പന്തപ്ലാക്കല്‍ കുടുംബസംഗമം
16-ാം സമ്മേളന റിപ്പോര്‍ട്ട്

Date :11-11-2017
തങ്കച്ചന്‍ കൂട്ടിക്കൽ 

“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.” ഫിലിപ്പി 4: 13 ഈ ഒരു വിശ്വാസമായിരുന്നു നമ്മുടെയൊക്കെ മാതാപിതാക്കന്‍മാരുടെ ധൈര്യവും ജീവിതവും. മക്കള്‍ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്തു ജീവിച്ചിരുന്ന ഇവര്‍ ദൈവത്തില്‍ പ്രത്യാശ വയ്ക്കുകയും ദൈവത്തോടുള്ള സനേഹത്തെപ്രതി തെറ്റു കുറ്റങ്ങള്‍ ആവര്‍ത്തിക്കുമ്പോല്‍ ഭയവും ഉള്ളില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ പലകാര്യങ്ങളും ആത്മീയപാലകര്‍ ഉദ്ബോധിപ്പിക്കുമ്പോള്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറം തള്ളുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. തിരക്കിട്ട ലോകത്ത് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കന്‍മാര്‍ കുട്ടികള്‍ക്ക് നല്ല ഒരു മാതൃകയാകാനും, സന്മാര്‍ഗ്ഗിക ബോധത്തിലും ദൈവഭക്തിയിലും ദൈവാശ്രയത്തിലും ലാളിത്യത്തിലും വളര്‍ത്താന്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കാതെ പോകുന്നു. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഒരു തുറന്ന പാഠപുസ്തകമായിരിക്കണം. മാതാപിതാക്കളെയാണ് കുട്ടികള്‍ ആദ്യം കണ്ടുപഠിക്കുന്നതും മാതൃകയാക്കുന്നതും. കുടുംബബന്ധങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ കുടുംബയോഗം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും എല്ലാവരും പ്രത്യേകിച്ച് കുട്ടികളേയും യുവജനങ്ങളേയും പങ്കെടുപ്പിച്ച് നാള്‍ക്കുനാള്‍ വളര്‍ന്നുവരട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

