പന്തപ്ലാക്കല്‍ കുടുംബസംഗമം
14-ാം സമ്മേളന റിപ്പോര്‍ട്ട്

Date:14-11-2015
പി.എം മാത്യൂ കിഴക്കമ്പലം

പ്രതിസന്ധികളുടെയും പ്രകോപനങ്ങളുടേയും അതിപ്രസരം എവിടെ നോക്കിയാലും അതിക്രമങ്ങളും അന്യയമായ പ്രവര്‍ത്തനങ്ങളും യഥേഷ്ടം കുത്തഴിഞ്ഞാടുകയാണ്. അതിനെ നിയന്ത്രിക്കുന്നവര്‍ പോലും സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി നിയമങ്ങള്‍ വളച്ചൊടിക്കുന്ന നീതിപീഠം പോലും അന്ധമായി നോക്കി നില്‍ക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ അതി ജീവിക്കുന്നത്.

ഇതിനിടയില്‍ കുടുംബവും കൂട്ടായ്മയും ഒക്കെ നിലനിര്‍ത്തുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. എന്നിരുന്നാലും നമ്മുടെ മുന്‍പില്‍ സഞ്ചരിച്ചവര്‍ നമുക്കു നേടി തന്ന നമ്മെ പഠിപ്പിച്ച നന്മകളും കൂട്ടായ്മയും ഇന്നും പ്രതിഫലിക്കുന്നുണ്ട്. അതിന്‍റെ പ്രതിഫനലമാണല്ലോ കഴിഞ്ഞ 15 വര്‍ഷമായി നമ്മള്‍ മുടങ്ങാതെ നടത്തി കൊണ്ടു പോരുന്ന ഈ കുടുംബ കൂട്ടായ്മ. വിദൂരങ്ങളില്‍ ചിതറി കിടക്കുന്ന നമ്മുടെ കുടുംബാംഗങ്ങളെ വര്‍ഷത്തിലൊരിക്കല്‍ ഒരുമിച്ചു കൂട്ടാനുള്ള ഈ ശ്രമം നാള്‍ക്കുനാള്‍ വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള സത്യം നമുക്ക് ആഭിമാനപൂര്‍വ്വം സ്മരിക്കാം. ചെയ്തതിലേറെ നല്ല കര്യങ്ങള്‍ ഇനി ചെയ്യാനുണ്ട് എന്ന ബോധ്യത്തോടെ കൂടുതല്‍ കര്‍മ്മ നിരതരാവാന്‍ ഈ കുടുംബ കൂട്ടായ്മയിലെ ഓരോ അംഗങ്ങള്‍ക്കും കഴിയട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.അതിനായി നമുക്ക് ഒരുമിച്ച് പ്രയാണം തുടരാം.

കഴിഞ്ഞകാല പ്രവര്‍ത്തനത്തിന്‍റെ അവലോകനവും വരുന്ന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും ഞാന്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

14-ാം വാര്‍ഷിക സമ്മേളനം
2015 നവംബര്‍ 14-ാം തീയതി ആലുവ കിഴക്കമ്പലം ശ്രീ പി.എം. മാത്യൂ പന്തപ്ലാക്കലിന്‍റെ ഭവനത്തില്‍ വളരെ മനോഹരമായി ചമയിച്ച പന്തലില്‍ അരങ്ങേറി. കുടുംബാംഗങ്ങള്‍ക്ക് എന്നും അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒരു നാള്‍ ആയിരുന്നു അത്.

ഈ സമ്മേളനത്തില്‍ 127 – കുടുംബങ്ങളില്‍ നിന്നായി 400 ല്‍ പരം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. അതില്‍ നമ്മുടെ കുടുംബാംഗങ്ങള്‍ ആയ ഒന്‍പതു വൈദികരും 12 സിസ്റ്റേഴ്സും ഉണ്ടായിരുന്നുവെന്നത് അഭിമാനകരമായിരുന്നു. രാവിലെ എട്ടുമണിക്ക് കിഴക്കമ്പലം സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ ഒപ്പം നമ്മുടെ കുടുംബാംഗങ്ങളായ അഞ്ചു വൈദികര്‍ കൂടി മണ്‍മറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവരേയും അനുസ്മരിച്ച് ദിവ്യകുര്‍ബാനയും ഒപ്പീസും ചൊല്ലി പ്രാര്‍ത്ഥിച്ചു. 

