരുടെയും തുടങ്ങിവച്ച കുടുംബയോഗങ്ങള്‍ ഏതാനും വര്‍ഷത്തിനുശേഷം നിന്നുപോയി. നമുക്ക് തുടരാന്‍ സാധിച്ചു. പരമാവധി ആളുകളെ പങ്കെടുപ്പിച്ച് നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ പരിശ്രമിക്കാം.
ആശംസാ പ്രസംഗങ്ങള്‍
ശ്രീമതി റെനി ബിജോയ് ഈറ്റത്തോട്ട് മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്- ധാരാളം സിസ്റ്റേഴ്സും അച്ചന്മാരും ഉള്ള കുടുംബമാണെന്നറിഞ്ഞതില് സന്തോഷിക്കുന്നു. പരസ്പരം അറിയാനും മനസ്സിലാക്കാനും ഈ യോഗങ്ങള്‍ സഹായിക്കുന്നു. എല്ലാവരും ഉത്തരവാദിത്വത്തോടെ സഹകരിച്ചാല്‍ മാത്രമേ ഇത് വിജയിക്കുകയുള്ളൂ. എല്ലാവര്ക്കും ആശംസകള്‍ നേരുന്നു.
സിജോ പൂവത്താനി- വാര്ഡ്മെമ്പര് :- 18 വര്‍ഷം വിജയകരമായി കൊണ്ടുപോകാന്‍ സാധിച്ചു. എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. പിന്നോട്ടു വിമുഖരായി നില്ക്കുന്നവരുണ്ടെങ്കില് അവരെക്കൂടി മുന്നോട്ടുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കണം. എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു.
റവ. ഫാദര്‍ ജോണ്സണ് പന്തപ്ലാക്കല്‍ സി.എം.ഐ- അഭിനന്ദനങ്ങള്‍ നമ്മുടെ കൈയിലെ ഓരോ വിരലിനും ഓരോ ധര്‍മ്മം ഉണ്ട്. ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കാം പരസ്പരം ഊന്നുവടിയായിരിക്കണം. പരസ്പരം സഹകരിക്കണം. ഏവര്‍ക്കും ആശംസകള്‍
റവ.ഫാദര്‍ എബ്രഹാം ഏരിമറ്റത്തില്‍- കുടുംബയോഗം ഇത്രയും വര്‍ഷം നീണ്ടു നിന്നതില്‍ സന്തോഷിക്കുന്നു. ആശംസകള്‍ നേര്‍ന്നു.
റവ.ഫാദര്‍ മൈക്കിള്‍ ചീരാംകുഴി – വികാരി സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഉരുളിക്കുന്നം-ബന്ധങ്ങള്‍ ഫോണിലും വാട്ട്സപ്പിലുമായി ചുരുങ്ങുന്ന, കുറഞ്ഞുപോകുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലുള്ള യോഗങ്ങള്‍ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.
ബേബി താമരശ്ശേരി (മുന്‍പ്രസിഡന്റ്)- കുടുംബത്തിലെ നാഥന്, നാഥ, മക്കള്‍ ഓരോരുത്തരും സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും വര്‍ത്തിക്കുന്ന ആളുകളാകട്ടെ എന്ന് ആശംസിക്കുന്നു.
റിപ്പോര്‍ട്ട്
തങ്കച്ചന് കൂട്ടിക്കല്‍ – റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആനി മേരി അഗസ്റ്റിന് ഗാനം ആലപിച്ചു.
ക്ലാസ്സ്
ഡോ. ടി.സി തങ്കച്ചന് – പ്രൊഫസര്‍ സെന്റ് തോമസ് ട്രെയിനിംഗ് കോളേജ് പാലാ.
നമ്മുടെ ജിവിത കാഴ്ചപ്പാടുകള്‍ ചില ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുമാണ്. ജീവിതം എന്ന് പറയുന്നത് ബന്ധങ്ങളുടെ ഒരു സമാഹാരമാണ്.
