ഉത്ഥിതനായ ക്രിസ്തുവിൻ്റെ തിരുമുറിവിൽ തൊട്ട് വിശ്വാസം ഏറ്റു പറഞ്ഞ നമ്മുടെ പിതാവായ മാർ തോമാശ്ലിഹായുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥതയാൽ കുടുംബ സ്‌നേഹികളായ കുടുംബാംഗങ്ങളുടെ വളരെ കാലത്തെ ചിന്തയും, ചർച്ചകളുടെയും പരിണിതഫലമായി പന്തപ്ലാക്കൽ കുടുംബയോഗം 23 വർഷങ്ങൾ പിന്നിടുകയാണ് . നൂറ്റാണ്ടുകൾക്ക് മുൻപ് പാലയ്ക്കടുത്തുള്ള പന്തത്തല എത്തിച്ചേർന്ന ഒരു പിതാവിൻ്റെ മക്കളും അനന്തര തലമുറയുമാണ് ഇന്ന് ഈ കൂട്ടായ്മയിലെ എല്ലാ കുടുംബങ്ങളും. മാറി മാറി വരുന്ന സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ നമ്മുടെ കുടുംബാംഗങ്ങൾ ഈ ഭൂഗോളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു. എന്നാലും രക്തബന്ധത്തിൻ്റെ പരിശുദ്ധമായ ചങ്ങലയിലെ കണ്ണികളാണ് നമ്മുടെ ഓരോ  കുടുംബവും. ഈ വികാരവും കുടുംബ സ്നേഹവുമാണ്‌ നമ്മെ ഒന്നിപ്പിക്കുന്ന അദൃശ്യ ശക്തി.

കുടുംബയോഗങ്ങളിൽ യുവത്വത്തിന് ഒഴിച്ചു കൂടാനാവാത്ത പങ്കാണ് ഉള്ളത്. അതുകൊണ്ടാണ് പന്തപ്ലാക്കൽ കുടുംബത്തിൽ യൂത്ത് വിങ് ആരംഭിക്കുന്നത്. 15 വയസ് മുതൽ 35 വയസ്സ് വരെ പ്രായമുള്ളവരാണ് യൂത്ത് വിങ് അംഗങ്ങൾ. മലബാർ – തിരുവിതാംകൂർ എന്ന ക്രമത്തിലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലൂടെ കുടുംബത്തിലെ യുവജനങ്ങൾ ഒത്തുചേർന്ന് ‘പന്തപ്ലാക്കൽ കുടുംബയോഗം യൂത്ത് വിങ്’ വാട്സാപ്പ് ഗ്രൂപ്പിലൂടെ നല്ലൊരു സ്നേഹബന്ധം വളർത്താൻ സാധിച്ചു. പല സാഹചര്യങ്ങളിലുംപ്പെട്ടു നിന്നുപോയ പന്തപ്ലാക്കൽ കുടുംബ വെബ്സൈറ്റ് നവീകരണം മികച്ച രീതിയിൽ നടത്തുവാൻ ഈ കൂട്ടായ്മ്മക്ക് സാധിച്ചു. അതുപോലെ തന്നെ നാളുകൾക്ക് മുൻപ് നിന്നുപോയ ഹൃദയ സഞ്ചാർ അച്ചടി പതിപ്പിൻ്റെ ഒരു ഓൺലൈൻ പതിപ്പ് പുറത്തിറക്കുന്ന ആശയം നമ്മുടെ സ്നേഹ ബഹുമാനപെട്ട തോമസച്ചൻ്റെ അടുത്തുനിന്ന് ഉണ്ടാവുകയും, ചുരുങ്ങിയ സമയത്തിനുള്ളിൽ ആ ഉദ്യമം ഏറ്റെടുത്തു യാഥാർഥ്യം ആക്കുവാനും ശ്രമിക്കുകയാണിവിടെ. ഈ സാഹചര്യത്തിൽ യൂത്ത് വിങ് പുറത്തിറക്കുന്ന ഓൺലൈൻ ന്യൂസ് ബുള്ളറ്റിൻ പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ മുമ്പിൽ സ്നേഹപൂർവ്വം സമർപ്പിക്കുന്നു.

ഈ ബുള്ളറ്റിൻ ഒരു യാഥാർതഥ്യമാക്കാൻ സഹായിച്ച എല്ലാ യുവജനങ്ങൾക്കും, പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ട കുടുംബങ്ങൾക്കും സ്നേഹപൂർവ്വം നന്ദി. യുവാവായ ക്രിസ്തുവിൻ്റെ അനുഗ്രഹവും മദ്ധ്യസ്ഥവും നമ്മുടെ കുടുംബ കൂട്ടായ്മ്മക്ക് കരുത്ത് പകരട്ടെ.

എന്ന് സ്നേഹത്തോടെ,

പന്തപ്ലാക്കൽ യൂത്ത് വിങ് കോർഡിനേറ്റർസ്  

Youth wing coordinators

President

Jomy Mathew Panthaplackal
Thampalakkad

Vice President

Jiya Jose Panthaplackal
Anugod

Secretary

Aleena Jose Panthaplackal
Chettuthodu

Joint Secretary

Robin Cherian Panthaplackal Anugod

Treasurer

Angel Johnson Panthaplackal, Kappad

പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ
23-മത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച്
നമ്മുടെ കർമ്മധീരരായ യുവജനങ്ങൾ അണിയിച്ചൊരുക്കുന്ന
ഹൃദയസഞ്ചാർ വാർത്താപത്രികയുടെ ഓൺലൈൻ പതിപ്പിന് പിന്നിൽ പ്രവർത്തിച്ച എല്ലാ യുവ പ്രതിഭകൾക്കും ആദ്യമായി അഭിനന്ദനങ്ങൾ.

കുടുംബം മനുഷ്യൻറ്റെ ആദ്യ പാഠശാലയാണ്ജീവിത മൂല്യങ്ങൾസ്നേഹംപങ്കിടൽസഹജീവിതംകരുണ എന്നിവ പഠിപ്പിക്കുന്ന പ്രഥമ വേദിയാണ് കുടുംബം.


കാലം മാറുമ്പോഴും ജീവിത ശൈലികൾ മാറുമ്പോഴുംകുടുംബബന്ധങ്ങളുടെ ആഴം നിലനിർത്താൻ നടത്തുന്ന ശ്രമങ്ങൾ സമൂഹത്തിന് ഏറെ പ്രചോദനമായിരിക്കുന്നു. കഴിഞ്ഞ ഇരുപത്തിമൂന്നു വർഷങ്ങളായി ഏകോപനത്തിൻ്റെഐക്യത്തിൻ്റെസൗഹൃദത്തിൻ്റെ, കൂട്ടായ്‌മയുടെ  പ്രതീകമായി നിലകൊള്ളുന്ന പശ്ചാത്തലത്തിലാണ് പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ പ്രസക്തി  നിറഞ്ഞു നിൽക്കുന്നത്.

ഒരു കുടുംബത്തിൻ്റെ ശക്തി അതിലെ അംഗങ്ങളുടെ ഏകത്വത്തിലും പരസ്പര ബോധ്യത്തിലും നിക്ഷിപ്തമാണ്.
പന്തപ്ലാക്കൽ കുടുംബയോഗം മൂല്യങ്ങളെ അഭിവൃദ്ധിപ്പെടുത്തി ഓരോ തലമുറയെയും കുടുംബ പാരമ്പര്യത്തിലേക്ക് ബന്ധിപ്പിക്കുന്ന വലിയ വേദിയാണ്   മഹത്തായ കുടുംബസംഗമം. ഇത് കേവലം ഒരു സാമൂഹിക കൂട്ടായ്മ മാത്രമല്ലആത്മബന്ധങ്ങളുടെ ആവിഷ്‌കാരമാണ് ഒപ്പം പാരമ്പര്യത്തിൻ്റെ പുനരാവിഷ്കാരവുംപുതിയ തലമുറയെ പഴയ ജീവിതങ്ങളുടെ,

അനുഭവങ്ങളുടെയാതനകളുടെമൂല്യങ്ങളിലേക്ക് കൈപിടിച്ചുനയിക്കുന്ന ആത്മീയയാത്രയായിമാറി
 പന്തപ്ലാക്കൽ
കുടുംബയോഗം യുവ തലമുറയുടെ  മൂല്യങ്ങളെ അഭിവൃദ്ധിപ്പെടുത്തി കുടുംബ പാരമ്പര്യത്തിലേക്ക് ബന്ധിപ്പിക്കുന്ന വേദിയായി മാറി  മഹത്തായ പന്തപ്ലാക്കൽ കുടുംബസംഗമം. 

ഹൃദയസഞ്ചാർ’ എന്ന പേര് തന്നെ അതിൻറ്റെ ഉള്ളടക്കം വ്യക്തമാക്കുന്നു ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന സഞ്ചാരം.
തലമുറകളെ ഒന്നിച്ചുചേർക്കുന്ന യാത്രയിൽഓരോ പേജും ഒരോ അനുഭവത്തിൻറ്റെ പ്രതിബിംബമായി തീരട്ടെകുടുംബത്തിൻറ്റെ മൂല്യങ്ങൾ മാത്രമല്ലനമ്മുടെ സാമൂഹിക ഉത്തരവാദിത്വങ്ങളും,
സംസ്കാരവുംആത്മീയതയും വാർത്താപത്രികയിലൂടെ
എല്ലാവരെയും ഓർമ്മിപ്പിക്കട്ടെ
. സമൂഹം ഇന്ന് അതിവേഗം മുന്നേറുമ്പോൾവ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ ചിലപ്പോൾ അകലപ്പെടുന്നുണ്ട്ഇത്തരം സാഹചര്യങ്ങളിൽപന്തപ്ലാക്കൽ കുടുംബയോഗം മറ്റുള്ളവർക്ക് മാതൃകയാകട്ടെ
  കൂട്ടായ്മ നമ്മുടെ ജീവിതത്തിൽ ബന്ധങ്ങളുടെ മഹത്വം തിരിച്ചറിയാൻ സഹായിക്കുന്നു.  മനുഷ്യൻറ്റെ പുരോഗതി എത്രയുണ്ടായാലുംകുടുംബബന്ധംമൂല്യങ്ങൾസ്നേഹം ഇവയില്ലാതെ ജീവിതം ശൂന്യമാണ് എന്ന സന്ദേശം തന്നെയാണ് കൂട്ടായ്മയും നൽകുന്നത്.

യുവജന വിഭാഗം വാർത്താപത്രികയിലൂടെ പ്രകടിപ്പിക്കുന്ന ഉത്സാഹവും ആകാംക്ഷയും അഭിനന്ദനാർഹമാണ്.
പുതിയ തലമുറ കുടുംബത്തിൻ്റെ പാരമ്പര്യവും സാമൂഹിക ഉത്തരവാദിത്വവും മനസിലാക്കി കുടുംബകൂട്ടായ്‌മയെ
മുൻപോട്ടുനയിക്കാൻ തയ്യാറാകുമ്പോൾ
, അതാണ് യഥാർത്ഥ സ്നേഹത്തിൻ്റെ, ഐക്യത്തിൻ്റെ  അടയാളം.
പന്തപ്ലാക്കൽ കുടുംബത്തിൻ്റെ ഭാവി യുവജനങ്ങളാണ്,
അവരുടെ സജീവ പങ്കാളിത്തം കൂട്ടായ്മയെ കൂടുതൽ ശക്തമാക്കും.

വാർത്താപത്രികയിൽ ഉൾപ്പെടുന്ന ഓരോ രചനയുംകവിതയും,
ലേഖനവുംഓർമ്മകളും കുടുംബാംഗങ്ങളുടെ മനസ്സിൽ മധുരമായ ഓർമ്മയായി നിലനിൽക്കട്ടെ.
പഴയ തലമുറയുടെ അനുഭവങ്ങൾ പുതുതലമുറയ്ക്ക് പാഠമായി മാറുകയുംപുതുതലമുറയുടെ ചിന്തകൾ പഴയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു ആത്മബന്ധത്തിൻ്റെ പാലമായി വാർത്താപത്രിക മാറട്ടെ.

ഹൃദയസഞ്ചാർ വാർത്താപത്രിക അണിയിച്ചൊരുക്കാൻ അഹോരാത്രം പ്രവർത്തിച്ച യുവജന വിഭാഗം പ്രസിഡണ്ട് ശ്രീ ജോമി പന്തപ്ലാക്കലിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾമുൻ കാലങ്ങളിലെ പ്രിൻറ്റ് പതിപ്പിൽ നിന്നും വ്യത്യസ്തമായി നൂതന സാങ്കേതികവിദ്യയുടെ സഹായത്താൽ നമ്മുടെ www.panthaplackal.com വെബ് സൈറ്റിലൂടെ മാഗസിൻ തുടർന്നും വർഷംതോറും പുതുമയും പ്രതിബദ്ധതയും നിറഞ്ഞ രൂപത്തിൽ പുറത്തുവരട്ടെ എന്ന് ഹൃദയത്തിൻ്റെ നിറവിൽ നിന്നും സ്നേഹപൂർവ്വം ആശംസിക്കുന്നു.

പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ 23-മത് വാർഷിക സമ്മേളനം എല്ലാ തലമുറകളുടെയും സാന്നിധ്യത്താൽ സമ്പന്നമായിത്തീരട്ടെകുടുംബബന്ധങ്ങൾ കൂടുതൽ ശക്തമായിത്തീരട്ടെ  ഒരേ വേരിൽ നിന്നു പിറന്ന ഓരോ ശാഖയും പരസ്പരം പിന്തുണച്ച് വളരട്ടെ.നമ്മുടെ ഹൃദയങ്ങളെ ഒരുമിപ്പിക്കുന്ന ഈ ഹൃദയസഞ്ചാർകാലത്തിന്റെ വഴികളിൽ കുടുംബബന്ധത്തിൻ്റെ സംഗീതമായി മുഴങ്ങട്ടെ.

സ്നേഹത്തോടെ,

ബേബി പന്തപ്ലാക്കൽ കുപ്പായക്കോട്

പ്രസിഡണ്ട്, പന്തപ്ലാക്കൽ കുടുംബയോഗം

തിരുസഭക്കും ലോകത്തിനുമുള്ള ദൈവത്തിന്‍റെ പ്രത്യേകദാനങ്ങളാണ് യുവജനങ്ങൾ.”

പന്തപ്ലാക്കല്‍ കുടുംബങ്ങളിലെ എന്‍റെ കൊച്ചുസഹോദരി സഹോദരന്മാരായ യുവജനങ്ങളെ, 2018- 19 ആഗോള സഭയില്‍ യുവജന വര്‍ഷമായി പ്രഖ്യാപിച്ചപ്പോൾ ഭാഗ്യസ്മരണാർഹനായ ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളെക്കുറിച്ച് പറഞ്ഞ വാക്യമാണ് മേലുദ്ധരിച്ചിരിക്കുന്നത്. ഇന്നും ഞങ്ങള്‍ എല്ലാം ആവര്‍ത്തിക്കുന്നു, നിങ്ങള്‍ സഭക്കും ലോകത്തിനുമുള്ള ദൈവിക ദാനം തന്നെ. വളര്‍ച്ചയിേലേക്ക് ചലിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്‍റെ പ്രതിഭാസമാണ് യുവത്വത്തിലെത്തിയവര്‍  പ്രായത്തിലേക്കെത്തുക എന്നതും  കുട്ടികള്‍  യുവത്വത്തിലേക്ക് വളരുക എന്നതും. പ്രായത്തിലെത്തുന്നവര്‍ക്ക് വിശ്രമമാണ്  ആവശ്യം.  കുട്ടികള്‍ക്ക്  യുവജനങ്ങളുടെ തണലും. അതുകൊണ്ടാണ് പരിശുദ്ധ പിതാവ് പറഞ്ഞത് പ്ലാനിടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യുവജനങ്ങള്‍ അതാതു സമയത്തേക്ക് ദൈവം തരുന്ന സമ്മാനദാനമാണ് എന്ന്.

ദൈവം പരിശുദ്ധമറിയത്തെ അറിയിച്ച സന്ദേശം നിങ്ങളേക്കുറിച്ചും ഉള്ളതാണ്. “മറിയമേ, നീ ഭയപ്പെടേണ്ട; ദൈവത്തിന്‍റെ കൃപ നീ കണ്ടെത്തിയിരിക്കുന്നു”(ലൂക്ക 1:30). ഉണ്ണീശോയെ വളര്‍ത്താന്‍ അമ്മയെ ഏല്പിച്ചതു പോലെ നിങ്ങളുടെ മുമ്പിലുള്ള ലോകത്തെ വളര്‍ത്താന്‍ നിങ്ങളെയാണ് ഏല്പിച്ചിരിക്കുന്നത്. മറിയത്തെ പേരുചൊല്ലി  വിളിച്ചിരിക്കുന്നതുപോലെ  നിങ്ങളെയും  പേരു  ചൊല്ലി  വിളിച്ചിരിക്കുന്നു (ഏശ  43:1). അതുകൊണ്ട് നിങ്ങള്‍ ഉല്പാദിപ്പിക്കാനുള്ളവരാണ്. നിങ്ങളുടെ അറിവും കഴിവുകളും ഉപയോഗിച്ചുകൊണ്ട് ലോകത്തെ പുന:സൃഷ്ടി ചെയ്യാനുള്ളവരാണ്. പ്രായത്തിലെത്തിയ മാതാപിതാക്കളേയും കൊച്ചു സഹോദരങ്ങളേയും ലക്ഷ്യത്തിലേക്ക് കൈപിടിച്ച് നയിക്കേണ്ടവരാണ്. ഇതിന് വിശ്വാസത്തിന്‍റെയും ശുശ്രൂഷയുടെയും സമര്‍പ്പണത്തിന്‍റെയും പ്രതീകമായ പരിശുദ്ധ അമ്മയുടെ കൈപിടിച്ചു നടന്നു ശീലിക്കുക.

കാലഘട്ടത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ട് ലോകത്തെ ഡിജിറ്റല്‍ യുഗത്തിലൂടെ നയിക്കേണ്ടവരാണ് നിങ്ങള്‍. നിരന്തരമായ മാറ്റത്തിനു വിധേയപ്പെട്ടുെകൊണ്ട് മാനുഷികമൂല്യങ്ങളേയും ദൈവികമൂല്യങ്ങളേയും ചേര്‍ത്തു പിടിച്ചുെകൊണ്ടായിരിക്കട്ടെ നിങ്ങളുടെ മുന്നേറ്റം. നിങ്ങളുടെ പരിചയക്കുറവിനേക്കുറിച്ച് ആശങ്കയുണ്ടാകാം, നിങ്ങളുടെ ലക്ഷ്യത്തിലെത്തുവാന്‍ സാധിക്കുമോ എന്ന സംശയമുണ്ടാകാം. നിങ്ങളെ സപ്പോര്‍ട്ട്  ചെയ്യാന്‍  ആരെങ്കിലുമുണ്ടാകുമോ എന്നു സംശയിച്ചേക്കാം. ചതിക്കുന്നവരും വഞ്ചകരും നിങ്ങളുടെ ഇടയിലുണ്ടല്ലോ എന്നും ഭയപ്പെട്ടേക്കാം.  ഇങ്ങനെയുള്ള അവസരങ്ങളില്‍ ദൈവത്തിലേക്ക് തിരിഞ്ഞു കാതോര്‍ക്കുക. നിങ്ങളെ ചേര്‍ത്തു പിടിച്ചുകൊണ്ടുള്ള ദൈവത്തിന്‍റെ സ്വരം നിങ്ങള്‍ ശ്രവിക്കും. “ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളോടുകൂടിയുണ്ട്”, മാത്രമല്ല നിങ്ങളെ വിശ്വസിക്കുന്ന ഒരു ദൈവം നിങ്ങളുടെ അടുത്തുണ്ട് എന്ന്.