9.15 ന് രജിസ്ട്രേഷനും തടര്‍ന്ന് പ്രഭാത ഭക്ഷണവുമായിരുന്നു. 9.50 ന് ബിജിനോര്‍ രൂപതാ പ്രഥമ മെത്രാന്‍ ബിഷപ്പ് – മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സി.എം.ഐ ക്കും വിഷിഷ്ടാതിഥികള്‍ക്കുമുള്ള ഉജ്വല വരവേല്‍പായിരുന്നു. തുടര്‍ന്ന് ഈശ്വര പ്രാര്‍ത്ഥനയോടെ കടുംബയോഗപരിപാടികള്‍ ആരംഭിച്ചു. കുടുംബയോഗ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ശ്രീ ജോഷി മാത്യൂ പന്തപ്ലാക്കല്‍ കിഴക്കമ്പലം വിശിഷ്ടാതിഥികളേയും, കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്തു സംസാരിച്ചു. കുടുംബയോഗ രക്ഷാധികാരി റവ ഫാ.തോമസ് പന്തപ്ലാക്കല്‍ ആമുഖ പ്രസംഗവും, കുടുംബയോഗ പ്രസിഡന്‍റ് ശ്രീ. പി.റ്റി ബേബി കുപ്പായകോട് അധ്യക്ഷ പ്രസംഗവും നടത്തി. ബിജിനോര്‍ രൂപത പ്രഥമ മെത്രാന്‍ ബിഷപ്പ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സി.എം.ഐ കുടുംബ യോഗ സമ്മേളനം ഉത്ഘാടനം ചെയ്തു. പുതിയ തലമുറയിലെ കുടുംബങ്ങളും കുടുംബാംഗങ്ങളും വേരറ്റു പൊയ്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കുടുംബകൂട്ടായ്മയുടെ കെട്ടുറപ്പിനെ പറ്റിയും നേതൃത്വത്തെപ്പറ്റിയും വാചാലമായി സംസാരിച്ചു. തുടര്‍ന്ന് ആതിഥേയ കുടുംബത്തിലെ കാരണവരായ മത്തായിച്ചനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

സ്വാര്‍ത്ഥത പത്തി വിടര്‍ത്തി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പരസ്പരം സഹായിച്ചും ത്യാഗങ്ങള്‍ സഹിച്ചും ജീവിക്കുമ്പോള്‍ സ്നേഹത്തിന്‍റെ പൊട്ടാത്ത കണ്ണികളാല്‍ നമ്മുടെ ജീവിതം ബന്ധിക്കപ്പെടുന്നുവെന്ന തിരിച്ചറിവോടെ,കിഡ്നി ദാദാവായ മിനി ടീച്ചര്‍ പന്തപ്ലാക്കലിനെ ആഭിമാനത്തോടെ എതിരേല്‍ക്കുകയും ആദരിക്കുകയും ചെയ്തത് അന്നാ കിറ്റക്സ് ഗ്രൂപ് കോ ഫൗണ്ടര്‍ ശ്രീമതി ഏലിയാമ്മ ജേക്കബ് ആയിരുന്നു.

നമ്മുടെ കുടുംബത്തിന്‍റെ ജീവ ജ്വാലകള്‍ ആയ സന്യസ്ത സമര്‍പിതരെ, കുടുംബാംഗമായ ഫാ. ധനേഷ് കാളന്‍ വളരെ സംപൂജ്യമായി സംസാരിച്ച് പൊന്നാടകള്‍ അണിയിച്ച് ആദരിച്ചു.

പിന്നീട് വളരെ കാലത്തെ നമ്മുടെ ആഗ്രഹമായിരുന്ന പന്തപ്ലാക്കല്‍ കുടുംബ ഡയറക്ടറി അന്നാ അലുമിനിയം ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ബോബി എം. ജേക്കബ് പ്രകാശനം ചെയ്തു.