ബന്ധം വര്‍ദ്ധിപ്പിക്കുക, വ്യാപിപ്പിക്കുക ഇതാണ് വേണ്ടത്. നശിച്ചുപോകാതെ ഇരിക്കുന്ന ഏകകാര്യം ബന്ധമാണ്. നമുക്ക് എല്ലാം ദാനമായി കിട്ടിയതാണ് എന്നുള്ള ഓര്‍മ്മയായിരിക്കണം ബന്ധങ്ങള്‍. അന്യം നിന്നുപോയിരിക്കുന്ന കാര്യം ധാര്‍മ്മികതയാണ്. ധാര്‍മ്മികതയുടെ മാനദണ്ഡം പണമല്ല ബന്ധങ്ങളുടെ അടിത്തറയില്‍ ധാര്‍മ്മികതയ്ക്ക് കൂടി പ്രാധാന്യം കൊടുക്കണം. ദൈവം എല്ലാവര്ക്കും ഓരോ നന്മകളും നല്‍കിയിട്ടുണ്ട്. എല്ലാവരും കുറവുകള്‍ കാണാനാണ് പരിശ്രമിക്കുന്നത്. ഓരോരുത്തരും നന്മകള് കണ്ടുപിടിക്കുന്ന ശൈലിയിലേക്ക് നമ്മള് വളരുമ്പോള്‍ ബന്ധം വര്‍ദ്ധിക്കും. എത്ര മോശം എന്ന് നാം കരുതുന്ന വ്യക്തിയിലും നന്മയുണ്ട്. അത് കാണാനുള്ള ധാര്‍മ്മികതയാണ് ആവശ്യം. എല്ലാവരുമായുള്ള ബന്ധം ധാര്‍മ്മികതയിലും ബന്ധങ്ങളിലും മുറുകെ പിടിച്ച്
നല്ല കുടുംബജീവിതം കെട്ടിപ്പടുക്കുവാന്‍ സാധിക്കട്ടെ. ക്ലാസ് അവസാനിച്ചു.
1 മണിക്ക് ഉച്ചഭക്ഷണം കഴിച്ചു. 1.30 ന് പരിചയപ്പെടല്‍ ചര്‍ച്ച.
സാമ്പത്തിക കാര്യങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും എന്തെങ്കിലും ആവശ്യം വന്നാല്‍ സഹായിക്കാന്‍ ജയ്സണ്‍ തയ്യാറാണ് എന്നറിയിച്ചു. ഓരോ യോഗത്തിനും 50000 രൂപ നല്‍കാം എന്നും പറഞ്ഞു. ഒരു ജോയിന്റ് അക്കൗണ്ട് ഉണ്ടാക്കി പണം നിക്ഷേപിച്ച് ന്യായവും അര്‍ഹതയും നോക്കി കമ്മിറ്റിക്കാര്‍ക്ക് നല്‍കാം എന്നു പറഞ്ഞു. എല്ലാവരും കയ്യടിച്ചു പാസ്സാക്കി. വാട്ട്സ്അപ്പില്‍ എല്ലാരും മെസ്സേജ് അയച്ചാല്‍ ബുദ്ധിമുട്ടാണ് എന്ന് അഭിപ്രായപ്പെട്ടു. പുതിയതായി ഒരു ഒഫീഷ്യല്‍ വാട്ട്സ്അപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അതില്‍ ഇടാം എന്ന് സണ്ണി കപ്പാട് അഭിപ്രായപ്പെട്ടു. അത് നടക്കില്ല എന്ന് പറഞ്ഞു.
കോഴിക്കോട് കുറ്റ്യാടിക്കടുത്ത് പശുക്കടവില്‍ ശ്രീ.ഷൈജി അടുത്ത കുടുംബയോഗം ഏറ്റെടുത്ത് നടത്താമെന്ന് പറഞ്ഞു. നവംബര്‍ രണ്ടാംശനി തന്നെയായിരിക്കും. എല്ലാവരേയും സംഘടിപ്പിച്ച് പറ്റുന്ന അത്രയും ആളുകളെ കൊണ്ടു വരണമെന്ന് ഷൈജി ക്ഷണിച്ചു.