 നമ്മുടെ കുടുംബങ്ങളെ ചേര്‍ത്തു പിടിക്കാനുള്ളവര്‍ ഇപ്പോള്‍ നിങ്ങളാണ്. അകലങ്ങളിലായിരിക്കുന്നവരേയും അടുത്തുള്ളവരേയും ഒന്നിപ്പിക്കുവാന്‍ ഡിജിറ്റള്‍ പ്ലാറ്റ്ഫോമിലൂടെ “ഹൃദയസഞ്ചാർ” എന്ന നിങ്ങളുടെ വാര്‍ത്താപത്രികയിലൂടെ പുതിയ പുതിയ അവതരണങ്ങളുമായി വര്‍ഷത്തില്‍ നാലു പ്രാവശ്യമെങ്കിലും

നമ്മുടെ എല്ലാവരുടെയും മൊബൈല്‍ ഫോണുകളിലൂടെ നിങ്ങളെ കാണുവാനും കേള്‍ക്കുവാനും ഇടവരട്ടെ എന്നും കുടുംബയോഗം നടക്കുമ്പോള്‍ നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും ശ്രമിക്കണമെന്നാഗ്രഹിച്ചു കൊണ്ട് ഡിജിറ്റല്‍ ഫോമിലുള്ള ആദ്യത്തെ “ഹൃദയസഞ്ചാറി”ന് എല്ലാ ആശംസകളും സ്നേഹപൂര്‍വ്വം നേരുന്നു.

നിങ്ങളുടെ സ്വന്തം 

തോമസച്ചന്‍  പന്തപ്ലാക്കല്‍ സി.എം.ഐ.

**************************************************************

ഹൃദയ സഞ്ചാർ പ്രിൻറ് യുഗത്തിൽ നിന്ന് ഡിജിറ്റൽ വേൾഡിലേക്ക്

ഹൃദയ സഞ്ചാർ പ്രിൻറ് ലക്കങ്ങൾ

 കുടുംബയോഗ ഓർമകളിലൂടെ 
- അലീന ജോസ്

വർഷങ്ങൾക്കു മുൻപാണ് ഞാൻ ആദ്യമായി കുടുംബയോഗത്തിൽ പങ്കെടുക്കുന്നത്. മലബാറിൽ നിന്നും ആദ്യമായി തിരുവിതാംകൂർ ഭാഗത്തേക്ക് വന്ന വർഷം. ആറാം സമ്മേളനം, 2007ൽ. അത്ര വലിയ ഉത്സാഹമോ താല്പര്യമോ അന്ന് ഇല്ലായിരുന്നു. എന്തോ ഒരു പരിപാടി കൂടാൻ പോകുന്നു എന്നൊരു ചിന്ത മാത്രം. 

അവിടെ എത്തി, ഇത്രയും ആൾക്കാർ നമ്മുടെ കുടുംബപേരിൽ ഉണ്ട് എന്നത് വളരെ അധികം അത്ഭുതപ്പെടുത്തി. നമ്മൾ കണ്ട് കൊണ്ട് ഇരുന്നവർ മാത്രമല്ല കുടുംബം എന്നും ഒരുപാട് പേർ അതിൻ്റെ ഭാഗം ആണെന്നും അന്നു മനസ്സിലാക്കി. അടുത്ത കുടുംബയോഗം കൂടി ഏറ്റെടുത്തിട്ടാണ് അന്ന് പപ്പാ തിരിച്ചു പോന്നത്. പിന്നീട് ഓരോ കുടുംബയോഗങ്ങളിലും പങ്കെടുക്കാൻ ആവേശം ആയിരുന്നു. നവംബർ മാസം രണ്ടാം ശനിയാഴ്ച ആകാൻ കാത്തിരുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നുമില്ല. പ്രസംഗ മത്സരവും പാട്ട് മത്സരവും ഒക്കെ ഒരുപോലെ ആവേശം ഉണർത്തി. 

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉള്ള ബന്ധുക്കൾ. ചേട്ടന്മാർ ചേച്ചിമാർ അനുജന്മാർ അനുജത്തിമാർ അങ്ങനെ ഒരുപാട് വലയങ്ങൾ. അന്ന് മുതൽ ഇന്ന് വരെ എല്ലാ കുടുംബയോഗങ്ങളിലും മുടങ്ങാതെ പങ്കെടുക്കാൻ ശ്രദ്ധിച്ചിരുന്നു. യുവജനങ്ങളുടെ ചുമതല തരുമ്പോഴും അതു നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോകണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം. ഒരു പരിധി വരെ നല്ല രീതിയിൽ കൊണ്ട് പോകാൻ സാധിച്ചു എന്ന് തന്നെ ആണ് എൻ്റെ ഇതു വരെ ഉള്ള വിശ്വാസവും. ഹൃദയസഞ്ചാർ ആദ്യമായി പ്രസിദ്ധികരിക്കുമ്പോഴും വിളിക്കാനും കണ്ടൻ്റുകൾ ചോദിക്കാനും നമുക്ക് ഒരുപാട് ആൾക്കാർ ഒരു സുഹൃത് വലയം പോലെ ഉണ്ടായിരുന്നു.

എന്നാൽ ഇന്നാകട്ടെ അന്ന് പരിചയപ്പെട്ട ആൾക്കാരെ അല്ലാതെ വേറെ ആരെയും അറിയില്ല. യുവജനങ്ങൾ ഒന്നും വരാൻ തന്നെ താല്പര്യം കാണിക്കുന്നില്ല. ഒരുപാട് പേർ അന്യ രാജ്യങ്ങളിലും മറ്റും ആയത് കൊണ്ടാകാം. നാട്ടിൽ ഉളളവർ പോലും വരുന്നില്ല എന്നത് ഒരു സങ്കടകരമായ കാര്യം ആണ്. 

യുവജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ മുൻകൈ എടുക്കേണ്ടിയിരിക്കുന്നു. വർഷങ്ങളുടെ അധ്വാനം, ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് അവസാനിച്ച് പോകാതെയിരിക്കാൻ നമുക്ക് പരിശ്രമിക്കാം. മക്കളെയും കൊച്ചു മക്കളെയും കുടുംബയോഗത്തിൽ കൊണ്ട് വരാൻ നമുക്ക് ശ്രദ്ധിക്കാം. കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും കൂടുതൽ പങ്കാളിത്തം കൊടുത്ത് അവർക്കും കുടുംബയോഗങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ ഉത്തരവാദിത്തം ഉണ്ടെന്ന് നമുക്ക് ഓർമിപ്പിക്കാം.

അനേകരുടെ വിയർപ്പും അധ്വാനവും കൊണ്ട് പടുത്തുയർത്തിയ ഈ കൂട്ടായ്മ മക്കളിലൂടെ നമുക്ക് മുന്നോട്ട് കൊണ്ട് പോകാം. അടുത്ത കുടുംബയോഗത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

ഇരുപത്തിമൂന്നാം  കുടുംബയോഗത്തിന് എൻ്റെ എല്ലാ വിധ ആശംസകളും.

അനാഥത്വത്തിൻ്റെ കാവലാൾ 
- Jiya Jose

നിരത്തിലെ തിരക്ക് കൂടിക്കൊണ്ടിരുന്നു. രാത്രിയുടെ മനോഹാരിതയിൽ തിളങ്ങിനിൽക്കുന്ന കടകൾ.എന്തിനെന്നില്ലാതെ പായുന്ന മനുഷ്യർ. അവരുടെ അട്ടഹാസങ്ങളും അടക്കി പറച്ചിലുകളും കലഹങ്ങളും സ്നേഹങ്ങളും എല്ലാ മനുഷ്യ ഭാവങ്ങളും ജീവിത യാഥാർഥ്യങ്ങളും ഒരൊറ്റ ചിത്രത്തിൽ എന്നപോലെ നഗര വീഥിയിലെ വാരാന്ത്ര്യ ദിനത്തിന് വ്യത്യസ്തമായ ഏതോ ഒരു രൂപം നൽകി. നേരം പാതിരാത്രിയോട് അടുക്കുന്നു. വീഥിയിലെ തിരക്ക് പതുക്കെ ഒഴിഞ്ഞു. നിരത്തിൻ്റെ അങ്ങേയറ്റത്ത് ഇരുട്ടിൻറെ മറവിൽ നാഗരികതയുടെ മനോഹാരിത ഒന്നുമില്ലാത്ത ഒരിടത്ത് കരഞ്ഞ് തളർന്നിരിക്കുന്ന ഒരു കുട്ടി. പട്ടിണിയുടെയും അനാഥത്വത്തിൻ്റെയും ക്രൂരമായ ആക്രമത്തിനിരയായി വാവിട്ടു കരയുകയാണ് അവൻ. പെട്ടെന്ന് ജസ്റ്റിൻ ഞെട്ടിയുണർന്നു. കണ്ട സ്വപ്നം തൻ്റെതന്നെ ഭൂതകാലം ആയിരുന്നോ എന്ന് അവൻ ഭയന്നു. ആ സ്വപ്നത്തിലെ കുട്ടി അവൻ ആയിരിന്നിരിക്കണം. നഷ്ടപ്പെട്ട ദിനരാത്രങ്ങൾ ഏകാന്തത നിറഞ്ഞതായിരുന്നു. വിശപ്പിൻ്റെയും  ഏങ്ങലിൻ്റെയും ഘോരമായ ശബ്ദങ്ങൾ അല്ലാതെ അവൻറെ  ഭൂതകാലചിത്രം മൂകമായിരുന്നു തീർത്തുംm നിശബ്ദം

 നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല 

സൂര്യൻ ഉദിച്ചുയർന്നപ്പോഴേക്കും അവൻ കുളിച്ചൊരുങ്ങി ഇറങ്ങിയിരുന്നു .നടക്കുന്നതിനിടയിൽ അവൻറെ ചിന്ത അവനിലേക്ക് തന്നെ ഒതുങ്ങി കൊണ്ടിരുന്നു. അനാഥാലയത്തിലെ ദേവാലയമുറ്റത്തെ മാവിൻ്റെ ചുവട്ടിൽ ആദ്യമായി വന്ന് ഇരുന്നതും കരഞ്ഞതും ആരൊക്കെയോ അവിടെനിന്ന് കൂട്ടികൊണ്ട് പോയതും പിന്നീട് ആ ഇടം അവൻ്റെതായതും അവിടെയുള്ളവർ അവന് പ്രിയപ്പെട്ട തായതുമൊക്കെ അവൻ ഓർത്തു. ഇന്നത്തെ ഈ നടത്തവും 

അത്തരമൊരു ഇടത്തേക്ക് ആണ് അവനെ അവൻ ആക്കി ഒരാളുടെ ഇടത്തേക്ക് അത്രമേൽ പ്രിയപ്പെട്ട ഒരിടത്തേക്ക്. നടത്തത്തിനിടയിൽ എപ്പോഴാണ് അവൻ ആ പഴയ ദേവാലയ മുറ്റത്ത് എത്തിയത് എന്ന് അറിഞ്ഞില്ല. ആ ദേവാലയത്തിൻ്റെ പടികയറുമ്പോൾ അവൻറെ മനസ്സിൽ വാവിട്ടുകരഞ്ഞ കുട്ടിയുടെ മുഖം തെളിഞ്ഞു വന്നു.  അവൻ അവൻറെ അച്ഛനെ കുറിച്ച് ഓർത്തു.കണ്ടിട്ടുപോലുമില്ലാത്ത ആ വ്യക്തിയുടെ രൂപം അവൻ തൻ്റതിനോട് ഉപമിച്ചു. വിആരായിരുന്നിരിക്കും അദ്ദേഹം,  എവിടെയായിരിന്നിക്കണം… ” എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത തിരകൽ എന്നവണ്ണം ചോദ്യങ്ങൾ അവൻറെ മനസ്സിൽ  ആഞ്ഞടിച്ചു. അനന്തമായ ചോദ്യോത്തരവേള അവനെ എത്തിച്ചത് ആ സക്രാരിയുടെ മുൻപിലാണ്. ഇത്രനാൾ തൻ്റെ രൂപത്തോട് സാമ്യപ്പെടുത്തി അവർ നിർമ്മിച്ച അവൻറെ അച്ഛൻറെ ശരീരത്തിന് ക്രൂശിതൻ്റെ മുഖത്തോടുള്ള  സാമ്യത അവനെ ആശ്ചര്യപ്പെടുത്തിയില്ല. ജനനനിമിഷം മുതൽ ഇന്നു വരെ ആ ക്രൂശിത രൂപം തന്നെയായിരുന്നു അവന് ആശ്രയം, ആ ദേവാലയം ആയിരുന്നു അവൻറെ വീട്. ആ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ അവൻ്റെകണ്ണുകളിലെ നനവ് അവൻറെ കാഴ്ചയെ മങ്ങലിൽ ആഴ്ത്തി. ഇത്രനാൾ തൻ്റെ ഗുരുവും വളർത്തച്ഛനും ഒക്കെയായി കണ്ട ഒരു വ്യക്തിയുടെ ഓർമകൾ  അവനെ കൂടുതൽ വികാരഭരിതനാക്കി.

ആ വീടിൻ്റെ ഗേറ്റ് കടന്നു ഉള്ളിലേക്ക് കടക്കുന്നതിനിടയിൽ

12 വയസ്സ് മാത്രം  പ്രായമുള്ള ഒരു കൊച്ചു പയ്യനെ വായിക്കാനും എഴുതാനും ഒക്കെ പഠിപ്പിച്ച, ആ അനാഥാലയത്തിൻ്റെഗേറ്റിന് പുറത്തായി തൻ്റെ രണ്ടുകുട്ടികളുടെ വിശപ്പകറ്റാൻ രാപ്പകൽ വെന്തു നീറി കൊണ്ടിരിക്കുന്ന ആ മനുഷ്യൻ്റെ ചൂടുള്ള കൈത്തലം അവനെ ആശ്ലേഷിക്കുന്നതായി അവനു തോന്നി. ആരുമില്ലാതിരുന്ന അവന് അന്നയാൾ  കൺകണ്ട ദൈവം ആയിരുന്നു. ആ വെന്തു നീറിയ അധ്വാനത്തിൻ്റെ പങ്കുപറ്റി ഉണ്ടാക്കിയെടുത്ത പദവിയിൽ ഇന്ന് 

ജീവിക്കുമ്പോഴും തഴമ്പിച്ച ആ കയ്യിൽ നിന്നു കിട്ടിയിരുന്ന ഒരുരുള ചോറിൻ്റെ സ്വാദിനായി ഹൃദയം തേങ്ങി. തൻറെ രണ്ട് പെൺമക്കളോടൊപ്പം തന്നെ കൂടി പഠിപ്പിക്കാൻ നൂറോളം കുഞ്ഞു ജീവനുകൾക്ക് ആരോരുമില്ലാത്ത ജീവിതങ്ങൾക്ക് ഒരായുസ്സ് മുഴുവൻ കാവലാൾ ആയിരുന്ന ആ മനുഷ്യനെ കുറെ നാളുകൾക്ക് ശേഷം വീണ്ടും കാണാനുള്ള ആകാംക്ഷ അവൻ്റെ കണ്ണുകളിൽ തിളങ്ങി. വീടിൻറെ ഉമ്മറം 

കടന്ന് അകത്തു പ്രവേശിച്ച അവൻ ആദ്യം കണ്ടത് എരിയുന്ന വിളക്കിൻ്റെ പിന്നിലായി ഇതുവരെ കണ്ടിട്ടില്ലാത്ത അത്ര പ്രസന്ന ഭാവത്തോടെ ചിരിച്ചിക്കുന്ന അദ്ദേഹത്തെയാണ്. ഒരായുഷ്കാലം കൊണ്ട് ചെയ്ത നന്മ ആയിരിക്കണം മരണശേഷവും അയാൾക്ക് ആ പ്രസന്നത നൽകിയത്.  സ്തബ്ധനായി നിന്ന എന്നെ നോക്കി മീര പറഞ്ഞു മുക്തനായി : “മൂന്നുമാസം കഴിഞ്ഞു… മരിക്കുന്നതിനു മുൻപും പറഞ്ഞതു ചേട്ടനെ കുറിച്ചാണ് ” എന്തെന്നില്ലാത്ത  മനോഭാരത്തോടെ അവിടെ നിന്ന് ഇറങ്ങുമ്പോൾ അവൻ മനസ്സിൽ ഉറപ്പിച്ചു “അന്ന് ഞാൻ അനാഥനായിരുന്നു, ഇന്ന് അല്ല… ഇന്ന് എനിക്ക് ഒരു കുടുംബമുണ്ട് , രണ്ട് സഹോദരിമാരുണ്ട്, ഒരു അമ്മയുണ്ട്…. 

തിരിച്ച് നടക്കുന്നതിനിടയിൽ അവൻ മനസ്സിലാക്കി ഇത്രനാൾ തൻ്റെ രൂപത്തിൽ സ്വയം നിർമ്മിച്ച എടുത്തന്ന  ആ മിഥ്യ ഭാവനയായിരുന്നില്ല അവൻ്റെ അച്ഛൻ, അവനെ ചേർത്തു പിടിച്ച, വഴിനടത്തിയ ആ കൈകൾ ആയിരുന്നു അവൻ്റെ അച്ഛൻ, തൻറെ ഓരോ വിജയങ്ങളിലും അഭിമാനം പൂണ്ട ആ  മുഖമായിരുന്നു അവൻറെ അച്ഛൻ. അവനെ തന്നെയും അവൻ ആക്കിയ ആ അനന്തമാം സ്നേഹത്തിമായിരുന്നു  അവൻ്റെ അച്ഛൻ….

ജർമ്മനിയിലേക്ക് 
വരാനിരിക്കുന്നവർക്കായി
ഏതാനും കാര്യങ്ങൾ
-Fr.Johnson CMI

  • യൂട്യൂബ് വഴി ധാരാളം കാര്യങ്ങൾ അറിയുന്നു. പക്ഷെ പലതും വാസ്തവമല്ല

  • ജർമൻ ഭാഷ നന്നായി അറിയണം.