തുടര്‍ന്ന് കിറ്റെക്സ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ബാബു എം. ജേക്കബ് സെന്‍റ് ആന്‍റണീസ് ചര്‍ച്ച് ഫാമിലി യൂണിറ്റ് വൈസ് ചെയര്‍മാന്‍ ശ്രീ ഫ്രാന്‍സിസ് പാത്തിക്കുളങ്ങര, സെന്‍റ് മേരീസ് ഫാമിലി യൂണിററ് പ്രസിഡന്‍റ് ശ്രീ ജോര്‍ജ് കുപ്പ യില്‍ ഇടക്കാല, എഫ്.സി കോണ്‍വെന്‍റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാലി, പ്രോവിഡന്‍സ് ഹോം സുപ്പീരിയര്‍ സിസ്റ്റര്‍ ലിന്‍റാ, കുടുംബയോഗ യൂത്ത് വിംഗ് വൈസ് പ്രസിഡന്‍റ് കുമാരി അലീന ജോസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. കുടുംബ യോഗ സെക്രട്ടറി ശ്രീ ജോസ് മാസ്റ്റര്‍ നന്ദിപ്രകടനവും നടത്തി.
ടീ ബ്രേക്കിനു ശേഷം കുടുംബം നേരിടുന്ന വെല്ലുവിളികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എന്ന വിഷയത്തെ അധികരിച്ച് കെ.സി.ബി.സി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഡോ.ജോസ് കോട്ടയില്‍ ഒരു മണിക്കൂര്‍ നീണ്ട വിജ്ഞാനപ്രദമായ ക്ലാസ് നടത്തി. പിന്നീട് പുതിയതായി കുടുംബയോഗത്തില്‍ എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി.
തുടര്‍ന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്നായിരുന്നു. അതോടൊപ്പം തന്നെ കുട്ടികളുടെ കൊച്ചു കൊച്ചു കലാപരിപാടികളും നടന്നു.
രണ്ടുമണിയോടുകൂടി പുതിയ ഭരണ സാരഥികളെ തിരഞ്ഞെടുക്കല്‍ ആയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം പ്രസിഡന്‍റായിരുന്ന ശ്രീ ബേബി പി. റ്റി സ്ഥാനമൊഴിഞ്ഞു. പകരക്കാരനായി മുന്‍ ജോയിന്‍റ് സെക്രട്ടറിയായിരുന്ന ശ്രീ ജോസ് മാസ്റ്റര്‍ ചേറ്റുതോട് അധികാരമേറ്റെടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷം പ്രശംസനീയമായ വിധം തന്‍റെ കടമ നിര്‍വ്വഹിച്ച ബേബി പി.റ്റി കുപ്പായക്കോടിന് മുഴുവന്‍ കുടുംബാംഗങ്ങളും നന്ദിയും കടപ്പാടും അറിയിച്ചു. കരഘോഷത്തോടെ പുതിയ പ്രസിഡന്‍റിനെ സ്വീകരിച്ചു.
തുടര്‍ന്ന് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു 3 മണിയോടുകൂടി ആദരിക്കല്‍ ചടങ്ങു തുടങ്ങി. ഏറ്റവും പ്രായം കൂടിയ കുടുംബാംഗം ഏറ്റവും പ്രായം കൂടിയ ദമ്പതികള്‍, ഏറ്റവും ഒടുവില്‍ വിവാഹിതരായവര്‍, ഏറ്റവും ദൂരെ നിന്നും വന്നിട്ടുള്ള കുടുംബാംഗം. ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടിപ്പിച്ച കുടുംബം, വ്യത്യസ്തമായ മേഖലകളില്‍ കഴിവുകള്‍ തെളിയിച്ചവര്‍ എന്നിവരെ രക്ഷാധികാരി റവ ഫാ തേമസ് പന്തപ്ലാക്കല്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

പന്തപ്ലാക്കല്‍ കുടുംബത്തില്‍ കഴിഞ്ഞ +2 പരീക്ഷയില്‍ 85% ല്‍ കൂടുതല്‍ മാര്‍ക്കു വാങ്ങിയ അംഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പ് സംഖ്യ 500/- രൂപ നല്‍കി ആതിഥേയ കുടുംബ നാഥന്‍ ശ്രീ പി.എം മാത്യു അഭിനന്ദനം അറിയിച്ചു.
പിന്നീട് എക്കാലവും കുടുംബ യോഗ സമ്മേളനത്തിന് ആവേശം നല്‍കുന്ന വടം വലി മത്സരമായിരുന്നു. ഇത്തവണ മലബാര്‍ വടം വലിക്കാരെ വലിച്ചൊതുക്കി തിരുവിതാം കൂര്‍ ടീം ഒന്നാം സ്ഥാനം കൈക്കലാക്കി. രക്ഷാധികാരി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഴുവന്‍ സമ്മാനങ്ങളും സ്പോണ്‍സര്‍ ചെയ്തത് ഗാബ്രി അലുമിനിയം കമ്പനി ഉടമകളായ ശ്രീ ജോഷി മാത്യു/ ശ്രീ ഷിജോ മാത്യു പന്തപ്ലാക്കല്‍ കിഴക്കമ്പലം ആണ്. 

