പന്തപ്ലാക്കല്‍ കുടുംബസംഗമം
21-ാം സമ്മേളന റിപ്പോര്‍ട്ട്
 
Date : 11.11.2023
ജോസ് ജോര്‍ജജ് തമ്പലക്കാട്
 

അധിനിവേശത്തിന്‍റെയും, ആയുധപ്രഹരങ്ങളുടെയും നടുവില്‍ അതിജീവനം നഷ്ടമാകുന്ന പിഞ്ചുകുട്ടികള്‍ അടക്കമുള്ള ആയിരങ്ങളുടെ നിലവിളികള്‍ മാത്രം കേള്‍ക്കുന്ന, അനുദിന വാര്‍ത്തകള്‍ മാത്രമാണ് നമ്മുക്ക് ചുറ്റും ഇന്നു കാണുന്നതും കേള്‍ക്കുന്നതും. പ്രകൃതിപോലും മനം മടുത്ത് ജനലക്ഷങ്ങളെ കാര്‍ന്നുതിന്നുന്ന ഈ ലോകത്ത് മാനുഷിക മൂല്യങ്ങള്‍ക്കും മാനവികതയ്ക്കും വിലകല്പിക്കാതെ സ്വന്തം നേട്ടത്തിനും താല്‍പര്യങ്ങള്‍ക്കും വേണ്ടിമാത്രം അടരാടുന്ന ലോകരാഷ്ട്രങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, സാമുദായിക നേതൃത്വങ്ങള്‍. സത്യത്തിനും നീതിയ്ക്കുംവേണ്ടിനിലകൊള്ളേണ്ട നീതിപീഠങ്ങളും നിയമപാലകരും നിര്‍ജീവമായി നോക്കിനില്ക്കുന്നു. നിത്യാന്വേഷകരും ക്ഷേമപ്രവര്‍ത്തകരും തമ്മില്‍ തമ്മില്‍ സഹതാപമില്ലാതെ മത്സരിക്കുന്ന കാലം.

ഇതിനിടയില്‍ സ്നേഹത്തിനും ഐക്യത്തിനും എന്തു സ്ഥാനം. വെറുതെ വാചാലമായി സംസ്സാരിക്കുവാനും സമ്പാദിക്കാനും മാത്രമായി നിലകൊള്ളുന്ന നേതൃത്വങ്ങള്‍ എന്നിരുന്നാല്‍ കൂടി നമുക്ക് മുന്‍പ് അല്പം സമയം ചിന്തിക്കാം.
നമ്മുടെ കുടുംബയോഗം 22-ാം വയസ്സില്‍ എത്തി നില്ക്കുകയാണ്. അതിന്‍റെ ആഘോഷത്തിരക്കിലും കാര്യപരിപാടികളിലും പങ്കുചേരുവാനാണ് ഇവിടെ സമ്മേളിച്ചിരിക്കുന്നത്. ഈ പ്രസ്ഥാനത്തെ ഇന്ന് ഈ കാണുന്ന വിധത്തില്‍ എത്തിക്കുവാന്‍ വേണ്ടി പാടുപെട്ട മുന്‍ പ്രവര്‍ത്തകരെ നമുക്ക് നന്ദിയോടെ ഓര്‍മ്മിക്കാം. ഈ പ്രസ്ഥാനം നാള്‍ക്കുനാള്‍ വളരട്ടെ വലുതാകട്ടെ വിജയിക്കട്ടെയെന്ന് ആശിക്കാം, ആഗ്രഹിക്കാം.