16-ാം വാര്‍ഷിക സമ്മേളനം
മലനിരകളാല്‍ ചുറ്റപ്പെട്ട പുഴകളും റബ്ബര്‍തോട്ടങ്ങളും കൊണ്ടു നിറഞ്ഞ ഹൈറേഞ്ചിന്‍റെ കവാടമായ കോട്ടയം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള പ്രകൃതിരമണീയമായ കൂട്ടിക്കല്‍ എന്ന ഗ്രാമത്തില്‍ 2017 നവംബര്‍ 11-ാം തീയതി തങ്കച്ചന്‍ എന്നു വിളിക്കുന്ന ചെറിയാന്‍ പി.ജെ യുടെ ഭവനത്തില്‍ പ്രത്യേകം അലങ്കരിച്ച പന്തലില്‍ വാര്‍ഷിക സമ്മേളനം നടന്നു. ആഹ്ലാദത്തിന്‍റെയും ആനന്ദത്തിന്‍റെയും ഒരു ഉത്സവമായിരുന്നു അത്.
പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ രക്ഷാധികാരിയും നെടും തൂണുമായ തോമസച്ചന്‍ നേരത്തെ തന്നെ എത്തിച്ചേര്‍ന്നു. 8 മണിക്ക് ബഹു.തോമസച്ചന്‍ കൂട്ടിക്കല്‍ സെന്‍റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ മണ്‍മറഞ്ഞുപോയ കുടുംബംഗങ്ങളെ അനുസ്മരിച്ച് ഭക്തിനിര്‍ഭരമായ ദിവ്യബലിയും ഒപ്പീസും അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.
9 മണിക്ക് പ്രഭാതഭക്ഷണവും രജിസ്ട്രേഷനും നടന്നു. 10.15 ന് ഈശ്വരപ്രാര്‍ത്ഥനയോടെ ഉത്ഘാടന സമ്മേളനം ആരംഭിച്ചു. കുടുംബയോഗം നടന്ന ഭവനത്തിലെ നാഥ മേഴ്സി വിശിഷ്ടാതിഥികളേയും കുടുംബാംഗങ്ങളേയും ഏറ്റവും ഹൃദ്യമായി സ്വാഗതം ചെയ്തു സംസാരിച്ചു. കുടുംബയോഗ രക്ഷാധികാരി റവ.ഫാ.തോമസ് പന്തപ്ലാക്കല്‍ ആമുഖ പ്രസംഗം നടത്തി.
ഫാത്തിമാ ദര്‍ശനത്തിന്‍റെ 100-ാം വര്‍ഷത്തിന്‍റെ ഓര്‍മ്മക്കായി നമ്മുടെ കുടുംബങ്ങളെ മുഴുവനും പരിശുദ്ധാത്മാവിന്‍റെ വിമലഹൃദയത്തിനു പ്രതിഷ്ടിച്ചുകൊണ്ട് കൂട്ടിക്കല്‍ സെന്‍റ്.ജോര്‍ജ്ജ് പള്ളി വികാരി പെരിയ ബഹുമാനപ്പെട്ട എബ്രാഹം കുപ്പപ്പുഴക്കലച്ചന്‍ മാതാവിന്‍റെ ഒരു രൂപം പ്രത്യേകം അലങ്കരിച്ച ഒരു പീഠത്തില്‍ പ്രതിഷ്ഠിച്ച് വെഞ്ചരിച്ച് ജീവിതത്തിന്‍റെ നിറവും എല്ലാ ആവശ്യങ്ങളിലും എപ്പോഴും എല്ലാവര്‍ക്കും മാതാവിന്‍റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഓരോരുത്തരേയും പ്രത്യേകിച്ച് കുട്ടികളേയും മാതാവിന്‍റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു.
കുടുംബയോഗ പ്രസിഡന്‍റ് ശ്രീ ജോസ് ചേറ്റുതോട് ആദ്ധ്യക്ഷ പ്രസംഗം നടത്തി. കുമാരി ലിയാ മരിയ രാജു പന്തത്തല മനോഹരമായ ഒരു ഗാനം ആലപിച്ച് എല്ലാവര്‍ക്കും ഉണര്‍വ്വും ഉന്മേഷവും ഏകി. ഉദ്ഘാടനം ഏറ്റിരുന്ന ശ്രീ കെ.എം.മാണി എം.എല്‍.എ ക്ക് ആരോഗ്യപ്രശ്നം കാരണം എത്താന്‍ പറ്റാതിരുന്ന സാഹചര്യത്തില്‍ ശ്രീ ജോര്‍ജ്ജ് ജെ മാത്യു എക്സ്. എം. പി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുടുംബാംഗങ്ങള്‍ക്ക് പരസ്പരം ഒന്നു കാണാനും സ്നേഹം പങ്കുവക്കാനും ഏറ്റവും പറ്റിയ ഒരു വേദിയാണ് കുടുംബയോഗങ്ങള്‍ എന്ന് ഏററവും സന്തോഷത്തോടെ ശ്രീ ജോര്‍ജ്ജ് ജെ മാത്യൂ കൂട്ടിച്ചേര്‍ത്തു.