  • ഇവിടുത്തെ ചരിത്രം, സംസ്ക്കാരം മനസിലാക്കണം. 

  • നമ്മുടെ ആചാരങ്ങൾ ഇവിടെ ഇറക്കുമതി ചെയ്യരുത്. വിപരീതഫലം ഉണ്ടാക്കും. 

  • നന്നായി ജോലി ചെയ്യണം.ജോലിയിൽ  സന്തോഷം തോന്നണം. 

  • സ്ഥിരം ജീവിക്കാൻ താല്പര്യമുള്ളവർ വരിക. പാതി മനസ്സോടെ വന്നാൽ ഒന്നിലും താല്പര്യം തോന്നില്ല. 

  • അവരെ വഞ്ചിക്കരുത്. അതു പൊറുക്കില്ല. 

  • കൃത്യനിഷ്ഠ പാലിക്കുക. താമസിച്ചു ചെല്ലരുത്. 

  • സ്മാർട്ട് , ആക്റ്റീവ് ആയിരിക്കുക. മ്ലാനത ഉണ്ടാവരുത്. 

  • നമ്മുടെ ഭാഷയിൽ, ജോലിയിൽ മികവ് തെളിയിക്കുക. 

  • അടിയുറച്ചദൈവവിശ്വാസം കാത്തുസൂക്ഷിച്ചാൽ എല്ലാവിധത്തിലും ഇവിടെ വിജയിക്കാൻ പറ്റും.

യേശുക്രിസ്തുവില്‍ നമ്മെ 
സംബന്ധിച്ചുള്ള ദൈവഹിതം
- Fr.Thomas CMI

വി. പൗലോസ് ശ്ലീഹാ സമൂഹത്തിനു നല്‍കുന്ന 15
നിര്‍ദ്ദേശങ്ങള്‍ നമ്മെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിയാന്‍
സഹായിക്കട്ടെ (1 തെസ. 5:12-22)

  1. നിങ്ങള്‍ സമാധാനത്തില്‍ കഴിയണം.
  2. അലസരെ തിരുത്തുവിന്‍.
  3. ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍
  4. ദുര്‍ബലരെ സഹായിക്കുവിന്‍
  5. എല്ലാവരോടും ക്ഷമാപൂര്‍വ്വം പെരുമാറുവിന്‍.
  6. തിന്മക്കു പകരം തിന്മ ചെയ്യാതിരിക്കുവിന്‍.
  7. എല്ലാവരോടും നന്മ ചെയ്യാന്‍ ശ്രദ്ധിക്കുവിന്‍
  8. എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിന്‍.
  9. പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരാകുവിന്‍.
  10. എല്ലാകാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍.
  11. ആത്മീയ പ്രചോദനങ്ങളെ നിര്‍വീര്യമാക്കാതിരിക്കുവിന്‍.
  12. ദൈവവചനത്തെ നിന്ദിക്കാതിരിക്കുവിന്‍.
  13. എല്ലാം പരിശോധിച്ചു വിലയിരുത്തുവിന്‍.
  14. നല്ലവയെ മുറുകെ പിടിക്കുവിന്‍.
  15. എല്ലാത്തരം തിന്മകളില്‍ നിന്നും അകന്നിരിക്കുവിന്‍.

ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി, മനസ്സില്‍ ഉയരുന്ന യാതൊരു ചിന്തകളെയും വളരുവാൻ അനുവദിക്കാതിരിക്കുക. ആരോടും ഇവയ്ക്ക് എതിരായി സംസാരിക്കാതിരിക്കുക,
ആരെയും മറിച്ചു പ്രേരിപ്പിക്കാതിരിക്കുക. ഈ 15 കാര്യങ്ങള്‍
പ്രവര്‍ത്തിയില്‍ കൊുവരികയാണ്
എന്നെക്കുറിച്ചുള്ള
ദൈവഹിതം എന്നുറച്ചു വിശ്വസിക്കുക. ഫലം നൂറു മേനി
ആയിരിക്കും. നിശ്ചയം.

മാ൪പാപ്പമാരു൦ ക്രൈസ്തവ വീക്ഷണങ്ങളും 
- Fr.Sanish MST

യേശുക്രിസ്തു തന്‍റെ സഭയെ സ്ഥാപിച്ചത് പന്ത്രണ്ട് അപ്പസ്തോലന്മാരാകുന്ന അടിത്തറമേലാണ്. അപ്പസ്തോലഗണത്തിന്‍റെ തലവന്‍ വി. പത്രോസായിരുന്നു (മത്താ 16:13-19; ലൂക്കാ 22:31-32; യോഹ 21:15-17). പത്രോസിന്‍റെ പിന്‍ഗാമിയായ റോമിലെ മെത്രാനായ മാര്‍പാപ്പാ സാര്‍വ്വത്രിക സഭ മുഴുവന്‍റെയും തലവനാണ് എന്ന കത്തോലിക്കാസഭയുടെ വിശ്വാസത്തെ പലരും ചോദ്യം ചെയ്യാറുണ്ട്. അകത്തോലിക്കാ സഭാവിഭാഗങ്ങളൊന്നും പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പായെ അംഗീകരിക്കുന്നില്ല. എന്നാല്‍ മാര്‍പാപ്പായ്ക്ക് സാര്‍വ്വത്രികസഭയുടെ നേതൃസ്ഥാനമുണ്ടെന്ന് ബൈബിളും സഭയുടെ വിശുദ്ധപാരമ്പര്യവും സമര്‍ത്ഥിക്കുന്നു.

പത്രോസാകുന്ന പാറമേല്‍ തന്‍റെ സഭയെ സ്ഥാപിക്കുമെന്ന് ഈശോ അരുളിചെയ്തു (മത്താ 16:18). അധികാരചിഹ്നമായ താക്കോല്‍ നല്‍കുന്നതിനെക്കുറിച്ചും ഈശോ പത്രോസിനോട് പറയുന്നു. സുവിശേഷങ്ങളിലെ അപ്പസ്തോലന്മാരുടെ പേരുവിവരപട്ടികയില്‍ എപ്പോഴും ഒന്നാംസ്ഥാനം പത്രോസിനാണ് (മത്താ 10:2; മര്‍ക്കോ 3:16; ലൂക്കാ 6:14). ഈശോ ഉത്ഥാനം ചെയ്ത വാര്‍ത്ത പത്രോസിനെ പ്രത്യേകമായി അറിയിക്കുന്നുണ്ട് (മര്‍ക്കോ 16:7). പത്രോസിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഈശോ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു (ലൂക്കാ 22:31-32). മൂന്നുവട്ടം  ആവര്‍ത്തിച്ച് സഭയുടെ തലവനായി പത്രോസിനെ ഈശോ നിയമിക്കുന്നു (യോഹ 21:15-18). യൂദാസിനുപകരം മത്തിയാസിനെ തെരഞ്ഞെടുക്കുന്നതിന് നേതൃത്വം നല്‍കുന്നതിനും (അപ്പ 1:15) അനനിയാസിനും സഫീറായ്ക്കുമെതിരെ വിധിപറഞ്ഞതും (അപ്പ 5:3-8) ജറുസലേം കൗണ്‍സിലില്‍ തീരുമാനം പ്രഖ്യാപിക്കുന്നതും (അപ്പ 15:6) പത്രോസിന്‍റെ പ്രാമുഖ്യത്തിനു തെളിവാണ്. പന്ത്രണ്ട് അപ്പസ്തോലന്മാരുടെ നേതൃസ്ഥാനം പത്രോസിനായിരുന്നു എന്ന് വചനഭാഗങ്ങള്‍ സസാക്ഷ്യപ്പെടുത്തുന്നു.

പിതാവ് എന്നര്‍ത്ഥമുള്ള പാപ്പാ എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് പോപ്പ് എന്ന ഇംഗ്ലീഷ് പദം ഉത്ഭവിച്ചത്. അഭിവന്ദ്യ പിതാക്കന്മാരെ സൂചിപ്പിക്കുന്ന ആദരവിന്‍റെ വിശേഷണമായ മാർ  എന്ന സുറിയാനി പദത്തിന്‍റെ അര്‍ത്ഥം പരിശുദ്ധമായത് എന്നാണ്. തന്മൂലം മാര്‍പാപ്പ എന്ന പദത്തിന് പരിശുദ്ധപിതാവ്എന്നാണ് വാച്യാര്‍ത്ഥം.  

മാ൪പാപ്പമാരുടെ നിലപാടുകളും സന്ദേശങ്ങളും ലോകജനതയെ എന്നു൦  ആകർഷിക്കുന്നു. തന്റെ പിൻഗാമിയായി സ്ഥാനമേറ്റശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ വാക്കുകൾക്ക് ബനഡിക്ട് 16ാമൻ മാർപാപ്പ നൽകിയൊരു വിശേഷണമുണ്ട്: ‘ഹൃദയങ്ങളോടുള്ള സംസാരംകൈകളിലൊന്നിൽ ദൈവത്തെയും മറ്റതിൽ മനുഷ്യരെയും വഹിച്ചുള്ളത്.’  സംസാരിക്കുന്നത് ഫ്രാൻസിസ് പാപ്പയാണെന്നതിനാൽ ഭാഷ സ്നേഹത്തിന്റേതാണ്. ജീവിതമാണു പാപ്പയെ ഭാഷ പഠിപ്പിച്ചത്. അതിന്റെ കാരണം തന്റെ ജീവിതകഥയുടെ പുതിയ പുസ്തകത്തിൽ പാപ്പ പറയുന്നു:‘‘ജീവിക്കാൻ പഠിക്കണമെങ്കിൽ, നാമെല്ലാം സ്നേഹിക്കാൻ പഠിക്കണം. പാഠം ഏറ്റവും പ്രധാനമാണ്. കാരണം സ്നേഹം എല്ലാറ്റിനെയും കീഴടക്കുന്നു.’’

“Open wide the doors to Christ,”  എന്ന ആഹ്വാനവുമായിട്ടണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ നമ്മുടെയിടയിലേക്ക് വന്നത്. 1981 മെയ് 3ന് സെന്റ്‌ പീറ്റേഴ്സ് സ്‌ക്വയറില്‍ വച്ചുണ്ടായ ഒരു വധ ശ്രമത്തില്‍ നിന്നും പരിശുദ്ധ അമ്മയുടെ സഹായത്താലാണ് വിശുദ്ധന്‍ രക്ഷപ്പെട്ടത്. നീണ്ട ആശുപത്രി വാസത്തിനിടക്ക് തന്നെ വധിക്കുവാന്‍ ശ്രമിച്ച ആള്‍ക്ക് അദ്ദേഹം മാപ്പ് നല്‍കി. ധീരമായ ഇത്തരം നടപടികളിലൂടെ വിശുദ്ധന്‍ തനിക്ക് ലഭിച്ചിട്ടുള്ള അജപാലന വരദാനങ്ങളെ കൂടുതല്‍ അനുഗ്രഹദായകമാക്കി.

കത്തോലിക്കാ സഭക്കും സമൂഹത്തിനും ഉന്നതമായ ക്രൈസ്തവസാക്ഷ്യവും നേതൃത്വവും നൽകിയ പാപ്പായാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. സത്യവിശ്വാസത്തിന്റെ ധീരനായ കാവല്‍ക്കാരന്‍എന്നാണ്  പാപ്പയെ വിശേഷിപ്പിക്കുന്നത്. വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ട് വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതവും സന്ദേശവും സഭയുടെ മുന്നോട്ടുള്ള യാത്രയിൽ പ്രകാശഗോപുരങ്ങളായി നിലനിൽക്കും.

ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പയായിരുന്നു  വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ.ആധുനിക ലോകത്തിലേക്ക് സഭയുടെ വാതായനങ്ങൾ തുറക്കാൻ ധൈര്യം കാണിച്ച മഹാനായ പാപ്പ. ദരിദ്രനായി ഞാൻ ജനിച്ചു. ദരിദ്രനായി മരിക്കുന്നതിൽ അങ്ങേയറ്റം സന്തുഷ്ടനാണ്.”1963 ജൂൺ മൂന്നാം തീയതി പാപ്പ മരിക്കുമ്പോൾ ലോകമെമ്പാടും ഉള്ള വിശ്വസികൾ ഞങ്ങൾക്കു ഒരു നല്ല പാപ്പ (The Good Pope) നഷ്ടമായി എന്നാണ് വിലപിച്ചത്.

സഭയില്‍ വിപ്ലവാത്മകമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച  പോള്‍ ആറാമന്‍ പാപ്പായക്ക് പഞ്ചഭൂഖണ്ഡങ്ങളിലും ഇടയസന്ദര്‍ശനത്തിനെത്തിയ ആദ്യത്തെ പാപ്പാ, വിമാനയാത്രചെയ്ത പാപ്പാമാരില്‍ പ്രഥമന്‍ എന്നീ സ്ഥാനങ്ങളുമുണ്ട്. ഇന്ത്യില്‍ ആദ്യമായി പാദമൂന്നിയ പാപ്പായും വാഴ്ത്തപ്പെട്ട പോള്‍ ആറാമനാണ്. ആധുനികവൽക്കരണത്തിൽ നിന്ന് ഉണ്ടായ നിരവധി വെല്ലുവിളികളെയും അനുഗ്രഹങ്ങളെയും നേരിട്ട ആദ്യത്തെ പോപ്പുകളിൽ ഒരാളായിരുന്നു വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ. സഭയുടെ പുരാതന വിശ്വാസത്തെ എന്നും പുരാതനമായി നിലനിർത്താനും, ആവശ്യമുള്ള ഒരു ലോകത്തിന് അത് എന്നും പുതിയതും പ്രസക്തവുമാക്കാനും അദ്ദേഹം ശ്രമിച്ചു. ക്രിസ്ത്യാനികൾക്കിടയിൽ ഐക്യം, രാജ്യങ്ങൾക്കിടയിൽ സമാധാനം, എല്ലാവരുടെയും അന്തസ്സിനോടുള്ള ബഹുമാനം എന്നിവ അദ്ദേഹം ആഗ്രഹിച്ചു.   “വിശുദ്ധ പോൾ ആറാമൻ പാപ്പാ, ക്രിസ്തുവിന്റെയും സഭയുടെയും വിശ്വസ്ത ദാസനായിരുന്നു”.

ഇപ്രകാരം മാ൪പാപ്പമാരുടെ സന്ദേശങ്ങളും, ജീവിതവും ഓരോ ക്രിസ്ത്യാനിയേയു൦ ആക൪ഷിക്കണ൦. നമ്മുടെ ജീവിതത്തിൽ അവ പകർത്തുകയും ചെയ്യണ൦. ദൈവത്തിന്റെ കൃപയും കരുണയും എല്ലാവരിലും  എത്തിക്കുക എന്ന ദൗത്യം നാം ഏറ്റെടുക്കണ൦

Voices of Care: Inside the 
Life of a Nursing Student - Angel Johnson

The first time I walked into the hospital wearing my uniform, I felt both proud and nervous. My heart rate rising , unfamiliar situation, and my shoes squeaked against the polished floor. Everything smelled of sanitizer, and the air buzzed with quiet urgency — nurses moving swiftly, doctors giving instructions, patients calling from their beds.

My hands trembled as I took a patient’s blood pressure. The senior didi smiled and whispered, “Steady hands, steady mind.” That became my silent mantra.

As nursing students, our days start early — often before sunrise. By the time most people are sipping their morning chai, we’ve already checked vitals, made beds, and helped patients with their morning routines. The days are long, filled with rounds, classes, and case studies, but they teach us more than books ever could.

One morning, I cared for an old uncle recovering from a stroke. He didn’t talk much, but every time I helped him sit up, he nodded as if saying thank you without words. A few day later, when he walked out of the ward with his family, he turned back and said, “You were my daughter here.” That moment will stay with me forever.

Sometimes, the hospital feels like a world of its own laughter from the maternity ward, quiet prayers in the ICU, and the sound of slippers echoing through the corridors at night. You learn that strength isn’t just about standing for hours it’s about showing up every day, with patience and compassion, even when you’re tired.

Nursing has taught me that care isn’t only in medicines and charts it’s in how you listen, how you comfort, and how you bring dignity to someone’s most vulnerable moments. It’s not always easy, but it’s always meaningful.

We, nursing students, come from small towns and big cities, different states and languages yet we share the same purpose: to serve, to heal, and to stand steady when others can’t.

As I move closer to becoming a  nurse, I carry one simple belief with me: being a nurse is not about wearing white it’s about carrying hope. And that’s something I want to do for the rest of my life.

Behind every patient’s recovery is a nurse’s steady hand and a student’s growing heart proof that real care is not taught in classrooms, but lived every single day.

നമ്മുടെ പാപ്പാ

-Collected by Agnel

 

Evolution of 100 rupee 
notes
- Collection by Augustine

Glimpse of 22nd Family Meet

തൂങ്കുഴിപ്പിതാവിൻ്റെ രണ്ടുരൂപാ നോട്ടുകൾ
- പി ജെ ചെറിയാൻ മാസ്റ്റർ, പന്തപ്ലാക്കൽ, നെടുംപോയിൽ

വർഷം 1965 – അന്ന് അദ്ദേഹം പിതാവായിട്ടില്ല. തലശ്ശേരി മൈനർ സെമിനാരിയുടെ അസിസ്റ്റൻറ് റെക്ടർ, സുറിയാനി – ലത്തീൻ എന്നിവയുടെ അധ്യാപകനും. സദാ  പുഞ്ചിരി. ആരും ശ്രദ്ധിക്കുന്ന മുഖസൗന്ദര്യം.

റോമിലെ പഠനം പൂർത്തിയാക്കി വരുമ്പോൾ കൊണ്ടുവന്ന ഒരു ചുവന്ന ജാവ മോട്ടോർസൈക്കിൾ ഞങ്ങൾ സെമിനാരിക്കുട്ടികളുടെ കൗതുകക്കാഴ്ചയാണ്. എല്ലാവരോടും വലിയ ഇഷ്ടമാണ് തൂങ്കുഴി അച്ചന്. ആരും സ്നേഹിച്ചു പോവുന്ന വ്യക്തിത്വം .

ചില പ്രത്യേക കാരണങ്ങളാൽ ഞാൻ വൈദിക പഠനം അവസാനിപ്പിക്കുന്നു, അതോടെ ഭാവി വഴിമുട്ടുന്നു. കോളേജ് പഠനം ഒരു സ്വപ്നം മാത്രം – കാരണം സാമ്പത്തികം.