21-ാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്

2023 നവംബര്‍ 11 ശനിയാഴ്ച, പന്തപ്ലാക്കല്‍ കുടുംബങ്ങളുടെ ആരംഭംകുറിച്ച തിരുവിതാംകൂറിലെ പന്തത്തലയെന്ന പ്രദേശത്തിനടുത്ത് കാഞ്ഞിരപ്പള്ളി തമ്പലക്കാട് ശ്രീ ജോസ് ജോര്‍ജ്ജിന്‍റെ ഭവനത്തില്‍ അതിമനോഹരമാക്കി അണിയിച്ചൊരുക്കിയ പന്തലില്‍ കാര്യപരിപാടികള്‍ക്ക് ആരംഭംകുറിച്ചു.
എല്ലാ വര്‍ഷങ്ങളിലെയും പോലെ തന്നെ നമ്മുടെ പ്രിയപ്പെട്ട രക്ഷാധികാരി ഫാ.തോമസ് പന്തപ്ലാക്കലും ഒപ്പം നമ്മുടെ പ്രിയങ്കരനായ ഫാ.സനീഷ് പന്തപ്ലാക്കലും ചേര്‍ന്ന് തമ്പലക്കാട് സെന്‍റ് തോമസ് പളളിയില്‍ മണ്‍മറഞ്ഞ നമ്മുടെ മുഴുവന്‍ മുന്‍ഗാമികളെയും സ്മരിച്ചുകൊണ്ടുള്ള പ്രത്യേക ദിവ്യബലിയും ഒപ്പീസും നടത്തി.

തുടർന്ന് കൃത്യം 9 മണിക്ക് പന്തലില്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. പതിവിലും അധികം കുടുംബങ്ങള്‍ പങ്കെടുത്തിരുന്നു. 9.15 ന് പ്രഭാതഭക്ഷണം നല്‍കി. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന വിധത്തിലുളള ഭക്ഷണങ്ങള്‍ ആയിരുന്നു. കൃത്യം 10 മണിക്ക് പൊതുസമ്മേളനത്തിനു തുടക്കം കുറിച്ചു. വിശിഷ്ടാതിഥികളായി ക്ഷണിച്ചിരുന്ന കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍, അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍, സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയാ മെത്രാന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വണിയപുരയ്ക്കല്‍ പിതാക്കന്മാരെ സ്വീകരിച്ചിരുത്തി.

കുമാരി മര്‍ലീയ ജീക് ലിവിന്‍ അയര്‍ക്കുന്നം ഈശ്വരപ്രാര്‍ത്ഥന ആലപിച്ചു. ശ്രീ ജോസ് ജോര്‍ജ്ജ് (ആതിഥേയ കുടുംബനാഥന്‍) തന്‍റെ ഭവനത്തില്‍ എത്തിച്ചേര്‍ന്ന വിശിഷ്ടാതിഥികള്‍ക്കും മുഴുവന്‍ കുടുംബാഗങ്ങള്‍ക്കും ശ്രദ്ധേയമായ വാക്കുകളില്‍ സ്നേഹപുരസരം സ്വാഗതമേകി. തുടര്‍ന്ന് പന്തപ്ലാക്കല്‍ കുടുംബയോഗ രക്ഷാധികാരി ഫാ.തോമസ് പന്തപ്ലാക്കല്‍, സി.എം.ഐ, ഹൃദ്യമായ ഭാഷയില്‍ വളരെ വിശാലമായ പ്രസംഗം നടത്തി. പിന്നീട് മുഖ്യ സന്ദേശത്തിനായി ഇടവക വികാരി റവ.ഫാ.ജോസഫ് തറപ്പേല്‍ കടന്നുവന്നു. നല്ല ഒരു സന്ദേശ പ്രസംഗം തന്നെ കാഴച വച്ചു.