കുടുംബയോഗം വന്‍ വിജയമാക്കിതീര്‍ക്കാന്‍ കഠിന ശ്രമങ്ങള്‍ നടത്തി ഇത്രയധികം മനോഹരമായ പരിപാടികള്‍ക്ക് വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കി ആതിഥേയത്വം നല്‍കിയ ശ്രീ പി.എം മാത്യൂ കിഴക്കമ്പലത്തിനും ശ്രീ ജോഷി മാത്യു, ശ്രീ ഷിജോ മാത്യുവിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ കുടുംബകൂട്ടായ്മയുടെ മുഴുവന്‍ പേരിലും ഒരായിരം നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

വിജയികള്‍ക്ക് മുഴുവന്‍ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത ഗാബ്രി അലുമിനിയത്തിനും പ്രത്യേകം നന്ദി അറിയിക്കുന്നു.

കുടുംബഡയറക്ടറിയിലേക്ക് ചരിത്രം തയ്യാറാക്കുന്നതിനായി കഠിനാധ്വാനം ചെയ്ത തോമസച്ചനും, അഡ്രസ് ബുക്ക് തയ്യാറാക്കുന്നതിനായി മാസങ്ങളോളം പ്രയത്നിച്ച ശ്രീ റെജിമോന്‍ മൈലംപെട്ടിക്കും ശ്രീ സായ് മോന്‍ ഏന്തയാറിനും അഡ്രസുകള്‍ കളക്ട് ചെയ്യാന്‍ തീവ്ര പ്രയത്നം നടത്തിയ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

യൂത്ത് വിംഗിന്‍റെ വിജ്ഞാനപ്രദമായ ഹൃദയ സഞ്ചാര്‍ എന്ന വിശേഷാല്‍ പ്രതിയുടെ പ്രസിദ്ധീകരണത്തിനായി പ്രവര്‍ത്തിച്ച യൂത്ത് വിംഗ് പ്രവര്‍ത്തകരേയും അതിന്‍റെ സാമ്പത്തിക സഹായം സ്പോണ്‍സര്‍ ചെയ്ത ശ്രി ബിജു പതിയില്‍, ബുള്ളററ് ലോജിസ്റ്റിക് എം.ഡി യേയും ഈ അവസരത്തില്‍ ഏറെ സ്നേഹത്തോടും നന്ദിയോടും ഓര്‍ക്കുന്നു.

പ്രവര്‍ത്തന വിലയിരുത്തല്‍
പന്തപ്ലാക്കല്‍ കുടുംബയോഗ വെല്‍ഫെയര്‍ ഫണ്ട്:- ശ്രീ മാത്തുക്കുട്ടി വീര്‍പാട്, ശ്രീ റിജുമോന്‍ മൈലംപെട്ടി, ശ്രീ സന്തോഷ് അണുങ്ങോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 20 മെമ്പര്‍ 20 മാസം കൊണ്ട് വളരെ നല്ല രീതിയില്‍ സഹകരിച്ച് നമ്മുടെ വെല്‍ഫെയര്‍ ഫണ്ടില്‍ 40,000/- രൂപ നേടിതന്ന ഇതിലെ മെമ്പര്‍മാരേയും നേതൃത്വം വഹിച്ചവരേയും സ്നേഹത്തോടെ അഭിനന്ദിക്കുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റി.

കാര്യമായ പുതിയ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഒരു എക്സിക്യൂട്ടീവ് യോഗം മാത്രമേ കൂടാന്‍ കഴിഞ്ഞുള്ളൂ 18-10-2016 ന് ശ്രീ ജോസ് കല്ലാനോടിന്‍റെ വീട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ 14 അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്‍റ് ശ്രീ ജോസ് ചേറ്റുതോട് അധ്യക്ഷം വഹിച്ച യോഗത്തില്‍ രക്ഷാധികാരി റവ.ഫാ തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ യും പങ്കെടുത്തു. 14-ാം സമ്മേളനത്തിന്‍റെ പ്രവര്‍ത്തനവും വിജയവും വിലയിരുത്തി.

