പന്തപ്ലാക്കല്‍ കുടുംബസമ്മേളനം
17-ാം സമ്മേളന റിപ്പോര്‍ട്ട്

Date :10-11-2018
ബാബു കുറ്റിയാടി

ഗബ്രിയേല്‍ മാലാഖയുടെ വാക്കുകള്‍ ശ്രവിച്ച മാത്രയില്‍ പരിശുദ്ധ കന്യാമറിയം പ്രത്യുത്തരിച്ചു. “ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ” (ലൂക്കാ 1:38) മറിയം മുഴുവനായും ദൈവത്തിന് സമര്‍പ്പിച്ചു. ആ നിമിഷത്തില്‍ പരിശുദ്ധാത്മാവ് അവളില്‍ വന്നു നിറഞ്ഞു. സ്ത്രീകളില്‍ അനുഗ്രഹീതയായ മറിയം ദൈവമാതാവായി. പ്രിയരെ നമുക്കും നമ്മുടെ സമര്‍പ്പണത്തെക്കുറിച്ച് ഒന്നു ചിന്തിക്കാം. നാം എത്രമാത്രം കൊടുക്കുന്നു എന്നല്ല, എങ്ങനെ കൊടുക്കുന്നു എന്നതാണ് ദൈവം പരിഗണിക്കുന്നത്. പിറുപിറുപ്പില്ലാതെ പിശുക്കില്ലാതെ സസന്തോഷം നമുക്കുള്ളത് നാം പങ്കു വയ്ക്കണം. നമുക്കും പരിശുദ്ധ അമ്മ മുഴുവനായും ദൈവത്തിന് സമര്‍പ്പിച്ചതുപോലെ നമ്മേയും നമ്മുടെ പ്രശ്നങ്ങളേയും നമുക്കുള്ളതൊക്കെയും ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുവാനുള്ള കൃപയക്കുവേണ്ടി അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കാം. സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ആഹ്ളാദത്തിന്‍റെയും ദിനമായ ക്രിസ്തുമസ് കടന്നു പോയി. 2020 നെ വരവേറ്റു. 2020 എല്ലാവര്‍ക്കും ദൈവാനുഗ്രഹത്തിന്‍റെ ദിനങ്ങളായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും പുതുവത്സര മംഗളങ്ങള്‍.

17-ാം വാര്‍ഷിക സമ്മേളനം
കുറ്റ്യാടിപുഴയുടെ തീരത്ത് തെങ്ങിന്‍ തോപ്പുകളും കവുങ്ങിന്‍ തോപ്പുകളും നിറഞ്ഞുനില്‍ക്കന്ന പെരുവണ്ണാമൂഴിയിലുള്ള ശാലോം ടീവിയുടെ സമീപത്തുള്ള പ്രകൃതിരമണീയമായ ചവറുംമുഴി എന്ന ഗ്രാമത്തില്‍ ശ്രീ ബാബുസാറിന്‍റെ ഭവനത്തില്‍ 2018 നവംബര്‍ 10-ാം തീയതി ശനിയാഴ്ച പ്രത്യേകം അലങ്കരിച്ച പന്തലില്‍ 17-ാം വാര്‍ഷിക സമ്മേളനം നടന്നു. ആഹ്ളാദത്തിന്‍റേയും ആനന്ദത്തിന്‍റേയും ഒരു ഉത്സവമായിരുന്നു അത്.

കുടുംബയോഗ രക്ഷാധികാരി തോമസച്ചനും തിരുവിതാംകൂറില്‍ നിന്നുള്ളവരും 6.30 ന് ബാബുസാറിന്‍റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. എല്ലാവരും എൃലവെ ആയി യലറ രീളളലല യും കുടിച്ച് പള്ളിയിലേക്ക് പോയി. പടത്തുകടവ് ഹോളി ഫാമിലി ചര്‍ച്ചില്‍ 7.45 ന് ബഹുമാനപ്പെട്ട തോമസച്ചന്‍ ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് മണ്‍മറഞ്ഞ കുടുംബാംഗങ്ങളുടെ അനുസ്മരണാര്‍ത്ഥം ഒപ്പീസും നടത്തി. ദിവ്യബലിയിലും ഒപ്പീസിലും എല്ലാവരും പങ്കെടുത്തു. ഉടന്‍തന്നെ എല്ലാവരും വീട്ടിലെത്തി 8.45 ന് രജിസ്ട്രേഷന്‍ നടത്തി 9.00 ന് വിഭവ സമൃദ്ധമായ കാപ്പിയും കഴിച്ച് 10 മണിക്കുതന്നെ ഉദ്ഘാടന സമ്മേളനത്തിനായി എല്ലാവരും തയ്യാറായി.