എൻറെ ദയനീയാവസ്ഥ സെമിനാരിയിലെ ആത്മീയ പിതാവ് പീറ്ററച്ചനോട്  പറഞ്ഞു. മാനന്തവാടി ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിൽ എനിക്കായി മാനേജ്മെൻ്റ് ക്വോട്ടയിൽ  ഒരു സീറ്റിന് പിതാവിനോട് അച്ചൻ ശുപാർശ ചെയ്തു.   വള്ളോപ്പള്ളി പിതാവിനെ നേരിൽ കണ്ടു. പിതാവിന്റെ നിർദ്ദേശപ്രകാരം മാനന്തവാടിയിൽ പോയി ടിടിസിയുടെ അപേക്ഷാഫോറം വാങ്ങി അപേക്ഷ നൽകി. സ്കൂൾ മാനേജറെ വിളിച്ചു ഫോൺ ചെയ്ത് എൻറെ കാര്യം പിതാവ് പറഞ്ഞിരുന്നു. യഥാസമയം ഇൻറർവ്യൂ കാർഡും വന്നു. വള്ളോപ്പള്ളിപിതാവിൻറെ ലെറ്ററുമായിട്ടാണ് ഇൻറർവ്യൂവിന് പോയത് .മാനേജരച്ചൻ  ‘ നിനക്ക് അഡ്മിഷൻ ഉറപ്പ് -ജൂൺ ആദ്യവാരം ക്ലാസ് ആരംഭിക്കും’ എന്ന് പറഞ്ഞു .

അന്ന് ആകെ ഉണ്ടായിരുന്ന ജീവിത ലക്ഷ്യം അദ്ധ്യാപകനാവുക എന്നതായിരുന്നു അത് നേടിയ സന്തോഷത്തിൽ ഒരായിരം സ്വപ്നങ്ങൾ കണ്ടു. അഡ്മിഷൻ കാർഡ് പ്രതീക്ഷിച്ച് കാത്തിരുന്നു. ദിവസവും പോസ്റ്റ് ഓഫീസിൽ പോയിക്കൊണ്ടിരുന്നു. ദിവസങ്ങൾ ശരവേഗത്തിൽ പാഞ്ഞു. ജൂൺ 1. 2, 3 . ക്ലാസ് തുടങ്ങി എന്ന വാർത്ത ഞെട്ടിച്ചു. പിതാവിൻറെ ഉറപ്പ് ഉണ്ടല്ലോ, പിന്നെ എന്ത് സംഭവിച്ചു?  സംശയിക്കുവാൻ ഒരു കാരണവും മനസ്സിൽ കാണുന്നില്ല .ഏതായാലും പ്രതീക്ഷ കൈവിട്ടില്ല പിതാവിനെ ഒന്നുകൂടി കണ്ടു നോക്കാം. പക്ഷേ വണ്ടിക്കൂലിക്ക് പൈസ ഇല്ല.ചാച്ചനോട് അഞ്ച് രൂപ ചോദിച്ചു. ഇല്ലാഞ്ഞതിനാൽ കിട്ടിയില്ല. ” രണ്ടുമൂന്ന് തവണ നടന്നതല്ലേ,ഇനി അതിൻറെ പുറകെ നടന്നു സമയവും പണവും കളയണ്ട.” എന്ന് ഉപദേശിച്ചിട്ട് ചാച്ചൻ പള്ളിയിൽ പോയി .

അടുത്ത വഴി ആലോചിച്ചു. പശുവിൻപാൽ വിറ്റ് കുറച്ചു പൈസ സ്വരൂപിക്കുന്ന അയൽവാസി ഏലിക്കുട്ടിച്ചേടത്തിയെ സമീപിച്ചു. ഒന്നും പറയാതെ ചേടത്തി അഞ്ചു രൂപ എടുത്തു തന്നു. സത്യത്തിൽ ആ മുഷിഞ്ഞ  അഞ്ച് രൂപ നോട്ട് എന്റെ ജീവിതവിജയത്തിന്റെ ആദ്യത്തെ പടിയായിരുന്നു .അന്ന് മരുതോങ്കരയിൽ നിന്നും തലശ്ശേരിക്ക് പോയി വരാൻ അതു  മതിയായിരുന്നു.

രാവിലെ പുറപ്പെട്ടു ഉച്ചയായപ്പോഴേക്കും തലശ്ശേരി ബിഷപ്സ് ഹൗസിൽ എത്തി. 

“നീ ഇതുവരെ പോയി ചേർന്നില്ലേ? ക്ലാസ് തുടങ്ങിയല്ലോ.” എന്നെ വീണ്ടും കണ്ടപ്പോൾ അതിശയഭാവത്തിൽ പിതാവ് എൻ്റെ  മുഖത്ത് നോക്കി .

 “ഇല്ല, എനിക്ക് അഡ്മിഷൻ കാർഡ് വന്നില്ല. മുന്നോട്ടു മറ്റൊരു വഴിയുമില്ല .” 

“അങ്ങനെ വരാൻ സാധ്യതയില്ല. എനിക്ക് ഉറപ്പുണ്ട് .”

അന്ന് പഴയ മോഡൽ ഫോൺ ആയിരുന്നു. അദ്ദേഹം ഫോണിൽ പല പ്രാവശ്യം  ശ്രമിച്ചു .കഠിനമായ കാറ്റും മഴയും കാരണം ലൈൻ കിട്ടുന്നില്ല.

“നീ ഇപ്പോൾ തന്നെ മാനന്തവാടിക്ക് പോകണം. താമസിപ്പിക്കരുത്. ഞാൻ ലെറ്റർ തരാം .”

ചെറിയ മുറിയിൽ കയറി വളരെ വേഗം കത്തെഴുതി ഒട്ടിച്ച് അഡ്രസ്സും എഴുതി എന്നെ ഏൽപ്പിച്ചു.

 “വേഗം പോ, സന്ധ്യയ്ക്ക് മുന്നേ അവിടെ എത്താം.” പിതൃതുല്യമായ സ്നേഹത്തോടെ എന്നെ വള്ളോപ്പിള്ളി പിതാവ് അയച്ചു. വീണ്ടും പ്രശ്നം. കയ്യിൽ പൈസയില്ല. പിതാവിനോട് പൈസ കൂടി ചോദിക്കാൻ മനസ്സനുവദിച്ചില്ല. പെട്ടെന്ന് ഉണ്ടായ ആശയമാണ് തൂങ്കുഴി അച്ചനെ ഒന്ന് കണ്ടാലോ എന്നത് .       

അച്ഛൻ്റെ മുറിയിലെത്തി വിഷമസ്ഥിതി അറിയിച്ചു. അച്ചൻ ഒന്നും ആലോചിച്ചില്ല . മേശയുടെ ഡ്രോ വലിച്ചു.  അവിടെ ഉണ്ടായിരുന്ന  രണ്ടു രൂപയുടെ ചുളിഞ്ഞ 12 നോട്ടുകൾ തപ്പി  പെറുക്കി എന്നെ ഏൽപ്പിച്ചു. അന്ന് ഒറ്റ കുർബാനയ്ക്ക് രണ്ടു രൂപയായിരുന്നു കുർബ്ബാനപ്പൈസ.

12 ഒറ്റകുർബാനകളുടെ പൈസയായിരുന്നു ആ 24 രൂപ.     

അച്ചൻ  വാച്ചിൽ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു, 

“ഇനി മാനന്തവാടിക്ക് ഒറ്റ ബസ്സേ ഉള്ളൂ -എം പി സി. 

അതിന്റെ സമയം മൂന്നരയാണ്. ഇപ്പോൾ മൂന്നേകാലായി .നീ നടന്നാൽ ബസ് കിട്ടില്ല.  ഞാൻ നിന്നെ  സ്റ്റാൻഡിൽ വിടാം.” മുറിയുടെ വാതിൽ പോലും ചാരാതെ വേഗം പുറത്തിറങ്ങി, മോട്ടോർസൈക്കിൾ എടുത്തു. ഞാൻ പിന്നിൽ കയറി .വായു വേഗത്തിൽ ഓടിച്ചു. അന്ന് പഴയ ബസ്റ്റാൻഡ് ആയിരുന്നു.  എത്തിയപ്പോൾ ബസ്റ്റാൻഡിൽ എംപി സി ബസ് സ്റ്റാർട്ടിങ്ങിൽ. ഞാൻ ചാടിക്കയറി നന്ദിപൂർവം  കൈവീശി. ഏറ്റവും പിന്നിലെ സീറ്റ് കിട്ടി .ആ യാത്ര എൻറെ ജീവിതയാത്രയുടെ നാഴികക്കല്ലായി .

കാറ്റും കോളും നിറഞ്ഞ മിഥുനമാസം. കോരിച്ചൊരിയുന്ന മഴ. വളവും തിരിവും കയറ്റവും താണ്ടി  പെരുമഴയിലൂടെ മാനന്തവാടി ചുരം കയറിയത് അറിഞ്ഞില്ല. മനസ്സ് നിറയെ തൂങ്കുഴി അച്ചൻ കാണിച്ച സ്നേഹവും കരുതലും. 

സന്ധ്യ കഴിഞ്ഞു. മാനന്തവാടി കണിയാരത്തെത്തി മാനേജരച്ചൻ്റെ ഓഫീസിൽ കയറി പിതാവിൻറെ കത്ത്  കൊടുത്തു .കത്തിന്റെ പുറത്ത് തലശ്ശേരി ബിഷപ്പിൻ്റെ സീൽ കണ്ട പടി മാനേജരച്ചൻ ഒരു വല്ലാത്ത ചോദ്യം,

“നീ എന്താ നേരത്തെ വരാഞ്ഞത്? ക്ലാസ് തിങ്കളാഴ്ച തുടങ്ങിയല്ലോ ?”

“അച്ചാ, എനിക്ക് അഡ്മിഷൻ കാർഡ് കിട്ടിയില്ല.”

 അദ്ദേഹം മേശ വലിപ്പ് തുറന്ന് ഒരു കാർഡ് എടുത്ത് എന്നെ കാണിച്ചു, “നിനക്ക് അയച്ച കാർഡിന്റെ കോപ്പി ആണിത്. ”  ഒന്നും മനസിലാവാതെ ഞാൻ നിന്നു.

ബഹുമാനപ്പെട്ട തൂങ്കുഴി പിതാവിൻ്റെ മരണം അറിഞ്ഞപ്പോൾ  പണ്ട് തന്ന മുഷിഞ്ഞു ചുരുണ്ട പന്ത്രണ്ട് രണ്ടു  രൂപ നോട്ടുകളിലേക്കും മഴയിൽ നനഞ്ഞ ആ യാത്രയിലേക്കും മനസ് പറന്നുപോയി. ആ ദിവ്യവ്യക്തിത്വം നൽകിയ നന്മയുടെ ഫലമായി ഞാൻ ഒരു അദ്ധ്യാപകനായി 33 വർഷം ജോലി ചെയ്തു. സംതൃപ്ത കുടുംബജീവിതം നയിച്ചു കഴിയുന്നു. മൂന്ന് മക്കൾ -പഠനം കഴിഞ്ഞ് അവരെല്ലാം ജോലി നേടി. ഇതിനെല്ലാം കടപ്പാടുള്ള ഒത്തിരി പേരിൽ ഒന്നാം സ്ഥാനം ബഹുമാനപ്പെട്ട തൂങ്കുഴി പിതാവിനാണ്. ആ നിസ്വാർത്ഥ വ്യക്തിത്വത്തിന് ഒരായിരം നന്ദിയും സ്നേഹവും. ആദരാഞ്ജലികൾ.

പ്രത്യാശയുടെ യുവത്വം 
- Fr.Dhanesh

യൗവ്വനം ഒരായുസ്സിൽ ദൈവത്തിൻ്റെ പ്രത്യേകമായ കയ്യൊപ്പ് രേഖപ്പെടുത്തി നൽകപ്പെട്ടിരിക്കുന്ന ഒന്നാണ്. യേശുവിനെ അനുകരിച്ച് പുണ്യങ്ങളുടെ പൂർണ്ണതയിലും നിറവിലും വളരാനുള്ള ഘട്ടമാണിത്. യേശുവിൻ്റെ ചാരെ നടക്കുന്നവർക്ക് മാത്രമേ ഈ പുണ്യങ്ങളിൽ വളരാൻ സാധിക്കുകയുള്ളൂ. ഇത് ലോകം വെച്ച് നീട്ടുന്ന സുന്ദര വാഗ്ദാനങ്ങൾക്ക് എതിരെയുള്ള നീന്തലാണ്. ഒഴുക്കിനെതിരെയുള്ള നീന്തൽ, ഇതത്ര എളുപ്പമല്ല.

 ലോകത്തിൻ്റെ അരൂപിക്കൊത്ത് ജീവിക്കാൻ ത്യാഗം ആവശ്യമില്ല. ഒഴുക്കിനൊപ്പം നീന്താൻ വലിയ പ്രയാസമില്ല. വെള്ളത്തിൽ നിന്നു കൊടുത്താൽ മതി. എന്നാൽ, ഒഴുക്കിനെതിരെ നീന്താൻ വ്യക്തിപരമായ തീരുമാനവും അധ്വാനവും നിഷ്ഠയും ആവശ്യമാണ്. ഈ അധ്വാനത്തിന് നമ്മുടെ യൗവ്വനം എത്രമാത്രം ശക്തമാണ്. അശക്തമായ യൗവ്വനം അതിവേഗം തിന്മയുടെ ശക്തികൾക്ക് കീഴ്പ്പെട്ടു പോകും. അത് ഒഴിവാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. യേശുക്രിസ്തുവിനോടുള്ള ആത്മബന്ധത്തിൽ ഉറച്ച നിലപാടെടുക്കുന്ന, സ്നേഹബന്ധമുള്ള, സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു യുവനിരയുടെ ശക്തമായ മുന്നേറ്റവും സാക്ഷ്യവും നമ്മുടെ സഭയ്ക്ക് ഏറെ കരുത്തുപകരും. വിശ്വസനീയതയും സ്വീകാര്യതയും വർദ്ധിപ്പിക്കും.

പ്രിയ യുവജനങ്ങളെ, നിങ്ങളുടെ യുവത്വം അത് കർത്താവിന് കൊടുക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. യുവജനങ്ങൾ ദൈവത്തിൻ്റെ വലിയ പദ്ധതിയുടെ ഭാഗമാണെന്ന് നാം ഓർക്കണം. മറ്റാർക്കും ചെയ്യാൻ കഴിയാത്ത മറ്റാരെക്കൊണ്ടും ചെയ്യിപ്പിക്കാൻ ദൈവമാഗ്രഹിക്കാത്ത ചില കാര്യങ്ങൾ ദൈവം നിങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ഓരോ മനുഷ്യനെയും വ്യക്തിപരമായി കർത്താവ് വിളിക്കുന്നതാണല്ലോ. വിളിക്കുന്ന ദൈവത്തിന് ഒരുവനെ കുറിച്ച് വ്യക്തമായ ഒരു പദ്ധതിയുണ്ട്. സ്വാർത്ഥത കൈവെടിഞ്ഞ് ദൈവസ്വരത്തിന് കാതോർക്കാനും സമാധാനത്തിന്റെ വക്താക്കളാകാനും യുവജനങ്ങളോട് ലെയോ 14-ാമൻ മാർപാപ്പ ആഹ്വാനം ചെയ്യുന്നു. ദൈവാത്മാവിനെ ഉള്ളിൽ കൊണ്ടുനടക്കുന്നവരുടെ സാക്ഷ്യത്തിലൂടെയാണ്  ഉത്ഥിതനായ ക്രിസ്തുവിൻ്റെ സമ്മാനമാകുന്ന സമാധാനം ഈ ലോകത്ത് ദൃശ്യമാവുകയുള്ളൂ എന്ന് പാപ്പ നമ്മെ ഉദ്ബോധിപ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ യുവത്വത്തിന് കൊടുത്തിരിക്കുന്ന പ്രാധാന്യം ഏറെ ശ്രദ്ധേയമാണ്. ദൈവം തൻ്റെ പ്രവർത്തികൾക്ക് ഉപയോഗിച്ചിട്ടുള്ളത് ഏറിയ ഭാഗവും കഴിവും ശേഷിയുമുള്ള യുവജനങ്ങളെയല്ലേ….! സഭയുടെ നട്ടെല്ലാണ് യുവജനങ്ങൾ, യുവജനങ്ങൾ തളർന്നാൽ സഭ തളരുന്നു എന്നാണ് അതിൻ്റെ അർത്ഥം. അതുകൊണ്ട് ദൈവവചനം യുവജനങ്ങൾക്ക് നൽകിയിരിക്കുന്ന പ്രാധാന്യം നാം ഉൾക്കൊള്ളുകയും ഒരു വ്യക്തി ഏറ്റവും സ്നേഹിക്കുന്നതിനെയും അവനുള്ള ഏറ്റവും നല്ലതും ഉത്തമമായതിനെയും ആണ് ദൈവം ചോദിക്കുന്നത്, അത് കൊടുക്കുന്നതാണ് ദൈവത്തെ സ്നേഹിക്കുന്നു എന്നതിൻ്റെ പ്രകടമായ തെളിവ് എന്ന് നാം തിരിച്ചറിയണം. “നിങ്ങളുടെ ഉത്സാഹവും വിശ്വാസത്തിന്റെ സാക്ഷ്യവും നിങ്ങൾ കണ്ടുമുട്ടുന്ന എല്ലാവരിലേക്കും പകരുക” ലെയോ 14-ാമൻ മാർപാപ്പ.

ഉൽപ്പത്തി പുസ്തകത്തിലെ ജോസഫിന് ദൈവം സ്വപ്നങ്ങളിലൂടെ മഹത്തായ കാര്യങ്ങൾ കാണിച്ചു കൊടുത്തിരുന്നു. 20-ാം വയസ്സിൽ അവന് മറ്റു സഹോദരന്മാരെക്കാൾ ഉന്നതങ്ങളിൽ എത്താനായത് പ്രതിസന്ധിയിലും ദൈവം അവനെ കടാക്ഷിച്ചതിനാലാണ്. കാര്യങ്ങൾ വെട്ടി തുറന്നു പറയുന്ന യുവാവാണ് ഗിദെയോൻ, കർത്താവിന്റെ ദൂതൻ അവന് പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ;ധീരനും ശക്തനുമായ മനുഷ്യാ, കർത്താവ് നിന്നോടുകൂടെ! ഗിദെയോൻ ചോദിച്ചു പ്രഭോ,കർത്താവ് ഞങ്ങളോട് കൂടെ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം ഞങ്ങൾക്ക് സംഭവിക്കുന്നത്? (ന്യായാധിപന്മാർ 6:13) മറുതല പറഞ്ഞവനോട് കർത്താവിന് ഇഷ്ടക്കേടൊന്നും തോന്നിയില്ല. പ്രത്യുത, മിദിയാൻകാരെ വിമോചിപ്പിക്കാനായി അവന് കരുത്തു നൽകി കർത്താവ് അവനെ അയച്ചു. ദൈവം വിളിച്ചപ്പോൾ സാമുവൽ കേവലം ഒരു ബാലൻ ആയിരുന്നില്ലേ?ദൈവത്തെ ശ്രവിച്ച അവനെ ദൈവം രാഷ്ട്രത്തിൻ്റെ പ്രതിസന്ധിഘട്ടങ്ങളിൽ പോലും ഇടപെട്ട വലിയ പ്രവാചകനാക്കി ഉയർത്തി. വെറും ഇടയ ചെറുക്കനായ ദാവീദിനെയാണല്ലോ ദൈവം രാജാവാക്കിയത്. മനുഷ്യൻ കാണുന്നതല്ല ദൈവം കാണുന്നത്. മനുഷ്യൻ ബാഹ്യ രൂപത്തിൽ കാണുന്നു, കർത്താവാകട്ടെ ഹൃദയഭാവത്തിലും (1 സാമുവൽ 16 :7) “വെറും പുറം മോടിയെയും കായികബലത്തേയുംകാൾ യുവത്വത്തിന്റെ മഹത്വം ഹൃദയത്തിലാണെന്ന്” ഫ്രാൻസിസ് പാപ്പാ പറയുന്നു. സോളമന്റെ യുവത്വത്തിന്റെ ധൈര്യം ജ്ഞാനം ചോദിക്കാൻ പ്രചോദിപ്പിച്ചു. യുവത്വത്തിൻ്റെ തീക്ഷ്ണതയോട് ദൈവത്തിൻ്റെ കരുത്ത് ചേരുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ജെറമിയയുടെ ജീവിതം നമുക്ക് കാണിച്ചുതരുന്നു.