കൂട്ടിക്കല്‍ സെന്‍റ് ജോര്‍ജ്ജ് ഫൊറോന പള്ളി വികാരി പെരിയ ബഹുമാനപ്പെട്ട എബ്രാഹം കുപ്പപ്പുഴയ്ക്കലച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. ദൈവസ്ഥാപിതമായ കുടുംബങ്ങള്‍ വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശുദ്ധ ഗ്രന്ഥാധിഷ്ഠിതവും സഭാത്മകവുമായ ജാഗ്രത നാം പുലര്‍ത്തേണ്ടതുണ്ട്. കുടുംബത്തിലും സഭയിലും തങ്ങള്‍ക്കു നിര്‍വ്വഹിക്കുവാനുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് മാതാപിതാക്കന്‍മാര്‍ ബോധവാന്‍മാരാകണം. അസൂയയും അഹങ്കാരവും സ്വാര്‍ത്ഥതയും വെടിഞ്ഞ്പരസ്പരം സ്നേഹത്തിലും സഹകരണത്തിലും ജീവിക്കുവാന്‍ ഈ പന്തപ്ലാക്കല്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. കുടുംബാംഗങ്ങള്‍ പരസ്പരം കണ്ടാല്‍ മിണ്ടാന്‍ പോലും മടിക്കുന്ന ഈ കാലഘട്ടത്തില്‍ 16 വര്‍ഷമായി മുടങ്ങാതെ ഈ കുടുംബയോഗങ്ങള്‍ നടക്കുന്നതില്‍ എല്ലാവരേയും ഇതിന്‍റെ ഭാരവാഹികളേയും പ്രത്യേകിച്ച് തോമസച്ചനേയും അഭിനന്ദിച്ചു.
ബഹറിനിലായിരുന്ന ശ്രീ ആന്‍റോ ആന്‍റണി എം.പി ഈ കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം രാവിലെ നെടുമ്പാശേരിയിലെത്തി. 11.10 നു ഇവിടെ എത്തിച്ചേരുകയും സ്നേഹനിര്‍ഭരമായ ഒരു ആശംസ എല്ലാവര്‍ക്കും അര്‍പ്പിച്ചു സംസാരിച്ചു.
ഈ കുടുംബയോഗത്തില്‍ സംബന്ധിക്കാനായി റവ.ഫാ. രമേഷ് ചെറിയാന്‍ എസ്.ഡി.ബി കല്‍ക്കട്ടായില്‍ നിന്നും എത്തി കുടുംബാംഗങ്ങളേയും കൂട്ടി ഈ യോഗത്തില്‍ കൃത്യ സമയത്തുതന്നെ എത്തി. നല്ല ഒരു സന്ദേശം നല്‍കി സംസാരിച്ചു. കൂടാതെ കല്‍ക്കട്ടായിലെ അച്ചന്‍റെ പ്രവര്‍ത്തനമേഖലയുടെ വിവരങ്ങള്‍ അടങ്ങിയ ക്രിസ്തുമസിന്‍റെയും ന്യൂ ഇയറിന്‍റെയും ഒരു ഗ്രീറ്റിംഗ്സ് കാര്‍ഡും എല്ലാവര്‍ക്കും നല്‍കി.
കട്ടപ്പന മരിയന്‍പാറയില്‍ നിന്നും റവ. ഫാദര്‍ വര്‍ഗ്ഗീസ് മഞ്ഞക്കുഴക്കുന്നേല്‍ കൃത്യസമയത്തുതന്നെ എത്തി ഏവര്‍ക്കും ഹൃദ്യമായ ഒരു ആശംസയര്‍പ്പിച്ചു സംസാരിച്ചു.
കോണ്‍ഗ്രസിന്‍റെ വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഡി.സി.സി മെമ്പറും കാഞ്ഞിരപ്പള്ളി മരിന്‍ കോളേജിന്‍റെ പ്രിന്‍സിപ്പളുമായ ഏലമ്മ ജോസ്, മുന്‍ കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസിന്‍റെ കൂട്ടിക്കല്‍ മണ്ഡലം പ്രസിഡന്‍റും മുന്‍ അദ്ധ്യാപകനുമായിരുന്ന ശ്രീ വി. എം.ജോസഫ്, മുന്‍ കുടുംബയോഗ പ്രസിഡന്‍റുമാരായ ശ്രീ പി.ടി. ജോസഫ് പേരാവൂര്‍, ശ്രീ ബേബി താമരശേരി, മുന്‍ സെക്രട്ടറി ശ്രീ ചെറിയാന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ശ്രീ രാജു പന്തത്തല കൃജ്ഞത അര്‍പ്പിച്ചു.
12 മണിക്ക് പൊതു ചര്‍ച്ചയും പരിചയപ്പെടലും നടന്നു. ആദ്യമായി കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയവരും ഉണ്ടായിരുന്നു. കുടുംബയോഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ കുടുംബാഗങ്ങളുടേയും പ്രത്യേകിച്ച് യുവജനങ്ങളുടേയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ചര്‍ച്ചയില്‍ തീരുമാനമെടുത്തു.
തുടര്‍ന്ന് 1 മണിക്ക് വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഒപ്പം തന്നെ കുട്ടികളുടെ കൊച്ചുകൊച്ചു കലാപരിപാടികളും അവതരിപ്പിച്ച് യോഗത്തിന് മാറ്റുകൂട്ടി.
2 മണിയോടുകൂടി പുതിയ ഭരണസാരഥികളുടെ തെരെഞ്ഞെടുപ്പു നടന്നു. അടുത്ത കുടുംബയോഗം 2018 നവംബര്‍ 10-ാം തീയതി കോഴിക്കോട് ചവറാനാമുഴി പന്തപ്ലാക്കല്‍ ബാബുവിന്‍റെ ഭവനത്തില്‍ വെച്ചു നടത്താനും തീരുമാനിച്ചു.