പ്രളയദുരന്തത്തില്‍ മരിച്ചവരുടെ ആത്മാക്കള്‍ക്കും ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരു മിനിറ്റ് നേരം പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.
എലൈന്‍ ഈശ്വര പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് ബാബുസാര്‍ സ്വാഗതം പറഞ്ഞു. ഏതൊരു ചടങ്ങും വിജയിക്കണമെങ്കില്‍ ഈശ്വരാനുഗ്രഹം വേണം. ഈശ്വരാനുഗ്രഹത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രസിഡന്‍റ് ജോസ് സാറിനും രക്ഷാധികാരി തോമസച്ചനും വികാരിയച്ചന്‍ റവ. ഫാദര്‍ ആന്‍റണി ചെന്നിക്കരയ്ക്കും സ്വാഗതം ആശംസിച്ചു. ഏതൊരു പ്രസ്ഥാനവും നിലനില്‍ക്കണമെങ്കില്‍ ഒരു ആത്മീയ രക്ഷാധികാരിയുടെ നേതൃത്വം വേണം. തോമസച്ചന്‍ അത് ഭംഗിയായി നിര്‍വഹിക്കുന്നു.
ഒരു കുടുംബ പ്രാര്‍ത്ഥനപോലും മുടക്കാതെ സംബന്ധിക്കുകയും ഇടവകക്കാരുടെ ആത്മീയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചൊലുത്തുകയും ഓരോരുത്തരുമായി വളരെ ആത്മീയ ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് തങ്ങളുടെ വികാരിയച്ചന്‍ എന്ന് ബാബു സാര്‍ പറഞ്ഞു. തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിക്കുന്നവര്‍ക്കും തിരുവിതാംകൂറില്‍ നിന്നും എത്തിയവര്‍ക്കും മലബാറില്‍ നിന്ന് എത്തിയവര്‍ക്കും ഒറ്റവാക്കില്‍ സ്വാഗതം പറഞ്ഞു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നാടിനുണ്ടാക്കിയ ദുരന്തം കാരണം ആര്‍ഭാടം അല്പം ഒഴിവാക്കി. കുടുംബയോഗം നടക്കുന്ന വീട്ടുകാരെ എല്ലാ കാര്യങ്ങളും എവിടം വരെയായി എന്ന് ഒന്ന് വിളിച്ചന്വേഷിക്കുന്നത് നല്ലതായിരിക്കും എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും ഒരിക്കല്‍കൂടി സ്വാഗതം ആശംസിച്ചുകൊണ്ടും നിര്‍ത്തി.

ശീ ജോസ് ചേറ്റുതോട് അദ്ധ്യക്ഷപ്രസംഗം നടത്തി. കുറ്റ്യാടിപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ ചവറുംമുഴി എന്ന ഈ ഗ്രാമത്തില്‍ ശ്രീ ബാബുസാറിന്‍റെ ഭവനത്തില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ നേരിട്ട് കാണാനും പരസ്പരം പരിചയപ്പെടാനും ഒരിക്കല്‍കൂടി നമുക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ കുടുംബയോഗം ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെങ്കില്‍ ഇതിന്‍റെ പ്രാധാന്യം മനസ്സിലാക്കി പരമാവധി ആളുകള്‍ പങ്കെടുക്കണം. ചുരുക്കം ചിലര്‍ ഇതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതില്‍ ഖേദമുണ്ട്. അടുത്തയോഗത്തിലെങ്കിലും പരമാവധി ആളുകളെ പങ്കെടുപ്പിച്ചാല്‍ ഇത് ഒരു വന്‍വിജയമാക്കി തീര്‍ക്കാന്‍ സാധിക്കും എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടും എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കൊണ്ടും അവസാനിപ്പിച്ചു. 