യുവതയുടെ യുവത്വമാണ് യേശു. രോഗികളോടും പാപികളോടും പാവങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും അഗാധമായ അനുകമ്പ കാണിച്ച യേശുവിൽ എല്ലാ യുവജനങ്ങൾക്കും തങ്ങളെത്തന്നെ ദർശിക്കാനാവും. യുവജനങ്ങളുടെ ഇരുണ്ട രാത്രികളിൽ പാതിരാ നക്ഷത്രമായി പ്രശോഭിക്കുന്ന പ്രഭാതതാരകമാണ് ക്രിസ്തു (വെളിപാട് 22 :16 ) അവനാണ് നമ്മുടെ വഴികാട്ടിയും പ്രത്യാശയുടെ പ്രകാശവും. ഒട്ടേറെ യുവജനങ്ങൾക്ക് ഇന്ന് മതവും, സഭയും ഇവ പൊള്ളയായ വാക്കുകളായി തോന്നാമെങ്കിലും ക്രിസ്തുവിൻ്റെ ആ ധന്യജീവിതം അതിൻ്റെ മനോഹാരിതയിൽ അവതരിപ്പിക്കപ്പെട്ടാൽ ആ വ്യക്തിത്വം ഏറെ വൈകാരിക അടുപ്പം തോന്നുന്ന ഒരു ജീവിതമായി നമുക്ക് അനുഭവപ്പെടും.

ക്രിസ്തുവിൻ്റെ ജീവിതത്തോട് അനുരൂപരായി മാറിയ ധാരാളം യുവ വിശുദ്ധർ സഭാ ഹൃദയത്തിലുണ്ട്. മൂന്നാം നൂറ്റാണ്ടിൽ റോമൻ പ്രത്തോറിയത്തിലെ അംഗ രക്ഷകരുടെ തലവനായിരുന്ന വിശുദ്ധ സെബസ്ത്യാനോസ്  വെല്ലുവിളികൾ ഉണ്ടായിട്ടും തൻ്റെ സഹപ്രവർത്തകരോട് വിശ്വാസം പങ്കിടാൻ പരിശ്രമിച്ചു. ക്രിസ്തുവിന് വേണ്ടി മടികൂടാതെ മരണം വരിച്ചു. വലിയ സ്വപ്നങ്ങളുമായി ജീവിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് സന്തോഷത്തോടെ എല്ലാം ഉപേക്ഷിച്ചു യേശുവിനെപ്പോലെ ദരിദ്രനായി. തൻ്റെ സാക്ഷ്യം വഴി സഭയെ പടുത്തുയർത്താൻ ജീവിതം സമർപ്പിച്ച, മിഷനറിമാരെ സഹായിച്ച, മറ്റുള്ളവർക്ക് വിശ്വാസം പകർന്നു ജീവിച്ച തടവിലാവുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത വിയറ്റ്നാമിലെ വാഴ്ത്തപ്പെട്ട ആൻഡ്രൂ ഫു യെൻ, വിശുദ്ധ ഡൊമിനിക് സാവിയോ, ഉണ്ണീശോയുടെ സ്വന്തം വിശുദ്ധ കൊച്ചുത്രേസ്യ, സൈബർ ലോകത്തുനിന്നും വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറിയ വിശുദ്ധ കാർലോ അക്യുട്ടിസ് അങ്ങനെ നിരവധി യുവ വിശുദ്ധർ സുവിശേഷം അതിൻ്റെ പൂർണതയിൽ ജീവിക്കാനും ലോകത്തിൽ വിശുദ്ധിയുടെ സാക്ഷി കളായി തീരാനും ഇന്ന് യുവജനങ്ങളെ പ്രചോദിപ്പിക്കുന്നു.

സഭയിലുള്ള യുവജനങ്ങളുടെ ഉത്തമ ക്രൈസ്തവ ജീവിതത്തിൽ ഇക്കാര്യങ്ങൾക്ക് നാം പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു. 

  1. ഒരു പ്രാദേശിക സഭയുടെ പ്രാധാന്യം മനസ്സിലാക്കി ജീവിക്കുക.അതായത്, ദൈവത്താൽ വിളിച്ചുചേർക്കപ്പെട്ടവരുടെ കൂട്ടമാണല്ലോ സഭ. ദൈവത്തിൻ്റെ ഗുണങ്ങളെ വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും ജീവിതം വഴിയും ഈ ലോകത്തിൽ പ്രഘോഷിക്കുക എന്നത് സഭയുടെ ദൗത്യം ആണെന്ന് വചനം (1 പത്രോസ് 2 :5) നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ച് ദൈവത്തിനു സാക്ഷികളായി ഈ ലോകത്തിൽ ജീവിക്കുന്ന സഭാംഗങ്ങൾ ദൈവത്തെ ആരാധിച്ച് ഈ ദൈവത്തിലേക്ക് സമൂഹത്തെ മാടിവിളിക്കുന്ന വലിയ ശുശ്രൂഷയിൽ ഏർപ്പെടേണ്ടവരാണ്. സത്യപ്രബോധനങ്ങളുടെ കാവൽക്കാരായി ദൈവസ്നേഹം ഭൂമിയിൽ പ്രചരിപ്പിച്ച ദൈവത്തിന്റെ രക്ഷാമാർഗ്ഗം ലോകത്തെ അറിയിക്കുന്നവരായി നാം വ്യാപരിക്കണം. തങ്ങളെ തന്നെ എളിമപ്പെടുത്തി കർത്താവ് തന്നിട്ടുള്ള ശുശ്രൂഷകൾ നിവർത്തിക്കാൻ നാം ശ്രമിക്കണം.
  2. യുവജനങ്ങൾ മറ്റെന്തിനേക്കാളും മറ്റാരെക്കാളും ദൈവത്തെയും തങ്ങൾ ആയിരിക്കുന്ന സഭയെയും സ്നേഹിക്കണം.”എൻ്റെ ഈശോ, എൻ്റെ സഭ” എന്ന ബന്ധം വളർത്തണം. ഏതർത്ഥത്തിലും ദൈവരാജ്യം പടുത്തുയർത്താനും സഭയുടെ വളർച്ചയ്ക്കായി കാര്യക്ഷമമായി പ്രവർത്തിക്കാനും സാധിക്കുന്ന ഒരു കാലഘട്ടമാണ് യൗവ്വനം എന്നതിൽ സംശയമില്ല. ഈ നിലയ്ക്ക് സഭയിൽ യുവജനങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ടെന്നത് നിസ്തർക്കമാണ്. 
  3. കർത്താവ് തരുന്ന ഓരോ അവസരങ്ങളും പ്രാർത്ഥനയോടെ സഭയുടെ നന്മയ്ക്കായി ഉപയോഗിക്കണം (1 കോറി 12 :5 -11 )യുവജനങ്ങൾ ഓരോരുത്തരും തങ്ങളുടെ കൃപാവരങ്ങൾ എന്തെന്ന് പ്രാർത്ഥിച്ച് കണ്ടെത്തുകയും അത് സഭയുടെ വളർച്ചയ്ക്കായി പ്രയോഗിക്കുകയും ചെയ്യണം.ഇത് സ്വാർത്ഥതയ്ക്കോ ധനസമ്പാദനത്തിനോ പ്രശസ്തിക്കോ ആവരുത്. മറിച്ച്,നാം ചെയ്യുന്ന ഓരോ പ്രവർത്തിയും ദൈവനാമം മഹത്വപ്പെടുത്താനുതകുന്നതായിരിക്കണം. ഇക്കാലത്ത് പലർക്കും സഭയ്ക്ക് വേണ്ടി ജീവിക്കാൻ മടിയാണ് അവരോടായി വചനം ഇപ്രകാരം പറയുന്നു, എൻ്റെ മകനെ യേശുക്രിസ്തുവിലുള്ള കൃപയാൽ ശക്തിപ്പെടുക (2 തിമോ 2:1)
  4. ഒരു മനുഷ്യായുസ്സിലെ ഏറ്റവും നല്ല കാലഘട്ടമായി യൗവ്വനത്തെ കാണുക. ഏറ്റവും ആരോഗ്യവും പ്രസരിപ്പും ആർജ്ജവത്വവുമുള്ള കാലഘട്ടമാണിത്. യൗവ്വനഭക്തി കാത്തുസൂക്ഷിക്കുന്നവരാവുക. “ദൈവഭക്തർ ഇല്ലാതായിരിക്കുന്നു… കർത്താവേ സഹായിക്കണമേ! എന്ന വിലാപസ്വരം 12-ാം സങ്കീർത്തനത്തിൽ നാം വായിക്കുന്നുവല്ലോ….. ഈ ലോക ജീവിതത്തിൽ യുവജനങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വിശുദ്ധ പൗലോസ് ശ്ലീഹാ ഇപ്രകാരം പറഞ്ഞുവെക്കുന്നു. ‘ആരും നിൻ്റെ പ്രായക്കുറവിൻ്റെ പേരിൽ നിന്നെ അവഗണിക്കാൻ ഇടയാക്കരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികൾക്ക് മാതൃക ആയിരിക്കുക’ (1 തിമോ 4:12)
  5. സഭയുടെ ഈ ലോകത്തിലെ ദൗത്യ നിർവഹണത്തിൽ യുവജനങ്ങളുടെ പങ്ക് വളരെ വലുതാണ്. ആയതിനാൽ, മറ്റുള്ളവരുടെ പ്രീതി ലക്ഷ്യം വെക്കാതെ ആയിരിക്കുന്ന സാഹചര്യങ്ങളിൽ ഏത് ഉത്തരവാദിത്വവും ദൈവം നൽകുന്നതാണെന്ന തിരിച്ചറിവോടെ നിയോഗം വെച്ച് പ്രാർത്ഥനയോടെ ചെയ്യാൻ തയ്യാറാവുക.
  6. കർത്താവായ യേശുവിനോടുള്ള ആഴമേറിയ സമർപ്പണം ഓരോ യുവജനങ്ങൾക്കും ഉണ്ടായിരിക്കണം. ഏക രക്ഷകനായ യേശുക്രിസ്തു എൻ്റെ ജീവിതത്തിന്റെ മുഴുവൻ കർത്താവാണ് എന്ന തിരിച്ചറിവോടെ അവൻ്റെ ഹിതം ജീവിതത്തിൽ പൂർണമായും നിറവേറ്റുക, അവനെ സ്നേഹിക്കുക, സേവിക്കുക അത് ജീവിതലക്ഷ്യമാക്കി മാറ്റുക. ഒപ്പം; ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റാനുള്ള ആത്മസമർപ്പണവും പ്രതിബദ്ധതയും ഉണ്ടായിരിക്കണം.
 
 
സഭയിൽ ദൈവം തങ്ങൾക്ക് തന്നിരിക്കുന്ന പങ്ക് ദൈവത്തോടുള്ള വിശ്വസ്തതയിൽ നിർവഹിക്കണം എന്ന ചിന്ത യുവജനങ്ങളെ ഭരിക്കണം. എങ്കിൽ മാത്രമേ, ഉത്തരവാദിത്വബോധത്തോടെ സഭയുടെ കാര്യങ്ങളിൽ ഏർപ്പെടാൻ യുവജനങ്ങൾക്ക് സാധിക്കുകയുള്ളൂ. കാലം മാറുന്നതിനനുസരിച്ച് ക്രൈസ്തവ ദർശനത്തെ ദിശ മാറാതെ, കുരിശിലേറിയവൻ അന്നു നൽകിയ ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും നന്മയുടെയും സന്ദേശം എന്നും പുതുമയോടെയും അതേ മഹത്വത്തോടെയും ഓരോ വിശ്വാസിയിലും എത്തിക്കാൻ കഴിയുമ്പോഴാണ് ആദിമ ക്രൈസ്തവ സഭയ്ക്ക് നിദാനമായ “നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” എന്ന ക്രിസ്തുവാക്യത്തിൻ്റെ അർത്ഥം മാറിപ്പോകാതെ പിന്തുടർന്നു പോന്ന പാരമ്പര്യത്തിൻ്റെ വഴി എന്നും നിലനിർത്താൻ നമുക്ക് സാധിക്കുകയുള്ളൂ. ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസത്തിൻ്റെ അടിയുറച്ച പ്രേക്ഷിതരാകാനും തിന്മയിൽ നിന്നും നമ്മെ നേടിയെടുത്തവൻ്റെ നിത്യരക്ഷയ്ക്ക് അർഹരാക്കപ്പെടുവാനുമുള്ള യഥാർത്ഥമായ ആ ‘വിളിക്ക്’ ഏവരും അർഹരാകട്ടെ. വിശ്വാസത്തെയും വിശ്വസ്തതയെയും ചോദ്യം ചെയ്യപ്പെടാതെ സ്വയം ജ്വലിക്കുന്ന ക്രിസ്തുവാഹകരായി കാലത്തിൻ്റെ കളകളാകുന്ന തിന്മയുടെ കണ്ണികൾ സഭാ തരുവിൽ വേരോടാതിരിക്കാൻ പ്രാർത്ഥനയുടെ തായ് വേരുകളാൽ ശക്തിപ്പെട്ട് ക്രിസ്തുവിൻ്റെ മാർഗ്ഗേ ചരിക്കുവാൻ പുതുതലമുറയിലെ യുവജനങ്ങൾക്ക് സാധിക്കട്ടെ..

 

 
വില കെട്ട ജീവിതം
- Thomas P J, Peravoor

“എന്നെ ആർക്കും വേണ്ട സർ”

മദ്യ ലഹരിയിലാണെങ്കിലും അദ്ദേഹത്തിൻ്റെ മനസ് കേഴുകയാണ്.

“എന്തുപറ്റി?”

“എൻ്റെ മക്കളോ ഭാര്യയോ എന്നോട് ഒരു കാര്യവും ചോദിക്കാറില്ല, പറയാറില്ല. അവർക്ക് ഞാൻ ഭാരമാണത്രേ”.

എല്ലാ മദ്യപാനികളുടെയും പൊതു പരാതിയാണിത് ഞാൻ മനസ്സിൽ പറഞ്ഞു.

“എന്താണ് സംഭവിച്ചത്?”  ഞാൻ ചോദിച്ചു.

“ഞാൻ സമ്പന്ന കുടുബത്തിലെ ഏഴു മക്കളിൽ നാലാമനാണ്. ഞാനൊഴികെ മറ്റെല്ലാം വരും നന്നായി പഠിച്ചു അവരെല്ലാം നല്ല നിലയിലായി”.

 പഠിക്കേണ്ട സമയത്ത് ജീവിതം രസിക്കാൻ പോയാൽ രസിക്കണ്ട സമയത്ത് പഠിക്കണ്ടതായി വരും

ആരോ പറഞ്ഞത് ഞാൻ ഓർത്തു.

“സമ്പന്ന കുടുംബത്തിൽ നിന്ന് ഞാൻ വിവാഹം കഴിച്ചു.  അതോടെ ഉന്നത ജോലികളിരിക്കുന്ന  സഹോഭരങ്ങൾക്കൊപ്പം  നിൽക്കാനാവുന്നില്ല എന്നു ഞാൻ തിരിച്ചറിഞ്ഞു. എന്നിലെ അപകർഷ ബോധം വളരാൻ തുടങ്ങി. എൻ്റെ കുടുബ ഓഹരി വിറ്റ് വയനാട്ടിൽ സ്ഥലം വാങ്ങി താമസമാരംഭിച്ചു. ഇതിനിടയിൽ നാലു മക്കളുമുണ്ടായി. പല കൃഷികൾ ചെയ്തു നോക്കി ഒന്നിലും വിജയിക്കാനായില്ല. ദാരിദ്ര്യമായിരുന്നു ഫലം . ഒരു ദിവസം ഒരു പരിചയക്കാരൻ പറഞ്ഞു കൊച്ചിയിൽ ഒരു കമ്പനിയിൽ ജോലിക്കാരെ എടുക്കുന്നുണ്ടന്ന്.

കടം വാങ്ങിയ പൈസയുമായി ഞാൻ കൊച്ചിക്ക് വിട്ടു. പത്താം ക്ലാസ് പോലും പാസാകാത്ത എനിക്ക്  ആര് ജോലി തരാൻ, എനിക്കാ ജോലി കിട്ടിയില്ല.  ആ പട്ടണത്തിലൂടെ ജോലിക്കായി ഞാൻ അലഞ്ഞു നടന്നു അവസാനം  ഒരു സ്വർണ്ണ കടയുടെ സെക്യൂരിറ്റിയായി നിൽക്കാനുള്ള ജോലി കിട്ടി. രാവിലെ പത്തു മണി മുതൽ കട അടക്കുന്നത് വരെ യൂണിഫോമിട്ട് കടയ്ക്കു മുമ്പിൽ നിൽക്കണം മുതലാളി പറയുന്ന മറ്റു ജോലികളും ചെയ്യണം. ഏതായാലും അതിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ട് എന്റെ നാല് മക്കളെയും പഠിപ്പിച്ചു. ഇന്നവർ വിദേശത്ത് ലക്ഷങ്ങൾ ശമ്പളമുള്ള ജോലിക്കാരാണ്. 

കുടുംബത്തിലെ സാമ്പത്തിക പരാധീനത മാറിയപ്പോൾ ഞാനെൻറെ ജോലി രാജിവച്ചു. ശിഷ്ട ജീവിതം സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം എന്ന ആഗ്രഹത്തിൽ  വീട്ടിലെത്തിയ എൻറെ ഇഷ്ടങ്ങൾ അറിയുന്നതിനോ അഭിപ്രായങ്ങൾ കേൾക്കുന്നതിനോ ഭാര്യക്കും മക്കൾക്കും താത്പര്യമില്ല.