അടുത്തതായി സ്റ്റേജില്‍ നടന്നത് ശ്രീ ബേബി പന്തപ്ലാക്കല്‍ കുടുംബയോഗ പ്രസിഡന്‍റ് സ്വന്തം വാക്കുകളില്‍ നല്ല ഒരു അദ്ധ്യക്ഷപ്രസംഗം നടത്തി. എല്ലാവരും നന്നായി ആസ്വദിച്ചു. തുടര്‍ന്ന് ഉല്‍ഘാടന പ്രസംഗത്തിനായി അഭിവന്ദ്യനായ പിതാവ് ജോസ് പുളിക്കല്‍ സ്റ്റേജില്‍ ആഗതനായി. എല്ലാവരും എണീറ്റ് നിന്ന് അഭിവാദ്യങ്ങള്‍ നല്‍കി. ആധുനിക കാലഘട്ടത്തില്‍ കത്തോലിക്ക കുടുംബങ്ങളുടെ തളര്‍ച്ചയെയും വളര്‍ച്ചയെയും കുറിച്ച് വളരെ ആഴത്തിലും അര്‍ത്ഥത്തിലും സംസാരിച്ചു. പിന്നീട് തങ്ങളുടെ വിശിഷ്ടാതിഥി ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ആയിരുന്നു അനുഗ്രഹ പ്രഭാഷണം നടത്തിയത്. അദ്ദേഹം തന്‍റെ പ്രഭാഷണത്തിലൂടെ ഇന്ന് വിശ്വാസസമൂഹം നേരിടുന്ന സാമൂഹ്യ പ്രതിനിധികളുടെ ജയപരാചയങ്ങള്‍ വിശദീകരിച്ചു. എല്ലാവരും സാകൂതം സ്വീകരിച്ചു. വീണ്ടും സ്റ്റേജില്‍ നടന്നത് മുഖ്യ പ്രഭാഷകന്‍ കാഞ്ഞിരപ്പള്ളി രൂപത പ്രൊക്കുറേറ്റര്‍ റവ.ഫാ.ഫിലിപ്പ് തടത്തിലായിരുന്നു. പുതിയ കാലഘട്ടത്തില്‍ ക്രിസ്റ്റ്യന്‍ കുടുംബങ്ങളുടെ അവസ്ഥയെപ്പറ്റി കാര്യഗൗരവത്തോടെ അവതരിപ്പിച്ചു. എല്ലാവരും സാകൂതം കേട്ടിരുന്നു. അടുത്ത പരിപാടി നവീകരിച്ച പന്തപ്ലാക്കല്‍ കുടുംബയോഗ വെബ് സൈറ്റിന്‍റെ ഉല്‍ഘാടനമായിരുന്നു. അതിനായി എത്തിയത് രാഷ്ട്രീയ പ്രമുഖനും വാഗ്മിയുമായ കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ.എന്‍ ജയരാജ്, വളരെ കുറഞ്ഞ സമയം കൊണ്ട് കുടുംബകൂട്ടായ്മയുടെ പ്രസക്തിയെപ്പറ്റി സരസ്സമായി സംസാരിച്ചു. വീണ്ടും നമ്മുടെ കുടുംബയോഗത്തിന് സന്ദേശവുമായി വന്നത് പ്രിയങ്കരനായ എം.പി ശ്രീ ആന്‍റോ ആന്‍റണി സാര്‍ ആണ്. ഗഗന ഗംഭീരമായ ഒരു സന്ദേശപ്രസംഗം തന്നെ നടത്തി ഒരു ഉത്തമ നേതാവിന്‍റെ മുഴുവന്‍ ആവേശവും പ്രകടിപ്പിച്ചു. കുടുംബയോഗ പ്രതിനിധികളുടെ പ്രത്യേകക്ഷണം സ്വീകരിച്ച് നമ്മുടെ യോഗത്തില്‍ സംസാരിക്കാന്‍ ശ്രീ ചാണ്ടി ഉമ്മന്‍ എം.എല്‍.