തുടര്‍ന്ന് പടത്തുകടവ് ഹോളിഫാമിലി ചര്‍ച്ച് വികാരി ബഹു.ആന്‍റണി ചെന്നിക്കരയച്ചന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പരസ്പരം അറിയാനും സ്നേഹം പങ്കുവയ്ക്കാനുമുള്ള ഒരു വേദിയാണ് ഇത്തരം യോഗങ്ങള്‍. ഇങ്ങനെയുള്ള സംഗമങ്ങളില്‍ പങ്കെടുക്കാന്‍ വലിയ താല്‍പര്യമുള്ള ആളാണ് അച്ചന്‍ എന്നു പറഞ്ഞു. അച്ചന്‍റെ കുടുംബത്തില്‍ ഇതുവരെ ഇതുപോലൊരു യോഗം തുടങ്ങുവാന്‍ സാധിച്ചില്ല എന്ന് പറഞ്ഞു. ഇതില്‍ പങ്കെടുത്തപ്പോള്‍ അച്ചന്‍റെ കുടുംബത്തിനും ഇതുപോലെ തുടങ്ങുവാന്‍ പ്രചോദനം കിട്ടി. വാട്ട്സപ്പും, ഫോണും ഒക്കെയുള്ള ഈ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള സംഗമങ്ങള്‍ എന്തുകൊണ്ടും വളരെ നല്ലതാണ്. ഇനിയുമുള്ള നാളുകളിലും കൂടുതലായി നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും എല്ലാ നന്മകളും നേര്‍ന്ന് കൊണ്ടും അച്ചന്‍ അവസാനിപ്പിച്ചു.

മുഖ്യപ്രഭാഷണം രക്ഷാധികാരി തോമസച്ചന്‍ നിര്‍വഹിച്ചു. വളരെ സന്തോഷത്തോടെയാണ് അച്ചന്‍ ഇവിടെ നില്‍ക്കുന്നത് എന്ന് പറഞ്ഞു. രക്ഷാധികാരി എന്ന നിലയില്‍ അഭിമാനിക്കുന്നു. അച്ചന്‍ മാത്രമല്ല കാലാകാലങ്ങളിലുള്ള നേതൃത്വത്തിന്‍റെയും കൂടി പരിശ്രമം കൊണ്ടാണ് നമ്മുടെ കുടുംബയോഗം വിജയിക്കുന്നത്. 17 കൂട്ടായ്മകളിലും പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. ڇപന്തപ്ലാക്കല്‍ڈ എന്ന പേരിന്‍റെ പേരിലാണ് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. തിരുവിതാംകൂറിലും മലബാറിലും കേരളത്തിന് വെളിയിലും ഇന്ത്യക്ക് വെളിയില്‍ പോലും നമ്മുടെ ആളുകള്‍ വ്യാപിച്ചിരിക്കുന്നു. ദൈവം നമ്മെ ഒത്തിരി അനുഗ്രഹിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. നന്ദിപൂര്‍വ്വം ഈ സമയത്തിന് ഓരോരുത്തരുടെയും പേരില്‍ നന്ദി പറയുന്നു.

വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും കേരളത്തിലെ രണ്ട് ജില്ലകളെയൊഴിച്ച് ബാക്കി എല്ലായിടത്തും ബാധിച്ചപ്പോള്‍ ടിവി, വാട്ട്സാപ്പ്, പത്രം വഴി വാര്‍ത്തകള്‍ അറിയുവാന്‍ സാധിച്ചു. ഡാമുകള്‍ എല്ലാം കൂടി ഒന്നിച്ചു തുറന്നുവിട്ടതില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വളരെ ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ ഇത്രവും വിപത്ത് ഒഴിവാക്കാമായിരുന്നു. ദൈവത്തിന്‍റെ സന്ദേശം നമ്മള്‍ സ്നേഹിക്കണം പരസ്പരം അംഗീകരിക്കണം, ക്ഷമിക്കണം എന്നതാണ്. നമ്മള്‍ സഹോദരങ്ങളാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു തരാനുള്ള ഒരവസരം ദൈവം തന്നതാണ.് പുതിയ ചിന്തക്ക് ഓര്‍മ്മയ്ക്ക് ദൈവം അവസരം തന്നു. നമുക്ക് തനിച്ച് ജീവിക്കാന്‍ സാധിക്കില്ല. മനുഷ്യരിലൂടെയും പ്രകൃതിയിലൂടെയും കാലാകാലങ്ങളില്‍ ഇതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നത് ഒരു പാഠമായി കരുതി കുറെക്കൂടി ഔദാര്യമുള്ളവരായി ജീവിക്കാം. നമ്മള്‍ അനേകം കുടുംബങ്ങള്‍ക്ക് മാതൃകയാണ്. 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ അറിയപ്പെടാതിരുന്ന പലകുടുംബങ്ങളും ഇതിന്‍റെ ഭാഗമായിത്തീര്‍ന്നു. കുറെക്കൂടി താല്‍പര്യം എടുക്കണം. നമ്മുടെ യോഗങ്ങള്‍ നാള്‍ക്കുനാള്‍ ഉയരട്ടെ. വളരെ ഔദാര്യമുള്ള നല്ല മനസ്സുള്ളവരാകട്ടെ. കരുണ, വിട്ടുവീഴ്ച, ഔദാര്യം, ക്ഷമ, സ്നേഹം ഇതെല്ലാം സമൂഹത്തില്‍ നഷ്ടപ്പെട്ട് പോകുന്നു. ഇതിനൊരു മാറ്റം നമ്മുടെ ഇടയില്‍ ഉണ്ടാകട്ടെ. പ്രാര്‍ത്ഥനയും ആശംസയും അറിയിച്ചുകൊണ്ട് തോമസച്ചന്‍ അവസാനിപ്പിച്ചു.