കുടുംബയോഗം വയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് വീട്ടില്‍ നടത്താന്‍ അസൗകര്യമുള്ള ഒറ്റപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വീടുവിട്ട് പള്ളി പാരിഷ് ഹാളില്‍ നടത്താം എന്ന് തീരുമാനിച്ചു. വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് അനുവദനീയമല്ല.
യുവജനങ്ങള്‍ പഠനത്തിനും ജോലിക്കുമായി മാറിപോകുന്നതുകൊണ്ട് അവരുടെ സഹകരണം ലഭിക്കുന്നില്ല. അതുകൊണ്ട് വിവാഹിതരായ 35 വയസ്സുവരെയുള്ളവരെക്കൂടി യുവജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയസഞ്ചാര്‍ പോലുള്ള പത്രം പുറത്തിറക്കാനും മറ്റും സാധിക്കും. ബോബി കൂരാലിയെ യൂത്തിനു നേതൃത്വം ഏറ്റെടുക്കാന്‍ ക്ഷണിച്ചു. അമല്‍ ജോസ് ചേറ്റുതോട്, അലീന , സെബാസ്റ്റ്യന്‍ ഇവരും ഉള്‍പ്പെടും. നോട്ടീസ് അച്ചടിക്കുന്നതിന് മുമ്പ് ഓരോ മേഖലയിലുമുള്ള നേതൃത്വത്തോട് വിളിച്ച് ചോദിച്ച് മരണങ്ങളും മറ്റും അറിയാന്‍ ശ്രമിക്കണം എന്ന് ബേബി താരമശ്ശേരി അഭിപ്രായപ്പെട്ടു.
3.55 ന് ഗ്രേറ്റ് ബ്രിട്ടന്റെ ഇടയന് സ്രാമ്പിക്കല്‍ പിതാവ് എത്തി. മാത്തുക്കുട്ടി ബൊക്കെ നല്കി സ്വീകരിച്ചു സ്വാഗതം പറഞ്ഞു. പന്തപ്ലാക്കല്‍ മാത്തുക്കുട്ടിയുടെ കുടുംബവുമായി ചെറുപ്പം മുതല്‍ പരിചയമുണ്ട.് അടിച്ചു കളിച്ചു വളര്‍ന്നവരാണ്. പിതാവിന്റെ വല്യപ്പന്റെ പെങ്ങളെ പന്തപ്ലാക്കലാണ് കെട്ടിച്ചത്. അങ്ങനെ അടുപ്പം ഉണ്ട് സ്വന്തം കുടുംബത്തില്‍ വന്ന പ്രതീതിയാണ്. കുട്ടികള്‍ വന്നപ്പോള്‍ കാണിച്ച സ്നേഹം, അവര്‍ക്കുകൊടുത്ത പരിശീലനത്തില്‍ അഭിമാനിക്കുന്നു. ജയ്സണ്‍ യു.കെയില്‍ വളരെ സജീവമാണ്. ഈശോയില്‍ നമ്മള് എല്ലാവരും ഒന്നിച്ചു ചേരും. പരിശുദ്ധാത്മാവ് തരുന്ന ദാനമാണ്. പരിശുദ്ധാത്മാവ് ഒരു ഹാര്‍മണിയാണ്. ഇതെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. സ്വാര്‍ത്ഥതയാണ് ഇതിന്റെ എതിര്. അത് ഈ കൂട്ടായ്മയില്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. തോമസച്ചന് ആത്മീയതയുടെ കാര്യങ്ങളില്‍ വളരെ പ്രഗത്ഭനാണ്. ക്രിസ്തുമസിന്റെ വലിയ ഒരു അനുഭവം സന്തോഷം. ഈ സന്തോഷം കൂട്ടായ്മയിലാണ്. മനുഷ്യാവതാരത്തിലൂടെ ദൈവത്തിനു സ്ഥാനം – ഉത്ഥാനത്തിലൂടെ മനുഷ്യന് സ്ഥാനം. ഈശോയില്‍ എല്ലാവര്ക്കും സന്തോഷം അനുഭവിക്കാന്‍ സാധിക്കട്ടെ. മരിച്ചുപോയ മാതാപിതാക്കളുടെയും പൂര്‍വ്വികരുടെയും പാപങ്ങള്‍ തുടച്ചു നീക്കുന്നത് കുര്‍ബാനയിലാണ്. കുര്‍ബാനയില്‍ പങ്കെടുത്ത് അവരുടെ എല്ലാ കുറവുകള്‍ക്കും പരിഹാരമാകണം. നമ്മുടെ പ്രാര്‍ത്ഥന എന്താണോ അതാണ് വിശ്വാസം. സ്വര്‍ഗ്ഗത്തില്‍ എത്തിപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാവരേയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുമെന്നും പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നും എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് അവസാനിപ്പിക്കുന്നു.