എ യും എത്തി. സാധാരണക്കാരന്‍റെ ജീവിതപ്രശ്നങ്ങളുടെ ഒരു കാര്യമായ വിവരണം തന്നെ അദ്ദേഹം വരച്ചു കാണിച്ചു. അദ്ദേഹത്തിന്‍റെ പിതാവും മുന്‍ കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി സാറിനെ നമ്മള്‍ എന്നും വലിയ ബഹുമാനത്തോടെ ഓര്‍മ്മിക്കുകയാണ്. പന്തപ്ലാക്കല്‍ കുടുംബയോഗത്തില്‍ മുന്‍പ് അദ്ദേഹം ഉദ്ഘാടനപ്രസംഗം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജ്വലിക്കുന്ന സ്മരണകള്‍ എന്നും കേരളജനത മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.
പിന്നീട് സ്റ്റേജില്‍ നടന്നത് കുടുംബയോഗ റിപ്പോര്‍ട്ട് വായനയാണ്. അതിനായി വരേണ്ടത് യോഗ സെക്രട്ടറി ശ്രീ മാത്തുകുട്ടി വീര്‍പ്പാടായിരുന്നു. ചില സാങ്കേതിക കാരണത്താല്‍ അദ്ദേഹത്തിന് എത്തിച്ചേരുവാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ ജോ.സെക്രട്ടറി ശ്രീ ജോസ് കല്ലാനോട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ യോഗനടപടികളെ കൃത്യമായി വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടായിരുന്നു.
അടുത്തതായി യോഗട്രഷറര്‍ ശ്രീ സന്തോഷ് അണുങ്ങോട്ട് ആണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക് അവതരിപ്പിക്കാന്‍ എത്തിയത്. കൃത്യമായി തന്നെ കണക്കുകള്‍ അവതരിപ്പിച്ചു.
വീണ്ടും നടന്നത് ആശംസ പ്രസംഗങ്ങള്‍ ആയിരുന്നു. ഫാ.റോയിച്ചന്‍ ചക്കുലില്‍ (സുപ്പീരിയര്‍ ഐ.എം.എസ് ആശ്രമം തമ്പലക്കാട്), ശ്രീ രാജു ജോര്‍ജ്ജ് തെക്കുംതോട്ടം (കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍), റവ.ഫാ. ആല്‍ബിന്‍, അസ്സി. ഡയറക്ടര്‍ മലനാട് ഡവലപ്മെന്‍റ് സൊസൈറ്റി, കൂടാതെ നമ്മുടെ പ്രഥമ കുടുംബയോഗ പ്രസിഡന്‍റ് ശ്രീ പി.റ്റി ജോസഫ് പേരാവൂര്‍, മുന്‍ പ്രസിഡന്‍റ് ശ്രീ ജോസ് സാര്‍ ചേറ്റുതോട്, ദീര്‍ഘകാലം സെക്രട്ടറി പദം അലങ്കരിച്ച ശ്രീ പി.ജെ ചെറിയാന്‍ മാസ്റ്റര്‍ കുളക്കാട് തുടങ്ങിയവര്‍ നല്‍കിയ ആശംസകള്‍ നമ്മെ ഒരുപാട് ചിന്തിക്കാനും ചിരിക്കാനും വക നല്‍കുന്നതായിരുന്നു.
വീണ്ടും സ്റ്റേജില്‍ അരങ്ങേറിയത് ആദരിക്കല്‍ ചടങ്ങായിരുന്നു. ഈ വര്‍ഷം നമ്മുടെയെല്ലാം ആദരവിന് അര്‍ഹയായത് ശ്രീമതി മിനി ടീച്ചര്‍ പന്തപ്ലാക്കലായിരുന്നു. സേവന സന്നദ്ധതയുടെ ഒരുതുറന്ന പുസ്തകമാണ് മിനി ടീച്ചര്‍ എന്നും അവര്‍ പന്തപ്ലാക്കല്‍ കുടുംബത്തിന് ഐശ്വര്യമാണ്, അഭിമാനമാണ്.