ഞാൻ മദ്യപിക്കുന്നത് ആ പ്രയാസം മറക്കാൻ വേണ്ടിയാണ്.  വില കെട്ട ജീവിതമായിപ്പോയി എൻ്റേത്”

“ചേട്ടൻ കൊച്ചിയിൽ ആയിരിക്കുമ്പോഴും മദ്യപിക്കാറുണ്ടായിരുന്നോ?”

“ജോലിയുടെ ഷീണം മാറ്റാനം എകാന്തതിയിൽ നിന്ന് മോചനം നേടാനുമായി  തുടങ്ങിയതാണ്. ഞാനിത്രയും കാലം അധ്വാനിച്ചതല്ലെ എനിക്കും വേണ്ടേ എൻ്റെതായ സുഖം. മാത്രമല്ല എൻ്റെ ജീവിതം മുഴുവൻ ഹോമിച്ചിട്ട് ഒരു നല്ല വാക്ക് അതു കേൾക്കാൻ എനിക്ക് ആഗ്ര മുണ്ടാകില്ലെ?”

ഇവിടെ നാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ജീവിതം മുഴുവൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചു എന്ന അവകാശപ്പെടുന്ന ചേട്ടനെയോ?

അതോ ചേട്ടൻ്റെ അസാന്യത്തിൽ നാലു മക്കളെ വളർത്തി വലുതാക്കി ഉയർന്ന നിലയിൽ എത്തിക്കാൻ,  എല്ലാ വേദനകളും പരാതികൾ ഇല്ലാതെ സഹിച്ച, എന്നിട്ടും കുറ്റപ്പെടുത്തലുകളും ചീത്തവിളിയും മാത്രം കേൾക്കാൻ വിധിക്കപ്പെട്ട ആ പാവം സ്ത്രീയേയോ?

അതോ ചെയ്യേണ്ട കാലത്ത് ചെയ്യേണ്ട ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടി പരാജയത്തിലേക്ക് കൂപ്പുകുത്തി വീണ ആ മനുഷ്യൻ്റെ യുക്തി രഹിതമായ ചിന്തകളാൽ ബാല്യകാലം മുഴുവൻ നഷ്ടപ്പെടുത്തേണ്ടി വന്ന,  മദ്യപിച്ച് ബഹളം വക്കുന്ന അപ്പൻ്റെ ക്രൂരമുഖം മാത്രം കാണാൻ വിധിക്കപ്പെട്ട മക്കളെയോ?

ആകുന്ന കാലത്ത് എല്ലാവരേയും അടിച്ചൊതുക്കാൻ ശ്രമിച്ചാൽ ആകാത്ത കാലത്ത് ആര് നമുക്കു വേണ്ടി ജീവിക്കും

“നിങ്ങളുടെ കുടുംബത്തിലെ ഓരോ വ്യക്തിയും അവനവനിലേക്ക് തന്നെ ചുരങ്ങിപ്പോയി.  എന്റെ സുഖം, എന്റെ സന്തോഷം, എൻ്റെ സംതൃപ്തി, എൻ്റെ ഇഷ്ടം എന്ന് മാത്രം ചിന്തിച്ചത് കൊണ്ട് സ്നേഹം എന്ത് എന്ന് നിങ്ങൾ അറിഞ്ഞില്ല. മാത്രമല്ല സ്നേഹത്തിൻറെ മാതൃകകളായി മാറാൻ നിങ്ങൾക്ക് സാധിച്ചുമില്ല”.

ഞാൻ ആഗ്രഹിക്കുന്ന വിധത്തിൽ എന്റെ മാതാപിതാക്കളിൽ നിന്ന് ജീവിത പങ്കാളിയിൽ നിന്ന് മക്കളിൽ നിന്ന് ബന്ധുക്കളിൽ നിന്ന് അധികാരികളിൽ നിന്ന് എനിക്ക് സ്നേഹം ലഭിച്ചിട്ടുണ്ട് എന്ന് പറയാൻ പറ്റുന്നവർ ആരുണ്ട്?

നമുക്ക് കിട്ടിയിട്ടില്ല എന്ന് അവകാശപ്പെടുന്ന സ്നേഹം എന്താണ്?

ഈ ചോദ്യം കേൾക്കുന്നത് വരെ നമുക്ക് യാതൊരു സംശയവും ഇല്ലാതിരുന്ന ഒന്നായിരുന്നു സ്നേഹം. എന്നാൽ എന്താണ് സ്നേഹം എന്ന് ചിന്തിച്ച നിമിഷം, അത് എന്താണെന്ന് നമുക്ക് അറിയില്ല എന്ന് സത്യം തിരിച്ചറിഞ്ഞു.

സ്നേഹത്തെക്കുറിച്ച് സ്നേഹമായ യേശു പറഞ്ഞത്

സ്‌നേഹിതര്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല. – യോഹന്നാന്‍ 15 : 13

സ്വന്തം ജീവൻ മറ്റൊരാൾക്ക് വേണ്ടി ബലിയർപ്പിക്കുന്നതാണ് ഏറ്റവും വലിയ സ്നേഹം എന്ന്.

അതായത് ബലിയർപ്പണമാണ് സ്നേഹം 

സ്വന്തം സുഖങ്ങളെ, ഇഷ്ടങ്ങളെ, സന്തോഷങ്ങളെ, സ്വാർത്ഥതയെ നമ്മോടൊപ്പമുള്ളവരുടെ സന്തോഷത്തിനായി, ഇഷ്ടങ്ങൾക്കായി പരാതികളില്ലാതെ ത്യജിക്കുന്നതാണ് സ്നേഹം.

അങ്ങനെയെങ്കിൽ നമ്മൾ  എൻ്റെ അപ്പൻ, അമ്മ, സഹോദരങ്ങൾ, ജീവിത പങ്കാളി, മക്കൾ എന്നെ സ്നേഹിക്കുന്നില്ല എന്ന് പരാതി പറഞ്ഞപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിച്ചതെന്താണ്? എൻ്റെ പ്രിയപ്പെട്ടവർ അവരുടെ ഇഷ്ടങ്ങൾ, സന്തോഷങൾ നമുക്കു വേണ്ടി ബലി അർപ്പിക്കുന്നില്ല എന്നല്ലെ? അത് യഥാർത്ഥത്തിൽ നമ്മുടെ സ്വാർത്ഥതയല്ലെ? നമ്മൾ സ്വാർത്ഥമായതിനാലാണ് അവരുടെ സ്നേഹം നമുക്ക് കാണാൻ പറ്റാതിരുന്നത്.

എനിക്ക് എൻ്റെ സുഖം, എൻ്റെ സന്തോഷം, എൻ്റെ ഇഷ്ടം എന്ന് പറഞ്ഞു നടക്കുന്ന നിരവധി ആളുകളെ നമ്മൾ കണ്ടിട്ടില്ലെ? അവരെ അടുത്തറിയാൻ ശ്രമിച്ചാൽ ഒരു വസ്തുത മനസ്സിലാകും അവർ നിരാശയിലാണ് അപകർഷതാ ബോധത്തിൻ്റെ പിടിയിലാണ്. അവർക്ക് ഒരിക്കലും ശാശ്വതമായ സന്തോഷമോ , സമാധാനമോ, സംതൃപ്തിയോ അനുഭവിക്കാനാകുന്നില്ലന്ന്. 

അവർ ഏതു സുഖത്തിൻ്റെ പിന്നാലെ ഓടിയാലും നിരാശയും അസ്വസ്തതയും മാത്രമാണ്  ഫലം

എന്നാൽ ഒരു വ്യക്തി എനിക്ക് എൻ്റേതായ സന്തോഷം ഇല്ല, എൻ്റേതായ സുഖം ഇല്ല, എൻ്റേതായ ഇഷ്ടം ഇല്ല. എൻ്റെ പ്രിയപെട്ടവരുടെ സന്തോഷവും, സുഖവും, ഇഷ്ടവും, സംതൃപ്തി മാത്രമാണ് എൻ്റെ ലക്ഷ്യം എന്ന് ആഗ്രഹിച്ച് അതിനായി ഞാൻ എന്താണ് പറയേണ്ടത് എന്താണ് ചെയ്യേണ്ടത് എന്ന് നിരന്തരം ചിന്തിച്ച് പ്രവർത്തിക്കുന്ന വ്യക്തിക്ക് അവർ എന്തൊക്കെയാണോ തൻ്റെ പ്രിയപ്പെട്ടവർക്കായി ത്യജിക്കാൻ തയ്യാറായത് അതെല്ലാo പതിൻമടങ്ങായി തിരിച്ചു കിട്ടുന്നത് അനുഭവിച്ചറിയാൻ കഴിയും.

മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. -മത്തായി 7 : 12

ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവും ദാഹത്തിന്‌ ജലവും കൊടുക്കുക:

അത് അവന്റെ തലയില്‍ പശ്‌ചാത്താപത്തിന്റെ തീക്കനല്‍ കൂട്ടും;

കര്‍ത്താവ്‌ നിനക്ക്‌ പ്രതിഫലംനല്‍കുകയും ചെയ്യും. – സുഭാഷിതങ്ങള്‍ 25 : 22

അതുകൊണ്ട് നമ്മുടെ ചുറ്റുമുള്ളവർ നമ്മേ വേദനിപ്പിക്കാൻ ചെയ്തത് , പറഞ്ഞത് പരിഗണിക്കാതെ അവരുടെ സന്തോഷത്തിനായി, ഇഷ്ടങ്ങൾക്കായി എന്തു ചെയ്യണമെന്ന് ആലോചിച്ച് പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ അത്ഭുതകരമായ മാറ്റം നമുക്കു മാത്രമല്ല നമ്മുടെ ചുറ്റുപാടും സംഭവിക്കുന്നത് അനുഭവിച്ചറിയാൻ കഴിയും.

എന്നാൽ പാപത്തിൻ്റെ ചളിക്കുണ്ടിലേക്ക് വഴുതിവീഴുന്ന വ്യക്തിയെ അതിൽ പ്രോൽസാഹിപ്പിക്കുകയല്ല അവിടുന്ന് പിടിച്ചു കയറ്റുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

നമ്മുടെ കുടുബങ്ങൾ സ്നേഹത്തിൻ്റെ മാതൃകയായി സ്വർഗതുല്യമായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു.


യുവജന ദർശനം: ആധുനിക മാർപ്പാപ്പാമാരുടെ കാഴ്ചപ്പാടുകൾ
- സി. റോസ്മിൻ എം.എസ്. ജെ

ആധുനിക കത്തോലിക്കാ സഭയിലെ മാർപ്പാപ്പാമാർ യുവജനങ്ങളെ സഭയുടെ വെളിച്ചമായും ലോകത്തിന്റെ പ്രതീക്ഷയായുമാണ് കണ്ടത്.  ഓരോ മാർപ്പാപ്പായുടെയും ദർശനം അവരുടെ ഭരണകാലത്തെയും വ്യക്തിപരമായ ദൈവശാസ്ത്ര വീക്ഷണങ്ങളെയും പ്രതിഫലിക്കുന്നു. വിശുദ്ധ ജോൺ പോൾ II, ബെനഡിക്ട് XVI, ഫ്രാൻസിസ്, ലിയോ XIV എന്നീ മാർപ്പാപ്പാമാരുടെ യുവജന ദർശനങ്ങളെക്കുറിച്ചുള്ള ഒരു വിശകലനം താഴെ നൽകുന്നു.

1. വിശുദ്ധ ജോൺ പോൾ II: “ഭയപ്പെടേണ്ട!”, വിപ്ലവത്തിന്റെ ആഹ്വാനം

മാർപ്പാപ്പാ വിശുദ്ധ ജോൺ പോൾ II യുവജനങ്ങളുമായി ഒരു തരം ഊർജ്ജസ്വലമായ ബന്ധം സ്ഥാപിച്ചു. യുവജനങ്ങളെ സഭയുടെയും ലോകത്തിന്റെയും കേന്ദ്രബിന്ദുവായി കണ്ട അദ്ദേഹം, അവരുടെ വിശ്വാസത്തിൽ ധൈര്യം പകർന്നു.

 * ലോക യുവജന ദിനം (World Youth Day – WYD): അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായ ഈ സംരംഭം, യുവജനങ്ങളെ ഒരുമിപ്പിച്ച് ക്രിസ്തീയ വിശ്വാസത്തിന്റെ ഊർജ്ജം ലോകത്തിന് മുന്നിൽ പ്രഖ്യാപിച്ചു.

 *പ്രധാന സന്ദേശം: “ഭയപ്പെടേണ്ട!” (Be Not Afraid). ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ എല്ലാ ഭീഷണികളെയും നേരിടാൻ യുവതലമുറയെ സജ്ജമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പുതിയ സുവിശേഷവൽക്കരണത്തിന്റെ മുന്നണി പോരാളികളായി അദ്ദേഹം യുവജനങ്ങളെ കണ്ടു.

2. മാർപ്പാപ്പാ എമരിറ്റസ് ബെനഡിക്ട് XVI: വിശ്വാസത്തിന്റെ സത്യവും യുക്തിയും

ജോൺ പോൾ II-ന്റെ പാരമ്പര്യം തുടർന്ന മാർപ്പാപ്പാ ബെനഡിക്ട് XVI, യുവജന ദർശനത്തിന് ബൗദ്ധികവും ദൈവശാസ്ത്രപരവുമായ ഒരു വീക്ഷണം നൽകി.

 *വിശ്വാസവും യുക്തിയും: വിശ്വാസത്തിന്റെ സത്യം (Truth) യുക്തിക്ക് നിരക്കുന്നതാണെന്ന് അദ്ദേഹം യുവജനങ്ങളെ പഠിപ്പിച്ചു. അറിവും വിവേകവും ഉപയോഗിച്ച് വിശ്വാസം ജീവിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

 *ക്രിസ്തുവുമായുള്ള സൗഹൃദം: കേവലം നിയമങ്ങൾ പാലിക്കുന്നതിലുപരി, ക്രിസ്തുവുമായുള്ള വ്യക്തിപരമായ സൗഹൃദമാണ് യഥാർത്ഥ സന്തോഷത്തിന് ആധാരം. “സഭ യുവത്വമുള്ളതാണ്, സഭ സജീവമാണ്” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

3. മാർപ്പാപ്പാ ഫ്രാൻസിസ്: കരുണയുടെയും സാമൂഹിക ഇടപെടലിന്റെയും ആഹ്വാനം

മാർപ്പാപ്പാ ഫ്രാൻസിസിന്റെ യുവജന ദർശനം പ്രധാനമായും കരുണയിലും സാമൂഹിക ഇടപെടലിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

 *പുറത്തേക്കുള്ള സഭ  (Church Going Forth): യുവജനങ്ങൾ തങ്ങളുടെ സുരക്ഷിത വലയങ്ങളിൽ നിന്ന് പുറത്തുവന്ന്, സമൂഹത്തിന്റെ അരികുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

 *”അലസത വെടിയുക”: വലിയ സ്വപ്നങ്ങൾ കാണാനും, വെല്ലുവിളികൾ ഏറ്റെടുക്കാനും, ജീവിതത്തിൽ “വിരമിച്ച” അവസ്ഥയിൽ ജീവിക്കാതിരിക്കാനും അദ്ദേഹം യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ദരിദ്രരോടുള്ള കരുതലും പാരിസ്ഥിതിക നീതിയും അദ്ദേഹത്തിന്റെ ദർശനത്തിലെ പ്രധാന വിഷയങ്ങളാണ്.

4. മാർപ്പാപ്പാ ലിയോ XIV: ഡിജിറ്റൽ യുഗത്തിലെ ഐക്യം 

സമീപകാല റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെടുന്ന മാർപ്പാപ്പാ ലിയോ XIV, തന്റെ മുൻഗാമികളുടെ പൈതൃകം ഏറ്റെടുത്തുകൊണ്ട് പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഒരു ദർശനമാണ് മുന്നോട്ട് വെക്കുന്നത്.

 *പ്രധാന ഊന്നൽ:  ഐക്യം, സ്നേഹം, ഡിജിറ്റൽ ലോകത്തിലെ സൗഹൃദം.

 *സന്ദേശം:  ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് (AI) വിപ്ലവം പോലുള്ള പുതിയ സാങ്കേതിക മുന്നേറ്റങ്ങളുടെ കാലത്തും സാമൂഹിക നീതിയും മനുഷ്യന്റെ അന്തസ്സും ഉയർത്തിപ്പിടിക്കണം. ഡിജിറ്റൽ മിഥ്യാധാരണകളിൽ നിന്ന് വിട്ടുനിന്ന്, ക്രിസ്തുവിൽ അധിഷ്ഠിതമായ യഥാർത്ഥ സൗഹൃദവും പ്രതീക്ഷയും കണ്ടെത്താൻ അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്തു.

ഈ മാർപ്പാപ്പാമാർ ഓരോരുത്തരും തങ്ങളുടെ തനതായ ശൈലിയിൽ യുവതലമുറയ്ക്ക് വേണ്ടി വാദിക്കുകയും, ക്രിസ്തുവിലുള്ള പ്രതീക്ഷയും, സാമൂഹിക പ്രതിബദ്ധതയും, ധാർമ്മിക ശക്തിയും നൽകി അവരെ സഭയുടെ മുൻനിരയിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇവരുടെ ദർശനങ്ങളോട് ചേർന്നുനിന്ന് സഭയുടെ വെളിച്ചമായും ലോകത്തിന്റെ പ്രകാശമായും ജ്വലിക്കുവാൻ നമ്മുടെ യുവജനങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

The Father, the Son, and the Hidden Treasres - Sr.Elseena

Once, in a small village, there lived an old farmer whose only son had been imprisoned for a mistake he made in his youth. The father was growing weak and found it difficult to work on his field alone.

One day, he wrote a letter to his son in prison:

“My dear son, I am getting old and weak. This season, I can’t plough the field by myself. I wish you were here to help me turn the soil and plant the crops.

A few days later, the father received a reply from his son:

“Father, please don’t plough the field. That’s where I buried the money I had stolen. If you dig it up, everyone will know, and I’ll be in more trouble.”

The next morning, before sunrise, police officers arrived at the old farmer’s house. They had intercepted the letter, and thinking they might find the stolen money, they immediately went to the field.

They dug up every inch of the land—turning over the soil, removing weeds, and digging deep furrows. But they found no money.

After a few days, the officers left, disappointed.

The old farmer looked at his freshly turned field, smiled, and sowed seeds. With the blessing of the rains, that year’s harvest was the best he had ever had.

Later, the father wrote back to his son:

“Son, the field is well ploughed now. We have no money, but we have a golden harvest instead.”

The son replied:

“Father, I knew I couldn’t help you directly from prison, so I used a little wisdom to make sure the land would be worked upon. The real treasure was never money—it was our land and your hard work.”

💡Moral / Value:

True wealth doesn’t come from what we hide or steal—it comes from honest work, smart thinking, and the will to do good, no matter where we are. Even when life limits us, we can still find ways to create blessings through wisdom, sincerity, and effort.