സെക്രട്ടറി തങ്കച്ചന്‍ റിപ്പോര്‍ട്ട് വായിച്ചു.

ആശംസ
പള്ളിയിലെ തിരുനാളുപോലെ പന്തപ്ലാക്കല്‍ കുടുംബാംഗങ്ങള്‍ക്ക് ഉത്സവദിനമാണ്. മനുഷ്യന്‍ വീടുണ്ടാക്കി മതിലുകള്‍ പണിതു. പരസ്പരം സനേഹവും ബന്ധവുമില്ലാതെയായി ഇതിനൊരു വെല്ലുവിളിയാണ് കുടുംബയോഗങ്ങള്‍. പരസ്പരം പരിചയപ്പെടാതെ പോകരുത്. ഫോണ്‍ വിളിക്കണം. കുടുംബ ബന്ധങ്ങള്‍ ഉറപ്പുള്ളതാക്കണം. ദൈവത്തിങ്കലേയ്ക്കുള്ള ഈ തീര്‍ത്ഥയാത്രയില്‍ പറയാതെ പ്രവൃത്തിയിലൂടെ ജീവിതത്തിലൂടെ പ്രകടമാക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ആശംസിക്കുന്നു. 

ആശംസ ഫിലോമിന സിസ്റ്റര്‍ : സിസ്റ്ററിനും പന്തപ്ലാക്കലുമായി ബന്ധമുണ്ട് കൂട്ടായ്മകളാണ് കുടിയേറ്റക്കാര്‍ക്കും ബലം. ഒന്നിച്ചു പണികള്‍ ചെയ്തും ഭക്ഷിച്ചും കഴിഞ്ഞിരുന്ന നമ്മള്‍ ഉള്ളിലേക്ക് ഒതുങ്ങിക്കൂടിയപ്പോള്‍ ഈ കൂട്ടായ്മകള്‍ ഊഷ്മളത പകരുന്നു. അതിനാല്‍ ഞാനും പങ്കു കൊള്ളന്നു. വിശ്വാസം, സ്നേഹം, സമാധാനം ഈ മൂന്നും ഒന്നിച്ചു കൂടുന്നത് കുടുംബത്തിലാണ്. തോമസച്ചന്‍ ഒരു രക്ഷാധികാരി മാത്രമല്ല ഒരു പിതാവും മാതാവും കൂടിയാണ്. ഇത് മുടക്കരുത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കട്ടെ. ധാരാളം ദൈവവിളികള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ഹൃദയ സഞ്ചാര്‍ പ്രകാശനം
ചെറിയാന്‍ മാസ്റ്റര്‍ വികാരിയച്ചന് ഒരു കോപ്പി കൊടുത്തുകൊണ്ട് നിര്‍വ്വഹിച്ചു. 17 വര്‍ഷം ഒരു മനുഷ്യന്‍റെ യുവത്വത്തിന്‍റെ കാലഘട്ടമാണ്. യുവ ജനങ്ങള്‍ കൂടുതലും വിദേശത്താണ്. ഈ പരിമിതിക്കുള്ളില്‍ ഈ മാസിക തുടരാന്‍ സാധിച്ച യുവ ജനങ്ങള്‍ക്ക് നന്ദിയും ആശംസയും മാസ്റ്റര്‍ അറിയിച്ചു.