ഇതോടുകൂടി രാവിലത്തെ പരിപാടികള്‍ പൂര്‍ണ്ണമായി. നന്ദിപ്രകടനത്തിനായി ശ്രീ ജോണ്‍സണ്‍ കപ്പാട,് ജോ. സെക്രട്ടറി പന്തപ്ലാക്കല്‍ കുടുംബയോഗം നിറഞ്ഞ പുഞ്ചിരിയോടെ കുറഞ്ഞവാക്കുകളില്‍ പ്രഭാപൂരിതമായി. മുഖ്യപ്രഭാഷകര്‍ക്കും, വിശ്ഷ്ടാതിഥികള്‍ക്കും, മുഴുവന്‍ കുടുംബയോഗങ്ങള്‍ക്കും മധുര മനോഹരമായ നന്ദി അറിയിച്ചു. ഒരു മണിയോടു കൂടി സഭ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. അതിസമൃദ്ധമായ ഉച്ചഭക്ഷണമായിരുന്നു. ഭക്ഷണകമ്മറ്റിയെ അഭിമാനത്തോടെ പ്രശംസിക്കുന്നു.

സമയക്കുറവുമൂലം ഉച്ചഭക്ഷണസമയത്തും നമ്മുടെ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും കലാപരിപാടികള്‍ അരങ്ങു തകര്‍ത്താടി. ഡാന്‍സ്, പ്രസംഗം, മോണോ ആക്ട് ഒക്കെ മികവു പുലര്‍ത്തി.
വീണ്ടും 1.30 ന് കാര്യപരിപാടികള്‍ക്ക് തുടക്കമായി. നമ്മുടെ ബഹുമാനപ്പെട്ട ഫാ.സനീഷ് പന്തപ്ലാക്കല്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചു. വിഷയം ആധുനിക കാലത്ത് ക്രൈസ്തവ കുടുംബങ്ങളുടെ പ്രസക്തിയെന്നതായിരുന്നു. തികച്ചും വിജ്ഞാനപ്രദവും ജനകീയവുമായിരുന്നു.
3.30 ന് പൊതുചര്‍ച്ച തുടങ്ങി. മുഴുവന്‍ കുടുംബങ്ങളുടെയും വികാരവും വിവേകവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

4.45 ന് കുടുംബങ്ങളെ ആദരിക്കല്‍ ചടങ്ങിന് തുടക്കം കുറിച്ചു. ഏറ്റവും പ്രായം കൂടിയ കുടുംബാംഗം, ഏറ്റവും പ്രായം കൂടിയ ദമ്പതികള്‍, ഏറ്റവും ഒടുവില്‍ വിവാഹിതരായ ദമ്പതികള്‍, ഏറ്റവും ഒടുവില്‍ ജനിച്ച കുട്ടി, ഏറ്റവും ദൂരത്തുനിന്നും യോഗത്തിനെത്തിയ അംഗം, കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച കുടുംബം, ഏതെങ്കിലും മേഖലയില്‍ പ്രത്യേക കഴിവ് തെളിയിച്ച വ്യക്തി. ഇവരെ ഓരോരുത്തരെയും സ്റ്റേജില്‍ വിളിച്ച് ആദരിച്ച് സമ്മാനങ്ങള്‍ നല്‍കി. 2023 ല്‍ ലോഗോസ്ക്വിസ് മത്സരത്തില്‍ വിജയികള്‍ക്ക് കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ ജോ.സെക്രട്ടറി ശ്രീ ബോബി പന്തപ്ലാക്കല്‍ പുതിയ നിയമം സമ്പൂര്‍ണ്ണ ബൈബില്‍ സമ്മാനമായി നല്‍കി.

മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക സ്കോളര്‍ഷിപ്പ് വിതരണം:-

അകാലത്തില്‍ പന്തപ്ലാക്കല്‍ കുടുംബത്തില്‍ നിന്നും അടര്‍ന്നുപോയ, നമ്മുടെ പ്രിയപ്പെട്ട ജെയിക്ക് ജോര്‍ജ്ജ് ഷിജോയുടെ അനുസ്മരണാര്‍ത്ഥം, കിഴക്കമ്പലം പന്തപ്ലാക്കല്‍ ഷിജോ.പി.മാത്യുവും കുടുംബവും നല്‍കി വരുന്ന കാഷ് അവാര്‍ഡുകള്‍ ശ്രീ.പി.എം മാത്യു പന്തപ്ലാക്കല്‍, എസ്.എസ്.എല്‍.സി കേരളാ, എസ്.എസ്.എല്‍.സി സി.ബി.എസ്.സി, പ്ലസ്ടു കേരളാ, പ്ലസ്ടു സി.ബി.എസ്.സി യില്‍ ഉന്നത വിജയം വരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി ആദരിച്ചു.