തോമസച്ചന് പിതാവിന് നന്ദിയര്‍പ്പിച്ചുകൊണ്ട് മത്തായിപ്പാപ്പനെ ആദരിക്കാന്‍ ക്ഷണിച്ചു. മത്തായിപ്പാപ്പന്റെ അടുത്തെത്തി പൊന്നാടയണിയിച്ചു.
സമ്മാനദാനം
സ്റ്റേജില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും, ഏതെങ്കിലും മേഖലയില്‍ പ്രത്യേക മികവു തെളിച്ചവര്‍ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും വടംവലി മത്സരത്തില്‍ വിജയിച്ചവര്‍ക്കും പുരുഷവിഭാഗം ഫസ്റ്റ് തിരുവിതാംകൂര്‍ സെക്കന്റ് മലബാര്‍ ടീം, വനിതാവിഭാഗം ഫസ്റ്റ് മലബാര്‍ ടീം സെക്കന്റ് തിരുവിതാംകൂര്‍ എന്നിവര്‍ക്കും സമ്മാനം. പിതാവ് സമ്മാനങ്ങള്‍ നല്കി സമ്മാനം സ്പോണ്സര് ചെയ്തത് ശ്രീ മാത്തുക്കുട്ടി പൈകയാണ്.
സ്കോളര്‍ഷിപ്പ് വിതരണം
പ്ലസ്ടുവിന് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിക്ക് ശ്രീ പി.എം മാത്യു കിഴക്കമ്പലം 5001 രൂപ ക്യാഷ് അവാര്‍ഡ് നല്കി.
ആദരാഞ്ജലികള്‍
കഴിഞ്ഞ കുടുംബയോഗത്തിനുശേഷം നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞ സനില്‍ ജോസഫ് അണുങ്ങോട്, ജോസഫ് മുക്കുളം, ജോസ് ഫ്രാന്‍സിസ് മൈലംപെട്ടി, ഏലിക്കുട്ടി ദേവസ്യാ കരിപ്പുകാട്ടില്‍, അന്നമ്മ തോമസ് പൈസക്കരി, ത്രേസ്യാമ്മ ജോര്‍ജ് ചെങ്ങളം എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കുടുംബം യേശുനാമത്തിന്റെ ശക്തി, രോഗീനാഥന് എന്നീ പുസ്തകങ്ങള്‍ എല്ലാവര്ക്കും നല്കി സന്തോഷം പ്രകടിപ്പിച്ചു.
കൃതജ്ഞതത
തോമസച്ചന് കൃതജ്ഞത അര്‍പ്പിച്ചു. നല്ല തീരുമാനങ്ങള്‍ നടപ്പിലാക്കി കുടുംബയോഗങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തി.
പ്രസിഡന്റ് കുടുംബയോഗം 5.30 ഓടുകൂടി പിരിച്ചുവിട്ടു. അടുത്ത കുടുംബയോഗത്തില്‍ കാണാം എന്ന് ആശംസിച്ചു. ഈ റിപ്പോര്‍ട്ട് നിങ്ങളുടെ മുന്പില് സമര്‍പ്പിക്കുന്നു.