ആശംസ: ബേബി പന്തപ്ലാക്കല്‍: എത്ര ആനന്ദം കൊള്ളുന്ന ദിനമാണ് ഇന്ന് നവംബര്‍ രണ്ടാം ശനിയുടെ പ്രത്യേകത എന്നു ചോദിച്ചാല്‍ കൊച്ചു കുട്ടുകള്‍ പോലും പറയും. നമ്മള്‍ നമ്മുടെ വ്യക്തിപരമായ ജീവിതത്തെ നോക്കിക്കാണണം. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ നമ്മള്‍തന്നെ ചെറുതാവുകയാണ്. തകരുകയാണ്. ആരെങ്കിലും മാറി നില്‍ക്കുന്നെങ്കില്‍ അവരെക്കൂടി സഹകരിപ്പിക്കണം. സഹോദരിക്കും സഹോദരനും തെറ്റുപറ്റിയാല്‍ അവരെ നന്മകൊണ്ട് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കാമെന്ന് തീരുമാനിക്കാം. ഒരേ ചിന്തയും ഒരേ കാഴ്ചപ്പാടുമേ ആകാവുള്ളൂ. അടുത്ത കുടുംബയോഗം ഇതിനു മാറ്റം വരുന്നതാകട്ടെ എന്ന് ആശംസിക്കുന്നു.

ആശംസ : ശ്രീമതി എല്‍സി തോമസ് പശുക്കടവ് (എക്സിക്യൂട്ടീവ് മെമ്പര്‍) :
പന്തപ്ലാക്കല്‍ കുടുംബത്തിലാണെങ്കിലും ആരാ എന്താ എന്ന് പലരേയും അറിയില്ല. ഈ യോഗത്തിലൂടെയാണ് എല്ലാവരേയും മനസ്സിലാക്കേണ്ടത്. ഈ കുടുംബയോഗങ്ങളിലൂടെയാണ് കുടുംബയോഗത്തിന്‍റെ പ്രാധാന്യം മനസ്സിലായത്. ഒന്നിച്ചു ഭക്ഷിക്കുവാനും പ്രാര്‍ത്ഥിക്കുവാനും കളിതമാശകള്‍ പറയുവാനും കളികളില്‍ പങ്കെടുക്കുവാനും സാധിക്കുമ്പോഴാണ് കുടുംബയോഗത്തിന്‍റെ മാറ്റു കൂടുന്നത്. എല്ലാ മംഗളങ്ങളും ആശംസിച്ചുകൊണ്ട് നിര്‍ത്തി.

നന്ദി: ശ്രീ മാത്തുക്കുട്ടി ജോണ്‍ വീര്‍പ്പാട്.(വൈസ് പ്രസിഡന്‍റ്)
യോഗത്തില്‍ പങ്കെടുത്ത വിശിഷ്ടവ്യക്തികള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചവര്‍ക്കും എത്തിയവര്‍ക്കും എല്ലാം നന്ദി പറഞ്ഞു. ഇനിയും കുടുംബയോഗങ്ങള്‍ ഉണ്ട് അപ്പോള്‍ നമ്മുടെ കരുത്ത് തെളിയിക്കണം എന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് നിര്‍ത്തി.