4.45 ന് കാലങ്ങളായി നമ്മള്‍ നടത്തികൊണ്ടുപോരുന്ന കായിക മത്സരം “വടംവലി” തിരുവിതാംകൂര്‍ മലബാറുമായി തിരിഞ്ഞുള്ള മത്സരം, മത്സരത്തില്‍ വിജയികളായത് മലബാര്‍ വിഭാഗമായിരുന്നു. അവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കിയത് ബേബി കുപ്പായക്കോട്, ജോയന്‍ അയര്‍ക്കുന്നം, ശ്രീ മാത്തുക്കുട്ടി പൈകയുമായിരുന്നു. മത്സരങ്ങളിലും കാര്യപരിപാടികളിലും പങ്കെടുത്ത മുഴുവന്‍ വിജയികള്‍ക്കും സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത് ശ്രീ മാത്തുക്കുട്ടി പൈകയായിരുന്നു.

എക്സിക്യൂട്ടീവ് യോഗങ്ങള്‍:-

ശ്രീ മാത്തുക്കുട്ടി പൈകയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ബേബി കുപ്പായക്കോടിന്‍റെ അദ്ധ്യക്ഷതയില്‍, ജോസ് ജോസഫ് ചേറ്റുതോട്, ജോസ് ജോസഫ് ഇളംകുളം, മാത്തുക്കുട്ടി പൈക, ജോയന്‍ അയര്‍ക്കുന്നം, ജിഷ് ജോസ് അയര്‍ക്കുന്നം, പി.റ്റി അഗസ്റ്റിന്‍ കപ്പാട്, ഷാജി മാത്യു, സാജന്‍ മാത്യു, ചാക്കോച്ചന്‍ മണിമല, ബിജു ഏന്തയാര്‍, ടോമി ചെറിയാന്‍ ചെമ്പകപ്പാറ, ജോസ് ജോര്‍ജ്ജ് തമ്പലക്കാട്, കൂടാതെ മലബാറില്‍ നിന്നും അപ്പി ചാക്കോ ഓടന്‍തോട്, സന്തോഷ് അണുങ്ങോട്, മാത്തുക്കുട്ടി വീര്‍പ്പാട് തുടങ്ങിയവരും പങ്കെടുത്തു. കുടുംബയോഗ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കുടുബസമ്മേളനം ശ്രീ ജോസ് തമ്പലക്കാടിന്‍റെ വീട്ടില്‍ നടത്തുവാനുള്ള തീരുമാനവും എടുത്തു.

പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സായി ശ്രീ ജോയല്‍ പന്തപ്ലാക്കല്‍ ജോണ്‍സണ്‍ കപ്പാട്, ജോസ് ജോസഫ് ചേറ്റുതോട്, മാത്തുക്കുട്ടി പൈക തുടങ്ങിയവരെ തിരഞ്ഞെടുത്തു.

22.09.2023 ന് ജോസ് ജോർജ് പന്തപ്ലാക്കലിൻ്റെ വീട്ടിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തവർ