-Jasmine Johnson

കുടുംബം എന്നാല്‍ ആശ്രയത്വം എന്നല്ല അര്‍ത്ഥം, അത് നിങ്ങള്‍ ഉണ്ടാക്കുന്ന ഒരു കൂട്ടുകെട്ടാണ്. രണ്ടു പേരും സന്നദ്ധരായി അവര്‍ ഒരു പ്രത്യേക ദിശയിലേക്ക് ഒരുമിച്ചു പോകുമ്പോള്‍ മാത്രമേ പാര്‍ട്ട്‌ണര്‍ഷിപ്‌ പ്രസക്തമാകുന്നുള്ളൂ. രണ്ടു പാര്‍ട്ട്‌ണര്‍മാരും മറ്റേയാളുടെ സൗഖ്യത്തെ പറ്റി എപ്പോഴും ചിന്തിക്കുന്നുണ്ടെങ്കില്‍, പാര്‍ട്ട്‌ണര്‍ഷിപ്‌ അര്‍ത്ഥവത്താകും. നിങ്ങള്‍ കുടുംബത്തില്‍ നില്‍ക്കുന്നത് ബാധ്യത കൊണ്ടാകരുത്. മറിച്ച് സ്നേഹത്തിന്‍റെ ഒരു ബന്ധമുള്ളത് കൊണ്ടാകണം . സ്നേഹത്തിന്‍റെ ഒരു ബന്ധമുണ്ടെങ്കില്‍, ആരും നിങ്ങളോട് എന്ത് ചെയ്യണം, എന്തു ചെയ്യരുത് എന്നു പറയേണ്ടതില്ല. എന്താണോ വേണ്ടത് നിങ്ങളത് ചെയ്യും.

🔅 കുടുംബം എന്നാൽ‍ കൂടുമ്പോൾ‍ ഇമ്പമുള്ളത്‌ എന്നാണ്‌ അർത്ഥം..  അച്ഛനും അമ്മയും മക്കളും മുത്തശ്ശനും, മുത്തശ്ശിയും എല്ലാം കൂടുമ്പോൾ‍ ഇമ്പകരമാകുന്നതാണ്‌ കുടുംബം. ഇന്നത്തെ അത്യന്താധുനിക യുഗത്തി‍ൽ കുടുംബ ബന്ധങ്ങളി‍ൽ വലിയ മാറ്റം വന്നു ചേർന്നിരിക്കുന്നു. ജീവിതശൈലികളിലെ മാറ്റം കുടുംബാംഗങ്ങളുടെ റോളുകളിലും വലിയ മാറ്റം വരുത്തിയിരിക്കുന്നു. മാറി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തി‍ൽ ഇത്തരം വെല്ലുവിളികളെ എങ്ങിനെ നേരിടണം എന്ന്‌ നാം പഠിച്ചിരിക്കണം.

🔅 സമൂഹത്തിന്‍റെ കാതലാണ് കുടുംബം. സമൂഹമെന്നത് ഒരു ശരീരമാണെങ്കില്‍ അതിലെ ജീവകോശമാണ് കുടുംബം. ഈ ജീവന്‍റെ അംശം പാവനമാണെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. ഈ പാവനതയാണ് കുടുംബം എന്ന സംജ്ഞക്ക് അര്‍ത്ഥവും വ്യാപ്തിയും നല്കുന്നത്. ദിവ്യമായ സ്നേഹത്തിലുള്ള ഒത്തുചേരലാണ് കുടുംബം. അവിടെ ഈശ്വരവാസമുണ്ട്. ഈ ദിവ്യസ്നേഹത്തിന്‍റെ വിവിധ ഘടകങ്ങളാണ് ആഴത്തിലുള്ള ഭാര്യാഭര്‍ത്തൃബന്ധവും മാതാപിതാക്കളുടെ വാത്സല്യവും, സഹോദരങ്ങളെ ചേര്‍ത്തിണക്കുന്ന ആന്തരിക അടുപ്പവും എല്ലാം.   സന്തോഷം പങ്കുവക്കുമ്പോള്‍ അത് ഇരട്ടിയാകുന്നു. വേദന പങ്കുവക്കുമ്പോള്‍ ഇത് പകുതിയായി കുറയുന്നു. ജീവിതം പരസ്പരം പങ്കിടുന്നതിലൂടെയാണ് നമ്മുടെ ജീവിതം ധന്യമായി തീരുന്നത്.

🔅 സ്നേഹവും സൗഹൃദവുമാണ് മനുഷ്യന്‍റെ ജീവിതരഹസ്യം. അത് എല്ലാവരിലും കുടികൊള്ളുന്നു. ചിലര്‍ ഇതിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. എന്നാല്‍ മറ്റു ചിലര്‍ ഇതിനെ കണ്ടെത്തുന്നില്ല. ആദ്യത്തെ കൂട്ടരെ ഹൃദയവിശാലരെന്നും രണ്ടാമത്തവരെ ഹൃദയശൂന്യര്‍ എന്നും വിളിക്കാം. സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും വിളനിലങ്ങളായ കുടുംബങ്ങളിലാണ് മഹദ് വ്യക്തികള്‍ ഉണ്ടാകുക. സന്തോഷവും സൗഹൃദവും സ്നേഹവും നിലനിൽക്കുന്നൊരു കുടുംബത്തില്‍ വളര്‍ന്നു വരുന്ന മക്കള്‍ ഭാവിയില്‍ സമൂഹത്തിനും കുടുംബത്തിനും വേണ്ടപ്പെട്ട വ്യക്തികളായി തീരും ..

🔅 ഏറ്റവും ആഹ്ളാദകരവും, പ്രധാനവുമായ കാര്യം എന്താണ് കുടുംബത്തില്‍? വസ്തുവകകളോ  സമ്പത്തോ അല്ല അത്. സ്നേഹമാണ്.

നമുക്കൊക്കെ ബാങ്കി‍ൽ ഇടപാടുകളും, അക്കൗണ്ടുകളും ഉണ്ടല്ലോ. നാം അവിടെ എന്താണ്‌ ചെയ്യുന്നത്‌. പണം നിക്ഷേപിക്കലും, പിൻവലിക്കലുമാണ്‌ ചെയ്യുന്നത്‌.നിക്ഷേപത്തേക്കൾ‍ കൂടുതലായി നമുക്ക്‌ പിൻവലിക്കുവാ‍ൻ കഴിയുകയില്ല. നിക്ഷേപം വർദ്ധിക്കുംതോറും നമുക്ക്‌ പലിശ വർദ്ധിക്കുകയും സന്തോഷം അധികരിക്കുകയും ചെയ്യുന്നു. നിക്ഷേപം കുറയും തോറും നമ്മുടെ സന്തോഷം കുറയുകയും പലിശ കുറയുകയും ചെയ്യുന്നു.

നമുക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയതു പോലെ ഒരു ഇമോഷണ‍ൽ ബാങ്ക്‌ (വൈകാരിക ബാങ്ക്‌ അക്കൗണ്ട്‌) തുടങ്ങാം. അതിന്‌ സാമ്പത്തീകമായ ഒരു മുതൽ‍ മുടക്കം ആവശ്യമില്ല. ഇവിടെ നിക്ഷേപം വ‍ർദ്ധിക്കുമ്പോൾ‍ സന്തോഷം, സമാധാനം, ഭദ്രത എന്നിവ ശക്തിയായി വർദ്ധിക്കുന്നു. പിൻവലിക്കുമ്പോൾ ദു:ഖവും. അശാന്തിയും, ഭ്രംശവും, ഛിദ്രവും വർദ്ധിക്കുന്നു.അതുകൊണ്ട്‌ നിങ്ങൾ‍ നിങ്ങളുടെ നിക്ഷേപം വ‍ർദ്ധിപ്പിച്ച്‌, പിൻ‍വലിക്ക‍ൽ കുറച്ച്‌ ബാല‍ൻസ്‌ കൂട്ടി കൊണ്ടു വരിക.

ഇവിടത്തെ നിക്ഷേപവും, പി‍ൻവലിക്കലും എന്താണെന്ന്‌ നമുക്ക്‌ ഒന്ന്‌ നോക്കാം. ഒറ്റ വാക്കി‍ൽ പറയുകയാണെങ്കിൽ‍ ഇംഗ്ലീഷില്‍ “ലൗ” എന്ന്‌ പറയും. “ലൗ” എന്നു വെച്ചാ‍ൽ‍ “സ്‌നേഹം” എന്നാണെന്ന്‌ എല്ലാവർക്കും അറിയാവുന്നതാണ്‌.

🔅 ഇംഗ്ലീഷിൽ   ‍ L O V E    എന്നത് നാല് അക്ഷരങ്ങൾ‍ കൊണ്ട്‌ സൂചിപ്പിക്കുന്നുവല്ലോ. ഈ 4 അക്ഷരങ്ങളാണ്‌ നമ്മുടെ ഏറ്റവും പ്രധാന നിക്ഷേപം. അവ ഓരോന്നായി പരിശോധിക്കാം.

🔅 ലൗ  – വിൽ‍ ‘L’ എന്ന അക്ഷരം ‘LISTEN’ എന്ന പദം കൊണ്ടും, ‘O’ എന്ന അക്ഷരം ‘OPENNESS’ എന്ന പദം കൊണ്ടും, ‘V’ എന്ന അക്ഷരം ‘VALUES’ എന്ന പദം കൊണ്ടും, ‘E’ എന്ന അക്ഷരം ‘ENCOURAGEMENT’ പദം കൊണ്ടും സുചിപ്പിക്കുന്നു.

🔅 LISTEN: എന്നാൽ‍ “ശ്രദ്ധ” എന്നാണ്‌ അർത്ഥം. കേ‍ൾക്കുന്നതും, ശ്രദ്ധിക്കുന്നതും വളരെ വ്യത്യസ്‌തമാണ്‌. ശ്രദ്ധിക്കണമെങ്കിൽ മനസ്സുണ്ടാകണം. ശ്രദ്ധിക്കുക = മനസ്സ്‌ + കേ‍ൾക്കുക. കേട്ടുവെങ്കിലും മനസ്സില്ലാത്തതു കൊണ്ട്‌ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഒരു ഉദാഹരണം പറയാം. രാത്രിയിൽ‍ കുഞ്ഞിന്‌ ഒരു വേദന വന്നുവെന്നിരിക്കട്ടെ. കുറച്ചു ബാം പുരട്ടി തടവി ആശ്വസിപ്പിക്കുന്നു. കൂടാതെ കുറവായില്ലായെങ്കിൽ‍ നമുക്ക്‌ നാളെ ഒരു ഡോക്‌റ്ററെ കാണാമെന്നു കൂടി പറയുമ്പോ‍ൾ കുഞ്ഞിന്റെ വേദന പമ്പ കടന്നിട്ടുണ്ടാകും. എന്നാൽ‍ കുഞ്ഞിന്‌ വേദന എന്ന്‌ പറയുമ്പോൾ‍ അമ്മ, എനിക്ക്‌ നടുവേദനയാണ്‌ എന്ന്‌ മറുപടി കൊടുത്തു എന്നിരിക്കട്ടെ. ഇവിടെ കേട്ടുവെങ്കിലും മനസ്സില്ലാത്തതു കൊണ്ട്‌ ശ്രദ്ധിച്ചില്ല. മനസ്സുണ്ടാകണം, കേൾക്കണം. മനസ്സില്ലായെങ്കി‍ൽ കേൾ‍വി കൊണ്ട്‌ ഒരു കാര്യവുമില്ല.നന്നായി ശ്രദ്ധിക്കുവാൻ‍ ആശയവിനിമയത്തിന്റെ കാത‍ൽ അറിയണം. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒരുമിച്ചിരുന്നു കളിതമാശകൾ‍ പറയുവാനും സമയം കണ്ടെത്തിയിരിക്കണം. കുട്ടികൾക്ക്‌ കൂട്ടുകാരായി മാറാൻ മാതാപിതാകൾക്ക്‌ കഴിയണം.

🔅 OPENNESS: എന്നാൽ‍ തുറസ്സായിരിക്കൽ‍ എന്നർത്ഥം. ഒരു ഉദാഹരണത്തോടെ ‍ വ്യക്തമാക്കാം. നിങ്ങളുടെ വലതു കയ്യിലെ മുഷ്‌ടി ചുരുട്ടി പിടിക്കുക. മറ്റൊരാൾ‍ വന്ന്‌ നിങ്ങളുടെ മുഷ്‌ടി തുറക്കട്ടെ. നിങ്ങൾ  മുഷ്‌ടി എങ്ങിനെയാണ്‌ പിടിച്ചിരിക്കുന്നത്‌. ചിലപ്പോ‍ൾ നിങ്ങ‍ൾ ശക്തിയായി പിടിച്ചിരിക്കാം. ഒരു മൽപിടത്തം തന്നെ നിങ്ങൾ‍ പരസ്‌പരം നടത്തിയിട്ടുണ്ടാകും.  നിങ്ങളോട്‌ മുഷ്‌ടി ചിരുട്ടി പിടിക്കുവാൻ‍ മാത്രമാണ്‌ പറഞ്ഞത്‌. ശക്തിയിൽ‍ പിടിക്കുവാ‍ൻ പറഞ്ഞില്ല. നമ്മുടെ മുഷ്‌ടി തുറക്കുവാൻ‍ വരുന്ന ആ‍ൾക്ക്‌ മുഷ്‌ടി തുറന്നു കൊടുക്കുവാ‍ൻ‍ മനസ്സുണ്ടായിരുന്നെങ്കിൽ‍ ഒരു മത്സരം ഒഴിവാക്കാമായിരുന്നു. ഇത്‌ അതിശക്തമായ നിക്ഷേപമാണ്‌.കുടുംബാംഗങ്ങ‍ൾ എല്ലാവരും ഒരുമിച്ചിരിക്കുവാനും, ആടുവാനും, പാടുവാനും, പ്രതീക്ഷകളും, പ്രശ്‌നങ്ങളും പങ്ക്‌ വെയ്‌ക്കുവാനും കഴിയണം.കൂട്ടായ്‌മയിലുടെ ആശയ വിനിമയത്തിലൂടെ നമുക്ക്‌ പരിപൂർ‍ണ്ണത കൈവരിക്കുവാൻ‍ കഴിയണം. ഇവിടെ വാശി, പിണക്കം, അഹങ്കാരം എന്നിവ ഒഴിവാക്കികൊണ്ടുവേണം കൂട്ടായ്‌മയുടെ ഒത്തുകൂടലിനു നേതൃത്വം നൽകാൻ.

🔅 VALUES: എന്നുവെച്ചാൽ‍ മൂല്യങ്ങൾ എന്നാണ്‌ അർത്ഥം. നമ്മുടെ ജീവിതത്തി‍ൽ മൂല്യങ്ങ‍ൾക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. നുണ പറയില്ല, കളവു ചെയ്യില്ല എന്നിവ ഉയർ‍ന്ന മൂല്യങ്ങളാണ്‌. ഇത്തരം മൂല്യങ്ങ‍ൾ നമ്മുടെ മക്ക‍ൾക്ക്‌ മാതൃകാപരമായി പകർന്നു കൊടുക്കാൻ മാതാപിതാക്കൾക്ക്‌ കഴിയണം.

🔅 ENCOURAGEMENT: പ്രചോദനം എന്നാണർത്ഥം. നമ്മൾ‍ പ്രചോദനം നൽകുവാൻ‍ ഉപയോഗിക്കുന്ന പദങ്ങ‍ൾ എന്തൊക്കെയാണ്‌? കുഴപ്പമില്ല – തരക്കേടില്ല – കൊള്ളാം – മോശമില്ലാ – നന്നായിരിക്കുന്നു – വളരെ നന്നായിരിക്കുന്നു എന്നിവയാണല്ലോ. ഇവയി‍ൽ ഉത്തമമായത്‌ നിർ‍ലോഭം ഉപയോഗിക്കുവാൻ‍ നമുക്ക്‌ കഴിയണം. നമ്മുടെ ഇടയി‍ൽ എത്ര പേർ‍ ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. ഒരു വിദ്യാലയത്തിൽ‍, ഒരു കുടുംബത്തിൽ‍ മക്കളെ ഇഡിയറ്റ്‌, കൊള്ളരുതാത്തവ‍ൻ, കുരുത്ത്വം കെട്ടവ‍ൻ, കള്ളൻ‍ എന്നീ ചെല്ല പേരുകളിട്ട്‌ നിത്യവും വിളിച്ച്‌ അപഹസിക്കുന്നവരെ നമുക്ക്‌ ചുറ്റും കാണാം. കുട്ടികളുടെ മാനം കെടുത്തുന്ന, അവരുടെ വ്യക്തിത്വം മുരടിപ്പിക്കുന്ന ഇത്തരം സംഗതികൾ‍ പരിപൂർണ്ണമായി ഒഴിവാക്കണം.

🔅 നമ്മുടെ മക്കൾക്ക്‌ വേണ്ടി നമ്മൾ‍ നന്നായി പ്രാർ‍ത്ഥിക്കുക. നമ്മുടെ മക്കളെ പൂർണ്ണമായി വിശ്വസിക്കുക. മക്കളെ നന്നായി വളർത്തുക മാതാപിതാക്കളുടെ പവിത്രമായ ഒരു നിയോഗമാണ്‌. അതിനായി മാതാപിതാക്കൾ‍ മാനസ്സീകമായി തയ്യാറാകണം. കുട്ടികളി‍ൽ ഉറങ്ങി കിടക്കുന്ന നൈസർ‍ഗ്ഗീക വാസനകളെ തട്ടിയുണർത്തിയെടുക്കണം. മക്കൾ‍ നന്നായി വളരണമെങ്കി‍ൽ മാതാപിതാക്കളായ നമ്മ‍ൾ നന്നായിരിക്കണം. കുട്ടികൾ‍ക്ക്‌ മാതൃകയായിരിക്കണം. മക്കളെ സ്‌നേഹത്തോടെ ഉറക്കണം. മക്കളെ സ്‌നേഹത്തോടെ ഉണർത്തണം. അനുഗ്രഹിച്ച്‌ യാത്രയാക്കണം. കുട്ടികൾ‍ പണ്ട്‌ സ്‌നേഹിച്ചും, കലഹിച്ചും, തമ്മിലടിച്ചും, ഇണങ്ങിയും, പിണങ്ങിയും വളരുകയായിരുന്നു. ഇന്ന്‌ കുട്ടികളെ ചുവരുകൾ‍ക്കുള്ളി‍ൽ‍ ഇട്ട്‌ വളർ‍ത്തുകയാണ്‌. നല്ല മാതാപിതാക്കളാകുവാൻ‍ വിവാഹത്തിനു മുമ്പുതന്നെ അതിനുള്ള തയ്യാറെടുപ്പ്‌ ഉണ്ടാകണം. മൂല്യബോധനം നിരന്തരം നൽകികൊണ്ടിരിക്കണം. നിരാശ ബോധം ഒരിക്കലും ആരിലും  പാടില്ലാത്തതാകുന്നു.