തെരെഞ്ഞെടുക്കപ്പെട്ട പുതിയ കുടുംബയോഗ ഭാരവാഹികള്‍

രക്ഷാധികാരി : റവ. ഫാ തോമസ് പന്തപ്ലാക്കല്‍ : ഇങക 9446487399
പ്രസിഡന്റ് : ശ്രീ ജോസ് ചെറുതോട് : 9446487399
വൈസ് പ്രസിഡന്‍റ് : ശ്രീ. മാത്തുക്കുട്ടി വീര്‍പ്പാട് : 9846047202
സെക്രട്ടറി : ശ്രീ. തങ്കച്ചന്‍ കുടിയ്ക്കല്‍ : 9446827210
ജോയിന്‍റ് സെക്രട്ടറി : ശ്രീ. സെബാസ്റ്റ്യന്‍ ആലങ്ങോട് : 9447004037
ട്രഷറര്‍ : ശ്രീ. പി. വി ജോര്‍ജ്ജ് ഓടംതോട് : 9496308527

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍

പേരാവൂര്‍ : 

  • ശ്രീ. ചാക്കോ പി.വി ഓടംതോട് : 9496096590
  • ശ്രീ. സന്തോഷ് അണുങ്ങോട് : 9645861202
  • ശ്രീ. പുഷ്പ ചാക്കോ ഓടംതോട് : 9496096590

ഇരിട്ടി 

  • ശ്രീ. ജോസ് പൈസക്കരി : 9447850329
  • ശ്രീ. റ്റോമി വീര്‍പ്പാട് : 9745219181
  • ശ്രീമതി. ബിന്ദു ഫ്രാന്‍സീസ് പൈസക്കരി : 9400791570

ആലക്കോട് 

  • ശ്രീ. റിജുമോന്‍ ആലക്കോട് : 8289839866
  • ശ്രീ. ബോബന്‍ ആന്‍റണി ആലക്കോട് : 9447662274
  • ശ്രീമതി.ലിസ്സി ജോയി : 9400550540

കോഴിക്കോട് 

  • ശ്രീ. ഷൈജി പശുക്കടവ് : 9496420550
  • ശ്രീ. ബാബു കുറ്റ്യാടി : 9497645215
  • ശ്രീമതി. എല്‍സി തോമസ് : 9645371174

കാഞ്ഞിരമറ്റം 

  • ശ്രീ മാത്തുക്കുട്ടി പൈക : 9447312959
  • ശ്രീ രാജു പന്തത്തല : 9447456806
  • ശ്രീമതി ഷാലി മാത്യു പൈക : 9447312959

കപ്പാട് 

  • ശ്രീ ജോണി കപ്പാട് : 9446123949
  • ശ്രീ പാപ്പച്ചന്‍ കപ്പാട് : 9744580541
  • ശ്രീമതി ജാസ്മിന്‍ ജോഷി കപ്പാട് : 9745201737

കോട്ടയം 

  • ശ്രീ ജോയന്‍ ചെറിയാന്‍ : 9495481030
  • ശ്രീ. ഷാജി പാലാ : 9447507681
  • ശ്രീമതി മിനിലാലി മാന്നാനം : 9249789249