ക്ലാസ്സ്: പി.ജെ തോമസ് പേരാവൂര്‍ (റിട്ടയര്‍ എച്ച്.എം)
കുടുംബത്തിന്‍റെ രഹസ്യം ജീവിതാനുഭവങ്ങളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. തനിക്കു ലഭിച്ച, ദൈവം അനുഗ്രഹിച്ച രണ്ടാം ജന്മത്തിനും ഒരോരുത്തരുടേയും പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലാസ് ആരംഭിച്ചു. നാം നമ്മെത്തന്നെ കാണുന്നത് മററുള്ളവരെ കണ്ടുകൊണ്ട് താരതമ്യം ചെയ്താണ്. നാം നമ്മളിലേക്കു തന്നെ തിരിഞ്ഞുനോക്കണം. അപ്പോള്‍ നമ്മുടെ തെറ്റുകള്‍ കണ്ട് അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ പറ്റും. മറ്റുള്ളവരുടെ വാക്കുകളെ ബ്ലോക്ക് ചെയ്തു സംസാരിക്കരുത്. നമുക്ക് ഇഷ്ടമില്ലാത്തതു കേള്‍ക്കുമ്പോള്‍ മൈന്‍ഡ് ചെയ്യാതിരിക്കുക. സ്നേഹമാണ് കുടുംബത്തിന്‍റെ രഹസ്യം. സ്നേഹമെന്നു പറയുന്നത് അമ്മക്കു കുഞ്ഞിനോടുള്ള വികാരമാണ്. നമ്മുടെ ഇഷ്ടങ്ങളെ സന്തോഷവും സുഖവും എല്ലാം നാം ഇഷ്ടപ്പെടുന്ന വ്യക്തിക്കുവേണ്ടി ത്യജിക്കുന്നതാണ് സ്നേഹം. നാം സ്വാര്‍ത്ഥരായതുകൊണ്ടാണ് മറ്റുള്ളവരുടെ സ്നേഹം കാണാന്‍ പറ്റാത്തത്. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളുടെ കാരണം നമ്മളിലുള്ള സ്വാര്‍ത്ഥതയാണ്. സ്നേഹം കൊടുക്കാനുള്ളതാണ്. പ്രകടിപ്പിക്കാത്ത സ്നേഹം കൊണ്ട് ഒരു കാര്യവുമില്ല. എനിക്കു തെറ്റിപ്പോയി എന്നു ചിന്തിക്കുന്ന ദിവസം അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കും. തിരിച്ചുപറയുകയില്ല എന്നു വിചാരിക്കുന്നവരെ നാം പീഡിപ്പിക്കരുത്. അതിനുള്ള ശിക്ഷ അതികഠിനമായിരിക്കും. അതുകൊണ്ട് എനിക്കു തെറ്റുപറ്റിപ്പോയി എന്നു ചിന്തിക്കണം. ഏതൊരു പ്രശ്നങ്ങള്‍ക്കു പിന്നിലും ഒരു കാരണമുണ്ട്. നമ്മള്‍ ആ കാരണത്തെക്കുറിച്ച് ചിന്തിക്കണം. പ്രതികരിക്കാന്‍ പറ്റാത്തവര്‍ അതു പ്രകടിപ്പിക്കും. അതുകൊണ്ട് നമ്മുടെ തെറ്റുകള്‍ കണ്ടുപിടിക്കണം. തിരുത്തണം. നമ്മുടെ മറ്റൊരു പ്രശനം നന്ദിയുടെ ഒരു മനോഭാവം നമുക്കില്ലാത്തതാണ്. പ്രകൃതി തരുന്ന സന്ദേശം – കോഴി ഒരു പുഴുവിനെ കിട്ടിയാല്‍ അതു കുഞ്ഞുങ്ങള്‍ക്കും കൊത്തികൊടുക്കും.സംരംക്ഷിക്കും. പിന്നീട് കൊത്തി ഓടിക്കുന്നു. കുഞ്ഞുങ്ങള്‍ നമ്മുടെ ചുറ്റും കാണണമെന്ന് ശഠിക്കുന്നു. കുഞ്ഞുങ്ങള്‍ സ്വയം പര്യാപ്തരാകാന്‍ പറഞ്ഞുവിടണം. കുട്ടികളുടെ തെറ്റുകള്‍ തിരുത്തേണ്ടത് മാതാപിതാക്കള്‍ സ്നേഹിക്കുന്നു എന്ന് ഉത്തമബോധ്യം കൊടുത്തിട്ട് അനുസരിപ്പിക്കണം. 3 പ്രാവശ്യം ഒരു കാര്യം പറഞ്ഞിട്ടും അവര്‍ ഗൗനിച്ചില്ല എങ്കില്‍ പിന്നെ ആ കാര്യം പറയരുത്.
തിരുത്തുന്നത് രഹസ്യത്തിലായിരിക്കണം. ദേഷ്യം വരുമ്പോള്‍ തിരുത്തരുത്. ദേഷ്യം പോയിക്കഴിയുമ്പോള്‍ തിരുത്തണം. തിരുത്തുമ്പോള്‍ ഭാര്യപോലും അറിയാതെ രഹസ്യത്തിലായിരിക്കണം. ഏവര്‍ക്കും പ്രയോജനം ലഭിക്കുന്ന ഒരു ക്ലാസ്സായിരുന്നു സാറിന്‍റേത് അതിനുശേഷം ഉച്ചഭക്ഷണത്തിനായി തയ്യാറായി. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

ഗ്രൂപ്പ് ചര്‍ച്ച 2.45 ന് കുടുംബയോഗങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം. 4 ഗ്രൂപ്പായി തിരിഞ്ഞ് ലീഡേഴ്സിനേയും തെരഞ്ഞെടുത്തു. ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍.

ഒന്നാംഗ്രൂപ്പ് 

  • കുടുംബയോഗത്തിന് ഒരു വിശുദ്ധ / വിശുദ്ധരോട് മാദ്ധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിക്കണം.
  • ഒരു കുടുംബം മൊത്തത്തില്‍ വന്ന് സ്റ്റേജില്‍ പരിചയപ്പെടുത്തുന്നത് നല്ലതാണ്
  • ഫോണില്‍ അംഗങ്ങള്‍ കോണ്‍ടാക്റ്റ് ചെയ്യുക 
  • സ്ഥിരമായി വരാത്തവരുടെ കാരണങ്ങള്‍ ചോദിച്ചു മനസ്സിലാക്കി പ്രതിവിധികള്‍ കണ്ടെത്തുക 
  • ഓരോ ഏരിയായിലുള്ള കമ്മിറ്റി അംഗങ്ങള്‍ കൂടുതല്‍ ആക്ടീവായി കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുക.