കുടുംബബന്ധങ്ങളുടെ ഇഷ്മളതകുടുംബസംഗമങ്ങളിലൂടെ

റിജുമോൻ പന്തപ്ലാക്കൽ
ജോ. സെക്രട്ടറിപന്തപ്ലാക്കൽ
കുടുംബയോഗം

ജീവിതത്തിൻറ്റെ  വഴികളിൽ മനുഷ്യൻ നേടുന്ന ഏറ്റവും വലിയ സമ്പത്ത് എന്താണ് എന്ന ചോദ്യം ഉന്നയിക്കുമ്പോൾ, അതിൻറ്റെ  ഉത്തരം ഒരൊറ്റ വാക്കിലാണ് അടങ്ങിയിരിക്കുന്നത്  കുടുംബം. കുടുംബം മനുഷ്യജീവിതത്തിൻറ്റെ  ആധാരം, ആത്മസ്നേഹത്തിൻറ്റെ  പാത, വിശ്രമത്തിൻറ്റെ  തുറമുഖം, സന്തോഷത്തിൻറ്റെ  ഉറവിടം ഇവയൊക്കെയായാണ് അത് നിലകൊള്ളുന്നത്. കാലം മാറിയിട്ടും, സാങ്കേതികതയും വേഗവും നിറഞ്ഞ ലോകത്തും, മനുഷ്യൻറ്റെ  ആത്മാവിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന ബന്ധമാണ് കുടുംബബന്ധം.

 കുടുംബബന്ധങ്ങളുടെ അർത്ഥംസ്നേഹത്തിനും, സൗഹൃദത്തിനും അതീതമായ  ആത്മബന്ധം അഥവാ കുടുംബബന്ധം എന്നത് മനസ്സുകളുടെ കൂട്ടായ്മയും ഹൃദയങ്ങളുടെ സംഗീതവുമാണ്. കുടുംബം എന്ന വാക്ക് കേൾക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് അമ്മയുടെ മൃദുസ്പർശവും, അച്ഛന്റെ കരുതലും, സഹോദരങ്ങളുടെ ചിരിയും, പിതാമഹന്മാരുടെ അനുഗ്രഹവുമാണ്. അതുകൊണ്ട് തന്നെ, കുടുംബബന്ധം മനുഷ്യൻറ്റെ ജീവിതത്തിലെ ആദ്യത്തെ സ്കൂൾ എന്ന നിലയിൽ നിലനിൽക്കുന്നുമാതാപിതാക്കൾ നമ്മെ സ്നേഹത്തിൻറ്റെ ഭാഷയും, മൂല്യങ്ങളുടെ അർത്ഥവും പഠിപ്പിക്കുന്നു. അവരിൽ നിന്ന് നാം മനസ്സിലാക്കുന്നത് സന്തോഷം പങ്കിടുമ്പോഴാണ് അതു ഇരട്ടിയാകുന്നതെന്നും, വേദന പങ്കിടുമ്പോഴാണ് അത് ചെറുതാവുന്നതെന്നുമുള്ള ബന്ധത്തിൻറ്റെ  കാതൽ. കുടുംബബന്ധം കാലത്തിൻ്റെ പരീക്ഷകളെ അതിജീവിക്കുന്നു.ദൂരം, സമയം, ജീവിതത്തിലെ പ്രതിസന്ധികൾ  ഒന്നും ബന്ധത്തെ അകറ്റാൻ കഴിയില്ല കാരണം കുടുംബം വെറും ആളുകളുടെ കൂട്ടായ്മയല്ല; അത് സ്നേഹത്തിൻറ്റെയും വിശ്വാസത്തിൻറ്റെയും പുണ്യസ്ഥലം ആണ്. കുടുംബബന്ധം എന്നത് രക്തബന്ധത്തിൽ അധിഷ്ഠിതമായ  മനസ്സുകളുടെ കൂട്ടായ്മയാണ്. മാതാപിതാക്കളുടെയും മക്കളുടെയും, സഹോദരങ്ങളുടെയും, പിതാമഹന്മാരുടെയും ഇടയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ബന്ധം. കുടുംബബന്ധം എന്നത്  വെറും വാക്കല്ല  അത് വലിയ ഒരു ജീവിതദർശനം ആണ്. മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷിക്കാനും, വേദനയിൽ കരയാനും, ഒരുമിച്ച് മുന്നോട്ട് നീങ്ങാനും പ്രചോദനം നൽകുന്ന അത്ഭുതമൂല്യമാണ് അത്.

ബന്ധങ്ങളുടെ ഇഷ്മളത നഷ്ടപ്പെടുന്ന കാലം

ആധുനികതയുടെ ഇരുമ്പ് മതിലുകൾക്കപ്പുറം കാലം മാറിയിരിക്കുന്നു. ഒരിക്കൽ ഒരുമിച്ചിരുന്ന വലിയ കുടുംബങ്ങൾ ഇന്ന് ചെറിയ ന്യൂക്ലിയർ യൂണിറ്റുകളായി ചുരുങ്ങിയിരിക്കുന്നു. വീട് ഉണ്ടെങ്കിലും വീട്ടുമുറ്റം ഇല്ല, ആളുകൾ ഉണ്ടെങ്കിലും കൂട്ടായ്മ ഇല്ല, സ്നേഹം ഉണ്ടെങ്കിലും സമയം ഇല്ല   ഇതാണ് യാഥാർത്ഥ്യം. ടെക്നോളജി നമ്മെ ബന്ധിപ്പിക്കുന്നതുപോലെ, ചിലപ്പോൾ അകറ്റുകയും ചെയ്യുന്നു. മുൻപ് ഉച്ചഭക്ഷണ മേശയിൽ കഥകളും ചിരിയും നിറഞ്ഞിരുന്നു. ഇന്ന് ഒരേ വീടിനുള്ളിൽ ഇരുന്നാലും ഓരോരുത്തരും വ്യത്യസ്ത ലോകങ്ങളിൽ ഫോണിലും, സ്ക്രീനിലും, ഇന്റർനെറ്റിലുമാണ് ജീവിക്കുന്നത് ആ മേശയിൽ ഫോണുകൾ മാത്രമാണ് സംസാരിക്കുന്നത്. മാതാപിതാക്കൾ കുട്ടികളെ കാണുന്ന സമയം കുറയുന്നു, സഹോദരങ്ങൾ തമ്മിലുള്ള ആശയവിനിമയം വാട്സ്ആപ്പ് സന്ദേശങ്ങളിലേക്കാണ് ചുരുങ്ങുന്നത്. മാറ്റത്തിൻറ്റെ ഇടയിലൂടെ കടന്നുപോകുമ്പോൾ, ബന്ധങ്ങളുടെ തണൽ വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. അവിടെയാണ്  കുടുംബസംഗമങ്ങളുടെ പ്രസക്തി. അവ പഴയ ചൂട് തിരികെ നൽകി, പുതിയ ഉണർവ്വ് പകർന്ന്  ബന്ധങ്ങൾക്ക്  തണലായി മാറി  ആത്മീയ തീർത്ഥയാത്രയായി മാറണം

കുടുംബസംഗമങ്ങളുടെ പ്രാധാന്യം

പന്തപ്ലാക്കൽ കുടുംബസംഗമം വെറും ചടങ്ങല്ല  അത് ബന്ധങ്ങളുടെ പുതുക്കൽ ദിനം ആണ്. ബന്ധങ്ങളുടെ പുനർജന്മം. ഒരു കുടക്കീഴിൽ തലമുറകളെ ഒന്നിപ്പിക്കുന്ന കുടുംബസംഗമം പഴയ കഥകളും പുതിയ സ്വപ്നങ്ങളും ഒരുമിച്ചു നെയ്യുന്നു. മുതിർന്നവർ പഴയ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ, പുതുതലമുറ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. അവിടെ ചിരികളും കണ്ണീരും സ്മരണകളും ഒരുമിച്ച് പിണഞ്ഞിരിക്കുന്നു. അകലെയായവർ അടുത്തുവരുന്ന, പഴയ ഓർമ്മകൾ പുതുക്കുന്ന, പുതിയ തലമുറയെ പഴയ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന ദിനം. തലമുറകളെ പരസ്പരം പരിചയപ്പെടുത്താനും, കുടുംബത്തിൻറ്റെ ചരിത്രം തിരിച്ചറിയാനും, കുടുംബപാരമ്പര്യത്തോടുള്ള അഭിമാനം വളർത്താനും ഇവ സഹായിക്കുന്നു. കുടുംബത്തിൻറ്റെ വേരുകൾ എത്ര ആഴത്തിലുള്ളതാണെന്ന് തിരിച്ചറിയുമ്പോൾ പുതിയ തലമുറയ്ക്ക് അഭിമാനബോധവും ആത്മവിശ്വാസവും വളരുന്നു. ഇവ ജീവിതത്തിൻറ്റെ തിരക്കുകൾക്കിടയിൽ ബന്ധങ്ങളുടെ സംഗീതം വീണ്ടും കേൾപ്പിക്കുന്ന ആത്മീയ വേദികളായി മാറുകയാണ്.

പന്തപ്ലാക്കൽ കുടുംബയോഗം

പന്തപ്ലാക്കൽ കുടുംബയോഗം കഴിഞ്ഞ 23 വർഷങ്ങളായി ഐക്യത്തിൻറ്റെ പ്രതീകമായി നിലകൊള്ളുന്നു. 2002 ൽ ആരംഭിച്ച ഈ കൂട്ടായ്‌മ   ഇന്ന് തലമുറകളെ ബന്ധിപ്പിക്കുന്ന വലിയ കുടുംബവൃക്ഷമായി വളർന്നിരിക്കുന്നു. പന്തപ്ലാക്കൽ കുടുംബയോഗം വെറും വാർഷിക സമ്മേളനമല്ല; അത് പാരമ്പര്യത്തിൻറ്റെ ഉത്സവം ആണ്. ഓരോ വർഷവും എല്ലാവരും  ഒന്നിച്ചുകൂടുമ്പോൾ, അത് ഒരു പുണ്യസംഗമമായി മാറുന്നു. മാതാപിതാക്കളുടെ മുഖങ്ങളിൽ കാണുന്ന അഭിമാനവും, യുവജനങ്ങളുടെ കണ്ണുകളിൽ കാണുന്ന പ്രതീക്ഷയും, കുട്ടികളുടെ മുഖങ്ങളിൽ തെളിയുന്ന ചിരിയും  കൂട്ടായ്മയുടെ വിജയത്തിൻറ്റെ അടയാളങ്ങളാണ്. അതുപോലെ  യുവജന വിഭാഗം മുന്നോട്ടുവെക്കുന്നഹൃദയസഞ്ചാർ വാർത്താപത്രിക   കൂട്ടായ്മയുടെ സൃഷ്ടിപരത്വത്തിൻറ്റെ പ്രതീകമാണ്. പന്തപ്ലാക്കൽ കുടുംബയോഗം കഴിഞ്ഞ 23 വർഷങ്ങളായി ബന്ധങ്ങളുടെ നന്മ വിതയ്ക്കുന്ന ജീവവൃക്ഷം ആയി നിലകൊള്ളുമ്പോൾ വർഷങ്ങൾ കഴിഞ്ഞിട്ടും ഓരോ സമ്മേളനവും പുതുമ നിറഞ്ഞ ആവേശത്തോടെ നടക്കുന്നത് കുടുംബത്തിൻറ്റെ ഐക്യബോധത്തെയും സ്നേഹത്തെയും പ്രതിഫലിപ്പിക്കുന്നു.

കുടുംബസംഗമങ്ങളുടെ സാമൂഹിക പ്രസക്തി

ഒരു കുടുംബസംഗമം വ്യക്തിപരമായോ കുടുംബപരമായോ ഒതുങ്ങുന്ന ഒന്നല്ല. കാരുണ്യപ്രവർത്തനത്തിനും, വിദ്യാഭ്യാസ സഹായത്തിനും, സാമൂഹിക പദ്ധതികൾക്കും കുടുംബ സംഗമങ്ങൾ വേദിയാകുമ്പോൾ സഹജീവിതബോധം, പരസ്പര ബഹുമാനം, പങ്കുവയ്ക്കലിൻറ്റെ മനോഭാവം എന്നിവ കൂടിച്ചേരുമ്പോൾ കുടുംബസംഗമങ്ങൾ സാമൂഹിക സൗഹൃദത്തിൻറ്റെയും ഐക്യത്തിൻറ്റെയും പുനർനിർമാണ കേന്ദ്രങ്ങളായിമാറും കുടുംബങ്ങൾ അവരുടെ സാമൂഹിക ഉത്തരവാദിത്വങ്ങൾ തിരിച്ചറിയുന്നു കുടുംബത്തിൽ നിന്ന് സമൂഹത്തിലേക്ക് അത് ആരോഗ്യകരമാകുമ്പോൾ, സമൂഹവും ആരോഗ്യമാകും. അതിനാൽ,. സംഗമങ്ങൾ വഴി. വികസന പദ്ധതികൾ, വിദ്യാർത്ഥി സഹായങ്ങൾ, കാരുണ്യപ്രവർത്തനങ്ങൾ  എല്ലാം കൂട്ടായ്മകളിൽ നിന്നും പിറക്കുന്നു. കുടുംബാംഗങ്ങൾ പരസ്പരം മാത്രമല്ല, സമൂഹത്തോടും ബന്ധം സ്ഥാപിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ, കുടുംബയോഗങ്ങൾ ആത്മബന്ധങ്ങളുടെ പങ്കുവയ്ക്കലിനൊപ്പം സാമൂഹിക നവോത്ഥാനത്തിനും വേദിയാകുന്നു. ഓരോ കുടുംബയോഗവും സമൂഹത്തിൻറ്റെ മൂല്യവികസനത്തിനുള്ള പ്രചോദനകേന്ദ്രംമായിമാറും.

ബന്ധങ്ങൾ വളരട്ടെപുതിയ തലമുറയുടെ ഉത്തരവാദിത്വം

കുടുംബബന്ധങ്ങളുടെ ഇഷ്മളത നിലനിർത്തുന്നതിൽ യുവജനങ്ങൾക്കാണ് പ്രധാന പങ്ക്.  കാലം മാറുമ്പോൾ ബന്ധങ്ങളെ കൈപിടിച്ച്   മുൻപോട്ട് നടത്തേണ്ടത് യുവജനങ്ങളാണ്. അവർക്ക് ജീവിതത്തിൻറ്റെ വേഗത്തിലും, സാങ്കേതികതയിലും, വിദൂരപ്രവാസത്തിലും കുടുംബത്തിൻറ്റെ മൂല്യങ്ങൾ ശോഷിചുപോകാതെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം വിസ്‌മരിക്കരുത്. യുവജനങ്ങൾ കുടുംബ സംഗമങ്ങളിൽ പൂർണതയോടെ  പങ്കാളികളാകുമ്പോഴാണ് കുടുംബയോഗങ്ങൾക്ക് പുതുജീവൻ ലഭിക്കുന്നത്. അവർക്ക് നൂതന ആശയങ്ങളും സാങ്കേതിക പിന്തുണയും കൊണ്ടുവരാൻ കഴിയും  എന്നാൽ അതിനൊപ്പം മുതിർന്ന തലമുറയോടും കുടുംബപാരമ്പര്യത്തോടുമുള്ള ബഹുമാനവും ആദരവും കാത്തുസൂക്ഷിക്കുകയും  വേണം.

ഹൃദയസഞ്ചാർ മാഗസിനിലൂടെ യുവജനങ്ങൾ അവരുടെ ചിന്തകളും സൃഷ്ടികളും കുടുംബമൊട്ടാകെ പങ്കുവയ്ക്കുമ്പോൾ, അവർ ബന്ധങ്ങളുടെ പുതിയ ചരിത്രം രചിക്കുന്നു.അവരുടെ ഉത്സാഹം തന്നെയാണ് കുടുംബത്തിൻറ്റെ ഭാവി. അവർ സജീവമായി പങ്കെടുത്താൽ മാത്രമേ കൂട്ടായ്മകൾക്ക് തുടർച്ച ലഭിക്കൂ. സോഷ്യൽ  മീഡിയയുടെ ലോകത്ത് വളർന്നവർക്ക് ബന്ധങ്ങളുടെ ആഴം മനസിലാക്കാനും അതിൽ പങ്കാളികളാകാനും പ്രചോദനം നൽകേണ്ടത് അത്യാവശ്യമാണ്. യുവജനങ്ങൾ അവരുടെ രചനകളിലൂടെ, ചിന്തകളിലൂടെ, പ്രവർത്തികളിലൂടെ കുടുംബ ബന്ധത്തിൻറ്റെ മൂല്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുവാനുള്ള ഉപാധിയായിഹൃദയസഞ്ചാർ വാർത്താപത്രിക അത്യന്തം പ്രതീക്ഷയോടെയാണ്  പന്തപ്ലാക്കൽ കുടുംബാംഗങ്ങളെല്ലാവരും കാണുകയും വിലയിരുത്തുകയും ചെയുന്നത്.

ബന്ധങ്ങളുടെ നാളെയിലേക്ക്ഒരുമയുടെ വാഗ്ദാനം

കുടുംബസംഗമങ്ങൾ ഒരുദിവസത്തെ ഉത്സവം മാത്രമല്ല, അത് തലമുറകളുടെ ഇടയിലെ പാലം ആണ്. ഓരോ സംഗമവും ഒരു പുതിയ വാഗ്ദാനമാണ് നാം ഒരുമിച്ചാണ്, ഒരുമിച്ച് തുടരും, പരസ്പരം പിന്തുണയ്ക്കുംഎന്ന പ്രതിജ്ഞയോടെ ജീവിതത്തിലെ തിരക്കുകൾക്കും വെല്ലുവിളികൾക്കും ഇടയിൽ വാഗ്ദാനം നമ്മെ ഒരുമിച്ചുനിർത്തുന്നു. അതാണ് ബന്ധങ്ങളുടെ നാളെയിലേക്കുള്ള പ്രയാണം. പ്രയാണത്തിൽ ഓരോരുത്തരും അവരവരുടെ പങ്ക് ഉത്തരവാദിത്വത്തോടെ നിർവഹിക്കേണ്ടതുണ്ട്  സ്നേഹം പങ്കുവെച്ച്, സമയം ചെലവിട്ട്, ബന്ധം നിലനിർത്തി. നാളെയുടെ തലമുറകൾക്ക് ഒരു മാതൃകയായി പന്തപ്ലാക്കൽ കുടുംബയോഗം കുടുംബബന്ധങ്ങളുടെ ഇഷ്മളത നിലനിർത്താൻ നമ്മെ സഹായിക്കുന്ന ഏറ്റവും മനോഹരമായ മാർഗ്ഗമായി  ബന്ധങ്ങളുടെ സംഗീതം എന്നും മുഴങ്ങട്ടെ, കുടുംബസംഗമങ്ങളുടെ പ്രകാശം എന്നും നിലനിലിക്കട്ടെ.

Scroll to Top