മുണ്ടക്കയം 

  • ശ്രീ. ബിജു ഏന്തയാര്‍ : 9567669701
  • ശ്രീ. സിബി ഏന്തയാര്‍ : 9447808687

വാഴവര 

  • ശ്രീ. അവിരാച്ചന്‍ വാഴവര : 9961234352
  • ശ്രീമതി ആനിയമ്മ ജോസഫ് : 8547278971

3 മണിയോടുകൂടി ആദരിക്കല്‍ ചടങ്ങ് തുടങ്ങി. ഏറ്റവും പ്രായം കൂടിയ വ്യക്തി പുരുഷന്‍ / സ്ത്രീ, ഏറ്റവും പ്രായമുള്ള ദമ്പതികള്‍, ഒടുവില്‍ വിവാഹം കഴിച്ചവര്‍, ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത കുടുംബം ഏറ്റവും ദൂരെ നിന്ന് വന്നവര്‍, ഏതെങ്കിലും മേഖലയില്‍ മികവ് തെളിയിച്ചവര്‍, ഏറ്റവും അവസാനം ജനിച്ച കുട്ടി, എന്നിവരെ തോമസച്ചന്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
തുടര്‍ന്ന് ഏറ്റവും ആവേശകരമായ മലബാര്‍ / തിരുവിതാംകൂര്‍ വടം വടംവലി മത്സരം നടന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും മത്സരത്തില്‍ മലബാര്‍ ടീമിനെ തോല്‍പിച്ച് തിരുവിതാംകൂര്‍ വിജയം കരസ്ഥമാക്കി. വിജയികള്‍ക്ക് തോമസച്ചന്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് ജോഷി പി മാത്യു ഏഅആഞഥ, അഹൗാശിശൗാ, അഹൗ്മ ആയിരുന്നു. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത ഗാബ്രി അലൂമിനിയത്തിന് ഈ കുടുംബയോഗത്തിന്‍റെ പ്രത്യേക നന്ദി അറിയിച്ചു. 

16-ാം കുടുംബയോഗം നടന്നതിന്‍റെ ഓര്‍മ്മയ്ക്കായി യോഗം നടന്ന വീട്ടിലെ തങ്കച്ചനും കുടുംബാംഗങ്ങള്‍ക്കും ഒരു ഫലകം നല്‍കി തോമസച്ചന്‍ നന്ദിയും ആദരവും അറിയിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്‍റ് മാത്തുക്കുട്ടി യോഗത്തിന്‍റെ ഒരു അവലോകനം നടത്തി കൃതജ്ഞതയും അര്‍പ്പിച്ചു.
4.30 ന് ചായ സത്ക്കോരത്തോടുകൂടി 16-ാം കുടുംബയോഗത്തിന് തിരശ്ശീല വീണു.

ഉപസംഹാരം
പന്തപ്ലാക്കല്‍ കുടുംബയോഗം 17-ാം വര്‍ഷത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും സഹായിച്ച നാം നന്ദിയോടെ സ്മരിക്കേണ്ട നിരവധി ആളുകളുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി നിന്ന് പിതൃവാത്സല്യത്തോടുകൂടി നമ്മെ സ്നേഹിക്കുകയും നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ രക്ഷാധികാരി റവ. ഫാദര്‍ തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കുന്ന മുന്‍ പ്രസിഡന്‍റുമാര്‍ വൈസ് പ്രസിഡന്‍റുമാര്‍ സെക്രട്ടറിമാര്‍, ജോയിന്‍റ് സെക്രട്ടറിമാര്‍ എന്നിവരോടുള്ള ഹൃദയംഗമമായ നന്ദി അര്‍പ്പിക്കുന്നു.

സ്വാര്‍ത്ഥതയാല്‍ ബന്ധങ്ങള്‍ അറ്റുപോകുന്ന ഈ ലോകത്തില്‍ സ്നേഹബന്ധവും സൗഹൃദവും കടപ്പാടും, കൂട്ടായ്മയും ഊഷ്മളമാക്കുവാന്‍ ഈ കുടുംബയോഗങ്ങള്‍ ഇടയാക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടും പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ 2017- 2018 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നിങ്ങളുടെ മുന്‍പില്‍ സവിനയം സമര്‍പ്പിക്കുന്നു.

പന്തപ്ലാക്കല്‍ കുടുംബയോഗത്തിനുവേണ്ടി,
സെക്രട്ടറി തങ്കച്ചന്‍ കൂട്ടിക്കല്‍

Scroll to Top