രണ്ടാംഗ്രൂപ്പ് 

  • ക്ഷണക്കത്തുകള്‍ എല്ലാ വീട്ടിലും എത്തിക്കണം. കിട്ടിയോ എന്ന് അന്വേഷിക്കണം. 
  • കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുക. പ്രാദേശിക അംഗങ്ങള്‍ സജീവമാക്കുക.


മൂന്നാംഗ്രൂപ്പ്

  • ഫണ്ട് ഉണ്ടാകാനുള്ള പ്രവര്‍ത്തനങ്ങള്‍, ചിട്ടിപോലുളള സംവിധാനങ്ങള്‍ ഒരുക്കുക.
  • വരുന്നവരുടെ എണ്ണം ഉറപ്പാക്കുക. 
  • കുടുംബയോഗം നടക്കുന്ന വീടുകള്‍ക്ക് ആ നാട്ടില്‍ നിന്നും പിരിച്ച് 50% ഫണ്ട് നല്‍കുക.


നാലാംഗ്രൂപ്പ്

  • എല്ലാ കുടുംബങ്ങളിലേയും നോട്ടീസ് പോസ്റ്റ് വഴി അയയ്ക്കുക. കിട്ടിയോ എന്ന് വിളിച്ച് അന്വേഷിക്കണം. 
  • എക്സിക്യൂട്ടീവ് വിളിക്കുമ്പോള്‍ മുമ്പ് സജീവമായി പങ്കെടുത്തിരുന്നവരേയും കൂടി പങ്കെടുപ്പിക്കുക. 
  • സ്ഥിരമായി വരാത്തവരുടെ കാരണം അന്വേഷിച്ച് കണ്ടെത്തി പരിഹരിക്കുക.


രക്ഷാധികാരി – 6 മാസത്തിനുള്ളില്‍ കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ചചെയ്ത് എല്ലാവരേയും അറിയിക്കുന്നതാണ്. എന്നിട്ട് അടുത്ത കുടുംബയോഗത്തില്‍ മാറ്റം വരുത്താന്‍ പരമാവധി ശ്രമിക്കുന്നതാണെന്ന് അറിയിച്ചു.

താമരശ്ശേരി പുതിയ ഒരു മേഖലയാക്കി
ജോസ് തോട്ടുമുഖം – 8301850113
ബേബി താമരശ്ശേരി – 9495413499 

എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

കുടുംബയോഗ ഭാരവാഹികള്‍ പഴയ ആളുകള്‍ തന്നെ.
യൂത്ത് വിംഗ് ഭാരവാഹികള്‍

  • പ്രസിഡന്‍റ്  : തോമസ് ടോം വീര്‍പ്പാട്
  • വൈസ് പ്രസിഡന്‍റ്  : കുമാരി അലീന ജോസ് ചേറ്റുതോട്
  • സെക്രട്ടറി : ശ്രീ ആകാശ് ടോം ഫ്രാന്‍സിസ് പൈസക്കരി
  • ജോ സെക്രട്ടറി : കുമാരി പ്രിന്‍റമെറി തോമസ് ആലക്കോട്
  • ട്രഷറര്‍ : ശ്രീ ഡാര്‍വിന്‍ മാത്യു വീര്‍പ്പാട്
ആദരിക്കല്‍ ചടങ്ങ്  

ടീ ബ്രേക്കിനുശേഷം ആദരിക്കല്‍ ചടങ്ങ് തുടങ്ങി. ഏറ്റവും പ്രായം കൂടിയ വ്യക്തി പുരുഷന്‍ / സ്ത്രീ ഏറ്റവും പ്രായമുള്ള വ്യക്തി ദമ്പതികള്‍ ഏറ്റവും ഒടുവില്‍ വിവാഹിതരായ ദമ്പതികള്‍ ഏറ്റവും ഒടുവില്‍ ജനിച്ച കുട്ടി, ഏറ്റവും ദൂരെ നിന്നും വന്ന കുടുംബം, ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്ത കുടുംബം, ഏതെങ്കിലും മേഖലയില്‍ പ്രത്യേകമായി മികവു തെളിയിച്ച വ്യക്തി എന്നിവരെ ആദരിച്ചു. 