യോഗ തീരുമാനങ്ങള്‍

  1. 15-ാം വാര്‍ഷികസമ്മേളനം ശ്രീ ജോസ് കല്ലാനോടിന്‍റെ ഭവനത്തില്‍ പരമാവധി ചിലവുകള്‍ ക്രമീകരിച്ച് നടത്തുവാന്‍ തീരുമാനമെടുത്തു. അതിന്‍റെ പ്രവര്‍ത്തന ജനറല്‍ കണ്‍വീനറായി ശ്രീ ചെറിയാന്‍ മാസ്റ്ററെ നിയോഗിച്ചു.
  2. ക്ഷണ കത്തുകള്‍ പ്രിന്‍റ് ചെയ്യുവാനും വിശിഷ്ടാതിഥികളെ ക്ഷണിക്കുവാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ശ്രീ ജോസ് കല്ലാനോടിനെ ഏല്‍പിച്ചു.
  3. സാമ്പത്തിക ചിലവുകള്‍ അധികം വരുന്ന വിശിഷ്ട വ്യക്തികളെ ക്ഷണിക്കുന്നത് വേണ്ടെന്നു തീരുമാനിച്ചു.
  4. യോഗത്തില്‍ രക്ഷാധികാരിയുടെ വ്രത വാഗ്ദാന ജൂബിലി ആഘോഷം കൂടി ഉള്‍പ്പെടുത്തി, ആതിഥേയ കുടുംബത്തിലെ കുടുംബ നാഥന്‍റെ 15-ാം അനുസ്മരണ വാര്‍ഷികം കൂടി നടത്തുവാന്‍ തീരുമാനമെടുത്തു.
  5. കുടുംബ യോഗം നടത്തുന്ന വീടുകളില്‍ നോട്ടീസും സൗണ്ട് സിസ്റ്റവും പൊതു ഫണ്ടില്‍ നിന്നും എടുക്കുവാന്‍ തീരുമാനിച്ചു.
കുടുംബ യോഗ ഫണ്ട് ശേഖരണം
ഓരോ കുടുംബങ്ങളേയും സമീപിച്ച് അവരുടെ സാമ്പത്തിക ശേഷി അനുസരിച്ചുള്ള 500 രൂപയില്‍ കുറയാത്ത സംഖ്യകള്‍ സ്വീകരിച്ച് രസീത് കൊടുക്കുവാന്‍ തീരുമാനിച്ചു. ഇനി വരുന്ന കുടുംബസമ്മേളനത്തിനുള്ള ചിലവുകള്‍ ഇങ്ങിനെ സമാഹരിക്കുന്ന സംഖ്യ കൊണ്ട് നടത്തുവാന്‍ തീരുമാനിച്ചു.

ആദരാഞ്ജലികള്‍

  1. സിസ്റ്റര്‍: തെക്ലാമ്മ പന്തപ്ലാക്കല്‍ എസ്. എ. ബി. എസ്. കാഞ്ഞിരമറ്റം
  2. മറിയാമ്മ പന്തപ്ലാക്കല്‍, കൊട്ടിയൂര്‍
  3. മറിയാമ്മ കളപ്പുരക്കല്‍, മൂഴൂര്‍
  4. ചിന്നമ്മ പന്തപ്ലാക്കല്‍, മൈലം പെട്ടി
  5. മത്തായി മാളിയേക്കല്‍, ചെങ്ങളം
  6. കുഞ്ഞുവര്‍ക്കി പന്തപ്ലാക്കല്‍ പന്തത്തല
  7. റോസമ്മ ജോസ് പന്തപ്ലാക്കല്‍, മംഗലാപുരം
തുടങ്ങിയവര്‍ കഴിഞ്ഞ കുടുംബ കൂട്ടായ്മക്കു ശേഷം മരണം മൂലം നമ്മില്‍ നിന്നും വേര്‍പിരിഞ്ഞുപോയവരാണ്. ഇവര്‍ക്കെല്ലാം നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും കുടുംബയോഗത്തിന്‍റെ അഭ്യൂദയകാംക്ഷികളായ മുഴുവന്‍ പേരുടേയും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് എല്ലാവരുടെയും അംഗീകാരത്തിനും ചര്‍ച്ചക്കുമായി ഏറെ സന്തോഷത്തോടും അഭിമാനത്തോടും കൂടി സവിനയം സമര്‍പ്പിക്കുന്നു.

എന്ന്
പന്തപ്ലാക്കല്‍ കുടുംബയോഗ സെക്രട്ടറി
ജോസ് കല്ലാനോട്

Governing Body 2015

Patron

Fr.Thomas
Panthaplackal CMI

President

Baby Panthaplackal Thamarassery

Vice President

P J Jose
Elangulam

Vice President

Mathukutty Panthaplackal
Veerpad

Secretary

Jose Kallanod

Joint Secretary

Jose Chettuthod

Joint Secretary

Joy Aniyara, Kannur

Joint Secretary

Rijumon Alakkod

Treasurer

Tomy Veerpad

Scroll to Top