അടുത്ത കമ്മറ്റി ശ്രീ ജോസ് ജോര്‍ജ്ജിന്‍റെ ഭവനത്തില്‍ 22.09.2023 ന് ചേര്‍ന്നു. ജോണ്‍ ചെറിയാന്‍, മാത്തുക്കുട്ടി പൈക, ജോസ് ജോസഫ് ചേറ്റുതോട്, ബെന്നി ജോസഫ്, ജോണ്‍സണ്‍ കപ്പാട്, ജോസ് തമ്പലക്കാട്, ജിഷ് ജോസ് അയര്‍ക്കുന്നം – കുടുംബയോഗം ഭംഗിയായി നടതതുവാനുള്ള ക്രമീകരണങ്ങളെ കുറിച്ച് സംസാരിച്ചു. യോഗത്തില്‍ ക്ഷണിക്കപ്പെടേണ്ട വ്യക്തികളെയും മറ്റും കണ്ടെത്താന്‍ തുടക്കം കുറിച്ചു.
തുടര്‍ന്ന് മൂന്ന് യോഗങ്ങള്‍ കൂടി ജോസ് ജോര്‍ജ്ജ് തമ്പലക്കാടിന്‍റെ വീട്ടില്‍ നടന്നു. തിരുവിതാകൂറിലെ മുഴുവന്‍ എക്സിക്യൂട്ടീവ് വളരെ താല്‍പര്യപൂര്‍വ്വം പങ്കെടുത്തു. കുടുംബയോഗത്തിന്‍റെ എല്ലാ പ്രശ്നങ്ങളും ആലോചിച്ചു നല്ല തൂരുമാനങ്ങള്‍ എടുക്കുകയുണ്ടായി.

ആദരാജ്ഞലികള്‍:-


കഴിഞ്ഞ കുടുംബയോഗസമ്മേളനത്തിനുശേഷം നമ്മുടെ കുടുംബങ്ങളില്‍ നിന്നും മരണം മൂലം വേര്‍പെട്ടുപോയവര്‍-

  1. മാത്യു വര്‍ക്കി, കാഞ്ഞിരപ്പള്ളി, പാലാ
  2. അന്നക്കുട്ടി തോമസ്, പന്തപ്ലാക്കല്‍, മൂരിക്കടവ്, ആലക്കോട് (ആദ്യകാല കുടുംബയോഗ വൈസ് പ്രസിഡന്‍റ് ശ്രീ ഔസേപ്പച്ചന്‍ സാറിന്‍റെ പ്രിയ മാതാവാണ്)
  3. തോമസ് മാത്യു, പന്തപ്ലാക്കല്‍, വണ്ണാത്തിച്ചിറ, കുറ്റ്യാടി
  4. ജോയികുഞ്ഞ്, പന്തപ്ലാക്കല്‍, ഓടന്‍തോട്, പേരാവൂര്‍
  5. ഷിജി പന്തപ്ലാക്കല്‍, പേരാവൂര്‍, കണ്ണൂര്‍
  6. ജോസഫ് തോമസ്, പന്തപ്ലാക്കല്‍, കാഞ്ഞിരമറ്റം, പാലാ

അതാതു പ്രദേശങ്ങളിലുള്ള കുടുംബാഗങ്ങള്‍, സംസ്കാരചടങ്ങുകളില്‍ പങ്കെടുത്ത് അനുശോചനം അറിയിച്ചു.
തുടര്‍ന്നുള്ള കുടുംബയോഗ പ്രവര്‍ത്തനങ്ങലിലും മുഴുവന്‍ കുടുംബങ്ങളുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, അഭ്യര്‍ത്ഥിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് എല്ലാവരുടെയും അംഗീകാരത്തിനും ചര്‍ച്ചയ്ക്കുമായി ഏറെ സന്തോഷത്തോടെ സവിനയം സമര്‍പ്പിക്കുന്നു.

പന്തപ്ലാക്കല്‍ കുടുംബയോഗ സെക്രട്ടറി,
ജോസ് കല്ലാനോട്

Governing Body 2023

Patron

Fr.Thomas
Panthaplackal CMI

President

Baby Panthaplackal Thamarassery

Vice President

P V Chacko Panthaplackal
Odanthodu

Vice President

Joyan Panthaplackal
Ayarkunnam

Secretary

Mathukutty Panthaplackal Iritty

Joint Secretary

Rijumon Panthaplackal
Palakkad

Joint Secretary

Jose Panthaplackal Kallanod

Joint Secretary

Johnson Panthaplackal
Kappad

Joint Secretary

Joseph (Boby) Panthaplackal
Kattappana

Treasurer

Santhosh Panthaplackal
Anugod

Scroll to Top