തുടര്‍ന്ന് വടംവലി മത്സരം മലബാര്‍ ഢട തിരുവിതാംകൂര്‍ നടന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗത്തില്‍ മലബാര്‍ ഒന്നാംസ്ഥാനം നേടി.

സമ്മാനദാനം ശ്രീ. പി.ടി ജോസഫ് പേരാവൂര്‍ നിര്‍വ്വഹിച്ചു. ശ്രീ സെബാസ്റ്റ്യന്‍ ആലക്കോട് നന്ദി പറഞ്ഞു 5 മണിയോടുകൂടി യോഗം അവസാനിച്ചു.

ആദരാഞ്ജലി

കഴിഞ്ഞ കുടുംബയോഗത്തിനുഷ ശേഷം നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞുപോയവര്‍

  1. ചെറിയാന്‍ (അപ്പച്ചന്‍) ചെമ്പനോട
  2. മാത്യൂ ഓടം തോട്
  3. ജോസ് ഫ്രാന്‍സിസ് മൈലംപെട്ടി
  4. സനില്‍ ജോസഫ് അണുങ്ങോട്
  5. ജോസഫ് മുക്കുളം
  6. അന്നമ്മ തോമസ് പൈസക്കരി
  7. ഏലിക്കുട്ടി ദേവസ്യ കരിപ്പുകാട്ടില്‍
  8. ത്രേസ്യാമ്മ ജോര്‍ജ്ജ് ചെങ്ങളം

വളരെ ഹൃദയവേദനയോടെയാണ് നമ്മള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നത്. ഈ 7-ാം തീയതി ബീഹാറിലുണ്ടായ ഒരു വാഹനാപകടത്തെതുടര്‍ന്ന് ഓടംതോട് തങ്കച്ചന്‍ ചേട്ടന്‍റെ മകന്‍ ടീല്‍ജോ 22 വയസസ് നിര്യാതനായി. ഈ 9-ാം തീയതിയായിരുന്നു സംസ്കാരം. ഈ ആത്മാവിന്‍റെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. കുട്ടിയായിരിക്കുമ്പോള്‍ തുടങ്ങി പല കുടംബയോഗങ്ങളിലും കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്തിട്ടുള്ള ആളാണ്.

ഇവര്‍ കഴിഞ്ഞ കുടുംബയോഗത്തിനുശേഷം നമ്മുടെ കുടുംബത്തില്‍ നിന്നും വേര്‍പിരിഞ്ഞു പോയവരാണ്. അതാതു നാട്ടിലുള്ള കുടുംബങ്ങള്‍ ഭവനത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ശവസംസ്കാരചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. എല്ലാവരുടേയും ആത്മശാന്തിക്കായി ഒരു നിമിഷം പ്രാര്‍ത്ഥിക്കാം.

ഉപസംഹാരം
പന്തപ്ലാക്കല്‍ കുടുംബയോഗം 18-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി നിന്ന് പിതൃവാത്സല്യത്തോടെ നമ്മെ സ്നേഹിക്കുകയും നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ രക്ഷാധികാരി റവ.ഫാദര്‍ തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കുന്ന മുന്‍ പ്രസിഡന്‍റുമാര്‍, വൈസ് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ജോയിന്‍റ് സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരോടുള്ള ഹൃദയംഗമമായ നന്ദി അര്‍പ്പിക്കുന്നു.
കുടുംബം നമുക്കെല്ലാവര്‍ക്കും എന്നും ഊഷ്മളവും വിശുദ്ധവുമായ ഓര്‍മ്മയാണ്. വാത്സല്യ കൂടാരവും ഭൂമിയിലെ ആകാശമോക്ഷവുമായ കുടുംബം മനുഷ്യകുലത്തിന് ദൈവം പകര്‍ന്നു നല്‍കിയ ഏററവും മഹത്തായ സുവിശേഷമാണ്. കുടുംബയോഗങ്ങള്‍ നാള്‍ക്കുനാള്‍ വന്‍വിജയമായി ഭവിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാവരുടെയും അംഗീകാരത്തിനും ചര്‍ച്ചക്കുമായി ഏറെ സന്തോഷത്തോടും അഭിമാനത്തോടും കൂടി 2018-2019 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

എന്ന്
പന്തപ്ലാക്കല്‍ കുടുംബയോഗ സെക്രട്ടറി
തങ്കച്ചന്‍ കട്ടിക്കല്‍

Scroll to Top